“ഒരു അവസരം കിട്ടാൻ കാത്തിരിക്കുവാണു തള്ളി മറിക്കാൻ, ദുരന്തം”

305

Rj Bala

“ഒരു അവസരം കിട്ടാൻ കാത്തിരിക്കുവാണു തള്ളി മറിക്കാൻ. ദുരന്തം”

എന്ന ക്യാപ്ഷൻ ചേർത്ത വീഡിയോ ആണ് എനിക്ക്‌ കിട്ടിയത് . മഡോണ സെബാസ്ത്യന്റെ ട്രോൾ വീഡിയോയെ പറ്റിയാണ് . ഒരുപാട്‌ ഇഷ്ടപ്പെടുന്ന ഒരു ഇന്റർവ്വ്യൂ പാറ്റേണായതു കൊണ്ടും ആ പരിപാടിയുടെ സ്വഭാവം നന്നായി അറിയുന്നത്‌ കൊണ്ടും തന്നേയാണ് മഡോണയുടെ ഹാപ്പിനെസ്സ്‌ പ്രോജകട്‌ മുഴുവനും കണ്ടത്‌. ഹാപ്പിനെസ്സ്‌ പ്രോജക്ട് ഒരു ഫിലിം പ്രോമോഷൻ പരിപാടിയോ പൊക്കി പറയലോ തള്ളി പറയലോ അല്ലാ, സമൂഹത്തിന്റെ പല ഏരിയകളിൽ നിന്നുള്ള ആളുകൾ അവർ എങ്ങനെ ഷേപ്‌ ചെയ്യപ്പെട്ടു, അവരുടെ ലൈഫ്‌ തീയറീസ്‌, ആശയങ്ങൾ, അവർക്ക്‌ എന്താണു ഹാപ്പിനെസ്സ്‌ എന്നതൊക്കെ സംസാരമാകുന്ന ഒരു ബ്രില്യന്റ് ഷോ ആണ്. അത്തരം ഒരു ഷോയിൽ മഡോണയെ പോലുള്ള ഒരു ആർട്ടിസ്റ്റിന്റെ ശബ്ദം ഉൾപ്പെട്ടു എന്നതു തന്നെ വലിയ കാര്യമാണ്. ഫാൾസ്‌ മെമ്മറി എന്നൊക്കെ പറഞ്ഞു ന്യായീകരിക്കുന്നില്ല. കാരണം അവരത്‌ പറഞ്ഞത്‌ തന്നെയാണ്. ഒരു വയസ്സിൽ ഓടി എന്നതും ഒന്നര വയസ്സിൽ നീന്തി എന്നതൊക്കെ കേട്ടതുമാണ്.

കേൾക്കുമ്പോൾ അസ്വാഭാവികത തോന്നാം, പക്ഷേ നമ്മൾ കാണാത്ത നമ്മണ് അനുഭവിക്കാത്ത കാര്യങ്ങളൊക്കെ കെട്ടുകഥകൾ ആക്കരുത്‌. യൂടൂബിൽ അത്തരം വീഡിയോകൾ ധാരാളമുണ്ട്‌. ഒന്നര വയസ്സുമുള്ള കുട്ടികൾ നീന്തുന്നതും ആ പ്രായത്തിൽ അവരുടെ പേരന്റ്സ്‌ അവരെ സ്വിമ്മിംഗ്‌ പഠിപ്പിക്കുന്നതൊക്കെ. നമ്മുടെ കുട്ടികൾ അത്തരം കഴിവുകൾ ആ പ്രായത്തിൽ കാണിക്കുന്നില്ലാ, ആ സമയത്ത്‌ മാതാപിതാക്കൾ അതിനു പ്രാധാന്യം കൊടുക്കുന്നില്ലാ എങ്കിൽ നമ്മൾ എന്നാ ചെയ്യും ? അല്ലാ മഡോണ എന്നാ ചെയ്യണം.? മഡോണ പറഞ്ഞത്‌ അവരുടെ എക്സ്പീരിയൻസാണ് , അതു അവർക്ക്‌ മാത്രമേ പറയാനും സാധിക്കുകയുള്ളൂ. ഇതൊന്നും മനസ്സിലാക്കാതെ അതൊരു തള്ളു വീഡിയോ ആക്കി ഏതോ ഒരു ട്രോളൻ വീഡിയോ ഇറക്കുന്നു. അതു കുറേ ആളുകൾ ഷെയർ ചെയ്യുന്നു, കമന്റ്‌ ചെയ്യുന്നു. മഡോണക്ക്‌ ഒരു പേരു കൊടുക്കുന്നു “തള്ളിസ്റ്റ്‌”. അവരെ ഒരു പ്രോഡിജി ഒന്നും ആക്കണ്ടാ, ഒന്ന് ആരോഗ്യപരമായി മനസ്സിലാക്കുക.

