അച്ഛനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു പോകുന്ന മകൻ, ഈ ചിത്രം നിങ്ങളുടെ കണ്ണുനിറയ്ക്കും 

0
335

അച്ഛനെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു പോകുന്ന മകൻ, ഈ ചിത്രം നിങ്ങളുടെ കണ്ണുനിറയ്ക്കും 

Riyas Ybs എഴുതിയത് 

നാളെ എനിക്കും നിങ്ങൾക്കും സംഭവിക്കാവുന്ന ഒരു അവസ്ഥ .ഞാൻ മനസാ അതിനു തയ്യാറായി കഴിഞ്ഞിരിക്കുന്നു . വീടിന്റെ വലിപ്പമല്ല …മനസിന്റെ വലിപ്പമാണ് വലുതാകേണ്ടത് .

May be an image of standingഞാൻ പകർത്തിയ ഒരു ചിത്രമാണ്.. ഇന്ന് ബത് സേഥായിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം. പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിൻ്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു. തൻ്റെ സ്വന്തം മകൻ. മകൻ്റെ നിസഹായകതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്. ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ്പ് തുടർന്നു.

എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും..പക് ഷേ ഇവിടെ അദ്ദേഹത്തിന് ദു:ഖിക്കേണ്ടി വരില്ല… തനിച്ചുമായിരിക്കില്ല… 85 വയസുള്ള എൻ്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കസേരയിൽ ഇരുന്ന് ഈ കാഴ്ച്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആൾ വന്നതാണ്.. എൻ്റെ കൈയിൽ ബലം കുറഞ്ഞ ആ കൈകൾ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നൽകി… ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.

എന്താവും ആ മനസ്സിൽ ? പണ്ട് പൊതിയുമായി വരുന്ന അച്ഛനെ കാത്തി രുന്ന കുഞ്ഞിന്റെ മുഖമായിരിക്കുമോ? ഇനി എന്നു കാണും എന്ന ആശങ്ക ആയിരിക്കുമോ. ആയുസത്രയും മക്കൾക്ക്‌ വേണ്ടി ചോര നിരാക്കി ഉണ്ടാക്കിയതെല്ലാം നഷ്ടമായി എന്ന ചിന്തയായിരിക്കുമോ ? കൊച്ചുമക്കളെ കാണാൻ പറ്റാത്ത വിങ്ങലായിരിക്കുമോ ? ഒരുവേള തിരിച്ചു വന്നു എന്നെ കൊണ്ടുപോകുമെന്നായിരിക്കുമോ ?
നമ്മുടെ കൈകൾക്ക് ബലമില്ലാതിരുന്നപ്പോൾ നമ്മെ ചേർത്തുപിടിച്ച കൈകളാണ നിങ്ങൾ വീട്ടിട്ടുപോയത്.ആ മനസ്സിലെ വേദന നിങ്ങളുടെ ജീവിതത്തിന്റെ സന്തോഷം കെടുത്താത്തിരിക്കട്ടെ ?