Rithin Calicut

“ചില സ്ത്രീകൾ റോഡിൽ കൂടെ വസ്ത്രം ധരിച്ചു പോവുന്നത് കണ്ടാൽ പണ്ട് കാരണവന്മാർ ഇറച്ചി മേടിച്ചു തേക്കിന്റെ ഇലയിൽ പൊതിഞ്ഞു കൊണ്ടു പോവുന്ന പോലെയാ..തുണി മേടിച്ചു മിക്സിയിൽ ഇട്ടു അരച്ചു കാലിൽ തേച്ചു പിടിപ്പി ക്കുകയാണോ എന്നു ചാക്യാർക് സംശയമുണ്ട്.. അല്ലാതെ എങ്ങനെയാണ് കൃത്യമായ അളവുകൾ എടുത്തു കാര്യങ്ങൾ ഇത്ര ശരിയായി വരുന്നു..”

ഈ ഒരു വാചകം നിങ്ങളിൽ അസ്വസ്ഥത പടർത്തുന്നില്ലേ.? ഉണ്ടാവും ഉണ്ടാവണം.. യൂറ്റൂബ്‌ സ്ക്രോളിംഗിന് ഇടയിൽ കേരളത്തിലെ പ്രശസ്ത മുൻ നിര വിനോദ ചാനൽ ആയ മഴവിൽ മനോരമയിലെ “ചായ കോപ്പയിലെ കൊടുങ്കാറ്റ്” എന്ന പ്രോഗ്രാമിൽ കേട്ട ഒരു വാചകം ആണിത്. കോമഡി വേദികളിൽ സ്ഥിരമായി ചാക്യാരെ അവതരിപ്പിക്കുന്ന പ്രമോദ്‌ മാള എന്ന വ്യക്തി വേദിയിൽ ഇതു അവതരിപ്പിക്കുമ്പോൾ അതു കേട്ടു പൊട്ടിച്ചിരിക്കാൻ തൊട്ടടുത്തു അവതാരകൻ കോട്ടയം നസീറും ഗസ്റ്റ് ആയി വന്ന സംവിധായകൻ ഷാഫിയും, അഭിനേത്രി മിയയും കാണികൾക്കിടയിലെ വിശേഷപ്പെട്ട കസേരയിൽ ഇരിപ്പുണ്ടായിരുന്നു.

സ്ത്രീകൾ ലെഗിങ്സ് ഇടുന്നതിനെ പറ്റിയായിരുന്നു വിശേഷ കലാരൂപമായ ചാക്യാർ കൂത്തിന്റെ അരിക് പിടിച്ചുള്ള ഈ മനുഷ്യന്റെ വൃത്തികേട് പറച്ചിൽ. ഈ പരിപാടിയിൽ ഏറെ വിഷമകരമായ മറ്റൊരു വസ്തുത എന്തെന്നു വച്ചാൽ കാണികളിൽ ഒരു പെൺകുട്ടി ഇയാളുടെ പരിഹാസം മൂലം അപമാനിതയായി താനിട്ടിരിക്കുന്ന വസ്ത്രത്തിൽ അസ്വസ്ഥതയായി ഒന്നു ഒതുങ്ങിയിരുന്നു. പക്ഷെ തേക്കിന്റെ ഇലയിൽ ഇറച്ചി മാത്രം കണ്ടുകൊണ്ടിരുന്ന അയാളുടെ കണ്ണുകൾ ആ പെൺകുട്ടിയെയും വെറുതെ വിട്ടില്ല..

” ഇപ്പൊ ഒളിച്ചു വെച്ചിട്ടു കാര്യമില്ല വീട്ടിൽ നിന്നും ഇട്ടു വരുമ്പോൾ ആലോചിക്കണമായിരുന്നു..”
വേദിയിൽ നിന്നു വൃത്തികേട് ഒരു ഉളുപ്പും ഇല്ലാതെ വിളിച്ചു പറയുന്ന ആ മനുഷ്യന്റെ വായിൽ നിന്നും ഇതു കേട്ടപ്പോൾ വേദിയിൽ ഉള്ളവരും കാണികളും നമ്മുടെ വിശിഷ്ട വ്യക്തികളും ആ പെണ്കുട്ടിയെ നന്നായി ഒന്നു നോക്കി ആർത്തു ചിരിക്കുന്ന ആ ഭീകരമായ അവസ്ഥ ആലോചിച്ചു നോക്കൂ..ഒന്നുറപ്പാണ്‌ മാന്യമായി ആക്ഷേപ ഹാസ്യത്തിലൂടെ സമകാലിക പ്രശ്നങ്ങൾ പങ്കുവെച്ച ചാക്യാർ കൂത്തിന്റെ പിതാവ് പൈങ്കുളം രാമൻ ചാക്യാർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഇങ്ങേരുടെ കരണം അടിച്ചു പൊട്ടിക്കുമായിരുന്നു.

