പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടിക്ക് അത്തരമൊരു ഇടത്തിൽ എന്ത് ബാർഗെയിനിങ് പവറാണ് ഉള്ളതെന്ന് ആലോചിച്ചു നോക്കുക

117

RJ Salim

കഴിഞ്ഞ മാസമാണ് നാട്ടിലെ എന്റെ അയൽവക്കത്തെ ഒരു പെൺകുട്ടിയുടെ വിവാഹം നടന്നത്. പ്രായം പതിനെട്ട്, വരന് പ്രായം മുപ്പത്താറ്. അതിനടുത്ത ആഴ്ച്ച വേറൊരു വിവാഹം നടന്നതിൽ പെൺകുട്ടി പ്ലസ് റ്റു കഴിഞ്ഞതേയുള്ളു. കഷ്ടി പതിനെട്ട് വയസ്സ്.  സാമ്പ്രദായിക മുസ്ലിം കുടുംബങ്ങളുടെ കാര്യമൊന്നുമല്ല. പൊതുവെ പുരോഗമനപരമെന്നു കരുതപ്പെടുന്ന മിഡിൽ ക്ലാസ് ഹിന്ദു കുടുംബങ്ങളുടെ കാര്യമാണ്. മതപരമായ പിന്നോക്കാവസ്ഥ കൊണ്ട് മാത്രമല്ല സ്ത്രീകൾ ഇരയാക്കപ്പെടുന്നത് എന്നും മറ്റു കാര്യങ്ങൾ കൊണ്ടും വിവാഹത്തിലേക്ക് നേരത്തെ വലിച്ചിഴയ്ക്കപ്പെടാമെന്നും പറയാനാണ് ഇത്രയും പറഞ്ഞത്.

പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് വളരെ വിശാലമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. സാമൂഹികമായും രാഷ്ട്രീയമായും പ്രത്യാഘാതം ഉണ്ടാക്കുന്ന തീരുമാനമാകും അത്. രാഷ്ട്രീയപരമായി ഇത് മുസ്ലിം സമൂഹത്തിനു കൊടുക്കുന്ന ഒരു നൈസ് പണിയാണ് എന്നും, അതുവഴി ഒരു ഹിന്ദു പ്രീണനം ബിജെപി സർക്കാർ ലക്ഷ്യമിടുന്നുണ്ട് എന്നുള്ള രാഷ്ട്രീയ വായനയ്ക്കും അവിടെ പ്രസക്തിയുണ്ട്.

പക്ഷെ സാമൂഹികമായി പറഞ്ഞാൽ, ഇത് ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാവുന്ന ഒരു തീരുമാനമാണ്. അതിലെ ഒരു വശം മാത്രം പറയാം – 21 വയസ്സ് എന്ന നിയമ പരിമിതി ഉള്ളതുകൊണ്ട് മൂന്ന് വർഷക്കാലം കൂടി പെൺകുട്ടികൾക്ക് അധികമായി അനുവദിക്കപ്പെടും. അതിൽ ഒരുപാടു പേർ മുമ്പത്തേതിലും കൂടുതൽ വിദ്യാഭ്യാസം നേടും, കൂടുതൽ അവസരങ്ങളിലേക്ക് എത്തപ്പെടും, സാമ്പത്തിക സ്വയംപര്യാപ്തതയുടെ അടിത്തറ പാകാനും ആകും. ഇതെല്ലാം പെൺകുട്ടികളെ മുന്നോട്ടുള്ള ജീവിതത്തിൽ കൂടുതൽ ബാർഗെയിനിങ് പവർ ഉള്ളവരാക്കും.

വിവാഹം ഒരു കച്ചവടം തന്നെയാണ് നമ്മുടെ സമൂഹത്തിൽ. അവനവന്റെ പങ്കാളിയെ തിരഞ്ഞെടുക്കുന്ന ഏർപ്പാടാണ് വിവാഹം എന്ന ചിന്തയൊന്നും ഇവിടെ എത്തിയിട്ടില്ല. അതുകൊണ്ട് ഈ തലത്തിലുള്ള ചർച്ചകൾ കൊണ്ട് കാര്യമൊന്നുമില്ല.
ഗ്രൗണ്ട് റിയാലിറ്റിയിൽ പുരുഷന് കൊടുക്കപ്പെടുന്ന ഒരു “വസ്തുവാണ്” സ്ത്രീ. വിവാഹത്തിലൂടെ പുരുഷന് ലഭിക്കുന്ന അനേകം “ആനുകൂല്യങ്ങളിൽ” ഒന്ന്. കൂടുതൽ ഡെക്കേറേഷൻ ഒന്നും വേണ്ട.