മഡോണയുടെ ഇന്റർവ്യൂ മുഴുവനും കാണേണ്ടതാണ് . അവരുടെ ചിന്തകൾ, ലൈഫിനെ കാണുന്ന രീതികൾ, കാസ്റ്റിംഗ്‌ കൗച്ച്‌, അവരുടെ സ്വപ്നങ്ങൾ, ഓർമ്മകൾ, അവർ എങ്ങനെ സന്തോഷം കണ്ടെത്തുന്നു എന്നൊക്കെ പറയുന്നുണ്ട്‌. അവരെ നീന്തലും ഓട്ടവും പഠിപ്പിച്ച അവരുടെ വ്യത്യസ്തനായ അച്ഛനെ പറ്റി പറഞ്ഞ കാര്യങ്ങൾ മറ്റൊരു പോസ്സ്റ്റ്‌ തന്നെ ഉണ്ട്‌ എഴുതാൻ.
അപ്പുറവൂം ഇപ്പുറവും വെട്ടി മാറ്റിയ ഒരു വീഡിയോ കഷ്ണത്തിൽ അവരെ അപമാനിക്കുന്ന രീതിയിൽ രണ്ട്‌ കോപ്പിലെ വർത്തമാനം എഴുതി വച്ച ട്രോളുകൾ ആസ്വദിക്കുന്ന ദുരന്തങ്ങൾ ആവാതിരിക്കാം നമുക്ക്‌. ട്രോളുകളുടെ മാജിക്കും അതാണു. നമ്മൾ പെട്ടെന്ന് അഫക്റ്റഡാകും അവിടെ. മഡോണയുടെ ഹാപ്പിനെസ്സ്‌ പ്രോജക്ട്‌ ഫുൾ വീഡിയോ ലിങ്ക്‌

