ഓരോ സിനിമ കഴിയുന്തോറും കൂടുതൽ കൂടുതൽ ദുരന്തങ്ങൾ സമ്മാനിക്കുന്ന സംവിധായകനാണ് സിദ്ദിഖ്

  178
  RJ Salim
  സിദ്ദിഖ് സിനിമകളുടെ ഏറ്റവും ചെടിപ്പുള്ള ഭാഗം അതിന്റെ സെക്ഷ്വാലിറ്റിയാണ്. ഇത് കൃത്യമായും തുടങ്ങുന്നത് റാംജിറാവുവിന് രണ്ടാം ഭാഗമായ മാന്നാർ മത്തായിയിലാണ് (1995). വാണി വിശ്വനാഥിന്റെ ആ സിനിമയിലെ മുഴുവൻ ഭാഗവും പ്രോബ്ളമാറ്റിക് ആണ്, അതിനേക്കാളും ക്രീപിയുമാണ്. മുകേഷ് രാത്രി വാണി വിശ്വനാഥിനോട് മോശമായി പെരുമാറുന്നത് മുതൽ ബിജു മേനോൻ ഭാര്യക്ക് പകരം വാണി വിശ്വനാഥിനെ പ്ലെയ്സ് ചെയ്യുന്നത് വരെയുള്ള ഭാഗങ്ങൾ ക്രീപിയെന്നു പറഞ്ഞാൽ, ഇനി കാശു തരാമെന്നു പറഞ്ഞാലും ആ ഭാഗങ്ങൾ കാണാൻ ഇനി പറ്റില്ല.
  അതിന്റെ സംവിധാനം മാണി സി കാപ്പനും, എഴുത്തിൽ പങ്കാളിയായി ലാലുമില്ലേ, പിന്നെങ്ങനെ സിദ്ദിഖ് മാത്രമായി ഉത്തരവാദിയാകും എന്ന സംശയം തോന്നാം. അതിലേക്ക് വരാം.
  അടുത്ത വർഷമാണ് ഹിറ്റ്ലർ (1996) ഇറങ്ങുന്നത്. എഴുത്തും സംവിധാനവും സിദ്ദിഖ് മാത്രം. ഹിറ്റ്ലർ എന്നെ സംബന്ധിച്ച് ഒരു വളരെ മോശം സിനിമയാണ്. അതിന്റെ കാരണവും സിനിമയിലെ സെക്ഷ്വാലിറ്റിയുടെ അവതരണമാണ്. പെങ്ങളെ കയറിപ്പിടിക്കുന്ന സോമൻ, അത് അവൾ ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞു വെയ്ക്കുന്ന കഥ, പെങ്ങളെ സമയത്തിന് കെട്ടിച്ചു വിടണം അല്ലെങ്കിൽ അവർ ആഗ്രഹം മൂത്തു ഇങ്ങനെ ഓരോന്ന് കാണിക്കും എന്ന വ്യംഗ്യം, പിന്നെ വൃത്തികെട്ട മെലോഡ്രാമയും.
  ഒരു റേപ്പിനെയാണ് ഇങ്ങനെ വെളുപ്പിക്കുന്നത്. എന്നിട്ട് അതിനെ ലെജിറ്റിമൈസ് ചെയ്യാൻ സോമനെക്കൊണ്ട് കെട്ടിക്കുന്നതും. അങ്ങനെ നൂറു പ്രശ്നമുണ്ട് അതിൽ. ഇത് എഴുതുമ്പോൾ തന്നെ വാള് വെയ്ക്കാൻ തോന്നുന്നുണ്ട്. അത്രയ്ക്ക് ക്രീപി. ടീവിയിൽ ചാനൽ മാറ്റുമ്പോ പോലും ഹിറ്റ്ലറിൻറെ ഒരു മിന്നായം കണ്ടാൽ അതുണ്ടാക്കുന്ന ആദ്യ റിയാക്ഷൻ തന്നെ ഇതാണ്. ഒരു സിനിമ മോശമാകുന്നത് വലിയ കാര്യമൊന്നുമല്ല. പക്ഷെ ഇത് വെറും മോശമാകലല്ല, വൈകൃതമാണ്. കണ്ടന്റും പോർട്രേയലും ഒരേപോലെ കുഴപ്പം പിടിച്ചത്.
