കൈലാസ് ചെയ്ത ഒരേയൊരു തെറ്റ് സൂപ്പർ സ്റ്റാറിന്റെ മകനായി ജനിച്ചില്ല എന്നത് മാത്രമാണ്

53

കൈലാസ് ചെയ്ത ഒരേയൊരു തെറ്റ് സൂപ്പർ സ്റ്റാറിന്റെ മകനായി ജനിച്ചില്ല എന്നതു മാത്രമാണ് . അങ്ങനെയെങ്കിൽ എത്ര ബോറായാലും പൊക്കിയടിക്കാൻ അച്ഛന്റെ ആരാധകർ വരിവരിയായി നിൽക്കും. എന്നാലിവിടെ ഒരു നടൻ അത്ര ബോറല്ലതെ അഭിനയിച്ചാലും അവനു പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. തുടക്കത്തിൽ ദുൽഖറും അഭിനയിച്ച രണ്ടു സിനിമകളിലും പ്രണവും മോശം പ്രകടനം കാഴ്ചവച്ചത് നമുക്കറിയാം. പക്ഷെ പിതാക്കന്മാരുടെ പിൻബലം അവർക്കുണ്ടയിരുന്നു. കൈലാസിന് അതില്ലാതെ പോയി.

RJ Salim ന്റെ കുറിപ്പ് വായിക്കാം

നടൻ കൈലാഷിനെ സൈബർ ബുള്ളി ചെയ്യുന്നത് അതിന്റെ എല്ലാ പരിധികളും കടന്നിരിക്കുകയാണ്. ഒരു നടൻ ചെയ്തു വെച്ച ഒരു വേഷത്തിന്റെ നിലവാരം അനുസരിച്ചു കളിയാക്കലുകൾ, പ്രശംസകൾ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷെ ഒരു പോസ്റ്ററിന്റെ പേരിൽ കൂട്ടം ചേർന്നുള്ള താറടിക്കലും അധിക്ഷേപിക്കലും റൊമ്പ ഓവറാണ്. കാശു കൊടുത്തിട്ടല്ലേ എന്ന സ്ഥിരം വാദം പോലെ അവിടെ ആപ്ലിക്കബിൾ അല്ല.

All kerala kailash fansവിനു മോഹനെയും മണികുട്ടനെയും കൈലാഷിനെയും കളിയാക്കാൻ കൂടിയവരിൽ പണ്ട് ഞാനുമുണ്ടായിരുന്നു. അന്നത് അവരുടെ മോശം ചോയിസ് ഓഫ് ഫിലിംസിന്റെ ബാക്കിയായിരുന്നു. കൾട്ട് പടങ്ങൾ മാത്രം ബാക് റ്റു ബാക് ചെയ്യുമ്പോൾ അത് സ്വാഭാവികമാണ്. അതിന്റെ ഉത്തരവാദിത്വം അവർ ഏറ്റെടുത്തേ മതിയാവൂ. പക്ഷെ അതൊരു പ്രേക്ഷകൻ എന്ന നിലയിൽ മാത്രം കാര്യങ്ങളെ നോക്കി കാണുമ്പോഴാണ്.

സിനിമ ഒരു കരിയറായി എടുത്തവരെ സംബന്ധിച്ച് സെലെക്ഷൻ എന്നത് എപ്പോഴും കിട്ടുന്നൊരു ആർഭാടമല്ല. നമ്മുടെ സൂപ്പർ മെഗാ സ്റ്റാർസ് വരെ കൾട്ടുകൾ ഉണ്ടാക്കി വിടുന്നൊരു ഇൻഡസ്ട്രി ആണ് നമ്മുടേത്. നൂറു കണക്കിന് ഓപ്‌ഷൻസ് ഉള്ള അവർക്കത് പറ്റുമെങ്കിൽ പുതുമുഖങ്ങൾക്ക് എങ്ങനെയാണു അത് ഒഴിവാക്കാനാവുക എന്നതും കൂടി ആലോചിക്കണ്ടേ ?

ചിലപ്പോൾ ഇൻഡസ്ട്രിയിൽ തന്നെ നിൽക്കാൻ, ചിലപ്പോൾ കാശിനായിട്ട്, ചിലപ്പോൾ ചിലർക്കുള്ള ഫേവറുകൾ ആയിട്ട് അങ്ങനെ എത്രയോ കാരണങ്ങൾ കൊണ്ടാവും ഒരാൾ ഒരു പടം കമ്മിറ്റ് ചെയ്യുന്നത്. എല്ലാവരും സ്ക്രിപ്റ്റ് വായിച്ചു നൂറു ശതമാനം ഇഷ്ടപ്പെട്ടൊന്നുമല്ല ഒരു സിനിമ തിരഞ്ഞെടുക്കുന്നത്. ഇനി അങ്ങനെ തിരഞ്ഞെടുത്താൽ തന്നെ അത് കൽട്ടാവില്ല എന്ന് യാതൊരു ഉറപ്പുമില്ലാത്ത കാര്യമാണ്.
പ്രിത്വിരാജിന്റെയൊക്കെ എത്രയോ ആദ്യകാല സിനിമകൾ ഇന്ന് കണ്ടു നോക്കിയാലറിയാം അതെത്ര സത്യമാണെന്നു. എന്നാൽ ഇന്റർവ്യൂ കണ്ടാൽ അതിനേക്കാൾ മികച്ചൊരു സിനിമ ഇറങ്ങിയിട്ടില്ലെന്നാവും പറയുക.

കൈലാഷ് നല്ലൊരു നടനാണ് എന്നതിൽ എനിക്കെന്തായാലും സംശയമില്ല. ഡയമണ്ട് നെക്ലസിലെ കൈലാഷിന്റെ വേഷമാണ് ആ മുഴുവൻ സിനിമയിൽ എനിക്കാകെ ഇഷ്ടമായത്. പക്ഷെ നായകനാവുമ്പോൾ മോശം സിനിമകൾ മാത്രം ചെയ്തു പോവുന്നു. അത് എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്തി തിരുത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഒരൊറ്റ സിനിമ മതി ഏതൊരു നടനും തിരിച്ചുവരാൻ. ആ അവസരം ഏതൊരു മനുഷ്യനെയും പോലെ കൈലാഷും അർഹിക്കുന്നുണ്ട്. നിരന്തരമായ ഇൻസൾട്ടുകൾ കൊണ്ട് ഒരു മനുഷ്യനെ ഇല്ലാതാക്കരുത്. താരപുത്രന്മാർ മാത്രം മതിയോ ഇവിടെ ?

ഞാനുൾപ്പടെയുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് സ്വയം വിമർശനത്തോടെ തന്നെ പറയുന്നു. വർഷങ്ങളായി ഒരു മനുഷ്യൻ നിന്ന് സഹിക്കുകയാണ് ഈ അറ്റാക്കുകൾ ഒക്കെ. പലതും ബോഡി ഷെയ്‌മിങ് കൂടിയാണ്. കൈലാഷിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇതൊക്കെ എത്രമാത്രം പെയിൻഫുൾ ആയിരുന്നു എന്ന് ഇന്നാലോചിച്ചാൽ മനസ്സിലാവുന്നുണ്ട്. സിനിമ കണ്ട് ഇഷ്ടമായില്ലെങ്കിൽ അത് പറയരുത് എന്നല്ല പറയുന്നത് എന്ന് മനസ്സിലാവുമല്ലോ. കൈലാഷിന്റെ പുതിയ സിനിമയ്ക്ക് എല്ലാവിധ ആശംസകളും