RJ Salim

മഡോണ സെബാസ്റ്റിയൻ പറഞ്ഞതിൽ ഇത്ര കളിയാക്കാനെന്താണ് എന്ന് മനസ്സിലാവുന്നില്ല. അതും രാഷ്ട്രീയ ബോധവും സെൻസിറ്റിവിറ്റിയും ഉണ്ട് എന്ന് കരുതുന്ന ദീപ ടീച്ചറിനെപ്പോലെയുള്ളവർ കുറച്ചുകൂടി ശ്രദ്ധ കാണിക്കണം എന്ന് തോന്നുന്നു ഇത്തരം കാര്യങ്ങളിൽ. പ്രത്യേകിച്ച്, സ്ത്രീകളെ കരുവാക്കാൻ കിട്ടുന്ന ഒരവസരവും സമൂഹം വിട്ടുകളയില്ല എന്നും കിട്ടുന്ന തക്കത്തിൽ രണ്ടടി കൂടുതലടിക്കും എന്നും ഒരുപക്ഷെ ആരെക്കാളും കൂടുതൽ മലയാളം ഫേസ്‌ബുക്കിൽ അറ്റാക്കിനു വിധേയമായിട്ടുള്ള ടീച്ചർക്കറിയാവുന്നതാണ്. പരിധി വിടുമ്പോൾ എത്ര ലളിതമായ ട്രോളും സൈബർ ബുള്ളിയിങ്ങാണ്. അങ്ങനെയൊരു പ്ലാറ്റ് ഫോമാണ് ടീച്ചർ അറിഞ്ഞോ അറിയാതെയോ ഒരുക്കിക്കൊടുത്തത്. ഒന്നാമത്തെ കാര്യം മഡോണ പറയുന്നത് അവരുടെ അനുഭവങ്ങളാണ്. അത് വെച്ച് മോണിട്ടയ്‌സ് ചെയ്യാനോ മൈലേജുണ്ടാക്കാനോ സിമ്പതി ജനിപ്പിക്കാനോ അവരൊരു രാഷ്ട്രീയക്കാരിയൊന്നുമല്ല. സിനിമയിൽ തൊഴിലെടുക്കുന്ന ഒരാൾ മാത്രമാണ്. മാത്രമല്ല ഒരു തള്ള് കോൺവർസേഷൻ പോലുമല്ല അത്. അവരെപ്പറ്റിയുള്ള ചോദ്യങ്ങളിൽ തന്റെ ഷെയിപ്പിംഗ് എക്സ്പീരിയൻസുകളെപ്പറ്റിയല്ലാതെ അവർ പിന്നെ പിണ്ണാക്കിന്റെ വില നിലവാരത്തെപ്പറ്റിയാണോ സംസാരിക്കേണ്ടത് ?

രണ്ടാമത്തെ കാര്യം മഡോണ പറഞ്ഞതിലെ വിശ്വസനീയതയാണ്.നമ്മൾ സ്വയം ചോദിച്ചു നോക്കുക, നമ്മുടെ ബാല്യത്തെപ്പറ്റി ഓർത്തു വെച്ചിട്ടുള്ള എത്ര കാര്യങ്ങളിൽ നമുക്ക് കൃത്യത അവകാശപ്പെടാൻ പറ്റുമെന്ന്. 2018 ഇൽ ഇറങ്ങിയ ദി ട്ടെയിൽ എന്ന സിനിമയിൽ നായിക അവരുടെ ബാല്യത്തിൽ നടന്നൊരു അബ്യുയൂസിനെ ഓർത്തെടുക്കുന്നുണ്ട്. അവരുടെ ഓർമയിൽ അവർ വളർച്ചയെത്തിയ ഒരാളായിരുന്നു. പക്ഷെ യാദൃശ്ചികമായി തന്റെ പതിമൂന്നു വയസ്സിലെ ഫോട്ടോസ് കാണാനിടയായപ്പോഴാണ് അവർ തന്നെപ്പറ്റി കരുതിയത് എത്ര തെറ്റായിരുന്നു എന്നും താൻ കരുതിയതിലും എത്രയോ കുഞ്ഞായിരുന്നുവെന്നും സ്വയം തിരിച്ചറിയുന്നത്. അതൊരു റിയൽ ലൈഫ് സ്റ്റോറിയാണ്. പറഞ്ഞു വന്നത്, ജീവിതത്തിലെ വളരെ സ്ട്രോങ്ങായൊരു അനുഭവത്തെപ്പറ്റി പോലും ആളുകൾക്ക് ഓർമ്മയിൽ പിശക് പറ്റാറുണ്ട്. അതുകൊണ്ടു മാക്സിമം സംഭവിച്ചേക്കാൻ സാധ്യതയുള്ളത് മഡോണയ്ക്ക് പ്രായത്തിൽ ഓർമ്മപ്പിശക് സംഭവിച്ചു എന്ന് മാത്രമാണ്. അതിനപ്പുറമൊരു ക്ലെയിമും എനിക്കോ നിങ്ങൾക്കോ അവരുടെ അനുഭവത്തിന്റെ കാര്യത്തിൽ സാധിക്കില്ല. ഒരാളുടെ അനുഭവങ്ങളെ ക്യാൻസൽ ചെയ്തു കളയാൻ നമ്മളാരാണ് ?

