fbpx
Connect with us

Featured

‘അമ്മയെ സംബന്ധിച്ച് വിജയ് ബാബു അല്ല, ഷമ്മി തിലകനാണ് ശരിക്കും തെറ്റുകാരൻ ?’ കുറിപ്പ് വായിക്കാം

Published

on

താരസംഘടനയായ ‘അമ്മ’യിൽ നിന്നും നടൻ ഷമ്മിതിലകനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചർച്ചകൾ ആണല്ലോ എവിടെയും. അതോടൊപ്പം വിജയ്ബാബു, ദിലീപ് എന്നിവരെ പുറത്താക്കാത്തതിനെതിരെയും വിവാദവും ചർച്ചയും നടക്കുന്നുണ്ട് . എന്നാൽ ഇവിടെ എന്താണ് യാഥാർഥ്യം എന്നതിനെ കുറിച്ചാണ് പോസ്റ്റ്. ഓരോന്നും ഓരോ വിഷയമായി നാം പ്രത്യേകം പ്രത്യേകം ചിന്തിച്ചാൽ ഈ പറയുന്നതിനൊന്നും അർത്ഥമില്ല എന്ന് മനസിലാകും. ഒരു സംഘടനയിൽ നിന്ന് പുറത്താക്കാൻ കാരണമാകുന്ന പ്രധാനവിഷയം ആ സംഘടനയെ വെല്ലുവിളിക്കുകയോ അപകീർത്തിപ്പെടുത്തുകയോ മോശമായി വിമർശിക്കുകയോ ചെയുക എന്നതാണ്. എന്നാൽ കോടതിയിൽ പരിഗണനയിൽ ഉള്ള വിഷയങ്ങൾ കോടതിതന്നെയാണ് വിധി പറയേണ്ടത്. നീതിപീഠം കുറ്റക്കാരൻ എന്ന് അന്തിമവിധി പറയാത്ത ഒരാളെ എങ്ങനെ ഒരു സംഘടന പുറത്താക്കും ? ഒരാളെ കുറ്റക്കാരാണെന്ന് വിധിക്കാൻ സംഘടനയ്ക്ക് അവകാശമുണ്ടോ ? ആർ ജെ സലിമിന്റെ പോസ്റ്റ് വായിക്കാം

RJ Salim

താര സംഘടനയായ അമ്മയെടുത്ത രണ്ടു തീരുമാനങ്ങളെപ്പറ്റി പറയാനാണ് ഈ പോസ്റ്റ്.
ആദ്യത്തേത് വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കണോ വേണ്ടയോ എന്ന ചോദ്യം.

നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ വിവേചനത്തിനും ചൂഷണത്തിനും ഇരയാകുന്നു എന്ന് ബോധമുള്ള ആർക്കും മനസ്സിലാവുന്ന കാര്യമാണ്. പ്രത്യേകിച്ച് സിനിമ പോലെ അധികാരവും പണവും ഒരുമിച്ചു വാഴുന്നൊരിടത്തു വലിയ അളവിൽ സ്ത്രീകൾ അരികുവൽക്കരിക്കപ്പെടുന്നുണ്ട് എന്നത് പച്ചയായ സത്യവുമാണ്.അതുകൊണ്ടു തന്നെ വിജയ് ബാബുവിന്റെ വിഷയത്തിലും ആരോപണമുന്നയിച്ചയാളുടെ ഭാഗം കേൾക്കാനും അതിനെ അനുഭാവപൂർവ്വം പരിഗണിക്കാനുമുള്ള ബോധം കോടതിയെപ്പോലെ തന്നെ ഈ സമൂഹവും കാണിക്കണം. അത് പറയുമ്പോൾ തന്നെ ഹൈക്കോടതിയുടെ പരിഗണയിലിരിക്കുന്ന ഒരു കേസിൽ, ഹൈക്കോടതി പരാമർശം പോലും വിജയ് ബാബുവിന് അനുകൂലമായി വന്ന ഈ ഘട്ടത്തിൽ അമ്മ എന്ന സംഘടന ഏത് ഗ്രൗണ്ടിലാണ് വിജയ് ബാബുവിനെ പുറത്താക്കേണ്ടത് ?

