നമ്മൾ മനസ്സിൽ കാണുന്നത് അവർ മാനത്ത് കാണും

0
306

Rita Reetha

Apps കളുടെ കാലം !
Amazon go

നമ്മൾ മനസ്സിൽ കാണുന്നത് അവർ മാനത്ത് കാണും, ടെക്നോളജി അത് നടപ്പിലാക്കുന്നു.കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ കണ്ടു വരുന്നത് ഇതാണല്ലോ.അതുപോലെ ഒന്നായിട്ടാണ് ഈ സ്ഥലവും എനിക്ക് തോന്നിയത് . സാധാരണയായി സൂപ്പർമാർക്കറ്റിൽ ഷോപ്പിംഗ് കഴിഞ്ഞു ട്രോളിയുമായി വരുമ്പോൾ മിക്കവാറും നീണ്ട ക്യു ആയിരിക്കും. മിക്കവരുടെയും ട്രോളികൾ സാധനങ്ങൾ കൊണ്ട് കുത്തി നിറഞ്ഞതായിരിക്കും. അതിനിടയിൽ ചില സാധനങ്ങളുടെ ബാർകോഡ് കമ്പ്യൂട്ടറിലേക്ക് അടിക്കാൻ പറ്റാത്തത് മറ്റു ചിലപ്പോൾ വില രണ്ടുപ്രാവശ്യം തെറ്റി അടിക്കുന്നത് അങ്ങനെ നമ്മൾ സ്ഥിരം കാണുന്ന ചില കാഴ്ചകൾ . അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണിത്.

ഈ കടയിലോട്ട് കേറാനായിട്ട് നമ്മൾക്ക് വേണ്ടത് ആമസോണിന്റെ അക്കൗഡ്, അതിൻറെ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ്. റാക്കിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ എടുത്ത് സ്റ്റോറിൽനിന്ന് പോകാനാവും എന്നതാണ് പ്രത്യേകത.എടുത്തവ ട്രാക്ക് ചെയ്യാനും അഥവാ എടുത്തവ തിരിച്ചു വയ്ക്കുകയാണെങ്കിൽ അതിനും സെൻസറുകൾ ഉണ്ട്.കടയുടെ മുകളിലെല്ലാം ക്യാമറകളും അതുപോലത്തെ മറ്റു ഉപകരണങ്ങളാ യിരിക്കാം. ആകെ കൂടെ പലതരം വയറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. കടയിൽ നിന്നും പുറത്തോട്ട് കടക്കുമ്പോൾ നിങ്ങൾക്ക് രസീത് അയച്ച് ആമസോൺ അക്കൗണ്ടിൽ നിന്നും പൈസ ഈടാക്കുന്നു. കൂടെയുണ്ടായിരുന്നവർ സാധനങ്ങൾ എടുത്തും തിരിച്ചു വച്ചും അതിലൊക്കെ എത്രത്തോളം കൃത്യതയുണ്ട് എന്ന പരീക്ഷണത്തിലായിരുന്നു.

ചെറുപുഞ്ചിരിയോടെ നമ്മുടെ സംശയങ്ങൾക്ക് എല്ലാത്തിനും മറുപടിയായിക്യാമറകളെക്കാളും ഊർജിതമായ കണ്ണുകളുമായി ധാരാളം സ്റ്റാഫുകളും കടയിലുണ്ട്. Mac Donald, Burger King…. സാധാരണയായി നമ്മുടെ ഫാസ്റ്റ് ഫുഡ് യിൽ കണ്ടുവരുന്ന ‘drive through’ ആ ടെക്നോളജിയാണ് ഇതിൻറെ പുറകിലെന്നാണ് പറഞ്ഞത്.കടയിൽ ഒരു കുട പിടിച്ചു കൊണ്ട് സാധനങ്ങൾ എടുക്കുകയാണെങ്കിൽ ക്യാമറ & സെൻസറുകൾ – അതിന് മനസ്സിലാവുമോ?കൂടെയുണ്ടായിരുന്നവരുടെ സംശയങ്ങൾക്ക് അവസാനമില്ല. അവിടെ വളർന്ന അവരുടെ ഭാഷയും ജീവിതരീതിയുമെല്ലാം അവിടത്തെ രീതിയിലാണെങ്കിലും ആ സംശയം കേട്ടപ്പോൾ , നീ താൻ ശരിയായ മലയാളി എന്നാണ് പറയാൻ തോന്നിയത്.ഞങ്ങൾ പോയ അമേരിക്കയിലെ സിയാറ്റിൽ അവിടത്തെ ആമസോണിലെ ഒരു ചെറിയ മിനി മാർട്ടിലാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ ഷോപ്പിംഗ് സാങ്കേതികവിദ്യയായിട്ടാണ് എന്നിക്ക് തോന്നിയത്. ഒരുപക്ഷേ നമ്മുടെ വരുംകാലങ്ങളിലെ ഷോപ്പിംഗ് സ്റ്റൈൽ ആയിരിക്കാം.

അവിടെയുള്ള ആമസോൺ കാരുടെ ഓഫീസിനും പുതുമകളേറെയുണ്ട്.സാധാരണ ജോലി സ്ഥലങ്ങളിൽ കാണാത്തതും നൂതന ചിന്തയുടെ ഭാഗമായി ട്ടായിരിക്കാം ഈ ഗോളങ്ങൾ . പ്രകൃതിയുമായി നേരിട്ടുള്ള ലിങ്ക് – മുപ്പതിലധികം രാജ്യങ്ങളിലെ ക്ലൗഡ് ഫോറസ്റ്റ് പ്രദേശങ്ങളിൽനിന്നുള്ള 40,000 ത്തിലധികം സസ്യങ്ങൾ ഇതിനകത്തുണ്ട്. 3 -4 നില വരയുള്ള ഈ താഴികക്കുടങ്ങളിൽ മീറ്റിംഗ് സ്ഥലവും റീട്ടെയിൽ സ്റ്റോറുകളുമുണ്ട്.താഴത്തെ നില പ്രദർശനത്തിനായി പൊതുജനങ്ങൾക്ക് തുറന്നിട്ടുണ്ട്. മൊത്തം 800 പേർക്ക് ഇരിക്കാവുന്ന മീറ്റിംഗ് സ്പേസുകൾ ടേബിളുകൾ ബെഞ്ചുകൾ എല്ലാം ഈ ഗോളത്തിലുണ്ട്. ബെസോസിന്റെ പന്തുകൾ എന്ന് വിളിപ്പേരുള്ള ഈ സമുച്ചയം നിർമാണത്തിലെ തുടക്കം മുതലെ തിരിച്ചറിയാവുന്ന പ്രധാന അടയാളവും ടൂറിസ്റ്റ് കേന്ദ്രവുമാണ്.

അതൊക്കെ കണ്ടപ്പോൾ വെറും മൂഢത്വം എന്നാണ് കൂടെയുള്ളവരുടെ അഭിപ്രായം . എന്നാൽ എനിക്ക് ഇഷ്ടമായി സസ്യങ്ങൾക്ക് ചുറ്റുമിരുന്ന് ചിലപ്പോൾ വ്യത്യസ്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ജീവനക്കാർക്ക് കഴിയുമായിരിക്കുമല്ലേ ? മറ്റൊരു ആപ്പ് ബന്ധപ്പെട്ട് കണ്ടത് ‘uber bikes’.യൂബർ ആപ്ലിക്കേഷൻ തുറക്കുക അടുത്തുള്ള ബൈക്ക് റിസർവ് ചെയ്യുക അല്ലെങ്കിൽ വാഹനത്തിൽ സൈക്കിൾ അടുത്തോട്ട് നടക്കുക. അൺലോക്ക് ചെയ്യാനായിട്ട് ബൈക്കിലെ ക്യൂആർ കോഡ് സ്കാൻ( QRCode) ചെയ്യുക. കേബിൾ ലോക്ക് പൂർണമായും പിൻവലിക്കുക. അതോടെ നമുക്ക് സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങാം.

പെഡൽ ആൻഡ് ഇലക്ട്രിക് ബൈക്കുകളാണിവ. മോട്ടർ ഉള്ളതിനാൽ പെഡൽ ചെയ്യുമ്പോഴും വലിയ പ്രയാസം തോന്നുകയില്ല. പ്രത്യേകിച്ച് കയറ്റമെല്ലാം കേറുമ്പോൾ. യാത്ര തീരുമ്പോൾ പിൻചക്രത്തിലെ കേബിൾ ലോക്ക് ഉപയോഗിച്ച് ബൈക്ക് ലോക്ക് ചെയ്യുക. ബൈക്ക് അൺലോക്ക് ചെയ്യുന്നതിന് ഒരു ഡോളറും പിന്നെ ഓരോ മിനിറ്റിന് 10 സെന്റസുമാണ് ചാർജ് . ആപ്ലിക്കേഷനിൽ കൊടുത്തിരിക്കുന്ന മാപ്പിലുള്ള(map) സ്ഥലത്തായിരിക്കണം ബൈക്ക് പാർക്ക് ചെയ്യേണ്ടത്. എന്നാൽ ആ പരിധിക്ക് പുറത്താണ് ബൈക്ക് പാർക്ക് ചെയ്യുന്നതെങ്കിൽ 25 ഡോളർ കൊടുക്കേണ്ടിവരും. ഞാനിത് ആദ്യമായിട്ടാണ് ഈ സൗകര്യം അവിടെ കണ്ടത് . എന്നാൽ ഇവിടെ ബാംഗ്ലൂർ, bombay അങ്ങനത്തെ മെട്രോപൊളിറ്റൻ സിറ്റികളിൽ ഈ സൗകര്യങ്ങൾ ഉണ്ടെന്നാണ് കൂട്ടുകാർ പറഞ്ഞത്.
അങ്ങനെ ആപ്പുകൾ, നമ്മുടെ ചിന്തകളേയും കാഴ്ചപ്പാടുകളേയും ഒക്കെ മാറ്റി മറിക്കുന്നു അല്ലെ .