സുനാമി കാലവും സുനാമി ഫണ്ട് തിരിമറിയും കോൺഗ്രസുകാർക്ക് ഓർമ്മയുണ്ടോ ?

164

RJ Salim

നല്ല ചോദ്യങ്ങൾ ഏത് കോൺഗ്രസുകാരൻ ചോദിച്ചാലും അതിനു മറുപടി പറയണം.
.
1. ശമ്പളം പിടിച്ചെടുക്കുന്ന കാര്യത്തിൽ വന്ന വിധി പ്രതികൂലമാവുമ്പോൾ കോടതിയെ അനാവശ്യം പറയുന്നത് ശരിയാണോ ?
.
ഒന്നാമത്തെ കാര്യം കേരളം ആരുടെയും ശമ്പളം പിടിച്ചെടുക്കുന്നില്ല. താൽക്കാലത്തെ പ്രത്യേക സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു സംസ്ഥാനം ഏറ്റവും കൂടുതൽ ചിലവിടുന്ന കാര്യമായ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ ശമ്പളം, അഞ്ചു മാസം മാറ്റി വെയ്ക്കുന്നു.

കാരണം സർക്കാരിന്റെ സ്ഥിര വരുമാന മാർഗ്ഗങ്ങളൊക്കെ അടഞ്ഞിരിക്കുകയാണ്. നിങ്ങളുടെ തന്നെ ബീ ടീം ഭരിക്കുന്ന കേന്ദ്രം പോലും തരാനുള്ള കാശ് തന്നിട്ടില്ല. അതിനെതിരെ ഒരിക്കലെങ്കിലും മോൻ വാ തുറന്നായിരുന്നോ ? ഇത് തിരികെ കൊടുക്കുന്ന കാശാണ്. നിങ്ങൾ ഭരിക്കുന്ന രാജസ്ഥാനിലും പഞ്ചാബിലും കാശു പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. അത് തിരികെ കിട്ടാനേ പോകുന്നില്ല. അതുപോലെയല്ല ഇവിടെ. മാത്രമല്ല കോടതി രണ്ടു മാസത്തേക്കാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. അതും രണ്ട് ഗ്രൗണ്ടിൽ

A. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം കൊടുക്കാതിരിക്കാനുള്ള കാരണമല്ല.
B. ഉത്തരവിൽ ഈ ലഭിക്കുന്ന പണം എങ്ങനെയൊക്കെ കൃത്യമായി വിനിയോഗിക്കുന്നു എന്നത് സംബന്ധിച്ചു വ്യക്തതയില്ല.

ഇത് പരസ്പര വിരുദ്ധമാണ്. അതായത് കോടതിക്ക് ഏറ്റവും ബോധ്യപ്പെടുന്നൊരു കാരണം പറഞ്ഞാൽ ശമ്പളം പിടിച്ചെടുക്കാമെന്നാണോ ? അപ്പോൾ ശമ്പളം അവകാശമല്ലേ ? അതിലെ മണ്ടത്തരം മനസ്സിലാവുന്നുണ്ടോ ? ഓ സോറി കോൺഗ്രസുകാരനാണല്ലേ.. അതായത് ഏതെങ്കിലും ഒരു കാരണമേ ഒരു സമയം പറയാനാകൂ എന്ന്.

കോടതിക്ക് സർക്കാരിനോട് ഉത്തരവിന്റെ കാരണത്തെക്കുറിച്ചു ക്ലാരിഫിക്കേഷൻ ആവശ്യപ്പെടാമായിരുന്നു. സ്പ്രിംഗ്ലർ കേസിൽ കോടതി ഇരുപത് മിനിറ്റോളം സമയമനുവദിച്ചിരുന്നു. അത് ചെയ്യാതെ രണ്ടു മാസത്തെ സ്റ്റേ എന്നത് ധാർമികമല്ല. അതും അടിയന്തിര പ്രാധാന്യമുള്ള ഇങ്ങനെയൊരു കാര്യത്തിൽ. നീതി എന്നത് സാങ്കേതികമായ നീതിയല്ല ധാർമികമായ നീതിയായിരിക്കണം.

