RJ Salim

മാലിക്കും കോപ്പിയടിയും

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിൽ അദ്ദേഹം സത്യജിത് റേയുടെ സിനിമയിൽ നിന്ന് കോപ്പിയടിച്ചു എന്നൊരു ആരോപണം അക്കാലത്തു ശക്തമായിരുന്നു. അതിനെക്കുറിച്ചു അടൂർ പറഞ്ഞത്, റേയുടെ സിനിമയിൽ ഒരു കഥാപാത്രം ഒരു രീതിയിൽ മരിക്കുന്നുണ്ട്. സ്വയംവരത്തിലും മരിക്കുന്നുണ്ട്. അതുകണ്ടിട്ടാണ്‌ ആളുകൾ അങ്ങനെ പറഞ്ഞത്. അപ്പോൾ അതിനർത്ഥം റേയുടെ സിനിമയ്ക്ക് ശേഷം ഒരു സിനിമയിലും ആരും മരിക്കാൻ പാടില്ല എന്നാണോ ? മരിച്ചാൽ അത് റേയിൽ നിന്ന് കോപ്പിയടിച്ചതാണ് എന്നാണോ ?!

അത്ര ബാലിശമാണ് മാലിക്കിനെതിരെ ഉയരുന്ന കോപ്പിയടി ആരോപണങ്ങൾ. പലർക്കും അവരുടെ സിനിമാ കാഴ്ച്ചാ ചരിത്രത്തിന്റെ വമ്പു പറയാനും, തന്റെ ഈഗോ എസ്റ്റാബ്ലിഷ്‌ ചെയ്യാനും, തങ്ങളെപ്പറ്റിക്കാൻ ആർക്കും പറ്റില്ല എന്ന് സ്വയം തള്ളാനുമാണ് താൽപ്പര്യമെന്ന് തോന്നുംവിധമുള്ള ആരോപണങ്ങളാണ് ചുറ്റും.
ഗാംഗ്സ് ഓഫ് വാസെപൂർ പോലെയായില്ല, വടചെന്നൈ പോലെ ഒത്തില്ല, നായകൻ പോലെയായില്ല, ഗോഡ്‌ഫാദർ ആക്കാൻ നോക്കി നടന്നില്ല എന്നൊക്കയുള്ള പതം പറച്ചിലുകൾ അവിടെ നിൽക്കട്ടെ. പക്ഷെ വടക്കൻ വീരഗാഥയിൽ നിന്ന് കോപ്പിയടിച്ചു, നായകനിൽ നിന്ന് കോപ്പിയടിച്ചു, ഗോഡ് ഫാദറിൽ നിന്ന് സീനുകൾ മോഷ്ടിച്ചു എന്നുവരെ ഒരു വിശദീകരണ ബാധ്യതയുമില്ലാതെ ആരോപിക്കുന്നവരുണ്ട്. അവരോടാണ് സംസാരിക്കാനുള്ളത്.

നിങ്ങളീപ്പറയുന്ന ഗാങ്‌സ് ഓഫ് വാസെപ്പൂർ, സുബ്രമണ്യപുരത്തിൽ നിന്ന് ഇൻസ്പയേഡ് ആണ്. അത് കോപ്പിയടി ആണോ അല്ലിയോ ? മണിരത്നത്തിന്റെ നായകൻ, അടിമുടി ഗോഡ്‌ഫാദറിൽ നിന്ന് ഇൻസ്പയേർഡാണ്. സീനുകൾ പോലും പലതും സിമിലറുമാണ്. പക്ഷെ നായകൻ ഒറിജിനൽ ആണ് എന്നതിൽ നിങ്ങൾക്ക് സംശയമില്ല. അതെന്താണ് അങ്ങനെ ? ഏറ്റവും രസം വടക്കൻ വീരഗാഥ ടീംസാണ്. എനിക്കാദ്യം ഇവരെന്തിനാണ് ഈ സാമ്യം പറയുന്നതെന്നുകൂടി മനസ്സിലായിരുന്നില്ല. പിന്നെയാണ് എവിടെയോ കണ്ടത്, ഫ്രെഡിയെ അവന്റെ അമ്മ സുലൈമാനെ കൊല്ലാൻ പറഞ്ഞു വിട്ടതുകൊണ്ടാണത്രെ. ബെസ്റ്റ് !!

