ആചാരസംരക്ഷകർക്കു വേണ്ടി വോട്ടു ചോദിക്കുന്നവരുടെ കപട ദളിത് സ്നേഹം

55

RJ Salim ന്റെ കുറിപ്പ്

ബ്രാഹ്മണ്യം എന്നത് അടിസ്ഥാനപരമായി അറിവിന്റെ കൂടി കുത്തകാവകാശമാണ്. അതുകൊണ്ടാണ് വേദം പഠിക്കുന്ന അവർണ്ണന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നു മനുസ്മൃതി പറയുന്നത്.സണ്ണികപ്പിക്കാടും അത്തരം നിലവാരത്തിലാണ്, അല്ലെങ്കിൽ അത്തരം നിലവാരത്തിൽ മാത്രമാണ് കുറേക്കാലമായി പ്രവർത്തിക്കുന്നത്. ദളിത് സ്വത്വവാദം പറഞ്ഞു അതിനുള്ളിലെ തന്നെ വരേണ്യനായി, ദളിതർക്ക് വേണ്ടത് ഇതാണ്, ദളിതർ ഇങ്ങനെ ചെയ്യണം എന്ന് പറയുന്ന തന്ത നിലവാരത്തിലേക്കാണ് ഇപ്പൊ പുള്ളിയുടെ പോക്ക്.

പുള്ളിക്ക് മാത്രമേ വിവേചനം മനസ്സിലാവൂ, പുള്ളിക്ക് മാത്രമേ രാമായണം മനസ്സിലാവൂ, പുള്ളിക്ക് മാത്രമേ ജാതി എങ്ങനെ പ്രവർത്തിക്കുന്നു എന്നു മനസ്സിലാവൂ എന്ന എലീറ്റിസ്റ്റ് ബോധത്തിൽ നിന്നുള്ള കസർത്താണ് പുള്ളി ആകെ ചെയ്യുന്നത്. ആരെങ്കിലും എതിർപ്പ് പറഞ്ഞാൽ ഞങ്ങളുടെ കാര്യം ഞങ്ങൾ പറഞ്ഞോളാ.. എന്ന മുട്ടാപ്പോക്ക് ന്യായവും പറയും. അപ്പോഴും വിമർശനത്തിന്റെ കാമ്പിനെ തൊടില്ല. പൊതുവെ അംബേദ്കറിസ്റ്റുകളുടെ മൊത്തം പ്രശ്നമാണിത്.

ഏറ്റവും കൂടുതൽ ദളിതർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, അവരുടെ പൊളിറ്റിക്കൽ ചോയിസായ സിപിഎമ്മിനെ ആക്രമിക്കുക, അവരുടെ ക്രെഡിബിലിറ്റിയെ നശിക്കാൻ നോക്കുക. (സിപിഎമ്മിന് കുറ്റങ്ങളില്ല എന്നല്ല.)ശരിക്കും ഇവരുടെ ആവശ്യം സിപിഎമ്മിന്റെ പൊളിറ്റിക്കൽ സ്‌പേസ് കൈയടക്കി ദളിതരുടെ മുഴുവൻ അട്ടിപ്പേറവകാശം കൈയ്യടക്കുക എന്നതാണ്. എന്നാൽ സെമിനാർ ഹോളിന് പുറത്തിറങ്ങി വെയിലു കൊള്ളാനും വയ്യ. അപ്പൊ എന്ത് ചെയ്യും ? ഇടത് ഭരണം മാറ്റണം !അതിനു പച്ചയ്ക്ക് കോണ്ഗ്രസിന് വോട്ട് ചോദിക്കാനും വയ്യ. അപ്പോഴാണ് ജനാധിപത്യം തുടർച്ചയല്ല എന്നും 20-20 യും സിപിഎമ്മും ഒന്നല്ലേ അല്ലെങ്കി പറ എന്നുമൊക്കെയുള്ള തിണ്ണ നിലവാര ചപ്പാടച്ചി ഇറക്കുന്നത്.

അതും, കോണ്ഗ്രസ് സ്നേഹം കൊണ്ടൊന്നുമല്ല ഇവർ അവർ വരണമെന്ന് പറയുന്നത്. കോണ്ഗ്രസ് വന്നാൽ ആചാര സംരക്ഷണം മുതൽ ദളിത് വിരുദ്ധ മൂവുകളുടെ കൂമ്പാരമാവും. അതോടെ ഈ ഇത്തിൾ കണ്ണി ബുദ്ധിജീവികളുടെ പ്രസക്തി കൂടുകയും, കൂടുതൽ ടൌൺ ഹാളുകൾ വാടകയ്ക്കെടുത്തു കത്തിക്കയറുകയും ചെയ്യാം. ഈ ദളിത് ബ്രഹ്മണ്യ ഹിപ്പോക്രാറ്റുകളെ തിരിച്ചറിയുക. ഇതിന്റെയൊക്കെ തനി നിറം കാണിക്കാനും ഇവിടെയൊരു ഇടത് ഭരണം വേണ്ടി വന്നു എന്നതാണ് ഇടത് വീണ്ടും വരേണ്ടതിന്റെ പ്രസക്തി.