RJ Salim
മൂന്നു കൂട്ടരെ മറക്കരുത് 
.
1. തനിക്കൊണം കാണിച്ച ബിജെപിയെ 
വർദ്ധിച്ചു വന്ന ആന്റി CAA പ്രക്ഷോഭങ്ങളോട് ആദ്യത്തെ ഒരു ഞെട്ടലിൽ നിന്ന് ബിജെപി ക്യാമ്പ് ഉണർന്നപ്പോൾ പിന്നീടുണ്ടായത് പ്രൊ CAA അഥവാ വർഗീയവാദി കൂട്ടായ്മയുടെ കൺസോളിഡേഷനാണ്. അതിനായി അവർ ആദ്യം അക്രമങ്ങൾ ഇല്ലാതെ പ്രചാരണങ്ങൾ നടത്തി. പിന്നീട് കൃത്യമായ ഇടങ്ങളിൽ ഡോഗ് വിസിലുകൾ ഹിന്ദു ഗ്രൂപ്പുകൾക്കിടയിലേക്ക് ഇട്ടുകൊടുത്തു.
ഡോഗ് വിസിലുകൾ, അഥവാ പറയുന്നവനും കേൾക്കുന്നവർക്കും മാത്രം മനസ്സിലാകുന്ന പ്ലാൻ ഓഫ് ആക്ഷനാണ്. ഗോലി മാറോ സലോ കോ, ഷഹീൻ ബാഗിലെ തീവ്രവാദികൾ, പാകിസ്ഥാൻ ഫണ്ടഡ് പ്രക്ഷോഭം എന്നൊക്കെയാണ് സമാധാനപരമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു ആന്റി CAA ക്കാരെ വിശേഷിപ്പിക്കാൻ ബിജെപി ക്യാമ്പ് ഉപയോഗിച്ച പദാവലികൾ.
അത് കൃത്യമായി എത്തേണ്ടിടത്തു എത്തേണ്ടതുപോലെ എത്തി. ഷഹീൻ ബാഗിൽ ഒരുത്തൻ വന്നു പോലീസ് നോക്കി നിൽക്കെ വെടി വെച്ചത് ഇതിന്റെ കർട്ടൻ റെയിസറായിരുന്നു. അതായത് ഡോഗ് വിസിലിന്റെ പ്രതികരണം ഉടൻ ഉണ്ടാവുമെന്ന് ഇവർക്കറിയാം. അതിനെ എതിർക്കരുതെന്നും, പറ്റുന്ന പോലെ സഹായിക്കണമെന്നും നിർദേശം കിട്ടി നിൽക്കുന്ന പോലീസ്. ഈ ഇളകി വന്ന വർഗീയക്കൂട്ടായ്മയെ കോർഡിനേറ്റ് ചെയ്യുകയാണ് ഹിന്ദുത്വ ഇപ്പോൾ ചെയ്യുന്നത്. ഇലക്ഷൻ ജയിക്കാനായി നാണമില്ലാതെ കാശിറക്കുക, തോൽക്കുമ്പോൾ ആളെയിറക്കി നാട്ടുകാരെ തല്ലിക്കൊല്ലുക.
.
2. കെജ്രിവാളിന്റെ രാഷ്ട്രീയത്തെ 
രാമനെ തടുക്കാൻ കെജ്‌രിവാൾ ഉപയോഗിച്ച ഹനുമാൻ സ്ട്രാറ്റജി കണ്ടു മധ്യവർഗ ലിബറലുകൾ ഓർഗാസ്മിക് ആഘോഷത്തിലായിരുന്നല്ലോ. ചിലരൊക്കെ അതുകണ്ടു ഇടതുപക്ഷത്തിന് റ്റ്യുഷനെടുത്തു കൊടുക്കുന്നുമുണ്ടായിരുന്നു. വലിയൊരു തീയിലേക്ക് പേപ്പർ കെട്ട് വലിച്ചെറിയുമ്പോൾ ആദ്യമൊരു തീ അടങ്ങൽ ഉണ്ട്. പിന്നെയാണ് ആ പേപ്പറുംകൂടി ചേർന്നു മുൻപത്തേക്കാളും വലിയ തീയായി അത് മാറുന്നത്.രാമനെക്കൊണ്ട് തന്നെ സഹികെട്ടു നിൽക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഹനുമാനെക്കൂടി കെജ്രിവാൾ ഇട്ടുകൊടുത്തു. അതിന്റെ ഫലം അയാൾക്ക് തിരഞ്ഞെടുപ്പിൽ കിട്ടിക്കാണും. പക്ഷെ അത് വലിയ തീയായി മാറിയത് പിന്നെയാണ്. ഇന്നലെ പൊളിച്ച ഒരു പള്ളിയിൽ പൊങ്ങിയത് രാമന്റെയല്ല ഹനുമാന്റെ കൊടിയാണ്.ഹിന്ദുത്വയ്ക്ക് കൂടുതൽ ആളെയൊപ്പിച്ചുകൊടുക്കുന്ന പരിപാടിയാണ് കെജ്‌രിവാൾ ചെയ്തത്. ദയവായി മണ്ണെണ്ണ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ജനത്തിന് അതിനു പകരം പെട്രോൾ നൽകരുത്. രാമന്റെ ഹിന്ദുത്വയ്ക്ക് ബദൽ ഹനുമാന്റെ ഹിന്ദുത്വയല്ല. മാത്രമല്ല ഭരിക്കുന്ന ജനത്തെ ഒരു കൂട്ടം വേട്ടപ്പട്ടികൾ ഓടിച്ചിട്ട് കൊല്ലുമ്പോൾ കളിക്കുന്ന ഈ ബാലൻസിങ്ങുണ്ടല്ലോ. നല്ല രസമായിട്ടുണ്ട്.
.
3. ശവത്തിനേക്കാൾ നാറിയ കോൺഗ്രസിനെ 
കലാപത്തിന് കിലോമീറ്ററുകൾക്കപ്പുറം രാഹുൽ ഗാന്ധി താമസിക്കുന്നുണ്ട്. പക്ഷെ കോൺഗ്രസിന്റെ സംഘടനാ ബലമുപയോഗിച്ചു ഒരില അയാളും അയാളുടെ പാർട്ടിയും അനക്കിയിട്ടില്ല. വീടിനകത്തെ സുരക്ഷയിൽ ഇരുന്നു ട്വീറ്റ് ചെയ്യുമ്പോൾ പോലും സംഘപരിവാർ എന്നോ ബിജെപിയെന്നോ ഒരു വാക്ക് മൊഴിയാനുള്ള ധൈര്യമില്ലാത്തവനെയാണ് സംഘിനെതിരെയുള്ള പ്രതീക്ഷയായി കുറേപ്പേർ എടുത്തുകാട്ടിയത്. മറക്കില്ല നിന്റെയൊക്കെ ചത്തപോലെയുള്ള ഈ കിടപ്പ്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.