മേ ഹൂം മൂസ തിയേറ്ററുകളിൽ നിന്നും ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ്. ഒരുപക്ഷെ കൂടുതൽ പ്രേക്ഷകർ ഇനിയാകും ചിത്രത്തിനുണ്ടാകുക.എങ്കിലും തിയേറ്ററിൽ നിന്നും കാണുന്നതിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കും ഒടിടിയിൽ മിനി സ്‌ക്രീനിൽ നിന്നും ആസ്വദിക്കുമ്പോൾ ഉണ്ടാകുക. തിയേറ്ററിലെ ശബ്ദവിന്യാസങ്ങളും ബിഗ് സ്‌ക്രീൻ ഇഫക്റ്റും ഇല്ലാതെ മിനി സ്‌ക്രീനിൽ നിന്നും ആസ്വദിക്കുമ്പോൾ പലർക്കും സിനിമ വ്യത്യസ്തമായ അനുഭവമാകും ഉണ്ടാക്കുക. അതുകൊണ്ടുതന്നെ തിയേറ്റർ റിവ്യൂവിൽ നിന്നും വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .

റിയാസ് പുളിക്കൽ (Riyas Pulikkal) എഴുതിയ റിവ്യൂ വായിക്കാം

മേ ഹൂം മൂസ (2022)

തരക്കേടില്ലാതെ സ്റ്റാർട്ട് ചെയ്തു, ഇടയ്ക്ക് വെച്ച് എപ്പോഴോ ബ്രേക്ക്‌ നഷ്ടപ്പെട്ടു എവിടെയോ കൊണ്ടുപോയി ഇടിപ്പിച്ചു നിർത്തിയ ബസ്സ്‌ പോലെയായിരുന്നു മേ ഹൂം മൂസ. കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടു എന്ന് നാട്ടുകാരും രാജ്യവും കരുതുന്ന ഒരു പട്ടാളക്കാരൻ 19 വർഷങ്ങൾക്ക് ശേഷം തിരിച്ചുവരുന്നു. പക്ഷേ, മരണത്തെ തോൽപ്പിച്ചുകൊണ്ട് മടങ്ങിവന്ന അയാൾക്ക് തന്റെ കുടുംബത്തിൽ നിന്നും കിട്ടിയത് ഒരു നല്ല സ്വീകരണമായിരുന്നില്ല. ഒരു പട്ടാളക്കാരൻ ആയിരുന്ന മൂസ തന്നെയാണ് താനെന്ന് തെളിയിക്കാനുള്ള അയാളുടെ പെടാപ്പാടുകളാണ് നർമ്മത്തിൽ പൊതിഞ്ഞുകൊണ്ട് ജിബു ജേക്കബ് സിനിമയിൽ പറയുന്നത്. ചില പോരായ്മകൾ ഒഴിച്ചാൽ മേ ഹൂം മൂസ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ഡീസന്റ് ഫ്ലിക്ക് തന്നെയാണ്. ഹരീഷ് കണാരന്റെയും സാവിത്രി ശ്രീധരന്റെയും കോമഡികൾ കൊള്ളാമായിരുന്നു. സുരേഷ് ഗോപിയും ചിലയിടത്തൊക്കെ ചിരി പൊട്ടിച്ചു.

ഇനി പോരായ്മകൾ

ഇമോഷണൽ രംഗങ്ങൾ ഉദ്ദേശിച്ചത് പോലെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിനിമ സമ്പൂർണ്ണ പരാജയമായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴത്തിൽ ലാലേട്ടന്റെ “തത്തുമ്മ” ലെവലിലേക്ക് എത്തിയില്ലെങ്കിലും മലപ്പുറം സ്ലാങ് പിടിക്കുന്നതിൽ സുരേഷ് ഗോപിയും പൂർണ്ണ പരാജയമായി. മറ്റു അഭിനേതാക്കളിൽ ചിലരും സ്ലാങ്ങിന്റെ കാര്യത്തിൽ പരാജയമായപ്പോൾ, ഏച്ചുകെട്ടിയപ്പോൾ ഉണ്ടായ മുഴപോലെ തന്നെ മലപ്പുറം സ്ലാങ് ഒരു കല്ലുകടിയായി അനുഭവപ്പെട്ടു.

