Connect with us

Featured

ഇത് ഫഹദിന്റെ ഒരു നല്ല പെർഫോമൻസല്ല

ഫഹദിന്റെ അഭിനയത്തിന്റെ ഒരു പ്രത്യേകതയായി തോന്നിയിട്ടുള്ളത്, ഫഹദ് കഥാപാത്രങ്ങളുടെ പെരുമാറ്റമല്ല ആദ്യം ചിട്ടപ്പെടുത്തുന്നത്. കഥാപാത്രത്തിന്റെ മനസ്സ് മനസ്സിലാക്കുകയും

 36 total views

Published

on

RJ Salim ന്റെ കുറിപ്പ്

അൺപോപുലർ ഒപ്പീനിയൻ അലേർട്ട് –

ജോജിയിലെ ഫഹദിനെപ്പറ്റിയാണ്. 

ഫഹദിന്റെ അഭിനയത്തിന്റെ ഒരു പ്രത്യേകതയായി തോന്നിയിട്ടുള്ളത്, ഫഹദ് കഥാപാത്രങ്ങളുടെ പെരുമാറ്റമല്ല ആദ്യം ചിട്ടപ്പെടുത്തുന്നത്. കഥാപാത്രത്തിന്റെ മനസ്സ് മനസ്സിലാക്കുകയും അതിന്റെ സങ്കീർണ്ണതകളിലേക്ക് ഇറങ്ങി ചെല്ലുകയും അതിനോട് നീതി പുലർത്താനുമാണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ആ ഏറ്റുവാങ്ങലിന്റെ അനേകം തുടർച്ചകളിൽ ഒന്നായാണ് അവിടെ പെരുമാറ്റ രീതികളും ചേഷ്ടകളുമൊക്കെ അതിലേക്ക് വന്നു ചേരുന്നതും പുറത്തേയ്ക്ക് കാണപ്പെടുകയും ചെയ്യുന്നത് എന്നാണ് എന്റെയൊരു നിരീക്ഷണം. ഫഹദിന്റെ മികച്ച കഥാപാത്രങ്ങളെല്ലാം ഈ വഴി വന്നവരാണ് എന്നാണ് എന്റെ തോന്നൽ. പൂർണ്ണമായും തെറ്റാവാൻ സാധ്യതയുള്ളൊരു അഭിപ്രായമാണിത്.

Fahadh Faasil and Dileesh Pothan's 'Joji' to release on OTT | The News  Minuteഅതായത് പുറത്തു നിന്ന് അകത്തേയ്ക്കല്ല, ആദ്യമേ അകത്തു കേറി അവിടെ നിന്ന് പുറത്തേയ്ക്കാണ് ആ മെത്തേഡിന്റെ ഒഴുക്ക്. മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിലും ഇങ്ങനെയാണ് ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. ഈ പരിപാടിയുടെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ നമുക്ക് ഒരേ മുഖവും ശരീരവും വെച്ച് ഒരു സാമ്യതയുമില്ലാത്ത രണ്ടുപേരെ അഭിനയിച്ചു ഫലിപ്പിക്കാനും രണ്ടു വ്യത്യസ്ത ഭാവങ്ങൾ അനുഭവിപ്പിക്കാനും പറ്റും. സ്വയം സറണ്ടർ ചെയ്തിട്ട്, (അതെത്രത്തോളം പറ്റും എന്നതനുസരിച്ചു) തന്നെ നിയന്ത്രിക്കാൻ ഒരു നൂല് മാത്രം ഇട്ടിട്ടു ബാക്കി കഥാപാത്രത്തിന് ഒഴിഞ്ഞു കൊടുക്കേണ്ട പരിപാടിയാണ്. അതുകൊണ്ടാണ് ഫഹദിന്റെ സിനിമകൾ ഇത്രയ്ക്ക് ഇന്റൻസും ആർക്കും സാധിക്കാത്തൊരു ഇൻവോൾവ്മെന്റ് ലെവലും നമുക്ക് തോന്നുന്നത്.