ഈ ഒരു വേദിയിൽ ഞാൻ കണ്ട ഏറ്റവും രസകരമായ വസ്തുത എന്തെന്നു വച്ചാൽ ഈ ചാക്യാർക്കു സംസാരിക്കാൻ കൊടുത്ത വിഷയം ട്രാഫിക് ബ്ളോക് എന്നതായിരുന്നു.. അതിനെ കുറിച്ചു ഈ ചാക്യാർക്ക് സംസാരിക്കാൻ ഒരു ചുക്കും അറിയാത്തത് കൊണ്ടാവണം ഈ വിഷയത്തെ തന്റെ സ്ഥിരം template കളിലേക് വിദഗ്ദ്ധമായി place ചെയ്തത്. എന്നിട്ടു അവസാനം ഒരു ഉപദേശവും

” സ്ത്രീകൾ മാന്യമായി വസ്ത്രം ധരിച്ചാൽ ഈ കേരളത്തിലെ പകുതി ട്രാഫിക് ബ്ളോക്കുകളും ഇല്ലാതായെനെ ”

കേരളത്തിൽ സീരിയലുകളെ സെൻസർ ചെയ്യാൻ ഉള്ള നടപടികൾ ആലോചിക്കുന്നുണ്ടങ്കിൽ ഇത്തരം പരിപാടികൾ കൂടെ അതിൽ ഉൾപ്പെടുത്തണം എന്നൊരു അഭിപ്രായമുണ്ട്. പിന്നെ എന്റെ പ്രിയ ചാക്യാരോട് ഒന്നു പറയാനുണ്ട്..എന്റെ പൊന്നു സുഹൃത്തേ.. കേരള സ്ത്രീകളുടെ വസ്ത്രധാരണത്തെ പറ്റിയും wardrobe malfunction ന്റെ ഉള്ളിലേക്ക് ചികയാതെ നിങ്ങളുടെ മനസിലെ ലൈംഗികദാരിദ്ര്യം എടുത്തുകളഞ്ഞു, വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചു അല്പമെങ്കിലും അറിയാൻ ശ്രമിച്ചിട്ടു വിമർശിക്കാൻ വരൂ.. ചാക്യാരാണ് പോലും ചാക്യാർ…

You May Also Like

കുടിവെള്ളം മുട്ടിയ പുഴയോരക്കാര്‍

വരും നാളുകളില്‍ രാജ്യങ്ങളും, മനുഷ്യരും, ശുദ്ധജല ലബ്ധിക്കുവേണ്ടി ആയിരിക്കും മത്സരിക്കുക, യുദ്ധങ്ങളില്‍ വരെ ഏര്‍പ്പെടുക, എന്ന ഒരു റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്ന്, ഉടലെടുത്ത ഒരാശയം

പുലിയെ നരി ചതിച്ചാല്‍ നരിയെ മാന്‍ ചതിക്കും : വീഡിയോ

കഷ്ടപെട്ട് കണ്ടു പിടിച്ച ഇരയെ കയ്യൂക്ക് കൊണ്ട് നേടിയെടുക്കാന്‍ നോക്കിയ നരിക്ക് കിട്ടിയ പണി ഒന്ന് കണ്ടു നോക്കൂ …

ഇല്ലാത്ത മസിലിനേക്കാൾ ലൈക്ക്, ഉള്ളത് പറഞ്ഞ കമന്റിന്

രണ്ടുദിവസം മുമ്പ് അവതാരകയും ചക്കപ്പഴം താരവുമായ അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിൽ വന്ന ലൈംഗികാധിക്ഷേപവും താരം കൊടുത്ത

സ്നേഹം കൊണ്ടൊരു നുള്ളിന്റെ നൊമ്പരം

ഇറങ്ങാന്‍ നേരത്ത്‌ “വടക്കേനടയില്‌ നിന്നോളൂ.. ഒരു അഞ്ച്‌ മിനിട്ട്‌, ഇപ്പോ വരാം” എന്ന് പറഞ്ഞതാണ്‌. ഇപ്പോ അരമണിക്കൂറാവുന്നു. എന്തൊരു വെയിലാണിത്‌.!” “എന്താടാ രാജീവേ.. ഇന്ന് നിനക്കോഫീസില്‍ പോവണ്ടേ..? അതോ അവധിയാണോ..?” നോക്കുമ്പോളുണ്ട്‌ അജിത്താണ്‌. നേഴ്സറിസ്കൂളുമുതല്‍ എന്റെ ബെഞ്ചില്‍ എന്റെ അടുത്തിരുന്ന് പഠിച്ചവന്‍. അതിനും മുന്നേ മുട്ടിലിഴഞ്ഞ്‌ നടക്കുന്ന പ്രായത്തില്‍ എന്റെ കൂട്ടുകക്ഷി. എനി