പയ്യൻ പന്നിയെ വേട്ടയാടുന്നപോലെയാണ് ഷാജിയെ നേരിടുന്നത്

0
240

RJ Salim

കള ഒരു ഗംഭീര സിനിമയാണ്.

ഒറ്റക്കാഴ്ചയിൽ ഒരു കുറ്റവും തോന്നാത്ത അത്രയും പെർഫെക്റ്റ്ലി ഡിസൈൻഡ് സിനിമ. വൈരുധ്യങ്ങളുടെ നിരന്തര സംഘർഷമാണ് കള. അത് നായയുടെ ബ്രീഡ് മുതൽ സിഗരറ്റ് – ബീഡി, കറുപ്പ് – വെളുപ്പ്, ഉടമ – അടിമ, എന്നിങ്ങനെ എല്ലായിടങ്ങളിലും കാണാം.

ആ വൈരുധ്യം സിനിമ തുടങ്ങുമ്പോൾ അവിടവിടെ നിന്ന് പതിയെ വികസിച്ചു വരുകയും പിന്നീടത് അടുത്തടുത്ത് വരുന്തോറും പരസ്പരം വെല്ലുവിളിക്കുകയും, തീവ്രമായി പോരടിക്കുകയും ഒടുവിൽ അതിന്റെ ഏറ്റവും കൾമിനേഷൻ പോയിന്റിൽ, അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ഈ രണ്ടു ലോകങ്ങളുടെ പ്രതീകങ്ങൾ തമ്മിൽ പരസ്പരം കൊല്ലാനെന്നവണ്ണം തന്നെ യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്ന അതി ഗംഭീരമായ സിനിമാറ്റിക് എക്സ്പീരിയൻസ്.

Tovino Thomas is back: No more Mr Nice Guy as South Indian actor goes dark  for thriller 'Kala' | South-indian – Gulf Newsഒരു അകാരണമായ ഭീതി ആദ്യത്തെ നാൽപ്പത്തഞ്ചു മിനിറ്റുകളിൽ നിറഞ്ഞു നിൽപ്പുണ്ട്. അതുകൊണ്ട് തന്നെ പലർക്കും കള ഒരു അനായാസ അനുഭവമല്ല. ഈയടുത്ത കാലത്തൊന്നും ഇത്രയും സിനിമാറ്റിക് ആയ, സ്റ്റൈലൈസ്‌ഡ്‌ ആയ, അങ്ങനെയൊരു ശ്രമത്തിൽ വഴുതിപ്പോകാത്ത ഒരു സിനിമ മലയാളത്തിൽ കണ്ടിട്ടില്ല. എന്നെ സംബന്ധിച്ച് ഈ വർഷത്തെ ഏറ്റവും മികച്ച സിനിമയാണ് കള. ജോജിയോ ജാവയോ പത്തു ഖോ-ഖോയോ വെച്ചാലും കളയോളമെത്തില്ല. മീഡിയത്തിനെ ആ വിധത്തിൽ സിനിമ എക്‌സ്‌പ്ലോർ ചെയ്യുന്നുണ്ട്.

കള എന്ന വാക്ക് തന്നെയാണ് സിനിമയിലേക്കുള്ള താക്കോൽ. അത് കിട്ടാത്തവർ സിനിമയിലേക്ക് കടക്കാനാവാതെ പുറത്തു തന്നെ നിൽക്കും. കള എന്നാൽ മനുഷ്യൻ അവന്റെ നിയന്ത്രണത്തിൽ നിർത്താൻ നോക്കുന്ന അവന്റെ കൃഷിയിടത്തിൽ അവനെ തോൽപ്പിച്ചു വളരുന്നതിന്റെ പേരാണ്.
നെല്ല് വിളയുന്നിടത്തു ഗോതമ്പ് ചെടി പൊങ്ങിയാൽ അതൊരു കളയാണ്. തിരിച്ചും. ചോളം വിളയുന്നിടത്തു സ്വർണ്ണം പൂക്കുന്ന മരം വളർന്നാലും അതൊരു കള തന്നെയാണ്. പക്ഷെ പ്രശ്നം, പ്രകൃതിക്ക് അങ്ങനെയൊരു വാക്കറിയില്ല. അവിടെ കടന്നുകയറ്റമില്ല. പ്രകൃതിയിൽ ഉള്ളതെല്ലാം അവിടവിടങ്ങളിലെ ഉടമസ്ഥർ തന്നെയാണ്.