അവസാനമായി, ഞാൻ പറയേണ്ട എന്ന് വിചാരിച്ചിരുന്നതാണ് എന്നാലും പറയേണ്ടി വരുന്നതിൽ ഖേദം അറിയിക്കുന്നു. നാളുകൾക്കു മുമ്പ് സുഹൃത്തുമായി സിനിമയിലെ ഇസ്‌ലാമോഫോബിയയെ കുറിച്ചും സംഘപരിവാർ ഒളിച്ചുകടത്തലുകളെക്കുറിച്ചും നടന്ന ഒരു ചർച്ചയുടെ തുടക്കത്തിൽ, ഉണ്ണി മുകുന്ദൻ ഒരു സംഘ് അനുഭാവിയായതുകൊണ്ടാണ് മേപ്പടിയാൻ കാണാത്തത് എന്ന് അവൻ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഞാൻ മേപ്പടിയാൻ കാണേണ്ട സിനിമയാണെന്നും അഭിനേതാക്കളുടെ അനുഭാവം നോക്കി ഒരു സിനിമയെ സമീപിക്കാറില്ലെന്നും, എങ്കിലും അജണ്ടയും ഒളിച്ചുകടത്തലുകളും കണ്ടാൽ അത് തുറന്നുപറയാൻ യാതൊരു മടിയും കാണിക്കാറില്ലെന്നുമാണ് മറുപടി പറഞ്ഞത്.

മേപ്പടിയാനിലെ ഇന്ദ്രൻസ് ചേട്ടന്റെ ഹാജിയാർ എന്ന നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെ കുറിച്ചാണെങ്കിൽ സിനിമയിൽ ഹിന്ദുവിനും ക്രിസ്ത്യനുമൊക്കെ വില്ലനാകാമെങ്കിൽ ഒരു മുസ്ലിമിനെ വില്ലനായി പോട്രൈ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്നും അതിനെ ഇസ്‌ലാമോഫോബിയയായോ അജണ്ടയുടെ ഭാഗമായോ കണക്കാക്കാൻ കഴിയില്ലെന്നുമാണ് ഞാൻ അഭിപ്രായപ്പെട്ടത്. പക്ഷേ, ഒരു മുസ്ലിമിനെ വില്ലനാക്കുന്നതിൽ എതിർപ്പില്ലെന്നും റെയർ ഓഫ് ദി റെയറസ്റ്റ് വ്യക്തികളെ ഹൈലൈറ്റ് ചെയ്തുകൊണ്ട് ജനറലൈസ് ചെയ്യുന്ന പ്രവർത്തിയാണ് ഇവിടെ നടക്കുന്നതെന്ന് അവൻ അഭിപ്രായപ്പെടുകയുണ്ടായി. മേപ്പടിയാനിലെ ഹാജിയാർ എന്റെ അനുഭവത്തിലോ ജീവിത ചുറ്റുപാടിലോ ഒരു റെയർ ഓഫ് ദി റെയറസ്റ്റ് അല്ലാത്തത് കൊണ്ട് ഞാൻ ആ ആരോപണം തള്ളിക്കളയുകയാണുണ്ടായത്.

പക്ഷേ, മേ ഹൂം മൂസയിലെ ചില സംഭാഷണങ്ങൾ വ്യക്തമായ ഇസ്‌ലാമോഫോബിയയും ഒളിച്ചുകടത്തലുമായിട്ട് തന്നെയാണ് എനിക്ക് തോന്നിയത്. മാണൂർ മഹല്ലിലെ “മുഖ്യ ഇമാം”, മൂസയോട് വളരെ ആകാംക്ഷയോടെയും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. “അവിടെ (പാക്കിസ്ഥാനിൽ) ഇസ്സിസ് (ISIS) ഒക്കെ സ്ട്രോങ്ങ്‌ അല്ലേ?” എന്ന്. “അതെ” എന്നെങ്ങാനും മൂസയുടെ വായീന്ന് വീണിരുന്നെങ്കിൽ ഇമാം തുള്ളിച്ചാടും എന്നുള്ളത് ഉറപ്പ്. “അവിടെ ജയിലില് ഭക്ഷണോക്കെ എങ്ങനീണ്ട്? പൊറോട്ടേം നെയ്‌ച്ചോറൊക്കെ കിട്ട്വോ?”- ഇമാമിന്റെ അടുത്ത ചോദ്യാണേയ്. അതിനുള്ള മൂസയുടെ ഉത്തരമാണ് ഏറെ രസകരം, “ആടുമേയ്ക്കാൻ പോയാൽ മതി, കിട്ടും.” സുരേഷേട്ടൻ നടന്നങ്ങു സ്കോർ ചെയ്യുകയാണ്. ഈ മണ്ണിന് വേണ്ടി പൊരുതി മരിക്കാനിറങ്ങിയ ഇസ്‌ലാമാ. കണ്ടോനെ കൊന്ന് സ്വർഗ്ഗം തെണ്ടിനടക്കണ മാപ്ലയല്ല മൂസ..” എന്ന എൻഡ് പഞ്ച് ഡയലോഗോടെ എല്ലാം പൂർണ്ണം. അല്ല, ഈ മണ്ണിന് വേണ്ടി മരിച്ചാൽ മാത്രേ ഒരു മുസ്ലിമിന് അവന്റെ ദേശസ്നേഹം തെളിയിക്കാൻ പറ്റത്തൊള്ളോ?

അല്ലെങ്കിൽ തന്നെ ഒരു മുസ്ലിം മാത്രം അവന്റെ ദേശസ്നേഹം തെളിയിക്കണം ഈ നാട്ടിൽ ജീവിക്കാൻ എന്ന് പറയുന്നതിൽ എന്ത് നീതിയാണ് ഉള്ളത്? കണ്ടവനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്ന് ഏത് ഇസ്‌ലാമിലാണ് പറഞ്ഞിരിക്കുന്നത്? അങ്ങനെ സ്വർഗ്ഗം തെണ്ടി നടക്കുന്ന റെയർ ഓഫ് ദി റെയറസ്റ്റിൽ എന്തിന് മറ്റു മുസ്ലിംകൾ എന്തിന് ജനറലൈസ് ചെയ്യപ്പെടണം? ജിബു ജേക്കബിന്റെ മുൻപത്തെ പടങ്ങളിലൊന്നും ഇത്തരമൊരു ഒളിച്ചുകടത്തൽ കണ്ടിട്ടേയില്ല. ഇനി റൂബേഷ് റൈൻ എഴുതിപ്പിടിപ്പിച്ചതായാലും സുരേഷ് ഗോപി കൈയ്യീന്ന് ഇട്ടതായാലും ഗോപിക്ക് വേണ്ടി ജിബു ജേക്കബ് വഴങ്ങിക്കൊടുത്തതായാലുമൊക്കെ അത് തികഞ്ഞ ഇസ്ലാമോഫോബിയ ആയിരുന്നെന്നു പറയാതിരിക്കാൻ കഴിയില്ല.

NB : അതെ, OTT റിവ്യൂ തന്നെയാണ്.

Leave a Reply
You May Also Like

പെരുമലയന്റെ കളിയാട്ടം കഴിഞ്ഞു ഇനി പെരുവണ്ണാന്റെ പെരുംകളിയാട്ടം

Vish Nu BalaKrishnan 26 വർഷം മുമ്പ് ആക്ഷൻ സിനിമകളിൽ സുരേഷ് ഗോപി തളച്ചിടപ്പെടുന്നു എന്ന്…

ഗാനവാണിയുടെ ആകാശത്തിൽ

എം.ജി. രാധാകൃഷ്ണൻന്റെ പതിമൂന്നാം ഓർമ്മ വർഷ ദിനമായ ജൂലൈ 2 ന് ഗായകൻ ജി വേണുഗോപാൽ…

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, ‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസ്സായി… ചിത്രം നാല് ഭാഷകളിലായി ജൂലായ് 21ന് റിലീസിന് എത്തും

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, ‘കിർക്കൻ’; ചിത്രത്തിലെ ആദ്യ ഗാനം റിലീസ്സായി… ചിത്രം നാല് ഭാഷകളിലായി…

മുപ്പത് വർഷങ്ങൾക്ക് ശേഷം എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം ചെയ്ത ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി അദ്ദേഹത്തിന്റെ പിതാവ് ഫാസിൽ നിർമിച്ച ‘മലയന്‍കുഞ്ഞിലെ’ ഗാനം പുറത്ത്. ‘ചോലപ്പെണ്ണേ’ എന്നു…