പതിനെട്ട് വയസ്സുള്ള ഒരു പെൺകുട്ടിക്ക് അത്തരമൊരു ഇടത്തിൽ എന്ത് ബാർഗെയിനിങ് പവറാണ് ഉള്ളതെന്ന് ആലോചിച്ചു നോക്കുക. വീട്ടുകാരുടെയും സമൂഹത്തിന്റെയും പുരുഷ നിയന്ത്രിത വ്യവസ്ഥയുടെയും പിടിയിൽ മിക്കവാറും ഒന്ന് പിടയാൻ പോലും സാധിക്കാതെ കീഴടങ്ങേണ്ടി വരും.
അതുകൊണ്ടു തന്നെ ഇതൊരു വൺ സൈഡഡ് മാർക്കറ്റാണ്. അതും ലോകത്തൊരിടത്തും നിലനിൽക്കാത്തൊരു വാങ്ങൽ വ്യവസ്ഥ നിലനിൽക്കുന്നൊരു മാർക്കറ്റ്. വാങ്ങുന്നവൻ രാജാവ് പോലുമല്ല ദൈവമാണ്.
നിങ്ങൾക്ക് വീട്ടിലേക്കൊരു ടീവി വേണമെന്ന് വിചാരിക്കുമ്പോൾ നിങ്ങളും വീട്ടുകാരും കൂടി ഒരു ടീവി ഷോറൂമിൽ പോവുന്നു. അവർ നിങ്ങൾക്ക് ഒരു ടീവിയും അഞ്ചു ലക്ഷം രൂപയും, അമ്പത് സെന്റ് സ്ഥലവും തന്നാൽ എങ്ങനിരിക്കും. അതാണ് ഇന്ത്യൻ വെഡിങ്.
അതായത് വാങ്ങുന്നവന് വാങ്ങേണ്ട “സാധനവും” അഡീഷണൽ കാശും, പിന്നെ സ്വത്തും ചിലപ്പോ ഭൂമിയും ലഭിക്കുന്ന ഏർപ്പാട്.
അവിടെ പെൺകുട്ടിയുടെ പ്രായം ഉയർത്തുമ്പോൾ അവൾക്ക് കൂടുതൽ വിദ്യാഭ്യാസം നേടാനും, തൊഴിലെടുക്കാനും, ലോകം കുറേക്കൂടി മനസ്സിലാക്കാനുമുള്ളൊരു വിൻഡോ ആണ് തുറക്കപ്പെടുന്നത്.

അതുകൊണ്ടു ഒരു സമൂല മാറ്റമൊന്നും ഈ ഇന്ത്യൻ വെഡിങ് സെറ്റപ്പിൽ വരില്ലെങ്കിലും അത് ഉറപ്പായും ഈ ഏർപ്പാടിലെ പെണ്ണിന്റെ അധികാര നില മെച്ചപ്പെടുത്തും. അവളുടെ വാക്കിനും നിലപാടിനും കുറേക്കൂടി വില കൊടുക്കേണ്ടതായി വരും. അവളുടെ ബാർഗെയിനിങ് പവർ മെച്ചപ്പെടുത്തും.ഇത് മാർക്കറ്റിലെ ആൺ വശത്തിൽ പ്രതിഫലിക്കും. ഏത് ഊളയ്ക്കും പെണ്ണ് കിട്ടുന്ന അവസ്ഥയിൽ നിന്ന് ചെറിയൊരു ശതമാനം ആണുങ്ങൾക്കെങ്കിലും അതിനായി അർഹത ഉണ്ടാക്കേണ്ടി വരും. കാരണം പെണ്ണ് പഴയ പൊട്ടിപ്പെണ്ണല്ല. (ഇത് കേരളത്തിൽ ഏറക്കുറെ ഇപ്പൊ തന്നെ നിലനിൽക്കുന്നുണ്ട്.)

അത് ഒരു ചെറിയ മാറ്റമൊന്നുമല്ല. വിവാഹത്തിലെ അധികാര വിതരണത്തിൽ തന്നെ വ്യത്യാസം ഉണ്ടാക്കുന്നതാണ്. അടിമ ചന്തയായിരുന്ന വിവാഹ കമ്പോളം കുറെയെങ്കിലും പെണ്ണിന്റെ വാക്കും കൂടി പരിഗണിക്കേണ്ടതായി വരും.
ഈ പ്രായ പരിധി ഉയർത്തൽ ഏകദേശം ഏഴു ശതമാനം സ്ത്രീകളെ ബിരുദധാരികളാക്കും എന്നൊരു നിരീക്ഷണത്തെ ഇതിനോട് ചേർത്ത് വെച്ച് വേണം വായിക്കാനെന്നു തോന്നുന്നു.

UN റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 30 % പെൺകുട്ടികളുടെയും വിവാഹം 18 വയസ്സിനു മുൻപാണു നടക്കുന്നത്. അങ്ങനെയൊരു സെറ്റപ്പിൽ പെണ്ണിന്റെ വില എത്രത്തോളമാണ് എന്നൂഹിക്കാവുന്നതേയുള്ളു. അപ്പോഴാണ് സമസ്തയും വനിതാ ലീഗും ഇതിനെ എതിർക്കുന്നതും, ഇത് സാംസ്‌കാരിക അധഃപതനത്തിനു കാരണമാകുമെന്നും ഇതുകൊണ്ടു എന്ത് നേട്ടമാണ് എന്നുമൊക്കെ ചോദിക്കുന്നത്. വനിതാ ലീഗെന്നൊക്കെ പേരെ ഉള്ളു, കുറെ ആൺ മൊണ്ണകൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഏജൻസി ഇല്ലാത്ത അടിമ സ്ത്രീകളാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം ആഗ്രഹം അതല്ല എങ്കിൽപ്പോലും എതിർക്കാനുള്ള അധികാരമൊന്നും ഇവർക്കി