ജീവൻരക്ഷാമരുന്നും KSRTC യാത്രയും തമ്മിലാണ് താരതമ്യം, ഇതിനെ ‘ചാണക ലോജിക്’ എന്ന് പറയും

165

RJ Salim

ജനങ്ങളുടെ നികുതിപ്പണംകൊണ്ടു വികസിപ്പിച്ച കോവിഡ് വാക്‌സിൻ അതേ ജനങ്ങൾക്ക് തന്നെ ഇരട്ടി ലാഭത്തിലൂടെ വിൽക്കുന്നതിലൂടെ ജനങ്ങളെ മോദിയും കൂട്ടരും കൊള്ളയടിക്കുകയാണെന്നു ആർ രാംകുമാർ പറയുന്നു. പൊട്ടി !! നിരീക്ഷക മറവിൽ സംഘിക്ക് കുരു പൊട്ടി. ഉടനെ യേമാന്നെ രക്ഷിക്കാൻ കുരച്ചുകൊണ്ടു കൈയ്യിലെ അമേദ്യ ലോജിക്കും കൊണ്ട് ചാടിയിറങ്ങി.
“അങ്ങനെയെങ്കിൽ നികുതിപ്പണം കൊണ്ട് നടത്തുന്ന KSRTC യിലെ യാത്രയും സൗജന്യമാക്കണമത്രേ.”

താരതമ്യം നോക്കണം. ജനങ്ങളുടെ ജീവൻ രക്ഷാ മരുന്നായ, മനുഷ്യരെ രക്ഷിച്ചെടുക്കാനുള്ള അവസാന ഉപായമായ വാക്സിനും KSRTC യാത്രയും തമ്മിലാണ് താരതമ്യം. ഇവന്റെയൊക്കെ ഉള്ളിൽ എത്രമാത്രം വിഷമാണ് !മനുഷ്യർ ഈയാംപാറ്റകളെപ്പോലെ ചത്ത് വീഴുകയാണ്. സംസ്കരിക്കാൻ ശ്‌മശാനത്തിൽ ക്യൂ നിൽക്കുകയാണ് ലക്ഷക്കണക്കിന് മനുഷ്യർ. അവരോടാണ് പ്രധാന താടിപ്പാഴ് ഒരു ഡോസിന് മൂന്നും നാലുമിരട്ടി കാശ് ചോദിക്കുന്നത്. മൂന്നു നേരം കഞ്ഞി കുടിച്ചു കിടന്നിട്ടു വേണ്ടേ വാക്സിനെടുക്കാനുള്ള വകയുണ്ടാക്കാൻ. അവന്റ മറ്റേടത്തെ അച്ഛാ ദിൻ ഒണ്ടാക്കിയതാണ്.

എല്ലാ തവണത്തേയുംപ്പോലെ ഇത്തവണയും ഈ മറവിൽ സംഘിയുടെ പോസ്റ്റിൽ ബാക്കി സംഘി റോക്കറ്റുകൾ എന്തോ രണ്ടാമതും തീ കണ്ടുപിടിച്ചപോലെ ആഘോഷിക്കുന്നുണ്ട്. ഈ പറഞ്ഞതിലെ ഭൂലോക ഊളത്തരം മനസ്സിലാക്കാൻ പാങ്ങുള്ള ഒരൊറ്റ ഒരെണ്ണവും ആ കൂട്ടത്തിലില്ല എന്നിടത്താണ് ഇവന്റെയൊക്കെ തലച്ചോറിൽ എത്രമാത്രം വിഷമാണെന്ന് മനസ്സിലാവുന്നത്. ഹൊയ് ഹോയ് ഞാനുള്ള ചർച്ചയിൽ പങ്കെടുക്കാൻ ഇവർക്ക് വയ്യെന്ന് പറഞ്ഞേ എന്നുള്ളതാണ് ടിയാന്റെ സ്ഥിര സ്വയം തള്ള്.

അത് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് പന്നികളെയാണ്. അതുങ്ങളെ തൊടാനും ഇടപെടാനും ആരുമൊന്നു അറയ്ക്കും. അന്നനാളത്തിന്റെ താഴെ അറ്റത്തിലൂടെ വരുന്ന സാധനത്തിൽ കിടന്നുരുണ്ടു സുഖിക്കുന്ന ഈ പ്രത്യേക ജീവിയോട് ആ മണം ഇഷ്ടപ്പെടുന്നവരല്ലാതെ ആരും സഹവാസത്തിനു പോകാറില്ല. ബാക്കി സാമാന്യ ജനം വഴി മാറി നടക്കുകയോ, ഒരു ഏറ്റുമുട്ടൽ ഒഴിവാക്കുകയോ ആണ് ചെയ്യുന്നത്.
ഇതൊക്കെ കണ്ടു പന്നിയുടെ വിചാരം സ്വയം എന്തോ മറ്റവനാണ് എന്നാണ്. തന്നെ ഭയന്നിട്ടാണ് ആരും “മുട്ടാൻ” വരാത്തതെന്നാണ്. എന്ത് ചെയ്യാം ! അതിന്റെ കാരണം അറപ്പാണ് എന്ന് മനസിലാക്കാനുള്ള ശേഷിയുണ്ടെങ്കിൽ അത് പന്നിയാവില്ലല്ലോ.