രണ്ടു രീതികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്ന തീരുമാനത്തെയാണ് ഇങ്ങനെ മാധ്യമങ്ങൾ വൃത്തികെട്ട ഹെഡിങ് കൊടുത്തു ചിത്രീകരിച്ചു വെയ്ക്കുന്നത്

120
RJ Salim
പബ്ബിനു പുറകെ രാത്രി ഉല്ലാസ കേന്ദ്രങ്ങളും സംസ്ഥാനത്തു വരുന്നു എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി.
വാർത്തയുടെ ടോൺ നോക്കണം. ഒന്നിന് പുറകെ അടുത്ത ദുരന്തം വരുന്നു എന്നാണ് ഇമ്പ്ലിക്കേഷൻ. അതിലാണ് എംഫസിസും. അതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയും. കാരണം കൃത്യം ആ ചൂണ്ടയിൽ കൊളുത്താനായി ഇവിടെ ലക്ഷക്കണക്കിന് സദാചാര അമ്മാവന്മാരും അമ്മായിമാരും ഉണ്ടെന്ന് വാർത്ത ഈ രീതിയിൽ കൊടുക്കുന്നവനും അറിയാം. ബെയിറ്റ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്. സർക്കാർ വേശ്യാലയങ്ങൾ ആരംഭിക്കുന്നു എന്നാണ് പലർക്കും മനസ്സിലായത്. അതിൽ തൊണ്ണൂറു ശതമാനവും ചാണക ഭൂജാതരാണ് എന്നതിൽ ആശ്ചര്യമൊന്നുമില്ല.
*********************
രണ്ടു രീതികളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്ന തീരുമാനത്തെയാണ് ഇങ്ങനെ വൃത്തികേടായി ചിത്രീകരിച്ചു വെയ്ക്കുന്നത്.
ഒന്നാമത്തേത് സാമ്പത്തികമാണ്. ഐടി ഇത്രയധികം വികസിച്ച ഒരു സംസ്ഥാനത്തു, മറ്റു സംസ്ഥാനത്തുള്ളവർ, ഹയർ പ്രൊഫഷണൽസ് ഒക്കെ പണിയെടുക്കാൻ പ്രിഫർ ചെയ്യണമെങ്കിൽ വെറുതെ ജോലി ചെയ്താൽ മാത്രം പോരാ, അതിനനുസരിച്ചു അവർക്ക് റിലാക്സ് ചെയ്യാനും അവസരങ്ങൾ ഉണ്ടാവണം. ഐടി പ്രൊഫഷണൽസ് സ്‌പെൻഡിങ്ങിൽ അത്ര പിശുക്ക് കാണിക്കുന്നവരല്ല. അതുകൊണ്ടു തന്നെ ജോലി കഴിഞ്ഞു വീട്ടിൽ ചെന്ന് കിടന്നുറങ്ങി പിറ്റേന്ന് എണീറ്റ് വരുന്ന പരിപാടി അവർക്ക് ഓകെ അല്ല. അവർ ഉറപ്പായും ലൊക്കേഷൻ ബാംഗ്ളൂരിലേക്കോ ഹൈദരാബാദിലേക്കോ മാറ്റും. ഇപ്പോൾ അങ്ങനൊരു സാധനം തിരുവനന്തപുരം ടെക്‌നോപാർക്കിനടുത്തുപോലുമില്ല. ടൂറിസ്റ്റുകളെ സംബന്ധിച്ചും നൈറ്റ് ലൈഫ് എന്നത് വളരെ പ്രധാനപെട്ടതാണ്. നൈറ്റ് ടൂറിസം എന്നൊരു പദ്ധതി തന്നെ ഇതിനെ ചുറ്റിപ്പറ്റി നടപ്പിലാക്കാം. അത് ഇക്കോണമിക്ക് നൽകുന്ന ബൂം ചില്ലറയല്ല.
രണ്ടാമത്തേത് സാമൂഹികമാണ്. ഐടി പ്രൊഫഷണൽസ് ഈ നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലേക്ക് ആദ്യം ആകൃഷ്ടരാവുന്നവരാണെങ്കിൽ സാമാന്യ ജനത്തിനും, യൂത്തിനും പതിയെ നൈറ്റ് ലൈഫിനുള്ള സ്റ്റിഗ്മ മാറാൻ ഇത് സഹായിക്കും. ഒരു ജെൻഡറിന് മാത്രമുള്ള രാത്രി ഭീകരത കുറയ്ക്കാനും ഏറ്റവും നല്ല മാർഗം രാത്രിയെ പകല് പോലെയാക്കുക എന്നതാണ്. അതിന് വലിയ കാര്യ പരിപാടികൾ വേണം. കുറച്ചു തവണ രാത്രി നടത്തം നടത്തിയതുകൊണ്ടു മാത്രം രാത്രിയുടെ ഭീകരാവസ്ഥ മാറ്റാൻ കഴിയില്ല. ഉറപ്പായും അത് വലിയ മുന്നേറ്റമായിരുന്നു. പക്ഷെ തുടർച്ചകളില്ലാതെ പോയാൽ മെച്ചമൊന്നും കാണില്ല.
ശ്രീലക്ഷ്മി അറയ്ക്കലിനുണ്ടായ ദുരനുഭവം തന്നെ നമ്മുടെ പോലീസുകാർ ഉൾപ്പടെയുള്ളവർ എത്രമാത്രം ബോധവൽക്കരിക്കപ്പെടേണ്ടവരാണ് എന്ന് കാണിക്കുന്നതാണ്. ബീച്ചിൽ അന്നേരം വേറെയും ഒരു പത്തു നാൽപതു പേർ ഉണ്ടായിരുന്നെങ്കിൽ ആരും വന്ന് ആള് കളിക്കില്ലല്ലോ. തിരുവനന്തപുരത്തു ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ തദ്ദേശീയർ വല്ലാതെ പരിഷ്കൃതർ ആയിട്ടൊന്നുമല്ല അവർ പിള്ളേരെ തോണ്ടാൻ വരാത്തത്. അത് പിള്ളേർ എണ്ണത്തിൽകൂടുതലുള്ളതുകൊണ്ടും അപ്പോഴത്തെ നോർമൽ അതായതുകൊണ്ടുമാണ്. ആ സംഗതിയെ വർഷം മുഴുവൻ നീട്ടാൻ സാധിക്കണം.
പെൺകുട്ടികൾക്കോ സ്ത്രീകൾക്കോ പയ്യന്മാർക്കോ ആരെയും ഏത് നേരത്തും എവിടെയും കാണുന്നത് നോർമൽ ആവണമെങ്കിൽ ആ നേരത്തു പുറത്തിറങ്ങുന്നത് ആദ്യം നോർമൽ ആവണം. അതിനു അതിശക്തമായൊരു കാരണം വേണം. നൈറ്റ് ലൈഫ് എന്നത് കൃത്യമായും അതാണ്. ഒരു രാത്രി നടത്തം കൊണ്ട് സർക്കാർ പരിപാടികൾ അവസാനിപ്പിച്ചില്ല എന്നത് തന്നെ അവരുടെ ഉദ്ദേശ ശുദ്ധി തെളിയിക്കുന്നുണ്ട്.
ചാണകങ്ങളോട് പിന്നെ പ്രത്യേകിച്ചൊന്നും പറയാനില്ല. നിങ്ങൾ പ്രതിഷേധ സൂചകമായി വീട്ടിലടച്ചിരുന്നോളൂ. സാമാന്യ ജനത്തിന് കുറേക്കൂടി സുരക്ഷ ഫീൽ ചെയ്യും.