sumesh moor: എല്ലാവരും എന്നെ പുകഴ്ത്തുകയാണ്; 'ഷാജി'യുടെ ആഴമാണ് എന്നിൽ  പ്രതിഫലിച്ചതെന്ന് സുമേഷ് മൂർ‍ - actor sumesh moor opens up about actor  tovino thomas and his role in kala ...അതാണ് സിനിമയുടെ പ്രിമൈസ്. നാടിന്റെ മക്കളെ അവിടെ നിന്നോടിച്ചൊരു കുടുംബം. അവർ കൈയ്യടക്കി വെച്ചിരുന്ന ഭൂമിയിലേക്ക് പണിക്കാരായി എത്തുന്ന അതിന്റെ ശരിക്കുള്ള അവകാശികൾ. ഷാജിക്കും അപ്പനും അത് അവരുടെ സ്ഥലമാണ്. പണിക്കാരാണ് പുറത്തു നിന്ന് വന്നത്. എന്നാൽ പണിക്കാർക്ക് അറിയാം തിരിച്ചാണ് എന്ന്. ഒരു കൂട്ടരേ സംബന്ധിച്ച് മറുകൂട്ടർ കളയാണ്. പറിച്ചു കളയേണ്ടത്.
ആദ്യം മുതൽ തന്നെ ഈ ലോകങ്ങളെ ഇന്റർ കട്ട് ചെയ്തു കാണിക്കുന്നുണ്ട് രോഹിത്. ഭക്ഷണം കഴിക്കുന്നത് മുതൽ കുളിക്കുന്നത് വരെയുള്ള സീനുകളിൽ അതുണ്ട്. എഡിറ്റിങ് കിറു കൃത്യമാണ്. സാധാരണ ഗിമ്മിക്കി ആയിപ്പോവേണ്ട ഒരു സംഗതിയെയാണ് ഇത്ര കൃത്യമായി ക്യൂറേറ്റ് ചെയ്തു വെച്ചിരിക്കുന്നത്. അതുപോലെ തന്നെ സൗണ്ട് ഡിസൈനും.

sumesh moor: എല്ലാവരും എന്നെ പുകഴ്ത്തുകയാണ്; 'ഷാജി'യുടെ ആഴമാണ് എന്നിൽ  പ്രതിഫലിച്ചതെന്ന് സുമേഷ് മൂർ‍ - actor sumesh moor opens up about actor  tovino thomas and his role in kala ...വെറുതെയൊന്നുമല്ല അനുപമ ചോപ്രയും ഭരദ്വാജ് രംഗനും കളയെ ഇന്ത്യയിലെ ഈ വർഷത്തെ ടോപ് ലിസ്റ്റിൽ പെടുത്തിയത്. അനുപമയുടെ ഒരു നിരീക്ഷണം ഗംഭീരമാണ് – ടോവിനോയും മൂറുമായുള്ള സംഘട്ടനത്തിൽ ഒരു മുറിവ് പോലും പ്രേക്ഷകനെ ഫീൽ ചെയ്യിക്കാതെ വിടുന്നില്ല. നെഞ്ച് മുറിയുന്നത് മുതൽ കല്ല് വെച്ചിടിക്കുന്നത് വരെയുള്ള എല്ലാറ്റിലും പ്രേക്ഷകനെ ഒരു വെറും കാഴ്ചക്കാരന്റെ സീറ്റിൽ വെറുതെ ഇരുത്തുകയല്ല, വേദന അനുഭവിപ്പിക്കുകയാണ്.
മാൻ, വാട്ട് ഏ ബാറ്റിൽ !ഇങ്ങനെയൊരു ബാറ്റിൽ മലയാളത്തിൽ ഉണ്ടായിട്ടില്ല. ബാറ്റിൽ തന്നെ പ്ലോട്ടുമായി മാറുന്ന അവസ്ഥ. കഥയും പരിസരവും ട്വിസ്റ്റും ട്ടേണും എല്ലാമീ ബാറ്റിലിലേക്ക് ചുരുക്കുന്ന ജീനിയസ്.
യൂ മിസ് ദി ബാറ്റിൽ, യു മിസ് ദി ഫിലിം.

അതും രണ്ടുപേരും രണ്ടു ലോകങ്ങളിൽ നിന്നാണ് പരസ്പരം പോരടിക്കുന്നത്. മൂർ, അറ്റാക്കാണ് ചെയ്യുന്നത്. ഷാജി, ഡിഫൻഡും. ഷാജി അറ്റാക്കിലേക്ക് വരുന്നത് വളരെ ശേഷമാണു. ഒഴിവാക്കാനാണ് ഷാജി നോക്കുന്നത്. മൂർ, കൊല്ലാനും.
ഷാജിക്കിത് തോൽവിയാൽ ചുറ്റപ്പെട്ട തന്റെ ജീവിതത്തിലെ മറ്റൊരു വെല്ലുവിളിയാണ്, മൂറിനിത് ആഴത്തിലുണ്ടായ മുറിവിന്റെ പകവീട്ടലാണ്. ഇടയ്ക്ക് വെച്ച് പരസ്പരം ക്രോസ് ചെയ്യുന്നുണ്ടെങ്കിലും രണ്ടുപേരും അവരവരുടെ ലോകങ്ങളിലാണ്.

ഷാജിയുടെ ഡിഫൈനിംഗ് ട്രെയിറ്റാണ് അയാളെ നിരന്തരം ഹോണ്ട് ചെയ്യുന്ന അയാളുടെ ജീവിതത്തിലെ തോൽവികൾ. ഈ ബാറ്റിലിനിടയിൽ പോലും മഴയുടെ ആദ്യ തുള്ളി വീണപ്പോഴേക്ക് പയ്യൻ കുരുമുളക് എടുത്തു അകത്തു വയ്ക്കുന്നത് ഷാജിയുടെ ഇമാജിനേഷൻ മാത്രവുമാകാം. ഇന്നും ഏൽപ്പിച്ച പണിയിൽ തോൽക്കുമോ എന്ന ഭീതി.
ഒരേ സമയം റിയലും സൈക്കോളജിക്കലും ആണീ ബാറ്റിൽ, രണ്ടു പേർക്കും. പയ്യൻ പന്നിയെ വേട്ടയാടുന്നപോലെയാണ് ഷാജിയെ നേരിടുന്നത്. ഷാജിക്കിത് ഒരു ഘട്ടം കഴിയുമ്പോൾ അഭിമാനപ്രശ്നമാണ്.

പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിന് ഷാജി ഇറങ്ങുന്നത് രണ്ടും കൽപ്പിച്ചാണ്. അതാണ് അച്ഛനെയും ഭാര്യയെയും മകനെയും വീട്ടിലിട്ടു പൂട്ടി ഇറങ്ങുന്നത്. വീട് ഷാജിയുടെ മനസ്സ് തന്നെയാണ്. അല്ലെങ്കിൽ ഷാജിയെ ഏറ്റവും അലട്ടുന്ന ചിന്തകൾ തന്നെയാണ്. അതിനെയാണ് പൂട്ടിയിട്ട് ഇറങ്ങുന്നത്. പക്ഷെ അതിലേക്ക് തന്നെ പിന്നെയും അയാൾക്ക് ഓടിക്കേറേണ്ടി വരുന്നുണ്ട്.
അതിന്റെ ഏറ്റവും മുകളിൽ പോയി അയാൾ ഒടുക്കം പതുങ്ങി ഇരിക്കേണ്ടി വരുന്നു, ഇതിലും താൻ തോറ്റു എന്ന് തിരിച്ചറിഞ്ഞുകൊണ്ട്. പക്ഷെ അപ്പോഴൊക്കെ പയ്യൻ അവന്റെ തന്നെ മറ്റൊരു പോരാട്ടത്തിലാണ്. അവന്റെ കൂടെപ്പിറപ്പിന്റെ നഷ്ടത്തിന്റെ വേദനയാണ് അവനെ നയിക്കുന്നത്, അതിനെ കൊന്നതിന്റെ പകയാണ് അവന്റെ ഇന്ധനം.

സിനിമ അവസാനിക്കുന്നത് ഒരു പൊയറ്റിക് നോട്ടിലാണ്. ഷാജിയും പയ്യനും മുറിവുകളോടൊപ്പം തന്നെ പരസ്പരം മറ്റെന്തൊക്കെയോ കൊടുത്തു വാങ്ങിക്കൊണ്ടു, പഠിപ്പിച്ചുകൊണ്ടു, തിരിച്ചറിവുകൾ നൽകിക്കൊണ്ട് രണ്ടു പേരും അവരവരുടെ ഇടങ്ങളിലേക്ക് പോകുന്നു.
അവിടെ ബ്ലാക്കി എങ്ങനെ പയ്യന്റെ കൂടെപ്പോകും എന്ന റിയലിസ്റ്റിക് ചോദ്യം ചോദിക്കുന്നത് സെൻസ്‌ലസ് ആണ്. ആമേൻ സിനിമ കണ്ടു പുണ്യാളങ്ങനെങ്ങനെ അച്ചന്റെ വേഷത്തിൽ അവതരിക്കും എന്ന് നമ്മൾ ചോദിക്കുന്നില്ലല്ലോ. റിയലിസമല്ല സിനിമയുടെ അവസാന വാക്ക്.

കൺഗ്രാറ്റ്സ് Rohith Vs, Tovino Thomas, sumesh moor ഫോർ ദിസ് വണ്ടർഫുൾ മാസ്റ്റർപ്പീസ്