പാട്ടുകൾക്ക് ഒരു പ്രേക്ഷകനെ തിയ്യേറ്ററുകളിൽ എത്തിക്കാൻ പറ്റുമോ.. ?

0
44

Rithin Calicut

പാട്ടുകൾക്ക് ഒരു പ്രേക്ഷകനെ തിയ്യേറ്ററുകളിൽ എത്തിക്കാൻ പറ്റുമോ.. ? ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഒരു കറുത്ത ലാൻസറുമായി തമിഴ്‌നാട്ടിലെ ഒരു പയ്യൻ കുറച്ചു പാട്ടുകളുമായി ഓടി കയറിയത് എന്റെ നെഞ്ചിലേക്കായിരുന്നു.. തമിഴ് മലയാളം മ്യൂസിക് ചാനലുകൾ അടക്കം മലയാളത്തിലെ മിക്ക എന്റര്ടെയ്മെന്റ് ചാനലുകളിലും ഹിറ്റ് ചാർട്ടിൽ പയ്യാ മ്യൂസിക് ആൽബം ഇടം അങ്ങനെ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഒരു ദിവസം പോലും പയ്യയിലെ ഒരു പാട്ട് പോലും ഇല്ലാത്ത ചാനലുകൾ വിരളമാണ് എന്നു പറയാം.. ശരിക്കും ആ പാട്ടുകൾ ആയിരുന്നു എന്നെ തിയ്യേറ്ററിൽ എത്തിച്ചത്..

തമിഴ് സിനിമ എന്നാൽ കമൽ, രജനി,വിജയ്, സൂര്യ , എന്നിവരുടെ സിനിമകൾ മാത്രം കണ്ടിരുന്ന അല്ലങ്കിൽ പരിചിതമായിരുന്ന എനിക്ക് ഇതുവരെ അറിയാത്ത നായകന്റെ സിനിമ ഒരു പുതു അനുഭവം ആയിരുന്നു. ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന ധനുഷ് ഒന്നും എന്റെ ചിത്രത്തിലേ ഇല്ലായിരുന്നു. മുൻപ് രണ്ടുമൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടും കാർത്തി അന്നെനിക്ക് തീർത്തും പുതുമുഖമായിരുന്നു. പക്ഷെ പാട്ടുകളിലൂടെയും മറ്റും കാർത്തി സിനിമയ്ക്കു മുൻപേ മനസിൽ ഇടം നേടിയത്‌ കൊണ്ടു പയ്യ കാണുമ്പോൾ അപരിചിത്വം തോന്നിയിരുന്നില്ല.
ബാക്ക് ഗ്രൗണ്ട് സ്കോർ അടക്കം മുഴുവൻ പാട്ടുകളും ഒന്നിനൊന്നു മികച്ച അനുഭവം സമ്മാനിച്ച യുവൻ ശങ്കർരാജയുടെ ഏറ്റവും മികച്ച വർക് ആണ് പയ്യ എന്നു പറയാം. ഗാനങ്ങളും bgm ഉം സിനിമയുടെ ഗതിയിൽ അത്രയേറെ പെര്ഫെക്റ്റ് ആയി പ്ളേസ് ചെയ്തിരിക്കുന്നു.. അതു കൊണ്ടു പയ്യയിലെ എല്ലാ ഗാനങ്ങളും കണ്ടു കഴിഞ്ഞാൽ ആ സിനിമ മുഴുവൻ കണ്ടു കഴിഞ്ഞ പോലെയാണ്. ഗാനരംഗങ്ങൾ ആവട്ടെ ഒട്ടും മടുപ് തോന്നാത്തതും..

ഇന്നും പയ്യയിലെ പാട്ടുകൾ പഴയ പ്ലസ് 2 കാലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോവുന്നുണ്ട്. ആദ്യത്തെ സെലിബ്രിറ്റി ക്രഷ് എന്നൊക്കെ പറയാൻ കഴിയുമെങ്കിൽ അതു തമന്ന ആയതിൽ, പയ്യ ഒരു കാരണമായെന്നു പറയാതെ വയ്യ. ഫൈനൽ എക്‌സാമിനു അടുക്കുന്ന സമയത്തു ഓട്ടോഗ്രാഫ് വാങ്ങുന്ന തിരക്കിലും പയ്യയിലെ സ്റ്റിൽസ് ഉള്ള ആയി ഓട്ടോഗ്രാഫിനായി കടകൾ തേടി അലഞ്ഞിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടുന്നങ്കിലും കിട്ടിയില്ല. അവസാനം എന്റെ ക്ലാസ്മേറ്റിന്റെ കയ്യിൽ നിന്നാണ് അത് കണ്ടത്.. എന്റെ എന്റെ പ്രാന്ത് അറിഞ്ഞത് കൊണ്ടാവണം അന്ന് അവളെനിക്കു അത് എനിക്ക് തരികയായിരുന്നു.