RJ Salim

ശ്രീ മമ്മൂട്ടിയുടെ സപ്തതി ആഘോഷിക്കുന്ന മമ്മൂട്ടി ഫാൻസിനോടുള്ള ചില അഭ്യർത്ഥനകൾ

  1. എയ്‌ജ് ഇൻ റിവേഴ്‌സ് ഗിയർ, ഹോ കണ്ടാൽ മുപ്പതേ തോന്നിക്കുള്ളൂ, കൊച്ചു പയ്യൻ എന്നീ പുകഴ്ത്തലുകൾ വല്ലാതെ കാലം ചെന്നതായി ദയവായി മനസിലാക്കുക. മമ്മൂട്ടിയിലെ താരത്തിനും നടനും അതൊരു അഭിനന്ദനമല്ല. ഒരു നല്ല നടൻ പൂവമ്പഴം പോലിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല. തിലകനെയും കരമനയെയും നമ്മൾ ഇഷ്ടപ്പെടുന്നത് അവർ പൊതുബോധ സൗന്ദര്യ നിർമ്മിതിക്ക് അകത്തു നിന്നിട്ടല്ലല്ലോ.
    Fans shower lady superstar of Mollywood Manju Warrier with the warmest  wishes on her birthdayമമ്മൂട്ടി എന്നും ചെറുപ്പമായി സുന്ദരനായി കാണപ്പെടണം എന്ന ഈ ഫാൻ ആഗ്രഹമാണ് ആദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ശാപം തന്നെ. എത്രകാലമാണ് മമ്മൂട്ടി അതിൽ തളയ്ക്കപ്പെട്ടു കിടന്നത്. മമ്മൂട്ടിയുടെ സൗന്ദര്യത്തിനു പുറകിൽ ഏറ്റവും അവഗണന നേരിടുന്ന അദ്ദേഹത്തിലെ ഏറ്റവും അഭിനന്ദനീയമായ കാര്യം അദ്ദേഹത്തിന്റെ ഡിസിപ്ലിനാണ്. ആ ഡിസിപ്ലിൻറെ ആകെ തുകയാണ് മമ്മൂട്ടി. അതിന്റെ ബൈ പ്രൊഡക്ടാണ് മമ്മൂട്ടിയുടെ കരിയറും, ശരീരവും, ആക്റ്റിങ് സ്കില്ലും എല്ലാം.
  2. ഒരാളുടെ പിറന്നാളാണ്, ശരിയാണ്, എങ്കിലും പുകഴ്ത്തുമ്പോൾ, രാജമാണിക്യത്തിലെ തിരോന്തരം സ്ലാങ് മുതൽ പുത്തൻപണത്തിലെ കാസർഗോഡ് സ്ലാങ് വരെ എന്ന് തുടങ്ങുന്ന വരി ഒഴിവാക്കുക.രാജമാണിക്യത്തിലെ തിരുവനന്തപുരം സ്ലാങ് സംസാരിക്കുന്ന രണ്ടുപേരെ ഈ ഭൂമി മലയാളത്തിലുള്ളൂ. ഒന്ന് സുരാജ് വെഞ്ഞാറമൂടും, പിന്നെ ബെല്ലാരി രാജയും. മോഹൻലാലിൻറെ തൃശൂർ സ്ലാങ് ഭേഷായി എന്ന ചിലരുടെ തള്ളു പോലൊരു തള്ളാണിത്.

  3. “മമ്മൂട്ടി മെത്തേഡ് ആക്റ്ററാണ്, അതാണ് ഓരോ വേഷവും ഓരോ പോലെ”
    വളരെ പരസ്പരവിരുദ്ധമായ വാചകമാണിത്. വാസ്തവത്തിൽ മെത്തേഡ് ആക്റ്റിങ് എന്നാൽ കഥാപാത്രത്തിലേക്ക് തന്നിലെ ഇമോഷൻസ് കൊണ്ട് വന്നു റിലേറ്റു ചെയ്തു പെർഫോം ചെയ്യാൻ സഹായിക്കുന്ന ഒരുപിടി മെത്തേഡുകളാണ്.

