ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ് ഏതാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

നദിയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് ആസാമിലെ മജൗലി(മജൂലി ).ഇവിടുത്തെ സമ്പന്നമായ ഗോത്ര സംസ്കാരം കൊണ്ട് മജൗലി ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. വ്യത്യസ്ത വിഭാഗത്തിൽപെട്ട ഗോത്രവർഗ്ഗക്കാരാണ് ഇവിടം താമസിക്കുന്നത്.
മജുലി എന്നാല്‍ രണ്ട് സമാന്തര നദികൾക്കിടയിലുള്ള ഭൂമി എന്നാണര്‍ത്ഥം. ബ്രഹ്മപുത്ര നദിയും , അതിന്‍റെ ശാഖാ നദികളുടെയും ഒഴുക്കാണ് ഇത്തരത്തിലൊരു ദ്വീപിന്റെ ജനനത്തിനു കാരണമായത്. ഏകദേശം 300 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഒരു വലിയ ഭൂമി കുലുക്കമാണ് ഇതിനു പിന്നില്‍. ഈ ഭൂമികുലുക്കത്തിന്റെ ഫലമായി ബ്രഹ്മപുത്ര നദിയില്‍ വലിയ വെള്ളപ്പൊക്കമുണ്ടാവുകയും അത് നദിയുടെ ഗതി തെക്കോട്ടേയ്ക്ക് മാറ്റുകയും ചെയ്തു. അങ്ങനെ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണുമൊക്കെ ചേര്‍ന്നാണ് മജുലി ദ്വീപ് ഉണ്ടാകുന്നത്.

  ജനവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് എന്ന വിശേഷണം മാത്രം മതി മജൗലിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാക്കുവാന്‍. ബ്രഹ്മപുത്ര നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്.ദ്വീപിനുള്ളിലെ ചെറിയ ദ്വീപുകള്‍ കൂടി ചേര്‍ന്നതാണ് മജുലി. ചപോരി എന്നാണ് ഈ ചെറിയ ദ്വീപുകള്‍ അറിയപ്പെടുന്നത്. നദിയുടെ തുടർച്ചയായ ബ്രെയിഡിംഗ് സംവിധാനത്തിന്റെ ഫലമായി അവ മനോഹരമായ ഒരു ചെറിയ ദ്വീപായി മാറുന്നു. നിലവിൽ 22 ചെറിയ ദ്വീപുകൾ മജുലി ദ്വീപിനുള്ളിലുണ്ട്.

മജൂലിയിലെ മറ്റൊരു പ്രത്യേകതയാണ് മുഖംമൂടി നിര്‍മ്മാണം.ഇത് ഒരു കലയായി അഭിമാനത്തോടെ കൊണ്ടു നടക്കുന്നവരാണിവര്‍. ഇന്ത്യന്‍ സംസ്കാരവും , ഹൈന്ദവതയും കൂടിച്ചേര്‍ന്നുള്ള തരത്തിലുള്ള മാസ്കുകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. അസമിലെ പുണ്യ പുരുഷനായി അറിയപ്പെടുന്ന ശ്രീശാന്താ സന്‍കാര്‍ദേവയാണ് മാസ്ക് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിലുപരിയായി ഒരു പുണ്യ പ്രവര്‍ത്തിയായാണ് ആളുകള്‍ ഇതിനെ കാണുന്നത്. മണ്ണ്, ചാണകം, പച്ചക്കറികളില്‍ നിന്നുള്ള നിറം, കോട്ടന്‍ തുണി തുടങ്ങിയവയാണ് മാസ്ക് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.

ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപും മജൂലിയാണ്.2016 ലാണ് മജുലി ഒരു ജില്ലയായി മാറുന്നത്. ആസാമിലെ ഏറ്റവും ചെറിയ ജില്ല കൂടിയാണിത്.മഴക്കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ കരകവിയുന്ന ബ്രഹ്മപുത്ര നദിയിലായതിനാല്‍ മജുലിയിലെ വീടുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.വെള്ളപ്പൊക്കത്തെ നേരിടുവാനായി മുളയുടെ പ്രത്യേകം കമ്പുകളില്‍ കുത്തിനിര്‍ത്തിയാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. അത് പിന്നീട് മുളകൊണ്ടും , പുല്ലുകൊണ്ടും മേയുകയും ചെയ്യും.സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുള്ളതിനാല്‍ നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. എന്നാല്‍ റോഡ് മാര്‍ഗ്ഗം ഇവിടേക്ക് എത്തുവാനാവില്ല. ഫെറി അഥവാ കടത്ത് മാത്രമാണ് മജുലിയിലേക്ക് എത്തിപ്പെടുവാനുള്ള ഏക മാര്‍ഗ്ഗം.

ഒരു നാട്ടില്‍ ജീവിക്കുവാന്‍ വേണ്ട സൗകര്യങ്ങളെല്ലാം മജുലിക്ക് സ്വന്തമായുണ്ട്. ആശുപത്രികളും , കടകളും എന്തിനധികം സ്കൂളുകളും കോളേജും വരെ ഈ ദ്വീപിനു സ്വന്തമായുണ്ട്. ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ മണ്ണൊലിപ്പ് ഭീഷണിയാണ് ദ്വീപ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതിശക്തമായ ഒഴുക്ക്, വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ ദ്വീപിന്റെ വലുപ്പം ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

You May Also Like

ഒരു പൂവിൽ നിന്നും ആറ് കിലോ തേൻ, ഭാരം 15 കിലോ

ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്‌ളീഷ്യ. തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപുകളായ മലായ് ഉപദ്വീപ്, ബോർണിയോ, സുമാത്ര, ഫിലിപ്പീൻസ് എന്നിവിടങ്ങളാണ് റഫ്‌ളീഷ്യ കാണപ്പെടുന്നത്

ആകാശ​ഗോളങ്ങൾക്ക് ഗോളാകൃതി കൈവരുന്നത് എന്ത് കൊണ്ട് ?

ചന്ദ്രനിൽ സഞ്ചാരികൾ ചാടിച്ചാടി നടക്കുന്നത് എന്തുകൊണ്ട്?ആകാശ​ഗോളങ്ങൾക്ക് ഗോളാകൃതി കൈവരുന്നത് എന്ത് കൊണ്ട് ? അറിവ് തേടുന്ന…

ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂം ‘ശുമുഖ്’, 8.5 കോടി രൂപ, എന്തുകൊണ്ടാണ് ഇത്ര വിലയെന്നു അറിയാമോ ?

ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂം ‘ശുമുഖ്’; വില 8.5 കോടി രൂപ അറിവ് തേടുന്ന പാവം…

അടക്കാനാവാത്ത കലിയുണ്ടോ? കയ്യിൽ കിട്ടിയതൊക്കെ പപ്പടം പോലെ പൊടിക്കുമോ ? എങ്കിൽ റേജ് റൂമിലേക്ക് വന്നാൽ മതി

പല വിദേശ രാജ്യങ്ങളിലും ഉള്ള റേജ് റൂം കൊണ്ടുള്ള ഉപയോഗം എന്താണ്? അറിവ് തേടുന്ന പാവം…