RJ Manjusha Manoharan

നിഴലിനെ വിശ്വസിക്കാം. പക്ഷെ ഇയാളെ സൂക്ഷിക്കണം! മനഃസമാധാനത്തോടെ സ്‌ക്രീനിൽ ജീവിച്ചുപോന്ന പല നായകകഥാപാത്രങ്ങളുടെയും സമാധാനം കെടുത്തിയിട്ടുണ്ടിയാൾ.. ചെറുതെന്ന് തോന്നിപ്പിക്കുന്ന വേഷങ്ങളിൽ വന്ന് പലപ്പോഴും സിനിമയുടെ ഗതി തന്നെ മാറ്റിക്കളയുന്ന ആ കളി ഇങ്ങോര് തുടങ്ങിയത് ഡാഡി കൂൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ്. അന്ന് പേര് ശക്തി, പ്രധാന വില്ലൻ ബാലാജിയുടെ ഒരു ശക്തിയുമില്ലാത്ത അനിയൻ കഥാപാത്രം.. ആസ്ത്മാരോഗി. ഒരു കഷായക്കുപ്പിയും കക്ഷത്തിൽ വച്ച് വായുഗുളിക മേടിക്കാനോ മറ്റോ പോവുന്നതിനിടെ വില്ലൻ ലുക്ക് കണ്ടിട്ടാവണം മമ്മൂക്കയുടെ കഥാപാത്രം ആന്റണി സൈമൺ ഇങ്ങേരെ വെടിവച്ചിടുന്നു. അതോടെ അങ്ങേരുടെ കാര്യത്തിൽ ഒരു തീരുമാനമാകുന്നു. പിന്നെ പുള്ളി സിനിമ തീരും വരെ മനഃസമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല. അതെ.. നായകന്റെ മനസ്സമാധാനം കളയണം! അതിന് വേണ്ടി ചാവാനും ഇങ്ങോർക്ക് മടിയില്ല.

പിന്നെ കാണുന്നത് ചാപ്പാ കുരിശ് എന്ന ചിത്രത്തിലാണ്. അന്ന് ഫഹദ് ഫാസിലിന്റ കഥാപാത്രം അർജുനിന്റെ ഡ്രൈവർ കുമാർ. അറിഞ്ഞോ അറിയാതെയോ അർജുൻ സാറിന്നിട്ട് നൈസായിട്ടൊരു പണി കൊടുക്കുന്നുണ്ട് ടിയാൻ. അർജുനിന്റെ കല്യാണം തീരുമാനിക്കാൻ ഡാഡിയും മമ്മിയും വന്നിട്ടുണ്ടെന്ന കാര്യം കാമുകി സോണിയയോട് കാഷ്വലായിട്ടങ് പറഞ്ഞുകളയുന്നുണ്ട് കക്ഷി. അതോടെ സോണിയയുടെ മുഖം കാറ്റുപോയ ബലൂൺ പോലെയാവുന്നതും അർജുനുമായി തെറ്റിപിരിഞ് രണ്ടാളുടേം ജീവിതം ആകെ കോഞ്ഞാട്ടയാകുന്നതും നമ്മള് കണ്ടതാണ്.അതാണ് സ്വഭാവം. ഒരു തീപ്പൊരിയങ്ങിട്ടുകൊടുത്തിട്ട് മുങ്ങിക്കളയും. പിന്നെ ആ പരിസരത്തൊന്നും മഷിയിട്ട് നോക്കിയാൽപ്പോലും കാണൂല്ല.

അങ്ങനെ ഒരു വരവ് പിന്നെ വന്നത് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ്. അപ്പോഴേക്ക് ലുക്കാകെ മാറി. നടപ്പിലും എടുപ്പിലും ഒരു പക്വതയും കയ്യൊതുക്കവും പഴക്കവും തഴക്കവുമൊക്കെ വന്നു. ബാത്റൂമിൽ തലയും തല്ലിവീണുകിടപ്പിലായ സാമുവൽ, മജീദിന്റെയും ഉമ്മയുടെയും ബീയുമ്മയുടേയുമൊക്കെ തണലിൽ പതുക്കെ സുഖപ്പെട്ടു വരുമ്പോഴാണ് സാൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ ഇദ്ദേഹത്തിന്റെ എൻട്രി. ഇക്കുറി ചെറിയ കളിയല്ല. സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നുള്ള അന്വേഷണഉദ്യോഗസ്ഥനായിട്ടാണ് വരവ്. സൗബിന്റെ കഥാപാത്രം മജീദിനെ ചെർതായിട്ട് ഒന്ന് ഞെട്ടിച്ചുകൊണ്ട്, ബീയുമ്മയുടെ കൗണ്ടറുകൾക്ക് മുഖം കൊടുക്കാതെ നേരെ സുഡുവിന്റെ അടുത്തേക്കൊരു പോക്കാണ്.

