Riyas Pulikkal

“വേർ ഈസ്‌ മൈ ഡോട്ടർ?”

മകൾ നഷ്ടപ്പെട്ടുപോയ ഒരച്ഛന്റെ ദേഷ്യവും സങ്കടവും നിസ്സംഗതയുമെല്ലാം ആ ഒരു ചോദ്യത്തിലുണ്ടായിരുന്നു. കാണാതായ സ്വന്തം മകളെ കണ്ടെത്താൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ള കെല്ലർ ഡോവർ. നീതിശാസ്ത്രത്തിന്റെ സകല സീമകളും ലംഘിച്ച് ആ കഥാപാത്രം സഞ്ചരിക്കുമ്പോൾ ഒരു അച്ഛൻ എന്ന സ്ഥാനത്ത് നിൽക്കുമ്പോൾ എനിക്ക് അയാളുടെ ശരികൾ കാണാമായിരുന്നു. ഡെനിസ് വില്ലാനുവേയുടെ പ്രിസണേഴ്സിൽ കെല്ലർ എന്ന കഥാപാത്രം അതിന്റെ എക്സ്ട്രീം ലെവലിൽ നിൽക്കുമ്പോൾ അവിടെ നമുക്ക് ഹ്യൂഗ് ജാക്ക്മാൻ എന്നൊരു വ്യക്തിയെ കാണാനേ കഴിയില്ലായിരുന്നു. ഹ്യൂഗ് ജാക്ക്മാൻ എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും അണ്ടർറേറ്റഡ് ക്യാരക്റ്റർ ആയാണ് കെല്ലർ ഡോവറെ എനിക്ക് ഓർക്കാൻ കഴിയുന്നത്.

ഹ്യൂഗ് എന്ന അഭിനേതാവിന്റെ പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ മാർവെൽ സൂപ്പർഹീറോയായ വോൾവെറിന്റെ മുഖം മാത്രം തെളിയുമ്പോൾ അത് അയാൾ ചെയ്തുവെച്ച എത്രയോ ഗംഭീര കഥാപാത്രങ്ങളോട് നമ്മൾ ചെയ്യുന്ന അനീതിയായിരിക്കും. പക്ഷേ, വോൾവെറിൻ ഒരു സൂപ്പർഹീറോ കഥാപാത്രമായത്കൊണ്ട് മാത്രം അതിനെ എഴുതിത്തള്ളാനും ഞാൻ തയ്യാറല്ല. കാരണം ഹ്യൂഗിന്റെ ഏറ്റവും മികച്ച അഭിനയമുഹൂർത്തങ്ങളിൽ ഒന്നായിരുന്നു വോൾവെറിനായി ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ട ലോഗനിലേത്.

പക്ഷേ, എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞത് ദി ഗ്രേറ്റസ്റ്റ് ഷോമാനിലെ പി.ടി. ബാർണമാണ്. “വോഓഒഒഓ, ലേഡീസ് & ജെന്റ്സ്.. ദിസ്‌ ഈസ് ദി മൊമെന്റ് യൂ ഹാവ് വെയ്റ്റഡ് ഫോർ” എന്ന പാട്ടോടുകൂടി ആ സിനിമ തുടങ്ങുമ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല, “പാറയിൽ ചിരട്ടയുരക്കുന്ന ശബ്ദം” എന്ന് അത്രയും കാലം ഞാൻ വിശ്വസിച്ചുപോന്ന ഹ്യൂഗ് ജാക്ക്മാൻ തന്നെയാണ് യഥാർത്ഥത്തിൽ ഒട്ടുമിക്ക ഗാനങ്ങളും പാടിയിട്ടുള്ളത് എന്ന്. ഒരു അസാധ്യ ഗായകനായി കൂടിയാണ് ഹ്യൂഗ് വെള്ളിത്തിരയിലേക്ക് കാലെടുത്തു വെക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കിയത് പിന്നീടുള്ള വായനകളിലൂടെയായിരുന്നു. സംഗീത ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ഗ്രാമി അവാർഡും ദി ഗ്രേറ്റസ്റ്റ് ഷോമാനിലൂടെ ഹ്യൂഗ് സ്വന്തമാക്കിയിരുന്നു. രണ്ട് മജീഷ്യന്മാരുടെ നിതാന്ത വൈരത്തിന്റെ കഥ പറഞ്ഞ ക്രിസ്റ്റഫർ നോളന്റെ വിശ്വപ്രസിദ്ധമായ ദി പ്രെസ്റ്റീജിൽ ദി ഗ്രേറ്റ്‌ ഡാന്റനായി,

ലോകസിനിമയിൽ ഡെഡിക്കേഷന്റെ അവസാനവാക്കെന്ന് അറിയപ്പെടുന്ന സാക്ഷാൽ ക്രിസ്റ്റ്യൻ ബെയ്‌ലിനോട് കട്ടയ്ക്ക് മത്സരിച്ചു നിന്ന അതിഗംഭീര നടനാണ് ഹ്യൂഗ്. ഓസ്‌ട്രേലിയ എന്ന ചിത്രത്തിലെ ദി ഡ്രോവർ, ലെസ് മിസറബിൾസിലെ ജീൻ വാൽജ്യൻ, റിയൽ സ്റ്റീലിലെ ചാർലി കെന്റൺ, വാൻ ഹെൽസിങ്ങിലെ ഗബ്രിയേൽ വാൻ ഹെൽസിങ്, ഒക്ലാഹോമയിലെ കർലി മക്ലൈൻ, ദി സണ്ണിലെ പീറ്റർ മില്ലർ തുടങ്ങി ഒരു തവണ കണ്ടാൽ ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾ.
“ദി ബെസ്റ്റ് അറ്റ് വാട്ട്‌ ഹി ഡൂ”… ഹ്യൂഗ് ജാക്ക്മാന്, ജന്മദിനാശംസകൾ

You May Also Like

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്

വിക്ടറി വെങ്കിടേഷ്, സൈലേഷ് കൊളാനു, വെങ്കട്ട് ബോയനപള്ളി, നിഹാരിക എന്റർടൈൻമെന്റിന്റെ ‘സൈന്ധവ്’ ഡിസംബർ 22 ന്…

സിനിമയിൽ സെക്സ് ചിത്രീകരിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ ഒരു കണിക പോലും മറയില്ലാത്ത വയലൻസിനെതിരെ ഉണരുന്നില്ല

Vani Jayate കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന സിനിമകളിൽ ഉള്ള വയലൻസിന്റെ അതിപ്രസരം,…

വീണ്ടും ലാല്‍ ജോസ് -വിദ്യാസാഗര്‍ കോമ്പിനേഷൻ, സോളമന്റെ തേനീച്ചകളിലെ ‘ആനന്ദമോ’ ഗാനം പുറത്തുവിട്ടു

ലാല്‍ ജോസ് -വിദ്യാസാഗര്‍ കോമ്പിനേഷൻ മലയാളി എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് . ലാല്‍ജോസിന്‍റെ…

അവളുടെ രാവുകൾ -ഇത്രയും ശക്തമായ പ്രമേയമുള്ള കരളുലക്കുന്ന രംഗങ്ങളുള്ള ഒരു ചിത്രത്തേയാണോ ആളുകൾ ഇക്കിളിയായി കൊണ്ടാടിയത്

Sudheerks Ks അവളുടെ രാവുകൾ എന്ന ഐ വി ശശിയുടെ സിനിമ ഈ അടുത്ത കാലത്താണ്…