നിങ്ങൾ കാശുകൊടുത്തു സാധനം മേടിക്കുമ്പോൾ ഈ നാലുകാര്യങ്ങൾ നോക്കാറുണ്ടോ ?

53

RJ Salim

ഏതൊരു പ്രധാനപ്പെട്ട സാധനവും പർച്ചേസ് ചെയ്യാൻ കാശ് ചിലവാക്കുന്നതിന്, നാല് മാനദണ്ഡം നോക്കണമെന്നാണ് പണ്ട് ഒരു ഫേമസ് ഡിസൈനർ ഒരു സെമിനാറിനിടെ പറഞ്ഞത്. അന്ന് മുതൽ ഞാനിത് പാലിക്കുന്നുണ്ട്.

1. യൂട്ടിലിറ്റി
ഈ മേടിക്കാൻ പോകുന്ന സാധനം എത്രത്തോളം ഉപയോഗമുള്ള സാധനമാണ് എന്നതാണ് ആദ്യത്തെ ക്രൈറ്റീരിയ. നിങ്ങൾ ഒരു കസേര മേടിക്കാൻ തീരുമാനിച്ചു എന്നിരിക്കട്ടെ. അത് ഇടാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു ഒരു കസേരയുടെ ആവശ്യം ശരിക്കുമുണ്ടോ? ഉണ്ടെങ്കിൽ തന്നെ അതവിടെ ഇട്ടാൽ ആരെങ്കിലും ഇരിക്കുമോ എന്നൊക്കെ. അതിനു അതെ എന്നാണ് ഉത്തരമെങ്കിൽ അടുത്ത പടിയിലേക്ക് കടക്കുക.

2. ഡിസൈൻ
ഇവിടെയാണ് ഒരു ഡിസൈനറുടെ റോൾ വരുന്നത്. മനോഹരമായ കസേരകൾ അടുക്കടുക്കിനു ഇട്ടിരിക്കുന്നതിൽ നിന്ന് നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള ഒരെണ്ണം തിരഞ്ഞെടുത്തു എന്ന് കരുതുക. നിങ്ങളുടെ അഭിരുചി വെച്ച് നോക്കുമ്പോൾ വളരെ പ്രത്യേകതകൾ തോന്നിക്കുന്ന ഡിസൈനുകൾ ഉള്ള ഒരെണ്ണം.

3. ഫങ്ഷനാലിറ്റി
ഇനിയാണ് ഡീ സെലെക്ഷൻ. നേരത്തെ ഡിസൈൻ കണ്ടു മനം മയങ്ങി നിൽക്കുന്ന നമ്മൾ സ്വയം ചോദിക്കണം, ഈ കാഴ്ചയുടെ ഭംഗി ഒഴിച്ച് നിർത്തിയാൽ ഈ കസേര ഇരിക്കാൻ എങ്ങനെയെന്ന്. ചില കസേരയുടെ ഡിസൈൻ കണ്ടാൽ കടിച്ചു തിന്നാൻ തോന്നും വിധത്തിൽ മനോഹരമായിരിക്കും. പക്ഷെ അഞ്ചു മിനിറ്റ് തികച്ചു ചന്തി വെച്ചൊന്നിരിക്കാൻ കൊള്ളില്ലായിരിക്കും. പുവർ എർഗോണോമിക്‌സും മോശം മെറ്റിരിയലും കൊണ്ടൊക്കെ ആയിരിക്കും ഉണ്ടാക്കിയിരിക്കുന്നത്. ഫങ്ഷനാലിറ്റി ബലി കഴിപ്പിച്ചുകൊണ്ടു ഡിസൈന് മുൻ‌തൂക്കം കൊടുക്കണോ അതോ നേരെ തിരിച്ചു വേണോ എന്ന് അവനവന്റെ ബുദ്ധി ഉപയോഗിച്ച് ആലോചിച്ചു നോക്കുക. ഞാൻ, ഉപയോഗിക്കാനുള്ള സൗകര്യമാണ് പൊതുവെ നോക്കാറ്. ശേഷമേ ഡിസൈൻ നോക്കൂ. നല്ല ഭംഗിയുള്ള എന്നാൽ ഒരു കോൾ ചെയ്യാനെടുത്താലും ഹാങ്ങ് ആവുന്ന ഫോണുകളൊക്കെ എത്രയോ ഇല്ലേ..

4. വില
സാധനം മേടിക്കേണ്ട ആവശ്യവും ഉണ്ട്, നല്ല ഡിസൈൻ ഒരു ചെയറും കിട്ടി, ഇരിക്കാനും നല്ല സുഖമാണ് എന്ന് പറഞ്ഞിട്ടും കാര്യമില്ല. വില ഒക്കണം. നേരത്തെ പറഞ്ഞ മൂന്നും ഒത്തു പക്ഷെ വില പതിനായിരം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും ? ഒരു കസേരയ്ക്ക് പതിനായിരം രൂപ ചിലവഴിക്കാൻ മടിയില്ലാത്ത മിടുക്കനാണ് നിങ്ങളെങ്കിൽ പ്രൊസീഡ്. അല്ലെങ്കിൽ അവനവന്റെ റീസണബിൽ പ്രൈസ് ബ്രാക്കറ്റിൽ നിന്ന് കൊണ്ട് അതിനുള്ളിലെ ഏറ്റവും ബെസ്റ്റ് ഡിസൈനും, ഏറ്റവും നല്ല കംഫർട്ടും പരസ്‌പരം മാച്ച് ചെയ്തു ഒരു തീരുമാനത്തിലെത്തുക.

മലയാളികളുടെ ഒരു പൊതു രീതിയെന്ന് തോന്നിയിട്ടുള്ളത് അന്തം വിട്ട എന്തെങ്കിലും ലൗഡ് ഡിസൈൻ സാധനം മുടിഞ്ഞ വില കൊടുത്തു മേടിച്ചു വീട് അലങ്കരിക്കും. ഇത്തരം വെറും ഫാൻസി സാധനങ്ങളുടെ മേളമായിരിക്കും ഏത് പുതിയ മിഡിൽ, അപ്പർ ക്ലാസ് വീട്ടിലും. വെറുതെ സെറിമോണിയൽ ആയ ഒരുപയോഗവും ഇല്ലാത്ത ചവറു സാധനങ്ങൾക്ക് കാശ് ചിലവാക്കുന്നത് കാണണമെങ്കിൽ പ്രവാസി മലയാളികളുടെ കേരളത്തിലെ വീടുകളിൽ പോയാൽ മതി. ജീവിതത്തിലേക്ക് വാല്യൂ ആഡ് ചെയ്യുന്ന സാധനങ്ങൾ മാത്രം വാങ്ങിയാൽ പോരെ എന്ന് ചോദിച്ചാൽ അപ്പൊ പിടിച്ചു പിശുക്കനാക്കി കളയും.

ഇത് നമ്മൾ നമുക്ക് വേണ്ടി നടത്തുന്ന പർച്ചേസാണ്. അല്ലാതെ ഒരാൾ വേറൊരാൾക്ക് വേണ്ടി നടത്തുന്നവയുണ്ട്. അവിടെ മിക്കവാറും ആകെ നോക്കപ്പെടുന്നത് വാങ്ങിക്കുന്നയാളുടെ സൗകര്യവും സാധനത്തിന്റെ വിലയുമാണ്. നമ്മുടെയൊക്കെ വീടുകളിൽ, അടുക്കള എങ്ങനെയൊരു തഴയപ്പെട്ട സ്ഥാനമായി എന്നും, അടുക്കളപ്പണിയും അത് ചെയ്യുന്നയാളും വീട്ടിലെ മറ്റുള്ളവർക്ക് അദൃശ്യമായിരിക്കാൻ അടുക്കളകളെ വീടിന്റെ കോണുകളിലും ഏറ്റവും പുറകിലും സ്ഥാപിച്ചത് എന്തിനു എന്ന് മനസ്സിലാവണമെങ്കിൽ ഈ യുക്തിയിൽ ആലോചിക്കണം.

കാരണം വീട് വെച്ചത് പുരുഷ ബുദ്ധിയിലാണ്. അവനെ ബാധിക്കുന്ന കാര്യമല്ല അടുക്കളപ്പണി. അത് സ്ത്രീയ്ക്ക് റിസേർവ് ചെയ്തു വെച്ചിട്ടുള്ളതുകൊണ്ടു തന്നെ ഏറ്റവും കുറവ് പ്രയോരിറ്റിയും അതിനായിരിക്കും.പൊട്ടിയ സിങ്ക് പുരുഷനെ സംബന്ധിച്ചൊരു ഇല്ലാ പ്രശ്നമാണല്ലോ