എന്റെ നാട്ടിലെ സിനിമകൾ റിക്രിയേറ്റ് ചെയ്തു ‘പഠിക്കുന്ന’ പിള്ളേർ പോലും ഇതിലും നന്നായി ക്യാമറ പിടിക്കും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
242 VIEWS

Riyas Pulikkal

അനുരാഗ് എഞ്ചിനീയറിങ് വർക്ക്സ് സ്ട്രീമിങ് തുടങ്ങിയ സമയത്ത് അതിന്റെ സംവിധായകൻ കിരൺ ജോസിയോട് ഇൻസ്റ്റിട്യൂട്ടിലൊന്നും പോയി പഠിക്കാത്ത, ഷൂട്ടിങ് ഒന്നും പോയി കാണാത്ത, സിനിമയുടെ പ്രോസസ്സിംഗ് ഒന്നും എന്താണെന്നറിയാത്ത സോഷ്യൽ മീഡിയയിലെ ചില സോ കോൾഡ് നിരൂപകർ ചോദിച്ച ഒരു ചോദ്യം പ്രശസ്തമാണ്. “നിങ്ങൾക്കൊരു സിനിമ പിടിച്ചൂടേ മനുഷ്യാ..?!” ഇതേ ചോദ്യം ഞാൻ ശ്രീ ജിയോ ബേബിയോട് “തിരിച്ചു” ചോദിക്കാൻ ആഗ്രഹിക്കുകയാണ്. അതായത്, “നിങ്ങൾക്കൊരു ഷോർട്ട് ഫിലിം പിടിച്ചാൽ മതിയായിരുന്നില്ലേ മനുഷ്യാ?!” എന്ന്. ഒരു ഷോർട്ട് ഫിലിം പിടിക്കാനുള്ളത് കൊണ്ട് സിനിമയുണ്ടാക്കിയ കഥയാണ് സത്യത്തിൽ ശ്രീധന്യ കാറ്ററിംഗ് സർവീസ്. കുമാർ കോഴിക്കോട് അവതരിപ്പിച്ച അളിയൻ കഥാപാത്രം നിന്നു സ്കോർ ചെയ്തെങ്കിലും സിനിമ ഷിനോ ഉണ്ടാകിയ ബിരിയാണി പോലെയായിപ്പോയി.

ഷോർട്ട് ഫിലിം കഥ സിനിമയാക്കാനുള്ള കഷ്ടപ്പാടിൽ കൊണ്ടുവന്ന സൈഡ് പ്ലോട്ടുകളും കഥാപാത്രങ്ങളും “എന്തിനോ വേണ്ടി തിളച്ച സാമ്പാർ” പോലെയായപ്പോൾ സിനിമയുടെ കഥ കഴിഞ്ഞു. കഥയുടെ കെട്ടുറപ്പിന്റെ കാര്യം പോട്ടെ എന്ന് വെച്ചാലും ക്യാമറയുടെ “പാനിങ്” പോലും പലപ്പോഴും അമേച്വർ ലെവലിലേക്ക് ‘പടവലം പോലെ വളർന്നപ്പോൾ’ ശ്രീധന്യ തികച്ചും ഒരു നിരാശ മാത്രമായി മാറി. എന്റെ നാട്ടിലെ സിനിമകൾ റിക്രിയേറ്റ് ചെയ്തു ‘പഠിക്കുന്ന’ പിള്ളേർ പോലും ഇതിലും നന്നായി ക്യാമറ പിടിക്കും. ഇനി അതെങ്ങാനും തന്റെ സിനിമ റിയലിസ്റ്റ് ആക്കാനുള്ള ഡയറക്ടർ ബ്രില്യൻസ് ആയിരുന്നെങ്കിൽ എനിക്കിനി ഒന്നും പറയാനില്ല.

NB : നിരൂപണം ഒരു ഇൻസ്റ്റിട്യൂട്ടിലും പോയി പഠിച്ചിട്ടില്ല. ബൈദുഫായ്,ഷൂട്ടിങ് കണ്ടിട്ടുണ്ട് എന്ന പരിഗണന വെച്ച് സദയം ക്ഷമിക്കുമല്ലോ?

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി