2022 ലെ മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന് ആണ് ലഭിച്ചത്.പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്. സിംഗപ്പൂരില്‍ ആണ് അവാർഡ് ദാനച്ചടങ്ങുകൾ നടന്നത്. മിന്നൽ മുരളി സംവിധാനം ചെയ്തതിനാണ് ബേസിൽ അവാർഡിന് അർഹനായത്. എന്നാൽ ബേസിലിനു അർഹിക്കുന്ന പരിഗണനയും അംഗീകാരവും മലയാളികൾ നൽകുന്നുണ്ടോ ? ഈ കുറിപ്പ് ചർച്ച ചെയ്യുന്നതും അതുതന്നെ.
Riyas Pulikkal
നയൻന്റീസ് കിഡ്‌സിന്റെ നൊസ്റ്റാൾജിയകളിൽ ഒന്നായ സൂപ്പർഹീറോ ശക്തിമാൻ ഒരു സിനിമയായി വരുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് അൽപ്പം നാളുകളായി. മാസങ്ങൾക്ക് മുൻപ് ശക്തിമാന്റെ പ്രൊഡ്യൂസർമാർ അവരുടെ സിനിമ ഡയറക്ട് ചെയ്യാൻ ബേസിൽ ജോസഫിനെ സമീപിച്ച വാർത്തയും വന്നിരുന്നു.
ബോളിവുഡിലൊക്കെ വൻസ്വീകാര്യതയും പ്രശംസയും കിട്ടിയ വാർത്തയായിരുന്നു അതെങ്കിലും ഇവിടെ മലയാളികളായ ചിലർ അതിനെ സ്വൽപ്പം പുച്ഛത്തോടെ സമീപിച്ചത് ഓർക്കുന്നത്. ഏത് സൂപ്പർഹീറോ മൂവിയാണെങ്കിലും അതിന്റെ ഒറിജിൻ സ്റ്റോറി എപ്പോഴും ഒരു ക്ലീഷേ കഥ തന്നെയായിരിക്കും.
പക്ഷേ, ബേസിൽ മിന്നൽ മുരളിയെ അവതരിപ്പിച്ചിരിക്കുന്നത് തികച്ചും വ്യത്യാസമായ ശൈലിയിൽ മലയാള മണ്ണിൽ ചവിട്ടിയായിരുന്നു എന്നതുതന്നെയാണ് ഇത്രയ്ക്കും പ്രശംസയ്ക്ക് കാരണം എന്നത് പലരും ഓർക്കുന്നില്ല, ബേസിലിന്റെ കഴിവും വലിപ്പവും പലർക്കും തിരിച്ചറിയാനോ സാധിക്കുന്നില്ല.
ഇന്നിവിടെ ബേസിൽ ജോസഫ് പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. അയാൾക്ക് ലോകസിനിമാ പ്രേക്ഷകരിൽ നിന്നും പ്രശംസകൾ കിട്ടിക്കൊണ്ടിരിക്കുകയാണ്. അവിടെ നിന്നുകൊണ്ട് അയാൾ മലയാളികളുടെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്. നമ്മെ രോമാഞ്ചം കൊള്ളിച്ചുകൊണ്ടിരിക്കുകയാണ്. പ്രൗഡ് ഓഫ് യൂ മാൻ