വേറൊരു പ്രധാനപ്പെട്ട കാര്യം സർക്കാരിന് വേണമെങ്കിൽ ഈ പൊല്ലാപ്പിനൊന്നും പോകാതെ പൂർണ്ണമായി നിയമ സാധുതയുള്ള കാര്യമായ ജീവനക്കാരുടെ അലവൻസ് അങ്ങ് എടുത്തു കളഞ്ഞു ഈ കിട്ടുന്നതിനേക്കാളും പണം സ്വരുക്കൂട്ടമായിരുന്നു. പക്ഷെ തൊഴിലാളി ക്ഷേമം ഇടതുപക്ഷത്തിന് വെറുമൊരു വാക്കല്ലാതായിപ്പോയി. ഇനിയിപ്പോൾ കണ്ട് തന്നെ അറിയണം, സർക്കാർ എന്ത് ചെയ്യുമെന്ന്.

അപ്പോൾ കോടതിയായിട്ടു ഇത്തരം അസംബന്ധ വിധി പ്രഖ്യാപിക്കുമ്പോൾ അതിന് കൈയ്യടിക്കാൻ ബുദ്ധിമുട്ടുണ്ട്. നിങ്ങൾ കൈയ്യടിച്ചോളൂ. ആസനത്തിൽ ആല് കിളിർത്തവർക്ക് എന്തുമാവാം.
.
2. തൊഴിലാളികളുടെ ശമ്പളം കൊറോണക്കാലത്തു കമ്പനികൾ കൊടുക്കുന്നില്ല എന്ന് പറഞ്ഞു പോസ്റ്റിട്ടതും നിങ്ങളല്ലേ.. അപ്പോൾ നിങ്ങൾ അതിന്റെ വിപരീദമല്ലേ ഇവിടെ പറയുന്നത് ?
.
ഒരിക്കലുമല്ല. കൊറോണ സാഹചര്യം ഒരു അവസരമായി കണ്ടു ജോലിയിൽ നിന്ന് പിരിച്ചു വിടുക, ശമ്പളം കുറയ്ക്കുക, ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുക എന്നതൊക്കെ തൊഴിലാളി വിരുദ്ധമായ കാര്യങ്ങളാണ്. പക്ഷെ ഇവിടെ നടന്നത് അതല്ലല്ലോ. ഒന്നാമത്തെ കാര്യം സർക്കാർ ശമ്പളം കട്ട് ചെയ്യുകയല്ല ഡെഫെർ ചെയ്യുകയാണ്. അത് പിന്നീട് തിരികെ കിട്ടുന്ന പണമാണ്. അതും ജോലി ചെയ്യേണ്ടതില്ലാത്ത ഒരു കാലത്താണ് എന്നോർക്കണം.
സൊ കോൺഗ്രസിലെ തിരുമണ്ടൻ നേതാക്കന്മാർ ചോദിക്കുന്ന അസംബന്ധങ്ങൾ പോലെയൊരു മണ്ടൻ താരതമ്യമാണിതും. .
.
3. നിങ്ങൾക്കെന്തിനാണ് കോൺഗ്രസിനോട് ഇത്ര വെറുപ്പ് ?
.
ഒരു വെറുപ്പുമില്ല. അറപ്പേയുള്ളൂ. നിങ്ങൾ ഈ കൊറോണ സാഹചര്യത്തിൽ ജനക്ഷേമപരമായി ചെയ്ത ഒരു കാര്യം പറയാമോ ? കുത്തിത്തിരുപ്പും, വ്യാജ പ്രചാരണവും, വ്യാജ ആരോപണങ്ങളും, വ്യാജ വിവാദങ്ങളുമല്ലാതെ നിങ്ങൾ എന്താണ് ഉത്തരവാദിത്തമുള്ളൊരു പ്രതിപക്ഷമായി ചെയ്തത് ? 2004 സുനാമി ദുരന്തകാലം ഓർമ്മയുണ്ടോ ? അതായത് ധന വിനിയോഗത്തിൽ അങ്ങേയറ്റം ദുരൂഹതകൾ സൃഷ്ടിച്ച, രാജീവ് ഗാന്ധി പാക്കേജില്‍ കിട്ടിയ 100 കോടി എങ്ങനെ ചെലവഴിച്ചുവെന്ന് ഇന്നും വ്യക്തമല്ലാത്ത, ഫണ്ടിലേക്ക് കിട്ടിയ 74 കോടി രൂപ ഉമ്മൻചാണ്ടിയുടെയും മാണിയുടെയും മണ്ഡലങ്ങളിൽ മാത്രമായി വീതിച്ചു മാറ്റിയ ആ യൂഡിഎഫ് ഭരണ കാലം ?

