ആറ്റുപുറം ഫിലിംസിൻ്റെ ബാനറിൽ ശ്രീ കെ കെ രാജുവും, ശ്രീജിത്തും ചേർന്ന് നിർമ്മിച്ച് ബിബിൻ ജോയിയുടെ തിരക്കഥയിൽ റിയാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും, ടൈറ്റിൽ ലോഞ്ചും ഇക്കഴിഞ്ഞ ഡിസംബർ മാസം പതിനാലാം തീയതി, കോട്ടയം ക്രിസോബെർ ഹോട്ടലിൽ വെച്ച് നടന്നു. കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജൂബിലി പിക്ചേഴ്സ് ഉടമ ശ്രീ ജോയ് തോമസ്, സിനിമാ താരങ്ങളായ കുളപ്പുള്ളി ലീല, കോട്ടയം പുരുഷൻ, എഴുത്തുകാരനും ഗാനരചയിതാവും ആയ ടി.പി ബിനു എന്നിവർ പങ്കെടുത്തു.
ഇവരെ കൂടാതെ പ്രശസ്ത താരം മീനാക്ഷിയും ചടങ്ങിൽ പങ്കെടുത്തു അസ്സോസിയേറ്റ് ഡയറക്ടർ-ജിജോ ജോസ് അസിസ്റ്റൻ്റ് ഡയറക്ടേർസ്-അർജുൻ,ബിനീഷ്,പ്രിയ,സുജിൻ മുരളി,ഉമ്മർ, റോണി .ക്യാമറാ മാൻ-അനീഷ്, നിബു എഡിറ്റർ-വിപിൻ, മേക്കപ്പ്-ലിവിഷ ഷാജി,കോസ്റ്റ്യൂമെർ-ഫർഷാൻ,സാബിത്ത്, ആർട്ട് ഡയറക്ടർസ്-സന്ദീപ്,വൈശാഖ്, അക്കൗണ്ട്-നിഖിൽ, ആർട്ട് അസിസ്റ്റൻ്റ്-ഗോപു, DOT-റംഷി,സ്റ്റിൽ ഫോട്ടോഗ്രാഫർ-ദീപു,ഫൈറ്റ് മാസ്റ്റർ-അഷ്റഫ് ഗുരുക്കൾ.
ഗാനരചന ബിനു ടി പി, KC അഭിലാഷ് മ്യൂസിക് ജസ്റ്റിൻ പ്രശാന്ത് മുരളി,കോട്ടയം രമേശൻ, ജോസ് കുര്യാക്കോസ്,ജോമോൻ ജോഷി, അരുൺ പാവുമ്പ,ശ്രീകാന്ത് വെട്ടിയാർ, ജിനു കോട്ടയം,അനസ് പെരുവന്താനം,കോട്ടയം പുരുഷൻ,കുളപ്പുള്ളി ലീല,അപർണ,സ്നേഹ സുനിൽ,ബിയോൺസ്, ടോണി ജോസഫ്, അഭിലാഷ് അട്ടായം, സുമേഷ് ഗുഡ്ലക്ക് ,സുജാത ബൈജു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൻ്റെ ചിത്രീകരണം എഴുമാൻ തുരുത്തിലും പരിസര പ്രദേശങ്ങളിലും തുടരുന്നു.