Connect with us

Featured

വിയറ്റ്നാം കോളനി പ്രാചീന മനുഷ്യരുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചാൽ എങ്ങനെയിരിക്കും ?

“വിയറ്റ്നാം കോളനി” സിനിമ Pandora എന്ന ഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ‘അവതാർ ‘ എന്ന പേരിൽ ജെയിംസ് കമെറൂൺ പുനരാവിഷ്കരിച്ച കാലം. ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരു നാഴികയിൽ

 35 total views

Published

on

Rithin Chilambuttusseril

“വിയറ്റ്നാം കോളനി” സിനിമ Pandora എന്ന ഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ‘അവതാർ ‘ എന്ന പേരിൽ ജെയിംസ് കമെറൂൺ പുനരാവിഷ്കരിച്ച കാലം. ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരു നാഴികയിൽ ഒരു തോന്നൽ : ഇത് പ്രാചീന മനുഷ്യരുടെ പശ്ചാത്തലത്തിൽ എടുത്താൽ എന്ത്? പച്ച മലയാളത്തിൽ. പ്രധാന കഥപാത്രങ്ങൾ മാത്രം മതി. ഒരു സാഗർ alias ജാക്കി model.
(ബ്ലാക്ക് n വൈറ്റിൽ കാണണം )

May be an image of 2 people and textപ്രാചീന മനുഷ്യർ- എന്നാൽ ഒരു 30 ലക്ഷം വർഷം മുൻപ്. ശങ്കരാടി പറഞ്ഞ പോലെ ‘ ഇവിടെയെവിടെ മനുഷ്യർ? മൃഗങ്ങളല്ലേ? ഇരുകാലി മൃഗങ്ങൾ ‘ എന്ന അവസ്ഥ. എല്ലാവരും ‘തെക്കൻ കുരങ്ങൻ ‘(ഓസ്ട്രലോപിതെക്കസ്- Australopithecus : Australo – Southern, Pithecus- Ape ) ആയി മരങ്ങളിൽ വാഴും കാലം. ആ മരക്കൂട്ടം ആണ് അവരുടെ കോളനി. കിഴക്കേ ആഫ്രിക്കയാണ് . ഹിമയുഗം (Ice age) കൊടുമ്പിരി കൊണ്ടിരിക്കുന്നു. നീണ്ട ശൈത്യകാലം. ചുരുങ്ങിയ വേനൽ. മഞ്ഞു പൊഴിഞ്ഞു ചൂടു കുറഞ്ഞു കാടുകൾ മെലിഞ്ഞു പോയിരിക്കുന്നു. മരങ്ങളുടെ എണ്ണം കുറയുന്നു. അവിടെയെല്ലാം ‘സാവന്നാ’ (Savanna) എന്നറിയപ്പെടുന്ന ഉയരം കൂടിയ പുൽമേടുകൾ വളർന്നു നിൽക്കുന്നു. മരങ്ങൾ കുറവായതു ആ പഴംതീനി മരംകേറികളുടെ ഇല്ലം പട്ടിണിയിലാണ്.

തണുത്തുറഞ്ഞ ഒരു അന്തിനേരം കൃഷ്ണമൂർത്തിസ്വാമി എന്ന Australopithecus മരത്തിനു മുകളിൽ കാൽ നീട്ടി ഇരിക്കുന്നു. വയറ്റിൽ കാറ്റ് മൂളവേ, ജോസഫ് എന്ന മറ്റൊരു Australopithecus മരം കയറി വരുന്നു. ഇരുവർക്കുമുള്ള ഭക്ഷണവുമായി…
‘ഇത് സ്വാമിക്ക്… ചക്ക, മാങ്ങാ, തേങ്ങ… എനിക്ക് കാട്ടു ചിക്കൻ കറി… (മുഖത്തെ 13 രസങ്ങൾ കൊണ്ടാണ് സംസാരം. അതായത് 9 രസങ്ങളും പച്ചാളം ഭാസി കൂട്ടിച്ചേർത്ത 4 രസങ്ങളും. ഭാഷ അന്ന് ഉണ്ടായിട്ടില്ല )
‘ചിക്കൻ കറിയാ…?’
‘പട്ടി തിന്നുന്ന പോലെ (അന്ന് പട്ടിയെ മനുഷ്യൻ ഇണക്കി വളർത്താൻ തുടങ്ങിയിട്ടില്ല. അതുകൊണ്ട് ഒരുപക്ഷെ കാട്ടുനായ ) തിന്നാൻ തുടങ്ങിയിട്ട് കുറെ ആയല്ലോ. ഇനിയെങ്കിലും താൻ മനുഷ്യൻ (Australopithecus afarensis) തിന്നുന്ന പോലെ തിന്ന് ‘… എന്നൊക്കെ പറഞ്ഞു സ്വാമിപിത്തേക്കസ് താഴത്തെ ചില്ലയിൽ താമസിക്കുന്ന Australoithecus അമ്മമകൾക്കു കൊടുക്കുന്നു. (ഇതിന്റെ സൂചന ജോസഫ്പിത്തേക്കസ് നേരത്തെ തന്നെ ചത്തതിനെയും ശവത്തിനെയും തിന്നാൻ തുടങ്ങിയിരുന്നു എന്നതാണ് (Foraging and Scavenging)).
നാളുകൾ കൊഴിഞ്ഞു. ഹിമയുഗം മൂർധന്യാവസ്ഥ കൊണ്ടു. ജോസഫ്പിത്തേക്കസ് സ്വാമിയെ വിട്ട് മരത്തിൽ നിന്നും കടൽ പോലെ വ്യാപിച്ചു കിടക്കുന്ന സാവന്ന പുല്മേട്ടിൽ ഇറങ്ങി കണ്ട ചത്തത്തിനെയും കൊന്നതിനെയും ഒക്കെ കൂടുതലായി തിന്നാൻ തുടങ്ങി.കല്ല് കൊണ്ടു ആയുധം ഉണ്ടാക്കി. മൃഗങ്ങളുടെ എല്ലിൽ നിന്നും ഇറച്ചി ചുരണ്ടി തിന്നു.