അടൂർ പറഞ്ഞതുപോലെ വടക്കൻ വീരഗാഥയിൽ അങ്ങനെയുണ്ട് എന്നുള്ളതുകൊണ്ട് ഇനിയേത് സിനിമയിൽ ഒരാൾ ഒരാളെ കൊല്ലാൻ ആളെ വിട്ടാലും അത് കോപ്പിയാവുമോ ?
മാലിക്കിൽ ഫഹദ് താടി വളർത്തിയിട്ടുണ്ട് അപ്പോൾ ഇത് പ്രേമത്തിന്റെ കോപ്പിയാണ് എന്നുകൂടി പറയാമായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമകളെ കഥാപരമായി, പ്രമേയപരമായി ഇൻസ്പയർ ചെയ്ത സിനിമ അകിര കുറസോവയുടെ സെവൻ സാമുറായി ആണ്. അതിനു താഴെയേ വരൂ സ്വാധീനത്തിന്റെ കാര്യത്തിൽ ഗോഡ് ഫാദർ..

ഹിസ് ഹൈനസ് അബ്ദുള്ള മുതൽ ഷോലെ വരെ, സ്റ്റാർ വാർസ് മുതൽ മെട്രിക്‌സ് മുതൽ ജാങ്കോ അൺചെയിൻഡ് വരെയുള്ള സിനിമകളിൽ സെവൻ സാമുറായി അടിത്തട്ടിൽ തെളിഞ്ഞു കിടക്കുന്നത് കാണാം. അതൊക്കെയും കോപ്പിയടി ആണോ ? അങ്ങനെ തോന്നുന്നെങ്കിൽ നിങ്ങളൊരു ഡോക്ടറെ കാണിക്കേണ്ടതാണ്.കോപ്പിയടി ഒരു ഇന്റലക്ച്വൽ ക്രൈമാവുന്നത് അത് ക്ളീൻ ലിഫ്റ്റിങ് ആവുമ്പൊ മാത്രമാണ്. അതിന് മുൻപുള്ള എല്ലാം അനുവദനീയമാണ്, ആശാസ്യമാണ്. അങ്ങനെയൊരു ക്ലീൻ ലിഫ്റ്റിങ് മാലിക്കിൽ പൂജ്യം ശതമാനമാണ്.

റൂഫിന് മുകളിലൂടെ ഫഹദ് പോയി ചന്ദ്രനെ കൊല്ലുന്നത് ക്ലീൻ ലിഫ്റ്റിങ്ങാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ മര്യാദക്ക് ആ സിനിമ കണ്ടിട്ടില്ല എന്നാണ് അർഥം. അവിടെ പ്ലോട്ട് പരമായും, കഥാ സന്ദർഭമനുസരിച്ചും വെൽ പ്ളേസ്ഡ് ആണ് ആ രംഗം. ഉറപ്പായും ഗോഡ്‌ഫാദർ ഇൻസ്പയർഡാണ്‌, അതിൽ സംശയമൊന്നുമില്ല.നമ്മളെ സ്വാധീനിച്ച സിനിമകൾക്ക് ഹോമേജ് കൊടുക്കുക, അതിൽ നിന്നൊക്കെ ഇൻസ്പയർ ആവുക എന്നതൊക്കെ ലോകഭാഷകളിലെ എല്ലാ നല്ല സംവിധായകരും ചെയ്യുന്ന കാര്യമാണ്. അതിനൊക്കെയും നിങ്ങൾ കോപ്പിയെന്നാണോ വിളിക്കുന്നത് ?