വിഎസും പിണറായിയും അതൊക്കെ എടുത്തു വെച്ച് നിങ്ങളുടെ ബാക്കി പ്രവർത്തനങ്ങളെ ശല്യപ്പെടുത്തുകയല്ല ചെയ്തത്.
മുൻകൂട്ടി നിശ്ചയിച്ച റാലികൾ മാറ്റി വെച്ച് പ്രവർത്തകരെ ദുരിതാശ്വാസത്തിൽ ഏർപ്പെടാൻ പറഞ്ഞു, പറ്റാവുന്ന പോലെ കാശു പിരിച്ചു നൽകി, കയ്യിലിരിപ്പിന്റെ കൊണം കൊണ്ട് കോൺഗ്രസ് നേതാക്കളെ വഴിയിൽ തടഞ്ഞ നാട്ടുകാരുടെ പ്രവർത്തിയെ വീയെസ് അപലപിച്ചു. അത് പാടില്ലെന്ന് പ്രസ്താവനയിറക്കി.

മറിച്ചു, ഇപ്പോൾ നിങ്ങൾ ചെയ്യുന്നതോ ?
പച്ചക്കള്ളം ചാനലിൽ വന്നിരുന്നു വിളിച്ചുകൂവി നാട്ടുകാരെ പറ്റിക്കുന്നു. എത്ര തവണ ആരോഗ്യ മന്ത്രിക്ക് നേരിട്ട് ചാനലുകളിൽ വിളിച്ചു അതൊക്കെ പൊളിക്കേണ്ടി വന്നിട്ടുണ്ട്. മുനീറോക്കെ ഇരുന്നു അവിഞ്ഞത് കണ്ടുകാണുമല്ലോ. സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ കാശു കൊടുക്കരുതെന്ന് ക്യാംപെയിൻ നടത്തുന്നു.

ഇതൊക്കെ ബാധിക്കുന്നത് കൊറോണ പ്രവർത്തനങ്ങളെയാണ് എന്ന് നിങ്ങൾക്കറിയില്ല അല്ലേ ? ഇത്രയും ഉഡായിപ്പുകൾ കാണിക്കുന്ന, ഈ അവസരത്തിലും നീച രാഷ്ട്രീയം മാത്രം പയറ്റുന്ന നിങ്ങളോടു അറപ്പ് തോന്നിയില്ലെങ്കിലാണ് അത്ഭുതം.
അത് നിങ്ങൾക്ക് എന്ന് സ്വയം തോന്നുന്നുവോ അന്ന് നിങ്ങൾ കോൺഗ്രസിൽ നിന്ന് ഗുഡ് ബൈ പറഞ്ഞോളും. അതുവരെ ഇങ്ങനെ കഞ്ഞിക്കുഴി കളിച്ചു നടന്നോ. ആൾ ദി ബെസ്റ്റ്