ജെയിംസ് കാമറൂണിന്റെ അവതാർ
Rithin Calicut
ഈ ഒരു വിശേഷണത്തിന് പകരം വെയ്ക്കാൻ ഒരു സാഹിത്യത്തിനും കഴിയില്ലെന്ന് കരുതാനാണ് എനിക്കിഷ്ടം. 2009ൽ അവതാർ ഇറങ്ങിയപ്പോൾ കരുതി സാങ്കേതിക മികവിൽ അവതാർ അവസാനവാക്കാകുമെന്നു. അതു ശരി വെക്കുന്നതായിരുന്നു ആദ്യ ഭാഗം റിലീസ് ചെയ്തു 13 വർഷങ്ങൾക്കിപ്പുറവും ഒരു ചിത്രത്തിനും അവകാശപ്പെടാൻ സാധിക്കാത്ത വിധത്തിലുള്ള ക്വാളിറ്റി. സ്ക്രീനിന്റെ ഒരു മൂലയിൽ ഇരിക്കുന്ന പുൽനാമ്പിന് പോലും അപാര ഡീറ്റൈലിംഗ് നൽകുന്ന അപാര സാങ്കേതിക തികവ്. കണ്ടുപരിചയമില്ലാത്ത മായിക ലോകം പരിചയപ്പെടുത്തിയ കമാറൂണിനൊടുള്ള അളവറ്റ ആരാധന പിന്നീട് ഓരോ തവണ കാണുമ്പോഴും ആ പഴയ പത്താം ക്ലാസുകാരനിലേക്ക് കൊണ്ടുചെല്ലും വിധം കൂടികൊണ്ടിരുന്നു.
അവതാർ 13 വർഷങ്ങൾക്കു മുൻപ് എങ്ങനെ കണ്ടുവോ അതിൽ പതിന്മടങ്ങ് ആവേശത്തോടും ആശ്ചര്യത്തോടും ആകാംക്ഷയോടു കൂടിയാണ് ഇന്ന് അവതാറിനെ അനുഭവിക്കാൻ ഒരുങ്ങിയത്.പ്രതീക്ഷകൾ വാനോളമാണ്..മായകാഴ്ചകൾ കൊണ്ടു മായിക ലോകം സൃഷ്ടിക്കുന്ന മാന്ത്രികനാണ് കാമറൂൺ എന്നു വീണ്ടും തെളിയിക്കുകയാണ്. ട്രെയിലറിൽ കാണിച്ച പോലെ സ്കൈ പീപ്പിൾ വീണ്ടും വരുന്നതും ജെയ്ക്കും ഫാമിലിയും അതിനെതിരയുമുള്ള ചെറുത്തു നിൽപ്പുമാണ് കഥാ സാരം. ആദ്യഭാഗത്തു നമ്മളെ കാടാണ് അമ്പരപ്പിച്ചതെങ്കിലും പുതിയ ഭാഗത്തിൽ കടലിന്റെ മനോഹരിതയാണ് ആകർഷിക്കുന്നതും അമ്പരപ്പിക്കുന്നതും. സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ പോലും സാധിക്കാത്ത വിധത്തിൽ അണിയിച്ചൊരുക്കിയ ഒരു ഫാന്റസി വേൾഡ്.
ആദ്യഭാഗത്തെ അപേക്ഷിച്ചു കഥ നായകനിലും ഫാമിലിയിലും ഒതുങ്ങിയെന്ന ഒരു പോരായ്മ ചിത്രം കണ്ടു കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ മനസിൽ തോന്നിയേക്കാം. ആ തൃപ്തി കുറവ് ഒരു പക്ഷെ കമാറൂണിൽ നിന്നും പ്രതീക്ഷിക്കാത്തത് കൊണ്ടാവാം അവതാറിന്റെ ഏറ്റവും വലിയ പോരായ്മ ആയി മുഴച്ചു നിൽക്കുന്നത്. പുതിയ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും പ്രേക്ഷകന് മുന്നിൽ വച്ചു നീട്ടുന്നുണ്ടങ്കിലും അവരെല്ലാം കഥാന്ത്യത്തോട് എത്തുമ്പോൾ എവിടെയോ പ്രേക്ഷകനിൽ നിന്നും അകന്നു പോകുന്നുണ്ട്. എങ്കിലും അതെല്ലാം മാറ്റി നിർത്തിയാൽ തിയ്യേറ്ററിൽ അന്തം വിട്ടു വാ പൊളിച്ചു നിൽക്കും വിധം ഗംഭീരം ആണെന്ന് അവതാർ എന്നു പറയാതെ വയ്യ. അവതാർ അതു തിയ്യേറ്ററിൽ നിന്നു കാണേണ്ട ഒന്നു തന്നെയാണ്. കൊടുക്കുന്ന കാശിനു ഇരട്ടിയോളം തിരിച്ചു തരുന്ന പ്രതിഭാസമാണ്.
അവതാർ കാണാൻ ഇരിക്കുന്ന ഓരോ സിനിമ പ്രേക്ഷകരോടും ഒന്നേ പറയാനുള്ളൂ. നിങ്ങൾ തിരഞ്ഞെടുക്കുന്ന തിയ്യേറ്റർ, ഇരിക്കുന്ന സ്ഥാനം വളരെയേറെ പ്രധാനപെട്ടതാണ്. അത് എത്ര ശ്രദ്ധയോടെ തിരഞെടുക്കാൻ ശ്രദ്ധിക്കുന്നുവോ അത്രത്തോളം സിനിമ വേറിട്ട അനുഭവം നമുക്ക് നൽകുന്നതായിരിക്കും.
ഒരു സിനിമാ തീയേറ്ററിലെ ഏറ്റവും നല്ല സീറ്റ് ഏതാണ് ? > വായിക്കാം