ഒരു കണക്കിന് വടിയും കുത്തിപ്പിടിച്ച് പീക്കിരികൾക്കൊപ്പം ഫുട്ബോൾ കളിച്ച് കൊണ്ടിരുന്ന സുഡുവിനോട് ഒരൊറ്റ ചോദ്യമാണ് ‘ആർ യു റിയലി ഫ്രം നൈജീരിയ?’ മ്മളെ സുഡു കുടുങ്ങീല്ലേ!? പിന്നങ്ങോർക്ക് പാസ്പോർട്ട്‌ കാണണം എന്നായി. അതോടെ മജിടെ ഉസ്ക്കൂള്പൂട്ടി. ചങ്ക്‌ ബ്രോസായിരുന്ന മജിയും സുഡുവും തമ്മിൽതെറ്റി. എന്തായാലും ഈ പാസ്പ്പോർട്ടിന്റെ പേരിലാണ് സുഡുവിന്റെ ജീവിതം നമ്മുക്ക് മുന്നിൽ ചുരുളഴിയുന്നത്. സിനിമയുടെ ഗതി തന്നെ മാറുന്നത്.

അതാണ്‌ ഞാൻ മുന്നേ പറഞ്ഞത് ഇങ്ങേരെ സൂക്ഷിക്കണം എന്ന്. ഒന്നും അറിയാത്ത പോലെ വന്നിട്ട് നൈസ് പണി തന്നിട്ട് ഒന്നും മിണ്ടാതങ്ങ് വലിയും. ചാക്കോച്ഛന്റെ നിഴലിലും ഇജ്ജാതി ഒരു എൻട്രിയാണ്. പേര് വിജയൻ, കോൺസ്റ്റബിൾ വിജയൻ. എട്ടു വയസ്സുകാരൻ നിധിൻ പറയുന്ന കൊലപാതകകഥകളുടെ പൊരുളന്വേഷിച്ചിറങ്ങിയ ജോൺ ബേബിയുടെ മുന്നിലേക്ക് ഇടിച്ചുകേറിവന്ന് അന്വേഷണത്തിന് വഴിതുറന്ന് കൊടുക്കുന്നുണ്ട് വിജയൻ. അത്‌ പിന്നെ നായകന്റെ ഉറക്കം കെടുത്തുന്നുമുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പാണ് മലയാളസിനിമയിൽ ഇയാൾക്ക് ചെറുതല്ലാത്ത എന്തോ ചെയ്തുതീർക്കാനുണ്ട്. അതിനുള്ള ഭാഗ്യവും ആയുരാരോഗ്യങ്ങളും ഉണ്ടാവട്ടെ. അത് കാണാനും അതിലിനിയുമിനിയും അഭിമാനിക്കാനും ജീവിതപങ്കാളിയെന്ന നിലയിൽ എനിക്കും യോഗമുണ്ടാവട്ടെ. നിഴൽ സിനിമയിൽ വിനോദ് കോവൂരിന്റെ കഥാപാത്രം പറയും പോലെ “വിജയാ..ബാ കേറി വാ

You May Also Like

മലയാളികളെ വട്ടംകറക്കിയ ചോദ്യം,”ഹൌ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്?”

ലാലേട്ടനെ തറപറ്റിക്കാന്‍ അമേരിക്കയില്‍ നിന്നും വന്ന ശ്രീനിവാസന്റെ കഥാപാത്രം പ്രയോഗിക്കുന്ന പതിനെട്ടാമത്തെ അടവ്. അതാണ്‌ ഈ ചോദ്യം..!

എന്റെ ക്ലീഷകളെയും അവര്‍ കളിയാക്കി, ചിറക് ഒടിഞ്ഞ കിനാവുകളെ പ്രശംസിച്ചു മമ്മൂക്ക

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രമെന്ന വിശേഷണവുമായി മുന്നേറുന്ന ഈ ചിത്രത്തെ വെറുമൊരു സ്പൂഫായി മാത്രം കാണാന്‍ മമ്മൂട്ടി ഒരുക്കമല്ല

ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality

ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. രാവിലെ സ്വര്‍ണം വാങ്ങാനുള്ള ജ്വല്ലറിക്കാരന്റെ പരസ്യം. ഉച്ചയ്ക്ക് അത് വീട്ടില്‍ വെച്ചോണ്ടിരിക്കാതെ പണയം വെക്കാനുള്ള ബ്ലേഡുകാരന്റെ പരസ്യം. വൈകിട്ട് വിറ്റ് കിട്ടിയ കാശ് കൊണ്ട് കള്ള് കുടിക്കാനുള്ള പരസ്യം. കാശ് കിട്ടിയാല്‍ ഏത് പണ്ടാരമടങ്ങുന്ന പരസ്യത്തിലും അഭിനയിക്കാന്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഒരുക്കമാണ്. വിസിലടിച്ചും ആര്‍ത്ത് വിളിച്ചും അവരെ താരങ്ങളാക്കിയ പൊതുജനം ഏത് വണ്ടിക്ക് തല വെച്ചാലും കുഴപ്പമില്ല. കാശ് കീശയില്‍ വരണം. ലാലേട്ടന്‍ മാത്രമല്ല, എല്ലാ ഏട്ടന്മാരും ഇക്കാര്യത്തില്‍ കണക്കാണ്.

ഈ ചിത്രത്തില്‍ നിങ്ങളറിയുന്ന ഒരു നടിയുണ്ട്; ആരെന്ന് പറയാമോ?

നിങ്ങള്‍ എത്ര പേര്‍ക്ക് ആ നടിയെ തിരിച്ചറിയാനാകും? തിരിച്ചറിയുന്നവര്‍ താഴെ കമന്റിലൂടെ പറയൂ