എന്നാൽ പുറത്തു നിന്ന് അകത്തേയ്ക്കുള്ള ടെക്നിക്കിന്റെ പരിമിതി എന്താണെന്നു വെച്ചാൽ നമുക്ക് ഒരു പരിധിക്കപ്പുറം നമ്മുടെ ശരീരത്തെ റീ ഇൻവെൻറ് ചെയ്യാനാവില്ല. ആവർത്തനം ഉറപ്പായും സംഭവിക്കും. ചെയ്യുന്ന കഥാപാത്രങ്ങൾ ഓവർലാപ് ചെയ്യും. കാരണം അത് കഥാപാത്രത്തിന്റെ ഉള്ളിനെ തൊടുന്നേയില്ല.ജോജിയിൽ ഫഹദ് പുറത്തു നിന്ന് ശരിയാക്കാൻ നോക്കിയതുപോലെയാണ് തോന്നിയത്. അത് കാരണം കുമ്പളങ്ങിയിലെ ഷമ്മിയും (അത് തന്നെ ഓവർ ആക്റ്റിങ്ങാണ് അവസാനം), ഞാൻ പ്രകാശനിലെ പ്രകാശനും, പിന്നെ പലപ്പോഴുമുള്ള ഓവർ ദി ടോപ് റിയാക്ഷനുകളും എല്ലാംകൂടി ഫഹദ് ഓടിയൻസിനു വേണ്ടി അഭിനയിക്കാൻ നോക്കുന്നത് പോലെ തോന്നി.

Liked Joji on Amazon Prime Video? You'll also love these 5 similar movies  on the platform & Netflix | GQ India | GQ Binge Watchമനപ്പൂർവ്വം മാറ്റി ചെയ്യാൻ നോക്കി, ചെയ്തത് തന്നെ വീണ്ടും ചെയ്തു വെച്ചതുപോലെ. ഈ മനപ്പൂർവ്വം മാറ്റി ചെയ്യാൻ നോക്കൽ ഫഹദിന്റെ സ്ഥിരം മെത്തേഡല്ല. അത് പുറത്തു നിന്ന് അകത്തേക്കുള്ള പോക്കാണ്. പുറമെ നിന്നുള്ള പെരുമാറ്റ – ചേഷ്ടകളുടെ ചിട്ടപ്പെടുത്തലാണ്.
ആ കഥാപാത്രത്തിന് ഒരു നിഷ്കളങ്കതാ ഭാവം ഫഹദ് അനാവശ്യമായി ചേർക്കുന്നപോലെ. അതൊന്നും ആ കഥാപാത്രത്തിന്റെ തനിമയുമായി ചേർന്ന് പോകുന്നുണ്ട് എന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ എന്നെ സംബന്ധിച്ച് ഇത് ഫഹദിന്റെ ഒരു നല്ല പെർഫോമൻസല്ല.

ഫഹദിന് ചില സ്ട്രോങ്ങ് ഏരിയാസ് ഓഫ് ആക്റ്റിങ്ങുണ്ട്. അതേപോലെ വീക് ഏരിയാസും. കോമഡിയാണ് പുള്ളിയുടെ ഏറ്റവും വലിയ വീക്‌നെസ്. അത് കോപ്രായമായാണ് തോന്നിയിട്ടുള്ളത്. ചെയ്‌ത്‌ ഓവറാക്കും. അതേപോലെ ഡെഡ് പാൻ, അണ്ടർ ആക്റ്റിങ്, സൈക്കോളജിക്കൽ കോൺഫ്ലിക്റ്റുകൾ, ഡിലമ്മകൾ, സ്ട്രോങ്ങ് ഇമോഷൻസ് ഒക്കെ ചെയ്യാൻ ഫഹദിനെ കൊണ്ട് കളഞ്ഞു കൊടുത്താൽ മതി. ആയിരം തൊണ്ടി മുതൽ ചെയ്യും. അര ഞാൻ പ്രകാശനിൽ വീണുപോകും. ബുദ്ധിമുട്ടുള്ളതൊക്കെ ഈസിയായും വെറും സിംഗിൾ ലെയർ സാധനത്തിലൊക്കെ കാലിടിറയുകയും ചെയ്യുന്നൊരു പ്രത്യേക പരിപാടിയാണ്.

 37 total views,  1 views today

Advertisement
Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement