എത്ര നൻപനുകളായി പുനർജനിച്ചാലും ഏത് ദളപതി തലകുത്തി അഭിനയിച്ചാലും 3 ഇഡിയറ്റ്‌സ് ഒന്നേ ഉള്ളു

0
179

Rithin Calicut

പബ്ബും, പാർട്ടിയും, ഹെവി മെറ്റൽ സോങ്‌സും മാത്രമാണ് ക്യാമ്പസ് മൂവിയെന്ന ബോളിവുഡ് മിഥ്യാധാരണയെ കൂട്ടു പിടിക്കുന്ന മേക്കേഴ്സിന് ഒരു ടെക്സ്റ്റ് ബുക് തന്നെയാണ് 3 ഇഡിയറ്റ്‌സ്‌. കാണും തോറും ഇഷ്ടം കൂടുന്നത് കൊണ്ടു എത്ര തവണ കണ്ടെന്നു ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.. ഏത് സമയത്ത് ആയാലും വെറും 10 സെക്കൻഡ്‌സ് മാത്രം കണ്ടാൽ മതി, പിന്നെ മുഴുമിക്കാതെ കണ്ടു നിർത്താൻ കഴിയാത്ത ഒരു അപൂർവ സിനിമാനുഭവം. റിലീസായിട്ട് വർഷം 10 കഴിഞ്ഞിട്ടും ഒരുപാട് തവണ കണ്ടു കഴിഞ്ഞിട്ടും ഇഡിയറ്റ്‌സ് നൽകുന്ന വൈകാരികത തലങ്ങൾ ഉയരുകയല്ലാതെ ലവലേശം താഴ്ന്നിട്ടില്ല.

Three Idiots" Controversy - An Analysis | BananaIP Counselsഅത്ഭുതപ്പെടുത്തുന്ന പ്രകടനം ആയിരുന്നു ചിത്രത്തിലെ ഒരു സെക്കൻഡ് പോലും കടന്നു പോവുന്ന കഥാപാത്രങ്ങൾക്ക്… അതിൽ ഏറെ തിളക്കമുളളത് ആമിർ ഖാന്റെ പെർഫോമൻസ് തന്നെ ആയിരുന്നു. 44 വയസുള്ള ആ മനുഷ്യൻ എൻജിനീയറിങ് സ്റ്റുഡന്റായ റാഞ്ചോയെ അങ്ങു മനസിൽ ആവാഹിക്കുവായിരുന്നു.. ആമിറിനെ അഭിനന്ദിക്കാൻ വാക്കുകൾ പോലും തികയാതെ വന്നേക്കാം. ഇത്രയും ചുറുചുറുക്കുള്ള കള്ളത്തരമുള്ള നിഷ്കളങ്കമായ റാൻചോയെ ഒരു പക്ഷെ ഇനി ഒരാൾക്ക് പകർത്താനാവുമോ എന്നു സംശയമാണ്.. ഒപ്പം മാധവനും ശർമാൻ ജോഷിയും ചിരിപ്പിച്ചും കരയിപ്പിച്ചും ഹൃദയത്തിൽ സ്ഥിര താമസമാക്കുകയാണ്, അല്പം ദേഷ്യം പിടിപ്പിച്ചു ബോബൻ ഇറാനിയും..
മാധവന്റെ ഓർമകളിൽ കൂടെ ആണ് കഥ പുരോഗമിക്കുന്നത്.

Aamir Khan's '3 Idiots' Is The Last Film Played At A Theatre In Japan  Before Shutting Downകോപ്രായം കാണിച്ചു കൂട്ടി ഇൻട്രൊ കൊടുക്കുന്ന അസുര ഗ്യാങ് പോലെയോ.. കോളേജ് തീരുമാനങ്ങൾക്ക് പെർമിഷനും കൊടുത്തു ന്യൂട്ടൻ ചലനനിയമങ്ങളെ പുറംകാലുകൊണ്ടു തട്ടി അമാനുഷിക സംഘട്ടന രംഗത്തിൽ പങ്കാളികൾ ആവുന്ന റിയൽ ഫൈറ്റേഴ്സും റോയൽ വരിയേഴ്സും പോലെയോ ഉള്ള ചൈൽഡിഷ് ഗാങ്ങുകൾ ഇല്ലാത്ത കോളേജിന്റെ കഥ.. സൗഹൃദം മാത്രം കൈവശമുള്ള ഒരു മൂവർ സംഘത്തിന്റെ കഥ…വൈറസിന്റെയും പിയയുടെയും സൈലൻസറിന്റെയും മില്ലിമീറ്ററിന്റെയും കഥ..

3 Idiots Movie Wallpapers, Posters & Stillsപഠനഭാരം കൊണ്ടും അമിതമായ മാനസിക പീഡനങ്ങൾ കൊണ്ടും ആത്മഹത്യ ചെയ്യുന്ന യുവ ജനതയുടെ കഥ… അങ്ങനെ പറയാനേറയുണ്ട് ഈ വിഡ്ഢികളുടെ കഥ പറഞ്ഞ ചിത്രത്തെ കുറിച്ചു.. ബ്രോയിലർ കോഴികൾക്കു ഹോർമോണുകൾ കുത്തി വച്ചു വില്പനയ്ക്കിറക്കുന്ന പോലെ പഠിച്ചത് എന്താണ് എന്നറിയാതെ കേവലം മാർക്കിന്‌ വേണ്ടി പരക്കം പായുന്നതല്ല വിദ്യഭ്യാസം എന്നത് നൂറാവർത്തി പറഞ്ഞു വെക്കുന്നു ഈ ഇഡിയറ്റ്‌സ്. ഒപ്പം സ്വപ്നതുല്ല്യമായ സൗഹൃദത്തിന്റെ ആവിഷ്കാരവും.. ഇതെല്ലാം ചിത്രത്തിൽ അല്പം അതിശയോക്തി കലർത്തിയല്ലേ അവതരിപ്പിച്ചത് എന്നു ചോദിച്ചാൽ ഉത്തരം അതേ എന്നു തന്നെയാണ്.. എങ്കിലും ആ ഒരു മാജിക് തന്നെയാണ് 3 ഇഡിയറ്സിന്റെ മനോഹാരിതയും. അതു കൊണ്ടു തന്നെയാണ് ചുണ്ടിൽ പുഞ്ചിരിയോടും നനഞ്ഞ കണ്ണുകളാലും കാണാൻ സാധിക്കുന്ന ചുരുക്കം ചിത്രങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമായി 3 ഇഡിയറ്‌സ് മാറിയത്…. രാജ്കുമാർ ഹിറാനിയുടെ മാസ്റ്റർ പീസ് എന്നു തറപ്പിച്ചു പറയാനാവുന്നത്..

3 ഇഡിയറ്റ്‌സ് ഒന്നേ ഉള്ളു.. അതിനി എത്ര നൻപനുകളായി പുനർജനിച്ചാലും ഏത് ദളപതി തലകുത്തി നിന്നഭിനയിച്ചാലും പകരം വെക്കാനില്ലാതെ അവശേഷിക്കും.. ഉറപ്പാണ്..ആൾ ഈസ് വെൽ… ആൾ ഈസ് വെൽ…