ഒരു കഥാ സന്ദർഭമോ ഒരു ഷോട്ടോ, ഒരു സീക്വൻസോ അല്ലെങ്കിൽ ഒരു മൂഡോ ഒരു കഥാപാത്രമോ ഒക്കെ മറ്റ് മികച്ച സിനിമകളിൽ നിന്ന് സാഹിത്യത്തിൽ നിന്ന്, ജീവിതത്തിൽ നിന്നൊക്കെ സ്വാധീനം ഉൾക്കൊണ്ട് സൃഷ്ടിക്കാൻ കഴിയും. അതിനെയൊക്കെ പുതിയ സിനിമയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വിധത്തിൽ ദൃശ്യപരമായ പുത്തൻ മിസോൻ സീൻ സവിശേഷതകളോടെ ഇണക്കി ഉരുക്കി ചേർക്കുമ്പോഴാണ് അതിനു ഭംഗിയുണ്ടാവുന്നത്. അങ്ങനെ കിട്ടുന്ന പ്രോഡക്ട് ഒരു പുതിയ സൃഷ്ടിയാണ്. അതിനെ കോപ്പിയെന്നു വിളിക്കുന്നത് അജ്ഞതയാണ്.

നിങ്ങൾ മുൻപ് കുറച്ചു സിനിമകൾ കണ്ടിട്ടുണ്ട്, അതിന്റെ നൊസ്റ്റാൾജിയയിൽ ഇപ്പോഴും ജീവിക്കുന്നു. അതുകൊണ്ടു മുൻപിൽ വരുന്ന എല്ലാ സിനിമയിലും അതിനെയൊക്കെ മാത്രം ചിക്കിചികഞ്ഞെടുക്കുന്നത് നിങ്ങളുടെ ആസ്വാദന പരിമിതിയാണ്. ഏറ്റവും കുറഞ്ഞപക്ഷം ആദ്യത്തെ തവണയെങ്കിലും ഒരു സിനിമയെ അതായി കാണാൻ ശ്രമിക്കുക. അല്ലാത്തപക്ഷം വലിയ മറ്റേടത്തെ ഫിലിം ബഫാണ് എന്ന് സ്വയം ക്ലെയിം ചെയ്യാതെയെങ്കിലുമിരിക്കുക.

ഒരു സിനിമയെ സംബന്ധിച്ച് ഏറ്റവും സീരിയസ് ആരോപണമാണ് കോപ്പിയടി എന്നത്. അത് നിങ്ങൾക്ക് വായിൽ തോന്നുന്നതുപോലെ ഉന്നയിക്കുന്നത് ശുദ്ധ പോക്രിത്തരമാണ്.
നിങ്ങൾക്ക് പടം ഇഷ്ടപെടുകയോ ഇഷ്ടപെടാതിരിക്കുകയോ ചെയ്യട്ടെ. അത് വേറെ കാര്യമാണ്.

You May Also Like

പ്രശസ്തിയുള്ള നടിമാർ പോലും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടുന്നു

അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ? പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്

അവസരം കുറഞ്ഞതു കൊണ്ട് തുണി കുറച്ചു എന്ന കമന്റ് നിരോധിച്ചിരിക്കുന്നു : സനുഷ

സൈബർ ഇടങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സനുഷ. ബാലതാരമായി വെള്ളിതത്തിരയിലേക്ക് കടന്നു വന്ന് പിന്നീഡ് നിരവധി ചിത്രങ്ങളിൽ

“ഇസ്ലാമിക് കോളേജിൽ കോളേജിൽ പഠിച്ചതുകൊണ്ടു ഗ്ലാമർവേഷങ്ങൾക്കു വിമർശനം കൂടുതലാണ് “

സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച ഒരുപാട് ആരാധകരെ നേടിയ താരങ്ങൾ ജീവിതത്തിൽ സംഭവിച്ചു പോയ എന്തെങ്കിലും അനുഭവങ്ങൾ തുറന്നു പറഞ്ഞാൽ വളരെ പെട്ടെന്നാണ്

കാളിദാസന്‍ കാരണമാണോ ജയറാമിനെ പ്രതാപ്‌ പോത്തന്‍ വിമര്‍ശിച്ചത്?

ഇപ്പോള്‍ അഭിനയിക്കാന്‍ സാധിക്കാത്തത്തിന്റെ കാരണസഹിതം പ്രതാപ് പോത്തനെ അറിയിക്കുകയായിരുന്നു.