ഭർത്താവു മുസ്ലം ആയതുകൊണ്ട് കൊച്ചിയിൽ വീട് തരില്ലെന്ന് വീട്ടുടമസ്ഥർ . Riya Parappillil ആണ് അനുഭവം പങ്കുവച്ചിരിക്കുന്നത് . ഇത് പല നോർത്ത് ഇന്ത്യൻ നഗരങ്ങളിലും പണ്ടേയുള്ള വിവേചനം തന്നെയാണ്. ഇസ്ലാമോഫോബിയ എത്രമാത്രം ആണ് നമ്മുടെ മനസുകളെ സ്വാധീനിച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രബുദ്ധതയിൽ ആണ് സംഘികൾ ആഞ്ഞു വെട്ടിയിരിക്കുന്നത് .

Riya Parappillil എഴുതുന്നു

രജിസ്ടർ വിവാഹം കഴിഞ്ഞ് സെപ്റ്റംബറിൽ വിശ്രമം ഇല്ലാത്ത വിധം കൊച്ചിയിൽ വീടന്വേഷണത്തിൽ ആയിരുന്ന് ഞാനും ജുനൈസും. ഓഫീസിലേക്ക് പോകാനുള്ള ദൂരം , കീശ കാലിയാക്കാത്ത വാടക, അൽപ്പം സമാധാനം ഇതായിരുന്നു ഞങ്ങടെ മെയിൻ. ഫാമിലിയാണെന് പറയുമ്പോ തന്നെ വീട്ടുടമസ്ഥർ ഞങ്ങളെ ഒന്നു നോക്കും, പ്രത്യേകിച്ച് എന്നെ. സിന്ദൂരം, താലി ഐറ്റംസ് ഇല്ലാത്തതായിരുന്ന് കാരണം. സ്വഭാവികം എന്ന് കരുതി വീടുകൾ നോക്കിക്കൊണ്ടേയിരുന്നു.

അതിനിടെയാണ് ഒരു ഉളുപ്പും ഇല്ലാതെ ജുനൈസ് മുസ്ലിം ആയത് കൊണ്ട് വീടു വാടകയ്ക്ക് തരില്ലെന്ന് ചിലർ മുഖത്ത് നോക്കി പറഞ്ഞത്. ഒന്നല്ല കൊച്ചിയിലെ അഞ്ചു വീട്ടുടമടളിൽ നിന്ന് ഇത് ആവർത്തിക്കപ്പെട്ടു. അതിൽ ഒരാൾ പറഞ്ഞത് ജുനൈസിനു പകരം എന്റെ പേരിൽ എഗ്രിമെന്റ് എഴുതുകയാണെങ്കിൽ ഒകെ ആണെന്നായിരുന്ന്. മുസ്ലീം പറ്റില്ല ക്രിസ്ത്യാനി ആണേൽ ഒക്കെയാണെന്ന്.
ഇതാണ് മെട്രോ സിറ്റിയായ കൊച്ചിയുടെ “നിഷ്ക്കളങ്കത “. ഇതേ കൊച്ചിയിലാണ് “പെൺമക്കളെ കാക്കക്കൊത്താതിരിക്കാൻ സിന്ദൂരം ഇടുന്ന സ്ത്രീകൾ ” ഉള്ളത്. അതു കൊണ്ട് വെറും ട്രോളുകൾ മാത്രമായി അതിനെ കാണാൻ കഴിയുന്നില്ല. ഞാൻ ഒരു ഹിന്ദുവിനെ ആയിരുന്നു കല്യാണം കഴിച്ചിരുന്നെങ്കിൽ ഇത്രയും കുഴപ്പമില്ലായിരുന്നെന്ന് മുഖത്ത് നോക്കി ചിലർ നെടുവീർപ്പെടുന്നതും ഇതേ വിഷം ചീറ്റൽ തന്നെയാണ്.
(ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് എഗ്രിമെന്റ് എഴുതും മുമ്പ് പറഞ്ഞ ഹൗസ് ഓണറാണ് ഞങ്ങളുടെ ഐശ്വര്യം )
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.