ഹിംസ്ര മൃഗങ്ങൾ (റാവുത്തരും ഇരുമ്പൻ ജോണും ഒന്നുമല്ല. ) വരുന്നുണ്ടോ എന്ന് നോക്കാൻ ഉയരമേറിയ പുൽ മേടുകളുടെ മുകളിലൂടെ പിൻ കാലുകളിൽ കുത്തി ഇടയ്ക്കിടെ നോക്കി. പിന്നെ അതൊരു ശീലമായി. പിന്നെ പിൻകാലിൽ ഊന്നി നടക്കാൻ പഠിച്ചു. അങ്ങനെ നടക്കാൻ പഠിച്ച കൊണ്ടു മൃഗങ്ങളുടെ വായിൽ നിന്നു രക്ഷപെട്ടു.
സ്വാമിപിത്തേക്കസ് അപ്പോഴും മരത്തിൽ ആയിരുന്നു…

ആ വിയറ്റ്നാം കോളനി വൈകാതെ കമ്പനിക്കാർ പുതിയ തന്ത്രത്തിൽ ice ഇട്ടു മൂടി പിടിച്ചടക്കി. ഹിമയുഗ മൂർദ്ധന്യത്തിൽ ആ കോളനി പൂർണമായും സാവന്നാ പുല്പരപ്പ് ആയി.
അപ്പോൾ സ്വാമിപിത്തെക്കസ് ? (അതു climax ഇൽ ).
ആ രക്ഷപെട്ട ജോസഫ്, ഇരുമ്പൻ ജോൺ, റാവുത്തർ, പട്ടാളം മാധവി മുതലായ പിതേക്കസ് കളിൽ നിന്ന് Homo habilis എന്ന വിഭാഗം ഉരുത്തിരിഞ്ഞു . അവർ കോളനിയിൽ നിന്നു കൊണ്ടും കൊടുത്തും പഠിച്ച stone tools ഉണ്ടാക്കുന്ന വിദ്യ ഒന്നു പരിഷ്കാരിച്ചു. കിഴക്കെ ആഫ്രിക്കയിലെ Olduvai എന്ന സ്ഥലത്തു തമ്പടിച്ചു. അവിടെ വേട്ടയോടു വേട്ട. ഇറച്ചി തീറ്റയോട് തീറ്റ.
“കൊല്ലൈ ഉഴു കൊഴു വെയ്പ്പ പല്ലേ
എല്ലയും ഇരവും ഊൻ തിന്നു അഴുങ്ക ”
(രാവും പകലും ഇറച്ചി ചവച്ചു ചവച്ചു ഞങ്ങളുടെ പല്ലുകൾ എന്നും പുറം പാടം ഉഴുവുന്ന കൊഴു പോലെയായി )
– പൊരുനരാറ്റുപ്പട- സംഘകാല കൃതി
അതിൽ ഒരു കൂട്ടം യുഗങ്ങളോളം നടന്നു ഇന്ത്യയിൽ വന്നു. തമിഴ് നാട്ടിലെ ‘അത്തിരംപാക്കം ‘ എന്ന സ്ഥലത്ത് തമ്പടിച്ചു. അവിടെ Acheulian tools എന്ന തരം ശിലായുധങ്ങൾ ഉണ്ടാക്കി. പുളിഞ്ചെടികൾ അവിടവിടെ നിൽക്കുന്ന തമിഴ്നാടൻ സമതലത്തിൽ വേട്ടയാടി നടന്നു.

Homo habilis ഇൽ നിന്നു Homo erectus, Homo sapiens അതുപോലെ മറ്റു Homo അവാന്തര വിഭാഗങ്ങൾ ഉണ്ടായി..
കല്ലുകൾ ചേർത്തു മുട്ടിച്ചു ഹിംസ്ര മൃഗങ്ങളുടെ പല്ലുകളുടെ ആകൃതിയിൽ tools ഉണ്ടാക്കി. അതായത് ഭാവന/ ബുദ്ധി വികസിച്ചു. ഈ മുട്ടൽ തലച്ചോറിലെ ഒരു പ്രത്യേക വികാസത്തിനു വഴി വെച്ചു. ഇതേ വികാസം തന്നെയായിരുന്നു ഭാഷാ ശേഷിക്കും പിന്നിൽ. അങ്ങനെ പ്രാക്തന കുറുമൊഴികൾ മുള പൊട്ടി.
കടൽ മത്‍സ്യങ്ങൾ ഉൾപ്പെടെയുള്ള മാംസ ഭക്ഷണം അവരുടെ തലച്ചോറിന്റെ വികാസം കൂട്ടി.
കൂട്ടം ചേർന്നുള്ള വേട്ടയാടൽ പരസ്പര ആശ്രയത്തതിന് വഴി വെച്ചു. ആശയ വിനിമയം തീവ്രമായി. ചെറു കൂട്ടങ്ങൾ ഉണ്ടായി. ഗോത്രങ്ങൾ ഉണ്ടായി. ഭാഷ കൂടുതൽ വികസിച്ചു.

ഹിമയുഗത്തിന്റെ ഒരു ഇടവേളയിൽ (Interglacial period) കാലാവസ്ഥ അനുകൂലമായപ്പോൾ ആദ്യമായി അവർ ഏഷ്യ മൈനർ – പടിഞ്ഞാറൻ ഏഷ്യയിൽ കൃഷി തുടങ്ങി. ആ നവീന ശിലായുഗ പുലരിയിൽ, Anatolia യിൽ വലിയ കൂട്ടമായി (Catalhuyok, Modern Turkey). പിന്നാലെ 4 മഹാനദികളുടെ തീരത്തു അവർ നാഗരികത ഉണ്ടാക്കി. സംസ്കാരങ്ങളും മതങ്ങളും ഉണ്ടാക്കി.
ഈ ചെറിയ കാലയളവിൽ അവരിൽ പല മാറ്റങ്ങളും ഉണ്ടായി. അവർക്കു പല നിറങ്ങൾ ഉണ്ടായി… ഹാ…ഇതെല്ലാം ഈ ചെറിയ ഇടവേള കഴിഞ്ഞു ഹിമയുഗം ബാക്കി തുടരുന്ന വരെ മാത്രം…

Advertisement

അപ്പോൾ സ്വാമിപിത്തേക്കസ് ?
ആർക്കും അറിയില്ല. Fossil പോലും കിട്ടിയിട്ടില്ലെന്നാ കേട്ടത്.
ബുദ്ധി ഉണ്ടാകാൻ കണ്ട ചത്തതിനെ ഒക്കെ തിന്നുന്നത് നിർത്തി അവിയലും മുരിങ്ങക്കയും ഒക്കെ തിന്നാൻ ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ തലച്ചോർ വ്യാപ്തം 450cc യിൽ കൂടിയിട്ടില്ല. രസം അതല്ല. അദ്ദേഹം മ്ലേച്ഛമായി പരിഹസിച്ചു വിട്ട KK ജോസെഫിന്റെ തലമുറയുടെ ഇന്നത്തെ അവസാന കണ്ണിയുടെ തലച്ചോർ വ്യാപ്തം 1300 cc. അതായത് സ്വാമിയുടേതിന്റെ 3 ഇരട്ടിയോളം ! ശങ്കരാടിയുടെ കഥാപാത്രത്തിന്റെത് ഒരു പ്രവചന ശബ്ദം ആയിരുന്നു. അദ്ദേഹത്തിന്റെ കാലിലെ ചങ്ങല യഥാർത്ഥത്തിൽ സ്വാമിപിതേക്കസിന്റെ കാലിൽ മുറുകി . ആ മരക്കോളനി വിട്ട് സാവന്നാ പുൽപ്പരപ്പിലേക്കു ഇറങ്ങുന്നതിനെ വിലക്കി.
ആട്ടെ, ജോസഫ്പിത്തേക്കസോ ?
എത്തിയോപ്പിയയിലെ ‘ദിക്കിക്ക’ (Dikika) എന്ന സ്ഥലത്ത് നിന്നും അവസാനം കടിച്ചു വലിച്ച കോഴിക്കാലിനൊപ്പം സുഖമായി കർത്താവിൽ നിദ്ര കൊള്ളുന്നു.
“ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല
ജീവിക്കുന്നു നമ്മളിലൂടെ “

 36 total views,  1 views today

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement