ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലർക്ക് മുളകുവെള്ളം ഒഴിക്കണം, ചിലർക്ക് രേഷ്‌മയുടെ വണ്ടിയിൽ അള്ളു വെയ്ക്കണം, ചിലർക്ക് ഗുണ്ടെറിയണം, ചിലർക്ക് കൊല്ലണം

106
RJ Salim
അതേ സമയം മറ്റൊരു ചർച്ച നടക്കുകയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തായി വരുന്ന രേഷ്മയെ എങ്ങനെ സ്വീകരിക്കണമെന്ന കാര്യത്തിൽ. പ്യൂരിഫയർ രജിത് ആർമി ഒഫിഷ്യൽ എന്ന ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടാണിത്. ചിലർക്ക് രേഷ്മയെ ചീമുട്ട എറിയണം, ചിലർക്ക് മുളകുവെള്ളം ഒഴിക്കണം, ചിലർക്ക് രേഷ്‌മയുടെ വണ്ടിയിൽ അള്ളു വെയ്ക്കണം, ചിലർക്ക് ഗുണ്ടെറിയണം, ചിലർക്ക് കൊല്ലണം. Image result for biggboss reshmaചിലർ ഇതൊക്കെ ചെയ്യുന്നതിന് പ്രതിഫലം പ്രഖ്യാപിക്കണമെന്നും പറയുന്നുണ്ട്. എന്തായാലും എന്തെങ്കിലും ചെയ്യണമെന്ന കാര്യത്തിൽ തൊണ്ണൂറ്റൊമ്പത് ശതമാനത്തിനും യോജിപ്പാണ്.
ഇതാണ് ഏഷ്യാനെറ്റ് ചെയ്തു വെച്ച പാതകം. വെളിവില്ലാത്ത കൂട്ടമാണ് ഇതെന്ന് എയർപോർട്ടിലെ ആഘോഷം കണ്ടു മനസ്സിലായതാണ്. കൂട്ടത്തിലെ ഏതെങ്കിലുമൊരുത്തൻ മതി രേഷ്മയുടെ ജീവിതം താറുമാറാകാൻ.ഒരു പ്രേമം പൊട്ടിയാൽ പോലും മര്യാദയ്ക്ക് വിടാതെ ആസിഡൊഴിക്കാനും വെട്ടിക്കൊല്ലാനും ആളുള്ള നാട്ടിലാണ് ഈ കംബൈൻഡ് അറ്റാക് പ്ലാൻ ചെയ്യുന്നത്. അതും സ്ത്രീകൾ ഉൾപ്പടെയുള്ളവർ.അയാളുടെ “കളിമികവ്” കണ്ടാണ് ഫാൻസ്‌ ആയത് എന്ന് പറഞ്ഞവന്മാരുടെ തനിക്കൊണമാണിത്.സത്യത്തിൽ രജിത്തിന്റെ കളിമികവിനെപ്പറ്റി പറയുന്നവർ ഏഷ്യാനെറ്റിന്റെ കളി കാണാത്തവരാണ്. രജിത്തിനെ സ്റ്റാറാക്കിയത് തന്നെ അവരാണ്. ഒരു ദിവസത്തെ ഇരുപത്തിനാലുമണിക്കൂർ ഫൂട്ടേജിൽ നിന്ന് ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ് അവർ ബ്രോഡ്‌കാസ്റ്റ് ചെയ്യുന്നത്. അതിൽ നിന്ന് അവർ രജിത്തിന്റെ തരികിടകളിലേക്ക് ഫോക്കസ് ചെയ്തതുകൊണ്ടാണ് അയാൾ സ്റ്റാറാകുന്നത്. കണ്ണിൽ മുളകുപൊടി തേയ്ക്കുക എന്നത് ക്രൈമാണ്. അത് ഗെയിമിന്റെ പരിധിയിൽ വരുന്ന കാര്യമേയല്ല. ഒറ്റയടിക്ക് അയാളെ അപ്പോഴേ പുറത്താക്കുന്നതിനു പകരം അവർ മാക്‌സിമം അയാളെ അകത്തു കയറ്റാനാണ് ശ്രമിച്ചത്. അതിനാണ് രേഷ്‌മയെ ബലിയാടാക്കി അവരുടെ അഭിപ്രായത്തിൽ തീരുമാനിക്കാം എന്നാക്കിയത്. അപ്പോപ്പിന്നെ അകത്തേയ്ക്കു വന്നാലും ഏഷ്യാനെറ്റിന് ലാഭം, പുറത്തേയ്ക്ക് പോയാലും കുറ്റം രേഷ്മയുടെ തലയിലും. എത്ര നൈസായിട്ട് സ്‌കൂട്ടായി എന്ന് നോക്കണം. അതുകൊണ്ടുതന്നെ രേഷ്മയുടെ സുരക്ഷ ഏഷ്യാനെറ്റിന്റെ കൂടി ചുമതലയാണ്.
താഴെ കാണുന്നതാണ് കേരളത്തിന് അപമാനമായ രജിത് ആർമിയുടെ ആക്രോശം. സ്വന്തം തന്തയോ തള്ളയോ ആണെങ്കിൽ പോലും രജിത്തിന്‌ വേണ്ടി അവരെയും കൊല്ലും ഇക്കൂട്ടർ .
********
Advertisements
Previous articleഇറ്റലി നമ്മെ ഭയപ്പെടുത്തുന്നു
Next articleസമ്പൂർണ സാച്ചരത! ബന്ദർ കെ ബച്ചേ
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.