Method acting is a range of techniques used to assist acting persons in understanding, relating to and the portrayal of their character(s), as formulated by Lee Strasberg. Strasberg’s method is based upon the idea that in order to develop an emotional and cognitive understanding of their roles, actors should use their own experiences to identify personally with their characters
In Stanislavski’s system, also known as Stanislavski’s method, actors draw upon their own feelings and experiences to convey the “truth” of the character they are portraying. The actor puts himself or herself in the mindset of the character finding things in common in order to give a more genuine portrayal of the character.

അവിടെ ആ കഥാപാത്രം എങ്ങനെ തന്മയത്വത്തോടെ ചെയ്യാം എന്നാണ്, ആവർത്തനമുണ്ടാവുന്നുണ്ടോ എന്നതിനേക്കാൾ പ്രധാനം. അതായത് തന്റെ വിഷമത്തെ കഥാപാത്രത്തിന്റെ വിഷമം ആക്കുന്ന നടന്, ഒരു പരിധിയിൽ കവിഞ്ഞു മാറി ചെയ്യാനാവില്ല. എന്നുവെച്ചാൽ ആവർത്തനം സംഭവിക്കാതെ തരമില്ല എന്ന്. അങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ ഒരുവിധപ്പെട്ട എല്ലാവരും ഈ ടെക്നിക് ഉപയോഗിക്കുന്നവരാണ്. ഇനി ശരിക്കും മമ്മൂട്ടി സ്വയം ആവർത്തിച്ചിട്ടില്ല എന്നാണ് പറയുന്നതെങ്കിൽ അതും ശരിയല്ല. അത് മമ്മൂട്ടിയുടെ കുറ്റമായി പറഞ്ഞതല്ല. കാരണം കരിയറിൽ നാനൂറു സിനിമയോളം ചെയ്ത ഒരാൾക്കും അവയിലോരോന്നിലും പുതിയ മാനറിസംസ് കൊണ്ട് വരിക മനുഷ്യ സാധ്യമല്ല.

രണ്ടാമത്തെ കാര്യം, മലയാളത്തിന്റെ ഒരു ഷൂട്ടിങ് സ്റ്റയിൽ വെച്ചിട്ടു, വർഷത്തിൽ പത്തോളം സിനിമകൾ എന്ന കണക്കിൽ ചെയ്യുന്നൊരാൾക്ക് അത് നടപ്പുള്ള കാര്യവുമല്ല. ആവർത്തനമില്ല എന്ന് തോന്നാനുള്ള ഒരു കാരണം, മമ്മൂട്ടിയുടെ മാനറിസംസ് അത്രയധികം രജിസ്റ്റർ ചെയ്യപ്പെടാറില്ല, സ്റ്റൈലൈസ്‌ഡ്‌ അല്ല എന്നതുകൊണ്ടും കൂടിയാകണം. മമ്മൂട്ടിയും മോഹൻലാലും മറ്റ് പല നടന്മാരും എല്ലാം ഒരു കൂട്ടം അഭിനയ സങ്കേതങ്ങളുടെ അവരവരുടെ മിശ്രിതങ്ങളാണ് ഉപയോഗിക്കുന്നത്.

അതിൽ, കൂടുതൽ ഓൺ സൈറ്റ് ഇമ്പ്രോവൈസേഷന് സാധ്യതയുള്ള മൈസ്‌നർ ടെക്നിക് മുതൽ, ഓരോ നിമിഷത്തെയും അതിന്റെ സത്യത്തിൽ സമീപിക്കുന്ന ചെക്കോവ് ടെക്നിക് വരെയുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മുടെ ആക്റ്റേഴ്സ് ഇതെല്ലാം ഉപയോഗിക്കുന്നുണ്ട്.ഇതൊക്കെ പറയുമ്പോഴും ചില വേഷങ്ങൾ, ഉദാഹരണത്തിന് അടൂരിന്റെ സിനിമകളിലെ മമ്മൂട്ടി പൂർണ്ണമായും വേറെ ഒരാളാണ്. അദ്ദേഹത്തിന്റെ ഏറ്റവും ബെസ്റ്റുകൾ !