Advertisement

Vijay Babu

മുൻകൂർ ജാമ്യം കൊടുത്ത വിധിയിൽ കോടതി പറയുന്നത്, “ഇര” ആഗ്രഹിച്ച റോൾ വേറൊരാൾക്ക് കൊടുത്തു എന്നറിയുന്നത് വരെ ‘ഇരയും’ വിജയ് ബാബുവും തമ്മിൽ ഉള്ള വാട്സാപ്പ് ചാറ്റുകളിൽ യാതൊരു വിധ സെക്ഷ്വൽ അസോൾട്ടിനെയും പറ്റി ഉള്ള പരാമർശമില്ല എന്നാണ്. അത് കഴിഞ്ഞും ഇല്ല. രണ്ടുപേരും ഡിലീറ്റ് ചെയ്ത മെസേജസ് റെക്കവർ ചെയ്യുന്നവരെ അങ്ങനെയാണ് കാര്യങ്ങൾ. പക്ഷെ തൽക്കാലം തെളിവുകളില്ല എന്നാണ്.

ന്യൂസ് പതിനെട്ടിന്റെ റിപ്പോർട്ട് കോട്ട് ചെയ്താൽ -വിധിന്യായത്തിന്റെ 23 ആം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു
// – വിജയ് ബാബുവും അതിജീവിതയും തമ്മില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 17 വരെയുള്ള മൊബൈല്‍ ആശയവിനിമയങ്ങളില്‍ ലൈംഗിക പീഡനം നടന്നതിന്റെ ഒരു സൂചനകളുമില്ല.
– വിജയ് ബാബു അതിജീവിതയെ പുതിയ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മറ്റൊരു നടിയെ നായികയായി നിശ്ചയ്ക്കുകയും ചെയ്തു. ഏപ്രില്‍ 15 നാണ് ഇക്കാര്യം അതിജീവിത അറിഞ്ഞത്. തൊട്ടുപിന്നാലെ 17 ന് പരാതി നല്‍കുകയും ചെയ്തു //

ഇങ്ങനെ ഒരു ഘട്ടത്തിലെത്തി നിൽക്കുന്ന കേസിൽ, വിജയ് ബാബുവിനെ ഏത് ഗ്രൗണ്ടിലാണ് അമ്മ പുറത്താക്കേണ്ടത് ? ഹൈക്കോടതിക്കും മുകളിലെ സൂപ്പർ ഹൈക്കോടതിയായി മാറി അമ്മ സ്വയം ഒരു സുപ്പീരിയർ മോറൽ ഗ്രൗണ്ട് എടുക്കേണ്ട എന്ത് ബാധ്യതയാണ് അവർക്കുള്ളത് ? അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ലല്ലോ. അതുകൊണ്ടു തന്നെ വിധി വരുന്നതുവരെ കാത്തിരിക്കുക എന്ന അവരുടെ തീരുമാനത്തിൽ എന്താണ് തെറ്റ് ?

***

രണ്ടാമത്തേത് ഷമ്മി തിലകനെ പുറത്താക്കണോ വേണ്ടയോ എന്നുള്ളത്.

Advertisement

ഷമ്മി തിലകൻ, അമ്മ സംഘടനയെ പരസ്യമായി അധിക്ഷേപിച്ചയാളാണ്. “അമ്മ മാഫിയ സംഘമല്ല അതിനും അപ്പുറത്തെ ഒന്നാണ്” എന്നാണ് ഇന്നലെയും അദ്ദേഹം പറഞ്ഞത്. എന്നിട്ടും എന്തിനു ആ സംഘടനയിൽ തുടരുന്നു എന്ന ചോദ്യമവിടെ നിൽക്കട്ടെ. പക്ഷെ സ്വയം അംഗമായ ഒരു സംഘടനയെപ്പറ്റി ഇത്ര വലിയൊരു ആരോപണം ഉന്നയിക്കുകയും, അതിലെ മറ്റു അംഗങ്ങളെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തി സംസാരിക്കുകയും അതിനൊന്നും യാതൊരു തെളിവോ വിശദീകരണമോ നൽകാതിരിക്കുകയും ചെയ്യുന്നത് തന്നെ ഏതൊരു സംഘടനയ്ക്കും ഡിസിപ്ലിനറി ആക്ഷൻ എടുക്കാൻ തക്ക കാര്യമാണ്. എന്നിട്ടും ഷമ്മി തിലകൻ ഇപ്പോഴും അമ്മയിൽ അംഗമാണ്.

shammi thilakan

Shammi Thilakan

മാത്രമല്ല അമ്മയുടെ ഒരു മെംബേർസ് ഒൺലി മീറ്റിങ് മൊബൈലിൽ പകർത്തി പ്രചരിപ്പിക്കാൻ നോക്കുക കൂടി ചെയ്തു. ഏത് സംഘടനയും ആയിക്കോട്ടെ, ഒരാൾ അതിൽ അംഗമാണ് എങ്കിൽ ആ സംഘടനയുടെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ഇല്ലെങ്കിൽ രാജി വെച്ച് പുറത്തുപോണം. പരാതികൾ പരിഹരിക്കപ്പെടുന്നില്ല എങ്കിൽ പൊതുസമൂഹത്തിനു മുന്നിൽ അത് തുറന്നു പറയണം. അല്ലാതെ അംഗമായി തുടർന്നുകൊണ്ട് അതിനെ അകത്തു നിന്നും തുരക്കുന്ന പരിപാടി ഒരു സംഘടനയും വെച്ച് പൊറുപ്പിക്കില്ല. ഷമ്മി തിലകൻ ഇരവേഷം കെട്ടുന്നു എന്ന ആരോപണത്തെ ശക്തിപ്പെടുത്താനല്ലാതെ അദ്ദേഹത്തിന്റെ പ്രതികരണം കണ്ടാൽ മറ്റൊന്നും തോന്നില്ല. വിജയ് ബാബു അകത്തും ഷമ്മി തിലകൻ പുറത്തും എന്നൊക്കെയുള്ള സമീകരണങ്ങൾ ലോജിക് ഏഴയലത്തുകൂടെപ്പോലും പോകാത്ത വെറും ഇമോഷണൽ പീസുകളാണ്. ഷമ്മി തിലകന്റെ കസേര എടുത്തല്ല വിജയ് ബാബുവിന് കൊടുത്തത്. രണ്ടും രണ്ടു വ്യത്യസ്ത വിഷയങ്ങളാണ്. രണ്ടും അതിന്റെതായ നിലയിൽ തീരുമാനമെടുക്കേണ്ട കാര്യമാണ്.

ആദ്യത്തേതിൽ ദിലീപ് വിഷയത്തിന്റെയും രണ്ടാമത്തേതിൽ തിലകൻ വിഷയത്തിന്റെയും മുൻവിധിയോടെയാണ് പലരും വിഷയത്തെ സമീപിക്കുന്നത് എന്ന് തോന്നുന്നു. അമ്മ ഒരു ഭീകര സംഘടനയാണ് എന്ന് ഏറക്കുറെ സോഷ്യൽ മീഡിയ അംഗീകരിച്ച മട്ടാണ്. അതുകൊണ്ടു തന്നെ ഈ അഭിപ്രായം പറയുമ്പോൾ വരാനിരിക്കുന്ന തെറികളെപ്പറ്റി ബോധ്യമുണ്ട്. പക്ഷെ സോഷ്യൽ മീഡിയയുടെ ബൈനറിയിൽ കുടുങ്ങി മിണ്ടാതിരിക്കാൻ തോന്നാത്തതുകൊണ്ടാണ് പറയുന്നത്.അമ്മ സംഘടന ഒരു ആൺകൂട്ടത്തിന്റെ അമ്പലക്കമ്മിറ്റിയാണ് എന്ന് അറിയാതെയല്ല ഇതൊന്നും പറയുന്നത്. പക്ഷെ ഈ രണ്ടു കാര്യത്തിൽ, ഇപ്പൊ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുകളിൽ പറഞ്ഞതാണ് അഭിപ്രായം.

സിനിമയിൽ കാസ്റ്റിങ് കൗച് ഉണ്ട് എന്നതിന് യാതൊരു സംശവുമില്ല. മാത്രമല്ല അങ്ങനെയൊന്നുണ്ട് എങ്കിൽ നടന്മാരെക്കാളും നിർമാതാക്കളാണ് അതിന്റെ ഉത്തരവാദികൾ, അത് കഴിഞ്ഞേ അഭിനേതാക്കൾ വരുന്നുള്ളൂ. മലയാള സിനിമയുടെ ചരിത്രം നോക്കിയാൽ അത് മനസ്സിലാവും.പക്ഷെ നിർമ്മാതാക്കളുടെ സംഘടനയുടെ പേരെന്താണ് എന്നത്പോയിട്ട് അവരുടെ മീറ്റിങ് കൂടുന്നുണ്ടോ എന്നും വിജയ് ബാബു വിഷയത്തിൽ അവരുടെ നിലപാടെന്താണ് എന്നും ആരും ചോദിച്ചു കാണാറില്ല. ഈ രണ്ട് കാര്യത്തിനെക്കുറിച്ചു മാത്രമാണ് പോസ്റ്റ്. അതിനു പുറത്തുള്ള ഒരു കാര്യവും പോസ്റ്റിന്റെ പരിധിയിൽ ഉദ്ദേശിച്ചിട്ടുമില്ല, അങ്ങനെ ആരെങ്കിലും ഊഹിച്ചാൽ അതിനുള്ള ഉത്തരവാദിത്തം എന്റേതുമല്ല.

 904 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment2 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment3 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment3 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment3 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment4 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment5 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment6 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article6 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment6 hours ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment7 hours ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment7 hours ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment23 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »