Riyas Pulikkal

തീയുണ്ടാക്കാൻ പഠിച്ചതാണ് മനുഷ്യപുരോഗതിക്ക് നാമ്പിട്ടത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വളരെ നാളത്തെ പരിശ്രമത്തിന് ശേഷം താനുണ്ടാക്കിയ തീനാളം കാണുമ്പോൾ ചക് നോളണ്ടിന്റെ മുഖത്ത് മിന്നിമറയുന്ന ഒരു ഭ്രാന്തമായ വികാരമുണ്ടായിരുന്നു, സന്തോഷവും സങ്കടവുമെല്ലാം നിമിഷാർദ്ദങ്ങളിൽ മാറിമറിയുന്ന ഒരത്ഭുതം. ആദ്യമായി തീയുണ്ടാക്കാൻ പഠിച്ച മനുഷ്യനുണ്ടായ സന്തോഷം എത്രമാത്രമായിരിക്കും എന്നായിരുന്നു ഞാൻ ആ വേളയിൽ ചിന്തിച്ചത്. ടോം ഹാങ്ക്സ് എന്ന അസാമാന്യ പ്രതിഭയെ സ്തബ്ദനായി നോക്കിക്കണ്ടു നിന്ന നിമിഷം. മനുഷ്യന്റെ അതിജീവനം പ്രമേയമാക്കിയുള്ള വേറെയും ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും (ദി റെവനന്റ്, ലൈഫ് ഓഫ് പൈ, സാൻക്റ്റം, ദി ബ്ലൂ ലഗൂൺ, അപ്പോകാലിപ്റ്റോ, കിങ്‌കോങ്, Etc..) കാസ്റ്റവേ നൽകിയത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു.

ടോം ഹാങ്ക്സ് എന്ന അതുല്യകലാകാരന്റെ സാന്നിധ്യം തന്നെയായിരുന്നു എന്നെ അതിലേക്ക് ആകർഷിച്ചത്.
ചക്ക് നോളണ്ട് എന്ന കഥാപാത്രത്തിലേക്ക് കൂടുമാറിയ ടോം ഹാങ്ക്സിന്റെ കൂടെ പ്രേക്ഷകരും ആ ദ്വീപിൽ ഒറ്റപ്പെട്ടുപോയെന്ന് പറഞ്ഞാൽ അത് അക്ഷരാർത്ഥത്തിൽ സത്യമായിരിക്കും. കഥാപാത്രത്തിന് വേണ്ടി ഡെഡിക്കേഷന്റെ അങ്ങേയറ്റമാണ് ടോം നൽകിയിരിക്കുന്നത്. ദ്വീപിൽ അകപ്പെട്ടുപോകുന്ന നോളണ്ടിനെയും നാലുവർഷത്തെ ദ്വീപുജീവിതം പാടേ മാറ്റിക്കളഞ്ഞ നോളണ്ടിനെയും ടോം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്ന രീതി അത്ഭുതത്തോടെയല്ലാതെ നോക്കിക്കാണാനാവില്ല. വിൽസനെ ഒരു വ്യക്തിയായി പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടെങ്കിൽ അത് ടോം ഹാങ്ക്‌സ് എന്ന ഇതിഹാസത്തിന്റെ പ്രതിഭ മാത്രമാണ് വിളിച്ചോതുന്നത്. ജീവിതത്തിൽ പ്രത്യാശ നഷ്ടപ്പെട്ടവർക്ക് ഒരു അതിജീവന കഥയ്ക്കപ്പുറം കാസ്റ്റവേ മനോഹരമായൊരു ഇൻസ്പിരേഷനാണ്. റോബർട്ട്‌ സെമാക്കിസിന്റെ മാസ്റ്റർപീസുകളിൽ മിന്നിത്തിലാകിനിൽക്കുന്ന ഒരു അമൂല്യ രത്നം..!!
Heart Touching 23 Years Of #CastAway

You May Also Like

ഗുളികൻ തെയ്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ ! അമ്പരപ്പിച്ച് ‘ഗു’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്.!!

ഗുളികൻ തെയ്യത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ദേവനന്ദ! അമ്പരപ്പിച്ച് ‘ഗു’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്.!! മന്ത്രമൂർത്തികളിൽ പ്രധാനിയും സർവ്വവ്യാപിയുമായ…

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്പ്റ്റർ 1’ ടീസർ പുറത്തിറങ്ങി

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്പ്റ്റർ 1’ ടീസർ പുറത്തിറങ്ങി. തമിഴ് സൂപ്പർസ്റ്റാർ അരുൺ വിജയുടെ…

മുലകളുടെ വലിപ്പമനുസരിച്ചോ മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടിയോ നൽകേണ്ടിയിരുന്ന നികുതിയല്ല മുലക്കരം

പത്തൊമ്പതാം നൂറ്റാണ്ട് ഒരു സ്ത്രീപക്ഷ സിനിമ രമേഷ് പെരുമ്പിലാവ് രാജഭരണകാലഘട്ടത്തിൽ പണിയെടുക്കാൻ ശരീരശേഷിയുള്ള പുരുഷൻ കൊടുക്കേണ്ട…

വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും അവധികൊടുത്തു നവ്യ കുടുംബത്തോടൊപ്പം , ആശ്വാസമായെന്ന് ആരാധകർ

മലയാളികളുടെ കണ്ണിലുണ്ണിയായ നടിയാണ് നവ്യാ നായർ. 2001ൽ സിബി മലയിൽ സംവിധാനം ചെയ്‌ത ഇഷ്ടം എന്ന…