കടപ്പാട് Riyas Pulikkal
സാനി കായിദം കണ്ടപ്പോൾ “Bedevilled” എന്ന കൊറിയൻ സിനിമയാണ് ഓർമ്മ വന്നത്. കീർത്തി സുരേഷ് തന്റെ സേഫ് സോൺ വിട്ടു പുറത്തുവന്നപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത് ഒരു തീപ്പൊരി ഫെമിൻ കഥാപാത്രത്തെയാണ്. പൊന്നി എന്ന ട്രോമറ്റൈസ്ഡ് ആയ കഥാപാത്രത്തിന് തന്റെ കഴിവിന്റെ പരമാവധി കീർത്തി നൽകിയിട്ടുണ്ട്. എങ്കിലും കീർത്തിയുടെ അഭിനയത്തിൽ ചിലയിടത്ത് (ഐ റിപീറ്റ്, ചിലയിടത്ത്) ചില ഫ്ലോസ് പ്രകടമായി കാണാമായിരുന്നു.
“മലയാളം പോലെയല്ല തമിഴ്, എല്ലാറ്റിനും കുറച്ച് ഡോസ് കൂടുതൽ വേണം” എന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ജയറാം തമിഴിലെ ആക്റ്റിങ്ങിനെക്കുറിച്ച് പറഞ്ഞതുപോലെ അതിഭാവുകത്വമായി ഞാനെന്ന മലയാളി പ്രേക്ഷകന് തോന്നിയത് കൊണ്ടാണോ എന്നറിയില്ല. അങ്ങിനെയൊക്കെയാണെങ്കിലും ഇൻട്രോയിലൊക്കെ ഒരു ബ്രൂട്ടൽ വില്ലൈനെസ്സ് ഇമേജ് സൃഷ്ടിക്കാൻ കീർത്തിക്ക് സാധിച്ചിട്ടുണ്ട്.
ശെൽവരാഘവനും തന്റെ ഭാഗം അതിഗംഭീരമായി ചെയ്തു. ഒരു ബെഡെവിൽഡ് കഥാഗതിയും ത്രില്ലിങ്ങും തോന്നിയത് കൊണ്ട് അതുപോലൊരു രംഗം ശരിക്കും പ്രതീക്ഷിച്ചിരുന്നു. പ്രേക്ഷകർ അതെങ്ങനെയെടുക്കും എന്ന ചിന്തയിലാകാം അതുപോലൊരു അവസരം ലഭിച്ചിട്ടും അരുൺ മാതേശ്വരൻ അത് വിട്ടുകളഞ്ഞത്. തന്റെ വേഷത്തെ കുറിച്ച് കീർത്തി പറയുന്നതിങ്ങനെ
“എന്‌റെ മുന്‍കാല സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സാനി കായിദം. വളരെ പരുക്കയും തീക്ഷ്ണവുമായ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്‌റെ കഥാപാത്രവും സംവിധായകന്‍ അരുണിന്‌റെ വ്യത്യസ്തമായ കഥ പറച്ചിലുമാണ് ഈ ചിത്രത്തിന്‌റെ ഭാഗമാകാന്‍ എന്നെ പ്രേരിപ്പിച്ചത്. അതിലുപരി സംവിധായകന്‍ സെല്‍വരാഘവന്‍ എന്‌റെ സഹതാരമായി എത്തുന്നു എന്ന വാര്‍ത്തയും. എന്‌റെ ഹൃദയവും ആത്മാവും ഈ കഥാപാത്രത്തിലേക്ക് ഞാന്‍ പകര്‍ന്നിട്ടുണ്ട്. ഇത്തരമൊരു വേഷം ചെയ്തതിൽ സന്തോഷത്തിലാണ് ഞാന്‍” – കീർത്തി പറഞ്ഞു.
1980കളില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ പൊന്നി എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. സങ്കയ്യ എന്ന കഥാപാത്രമായി സെല്‍വരാഘവനും എത്തുന്നു. പൊന്നിയും സങ്കയ്യയും നടത്തുന്ന എണ്ണമറ്റ കൊലപാതകങ്ങളും ഇരുവരേയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിചാരണ ചെയ്യുന്നതും ട്രെയിലറില്‍ കാണിക്കുന്നു. നിഷ്ഠൂരമായാണ് ഇരുവരും കൊലപാതകങ്ങള്‍ നടത്തുന്നത്.