അടൂർ പിന്നെ ഏറക്കുറെ ബ്രെസൻ സ്‌കൂൾ ആണെന്ന് തോന്നുന്നു. അഭിനേതാക്കളിൽ നിന്ന് അഭിനയത്തെ ഊറ്റിക്കളഞ്ഞിട്ട് ബാക്കിയുള്ളതാണ് അടൂരിന് വേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. മമ്മൂട്ടി മലയാളം കണ്ട എക്കാലത്തെയും ഏറ്റവും ഡിസിപ്ലിൻഡ് ആയ, ശബ്ദ നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ സ്വായത്തമാക്കിയ, സാമ്പ്രദായിക പുരുഷൻ എന്ന ബിംബത്തെ ഏറ്റവും കൂടുതൽ സ്‌ക്രീനിലെത്തിച്ച, ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ഏറ്റവും മികച്ച നടന്മാരിൽ ഒരാളുമാണ്. മമ്മൂട്ടിയില്ലാതെ മലയാള സിനിമ ചരിത്രം തന്നെയില്ല. മമ്മൂട്ടി കയ്യെത്തിപ്പിടിച്ചതു പറഞ്ഞാൽ തന്നെ തീരില്ല, പിന്നെ എന്തിനാണ് അതിന്റെ കൂടെ തള്ളും കൂടെ കേറ്റിയിട്ട് ഉള്ളതിന്റെ കൂടി വില കളയുന്നത്. സപ്തതി ആശംസകൾ മമ്മൂക്കാ ❤

You May Also Like

വിജയ്ബാബു എവിടെയുണ്ടെന്ന സൂചന ലഭിച്ചതായി പോലീസ്

നടനും നിര്‍മാതാവുമായ വിജയ് ബാബു ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സംഭവം മലയാള സിനിമാമേഖലയെ തന്നെ അക്ഷരാർത്ഥത്തിൽ…

Anything can happen over a coffee- കഥ

നീണ്ട 3 മണിക്കൂര്‍ നേരത്തെ യാത്രക്ക് ശേഷമാണ് കോഴിക്കോട് എത്തിയത് , ചൂടുള്ള പകല്‍ .. കുളിരുള്ള ഒരു കാര്യം ആണല്ലോ ചെയാന്‍ പോകുന്നതെന്ന് ഓര്‍ത്തപ്പോള്‍ തെറി പറയണ്ടാന്ന് വെച്ചു. തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങള്‍ റോഡ് ഇല്‍ തളം കെട്ടി നിക്കുന്നു !!

ഞാൻ ഓരോ തവണ റൊമാൻറിക് സീൻ ചെയ്യുമ്പോഴും അയാളെ ഓർമ്മവരും. ഇനി ആ രീതിയിലുള്ള രംഗങ്ങളിൽ അഭിനയിച്ചു കണ്ടാൽ എന്നെ തല്ലും എന്ന് അദ്ദേഹം പറഞ്ഞു.വെളിപ്പെടുത്തലുമായി ശിവദ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ശിവദ. മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.

വേമ്പുലിയേ തോല്പിക്കാനുള്ള ബോക്സിങ് മികവ് നിനക്കുണ്ടായിരിക്കാം, പക്ഷേ നിനക്ക് റോസ് നെ തോൽപിക്കാൻ ആവില്ല

ഡാൻസിംഗ് റോസുമായി മാച്ച് ഉറച്ച ശേഷം കപിലനോട് രംഗൻ വാദ്യാർ പറഞ്ഞുകൊടുക്കുന്ന ആദ്യ വേദം ആണിത്. ഈ ഒരു ഡയലോഗിൽ നിന്ന് തന്നെ ഡാൻസിംഗ് റോസ്