  മൂന്ന് വർഷം കഴിഞ്ഞു ഫ്രെണ്ട്സ് വരുന്നു, 99 ഇൽ. ഫ്രെണ്ട്സ് എനിക്കൊരു ലവ് ഹെയ്റ്റ് ബന്ധമുള്ളൊരു സിനിമയാണ്. അതിൽ ഇഷ്ടപെട്ട ഭാഗങ്ങളുണ്ട്. പക്ഷെ അതിലും മുകളിലെ പ്രശ്‌നമുണ്ട്. തമ്പുരാട്ടിയുടെ മുറിയിൽ കേറുന്ന ജഡ്ജിയുടെ മകനും, അതിന്റെ പുറകിലെ മറവിൽ കാമുകിയും, മുറിയിൽ കയറിയതുകൊണ്ടു കെട്ടിയേ ഒക്കൂ എന്നായ കഥയും. ഹിറ്റ്ലറിലെ അതേ കാര്യം.
  മീനയെ അവതരിപ്പിച്ചിരിക്കുന്നത് തന്നെ വളരെ മോശമായാണ്. മീനയാണ് ആ മുഴുവൻ ഇൻസിഡന്റിലെ ഇരയെന്നു മറക്കരുത്. ഏറ്റവുമൊടുവിൽ ജയറാമിനെ ഉണക്കാൻ വെച്ചിരിക്കുന്ന റൂമിൽ മുകേഷ് വരുമ്പോൾ മീന അവരുടെ വിഷമം പറയുന്നുണ്ട്. പക്ഷെ അവിടെയും മീനയെ ഡിസ്ക്രെഡിറ്റ് ചെയ്യാനാണ് സിനിമ പ്രേക്ഷകനോട് ആവശ്യപ്പെടുന്നത്.
  എന്നാലും ഹിറ്റ്ലറിൻറെ അത്രയും കുഴപ്പമുള്ള സിനിമയല്ല ഫ്രെണ്ട്സ്. മീന ജയറാമിനെ ശരിക്കും കൊല്ലാൻ ശ്രമിക്കുന്നുണ്ടോ എന്നൊക്കെയുള്ള കൺഫ്യുഷനുകൾ പ്രേക്ഷകന് നൽകുന്ന ഭാഗമൊക്കെ രസമാണ്. അതേപോലെ മൂവരുടെ കെമിസ്ട്രിയും. മുകേഷിന്റെ കഥാപാത്രത്തിന്റെ ഡിസ്‌പോസിഷനൊക്കെ പുള്ളിയുടെ ഫിൽമോഗ്രാഫിയിൽ തന്നെ വളരെ റെയറാണ്.
  2003ഇൽ ക്രോണിക് ബാച്ചിലർ. മൈ ഗോഡ് ! സിദ്ദിഖിന്റെ പതനം വിസിബിളായ സിനിമ. അതിൽ മുൻ സിനിമകളിലെ പ്രശ്നമായ ക്രീപി സെക്ഷ്വാലിറ്റിയെ ഒരു തീമായി തന്നെ സ്വീകരിച്ചു. മമ്മൂട്ടി, ഇന്ദ്രജ, രംഭ, മുകേഷ്, ഭാവന, ഇന്നസെന്റ് എന്നുവേണ്ട പ്രധാന കഥാപാത്രങ്ങളെല്ലാം നല്ല ഒന്നാന്തരം വിയേഡാണ്. ഈവൻ തമാശകൾ പോലും വൾഗറായി പറയാമെന്നു സിദ്ദിഖ് പഠിച്ചു. ഒരു ഡബിൾ മീനിങ് ജോക്കുപോലും ഇല്ലാതിരുന്ന റാംജിറാവുവിൽ നിന്ന് എവിടെപ്പോയെന്നു നോക്കണം നിലവാരം.
  ബോഡിഗാർഡ് ഇതുവരെ മുഴുവൻ കണ്ടിട്ടില്ല. പിന്നെയങ്ങോട്ട് ഒരു സിദ്ദിഖ് സിനിമയും മുഴുവൻ കാണാൻ ഇരുന്നിട്ടില്ല. കിംഗ് ലയർ കുറച്ചു കണ്ടിരുന്നു. പക്ഷെ അതിന്റെ സംവിധായകൻ ലാൽ ആണെന്നാണ് വിക്കി പറയുന്നത്. ലാൽ ആയിരുന്നു അവരുടെ സിനിമകളിലെ കോമഡി കോൺട്രിബ്യുട്ടർ എന്ന് ഇന്ന് വ്യക്തമാണ്. സിദ്ദിഖ് ഡ്രാമയാണ് പ്രധാനമായും സംഭാവന ചെയ്തിട്ടുണ്ടാവുക.
