Rithin Chilambuttusseril

അപ്പുക്കുട്ടന്റെ ചരിത്ര ദൗത്യം

കേരളം ഉൾപ്പെടുന്ന തമിഴകത്തു നിന്നും ആറാം നൂറ്റാണ്ടിലോ മറ്റോ ബോധിസത്വൻ എന്ന ബുദ്ധ മിഷനറി വടക്കു ദിക്കിലേക്ക് പോയി. ഹിമാലയ നിരകൾ കടന്ന് ഇന്നത്തെ ടിബറ്റ് -ചൈന നാട്ടിലെത്തി. ബുദ്ധമതം പ്രചരിപ്പിച്ചു. മഹാവ്യാധിയെ തുരത്തി. ആക്രമികളായി വന്ന ഒരു ഗോത്രത്തെ നിലം പരിശാക്കി…. അതു ഒരു ചരിത്രം… നാം “ഏഴാം അറിവ്” പടത്തിൽ കാണുന്നു.

ഒരു പക്ഷേ ഹിമാലയതിനപ്പുറം മലയാളി/തമിഴൻ ആയ ബോധിസത്വൻ പോയി വെള്ളം നനച്ചു വളർത്തിയ ബുദ്ധ ധർമത്തിന്റെ പിൽക്കാലത്തെ രക്ഷക്ക് ഒരു പച്ച മലയാളി തന്നെ പോകേണ്ടി വന്നു – തൈപ്പറമ്പിൽ അശോകൻ! കാലചക്രം തിരിഞ്ഞു വരുന്നു. അശോകൻ – ആ പേര് യാദൃശ്ചികം അല്ല… ബുദ്ധമതം ഈജിപ്തിൽ വരെയെത്തിച്ച മഹാനായ ചക്രവർത്തി. (ഏതു തൈയുടെ പറമ്പു ആണെന്നും പ്രശ്‌നമാണ്. ഒരു പക്ഷേ ബോധി മരത്തിന്റെ?) ശ്രീലങ്കയിലെ ബുദ്ധമതത്തിന്റെ അമ്മ ആയിരുന്ന സംഘമിത്രയുടെ പിതാവ്.

ബോധിസത്വന്റെ കാലത്ത് ആ നാടിനെ ആക്രമിച്ചവർ കാടുകളിലേക്ക് പിന്മാറി. അവർ ഒരു തക്കം പാർത്തു കഴിഞ്ഞു. തെക്കു ദിശയിൽ നിന്നു പ്രവചനങ്ങൾ പോലെ കാടും (forest!) മറ്റും താണ്ടി വരുന്ന ഒരു യോദ്ധാവിന് വേണ്ടി അവർ കുരുക്ക് ഒരുക്കി കാത്തിരിക്കുകയാരിക്കുന്നു. അങ്ങനെ കാലഘട്ടത്തിന്റെ പൂർണതയിൽ തെക്കു നിന്നും ഒരാൾ അവിടെ എത്തിച്ചേർന്നു…

May be an image of 1 personഅയാൾ അവരിൽ നിന്നു അഭ്യാസമുറകൾ പഠിച്ചു. ശക്തനായ ഒരു യോദ്ധാവായി… ഇതാ ബുദ്ധമത ആചാര്യൻ ആയ റിംപോച്ചേയെ തട്ടിക്കൊണ്ടു വരാൻ അയാൾ കച്ചകെട്ടി ഇറങ്ങി. അതെ, ബോധി മരത്തിന്റെ കീഴിൽ പ്രകാശം ലഭിച്ച ബുദ്ധന്റെ മാർഗം തകർക്കാൻ അരശു മരത്തിന്റെ (Thespesia populinea) മൂട്ടിൽ നിന്നു ഒരു അപ്പുക്കുട്ടൻ. ബോധി ധർമനെ പോലെ പേരിൽ തന്നെ ഒരു മരം ഉള്ള എതിരാളി (അരശ് എന്നതിന് രാജാവ് എന്നും അർത്ഥം ഉണ്ടെന്നും ആ പേര് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും വിദഗ്ദർക്കിടയിൽ തർക്കമുണ്ട് )

നേപ്പാളിയിൽ അപ്പുക്കുട്ടൻ എന്നാൽ അമ്പട്ടൻ എന്നാണെന്നു റിംപോച്ചേ വെളിപ്പെടുത്തുന്നു. അതിലും കാര്യമുണ്ട്. വേൽപ്പടയുള്ള ‘നന്നൻ ‘ എതിരാളികളുടെ പെണ്ണുങ്ങളുടെ നീളൻ കാർകൂന്തൽ കൊയ്തു വടിച്ചെടുത്ത് അതു കൊണ്ടു കയറു പിരിച്ചു ആനയെ വലിച്ച ഒരു ചരിത്രം സംഘകാല കൃതിയായ ‘നറ്റിണ’ ൽ പറയുന്നു. നന്നനോളം ഭയങ്കരൻ ആണെന്ന് മനസ്സിൽ വെച്ചാവും റിംപോച്ചേ പഴയ ആ കഥയുടെ ഓർമയിൽ “അമ്പട്ടൻ ” എന്ന് വിളിച്ചു കൈ കൂപ്പിയത്.

അപ്പുക്കുട്ടന്റെ സംസാരം പലപ്പോഴും mystical sense ഇൽ ആണ്. ‘കാടു മുഴുവൻ forest ആണെ’ന്ന് അദ്ദേഹം പറയുന്നു. അതായത് കാടു നിറച്ചും കാട് ആണെന്ന്. Life full of life എന്ന രീതിയിൽ ഉള്ള ഒരു പ്രയോഗമാണത്. ഒരു തരം പൂർണതയെ ആണ് അതു സൂചിപ്പിക്കുന്നത്. അദ്ദേഹം തന്റെ ദൗത്യത്തിന്റെ പൂർണതയോട് അടുക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. തൊട്ടടുത്ത നിമിഷമാണ് അദ്ദേഹം ആകാശത്തേക്ക് ഉയരുന്നത് (Levitating?) എന്നും കാണാം. തുടർന്നു നാം കാണുക യോഗനിദ്രയിൽ ആണ്ട അപ്പുക്കുട്ടനെ വനനിവാസികൾ പല്ലക്കിലേറ്റി തങ്ങളുടെ ആസ്ഥാനത്തേക്ക് കൊണ്ടു വരുന്നതാണ്. സമാധി കൊള്ളുന്ന അദ്ദേഹത്തെ ഒന്നു തൊടാൻ അവർ തിക്കു കൂട്ടുന്നു.

Ek ladka യും Ek Ladki യും മരത്തിനു മുകളിലേക്കു -ഒരു പക്ഷേ തന്റെ മരമായ അരശു മരത്തിന്റെ മുകളിലേക്ക് – ‘കയറിപ്പോയി എന്ന് ഒരു നേപ്പാളി വനദേവത വഴി അദ്ദേഹത്തിനു ലഭിക്കുന്ന വെളിപാട് തന്റെ ദൗത്യത്തിന് ഉണ്ടാവാൻ പോകുന്ന തിരിച്ചടിയുടെ വെളിപ്പെടുത്താൽ ആണ്. (സംഘ കാലത്തെ രാജാക്കന്മാർക്ക് സ്വന്തം കാവൽമരങ്ങൾ ഉണ്ടായിരുന്നു. ഉദാ : ചേയ് നന്നന്റെ കാവൽ മരം – മാവ്. ആ മരം നശിപ്പിക്കപ്പെടുക എന്നാൽ രാജാവിന്റെ പരാജയം എന്നാണ് അർത്ഥം ) എങ്കിലും പൊരുതി തോൽക്കുന്നത് വിജയിക്കുന്നതിന് തുല്യമാണ് ‘ എന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസം വ്യക്തിപരമായി എന്നെ സ്വാധീനിച്ചിട്ടുള്ള വചനവുമാണ്. തോൽക്കുന്നത് അശോകനോട് ആണെന്ന ബോധ്യം ഉണ്ടായിട്ടും അതു Victory Arts and Sports Club നോട് ആണെന്ന് പറയുന്നത് നമ്മുടെ വിജയ പരാജയങ്ങൾ ഒരു ഒരു പരിധിയിൽ കൂടുതൽ വ്യക്തിപരമായി കാണരുത് എന്നതിന്റെ സൂചന ആണ്. എതിരാളി സമാധാനമായി ജീവിക്കാതിരിക്കാൻ മരിക്കാൻ വരെ തയാറായ ഇദ്ദേഹത്തേക്കാൾ പ്രപഞ്ചത്തിൽ വേറെത് യോദ്ധാവ്?

എന്നാൽ, ബോധിസത്വന്റെ പിൻഗാമിയായ, ബുദ്ധ മത സാമ്രാട് അശോക ചക്രവർത്തിയുടെ പേരുകാരൻ ആയ അശോകൻ ചരിത്രം ആവർത്തിക്കുന്നു…. ബുദ്ധ വിഹാരത്തെയും റിംപോചെയെയും രക്ഷിക്കുന്നു. കാര്യം എന്തായാലും ചൈന ദിക്കിലേക്ക് ബുദ്ധ മിഷനറി ആയി പോയ ബോധിസത്വൻ കേരളത്തിൽ നിന്നോ കേരളം ഉൾപ്പെടുന്ന തമിഴ് നാട്ടിൽ നിന്നോ പോയത് ആണ് എന്നത് ശക്തമായ പാരമ്പര്യം ആണ്. ഓർക്കുക : ബുദ്ധമിഷണറിമാർ ദൂരനാടുകളിലേക്കു പോകും വണ്ണം ബുദ്ധമതം തമിഴകത്തു തഴച്ചിരുന്നു. ബുദ്ധമത കാവ്യം ആയ ‘മണിമേഖല ‘ അതിന്റെ ഒരു തെളിവാണ്. ലോക പ്രശസ്ത ബുദ്ധവിഹാരം ആയിരുന്ന ‘ശ്രീമൂലവാസം ‘ ഇന്നത്തെ ആലപ്പുഴയിലെ തൃക്കുന്നപ്പുഴ അടുത്ത് സ്ഥിതി ചെയ്തിരുന്നു എന്ന് പറയപ്പെടുന്നു. അതുപോലെ ദക്ഷിണ നളന്ദ ആയ കാന്തളൂർ ശാല.

തമാശക്കും കാര്യത്തിനും ഇടയിൽ, ചരിത്രത്തിനും കഥക്കും എല്ലാം സൂക്ഷിച്ചു നോക്കിയാൽ ചില കാര്യങ്ങൾ കാണാം !

You May Also Like

ധൈര്യശാലിയായിരുന്ന റിട്ടയേർഡ് പട്ടാളക്കാരൻ ഇരുട്ടിനെ ഭയന്നു തുടങ്ങിയ സംഭവ കഥ വായിക്കാം

എന്റെ ഒരു സുഹൃത്തിന്റെ അച്ഛനെ പറ്റിയാണ് . റിട്ടയേർഡ് മിലിറ്ററി, അതും ബ്രിഗേഡിയർ ആയിട്ട്. സർവീസിൽ ആയിരുന്നപ്പോൾ ഓർഡർലി ആയിട്ട് 8-10 പേർ ഉണ്ടായിരുന്നു

ഇന്ദിരാഗാന്ധിയുടെ അശ്ലീലചിത്രം വരച്ചെന്ന ആരോപണത്തിൽ പെട്ട് പത്താംവയസിൽ വര ജീവിതം അവസാനിപ്പിക്കണ്ടി വന്ന ഒരു ഹതഭാഗ്യനാണ് ഞാൻ

ഇന്ദിരാഗാന്ധിയുടെ അശ്ലീല ചിത്രം വരച്ചു എന്ന ആരോപണത്തിൽ പെട്ട് പത്ത് വയസ്സിൽ എന്റെ വര ജീവിതം അവസാനിപ്പിക്കണ്ടി

നമ്മുടെ ചിഹ്നം, വിതൗട്ട്

ഒരിയ്ക്കൽ രാജുമോൻ എന്നോട് ചോദിച്ചു ; ” അങ്കിൾ , ചായക്കടയിൽ വരുന്നവരെല്ലാം വിതൗട് വിതൗട് എന്ന് പറയുന്നത് എന്തിനാണ് ? ”. അങ്കിൾ പറഞ്ഞു ,

“എനിക്കു വന്ന വധഭീഷണി പോലും തട്ടിയെടുത്തവനാണ് അവന്‍”

ഒരിക്കല്‍ സുകുമാര്‍ അഴീക്കോടിന് ഒരു തെറിക്കത്തു കിട്ടി. അഴീക്കോടിനെയും എം പി വീരേന്ദ്രകുമാറിനെയും തല്ലും, കൊല്ലും എന്നൊക്കെ അതിൽ