മൂന്നാമത്തെ കാര്യം, പത്തു മാസത്തിലും പതിനൊന്നു മാസത്തിലും ഓടാൻ പറ്റുന്ന കുട്ടികളും ഒന്നര വയസ്സിനു മുൻപ് നീന്തുന്ന കുട്ടികളും ലോകത്തുണ്ട്. വെറുതെ യൂട്യൂബിലൊക്കെ ഒന്ന് പോയി നോക്കിയാൽ മതി. മോദിജി ഹിമാലയത്തിൽ പോയി ഹിമക്കരടിയുമായി സാറ്റ് കളിച്ചതുപോലെയുള്ളൊരു PR സ്റ്റണ്ട് നടത്തേണ്ട കാര്യം ഇവർക്കുണ്ടോ ? ബോബി ചെമ്മണ്ണൂർ അയാളുടെ മുഴുവൻ പ്രവർത്തികളുടെയും പ്രാഞ്ചിത്തരത്തിലാണ് കളിയാക്കപ്പെടുന്നത്. അതും ഇതുമായി ഒരു ബന്ധവുമില്ലല്ലോ.

അപ്പൊ നമുക്ക് സാധിക്കാത്തൊരു കാര്യം വേറൊരാൾക്കും സാധിക്കില്ല എന്നാണ് നമ്മളാകെ പറയുന്നത്. അതായത് നമ്മുടേതല്ലാത്ത എല്ലാ ജീവിതവും നമുക്ക് നുണകളാണെന്ന്. വലിയ അബദ്ധമല്ലേ അത് ? കൂടാതെ ഇവരുടെ അച്ഛൻ എക്സ് സോൾജ്യർ ആണെന്നും പറയപ്പെടുന്നു. അങ്ങനെയൊരാൾ കാണിച്ചിരിക്കാൻ സാധ്യതയുള്ളൊരു കാര്യമായാണ് എനിക്കിത് കേട്ടപ്പോൾ തോന്നിയത്. പക്ഷെ ഇത് അന്നേ പുറത്തറിഞ്ഞിരുന്നെങ്കിൽ ചൈൽഡ് അബ്യുയൂസിനു പുള്ളി അകത്തുപോയി കിടന്നേനെ. ഏറ്റവും അവസാനത്തെ കാര്യം,സ്ത്രീകൾ അവരുടെ അനുഭവങ്ങൾ തുറന്നു പറയുമ്പോൾ അതെത്ര ലളിതമായതാണെങ്കിലും ഗൗരവമായതാണെങ്കിലും പൊതുവെ നമ്മുടെ സമൂഹത്തിൽ ഫ്രിക്ഷനോടെ അല്ലാതെ സ്വീകരിക്കപ്പെടില്ല.

അയ്യോ മമ്മൂക്ക, അയ്യോ ലാലേട്ടൻ എന്നൊക്കെ പറഞ്ഞു സൈഡിലിരുന്നു അയ്യോ ഞാനാരുമല്ലേ എന്നൊക്കെ പറഞ്ഞാൽ വൻ സ്വീകരണമാണ്. ഈയിടെ തന്നെ അവനവന്റെ കാര്യങ്ങൾ തുറന്നു പറഞ്ഞ എത്രയോ ടീവി സിനിമ പ്രൊഫഷണൽ സ്ത്രീകളെ നമ്മൾ ട്രോളി മിണ്ടാതിരുത്തി എന്നൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാവും ഇത് വെറും “തള്ള്” കേട്ടതിന്റെ പ്രശ്നമല്ല എന്ന്. നിർദോഷമായ ട്രോളുകളെപ്പറ്റിയല്ല പറയുന്നത്, ചാനലൈസ്‌ഡ്‌ അറ്റാക്കിനെക്കുറിച്ചാണ്. ഈ എല്ലാ നിർദോഷമായ ട്രോളുകൾക്കിടയിലും അത്തരം കമന്റുകളുംകൂടിയാണ് വെളുപ്പിക്കപ്പെടുന്നത്.