  ലാൽ ഇല്ലാതായപ്പോൾ ഹ്യുമർ ഇല്ലാത്ത, അല്ലെങ്കിൽ ഡബിൾ മീനിങ് ജോക്കുകളുടെ ആശയ ദാരിദ്ര്യത്തിലേക്കും, കൺട്രോൾ ഇല്ലാത്ത മെലോഡ്രാമയും ഡ്രാമ തന്നെ ദുരന്തമായി മാറുകയുമാണ് സിദ്ദിഖ് സിനിമകളിൽ സംഭവിച്ചത്. അത് മേക്ക്അപ് ചെയ്യാൻ കോമഡി സ്റ്റെയ്ജ് പ്രോഗ്രാമുകളിൽ പോയി അവിടെ നിന്ന് കണ്ടന്റ് ഒപ്പിക്കാൻ നോക്കുകയും, അവരെത്തന്നെ കാസ്റ്റ് ചെയ്തു സിനിമ കുളമാക്കുകയുമാണ് സിദ്ദിഖ് ചെയ്തത്.
  ഇതിനിടയ്ക്ക് കാലിനടിയിൽക്കൂടി ഒരുപാടു ജലമൊഴുകിപ്പോയതൊന്നും സിദ്ദിഖ് അറിഞ്ഞില്ല. അപ്‌ഡേറ്റഡ് ആവാൻ സാധിക്കാത്തത് സിദ്ദിഖിനാണ്. കൂടെയുള്ള അൻപതുപേരെ കാണാനില്ല എന്ന് പരാതിപ്പെടുന്ന ടിന്റുമോന്റെ അവസ്ഥയാണിന്നു സിദ്ദിഖിന്. ടിന്റുമോനെയാണ് ശരിക്കും മിസ്സായതെന്ന് ആരെങ്കിലും അദ്ദേഹത്തോടൊന്നു പറയണം.
  അപ്പുറത്തു ലാൽ ഹ്യുമർ മാത്രം വെച്ച് വളരെ നേർത്ത ഡ്രാമ ത്രെഡ് വെച്ച് ഹരിഹർ നഗറിനു സീക്വലുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒന്നാം ഭാഗത്തിന്റെ ഏഴയലത്തു വരില്ലെങ്കിലും രണ്ടിന്റെയും മൂന്നിന്റേയും മൂഡ് എനിക്കിഷ്ടമാണ്. ലാൽ, പറ്റാത്ത പണിക്കുപോയി വെറുതെ അനുവശ്യമായി ഡ്രാമ കുത്തിക്കയറ്റി തോൽവിയാകാനും നിന്നില്ല. അതുകൊണ്ടു തന്നെ സിനിമയുടെ നിലവാരം എന്തും ആയിക്കോട്ടെ, അത് നമ്മളിലൊരു ചളിപ്പ് ഉണ്ടാക്കുന്നില്ല. വേറെ പണിയൊന്നുമില്ലെങ്കിൽ ടീവിയിൽ വന്നാൽ ഇരുന്നു കാണുകയും ചെയ്യും.
  ഇത് തന്നെ കമലിനെപ്പറ്റിയും പറയാം. ക്ളീൻ സിനിമകളുടെ ആളായ ശ്രീനിവാസനെക്കൊണ്ട് ഒന്നാന്തരം റിഗ്രസീവ് ആയ അയാൾ കഥയെഴുതുകയാണ് എഴുതിപ്പിച്ച ആളാണ് കമൽ. അതേപോലെ മഴയെത്തും മുൻപേയും എഴുതിയത് ശ്രീനിവാസനാണെന്ന് വിശ്വസിക്കാൻ പറ്റില്ല.
  ബൈദിവെ, വിക്കി പറയുന്നത് അയാൾ കഥയെഴുതുകയാണിന്റെ കഥ സിദ്ദിക്കിന്റെതാണ് എന്നാണ്. സൊ ദാറ്റ് എക്സ്പ്ലെയിൻസ് എ ലോട്ട്.