ബിൽക്കിസ് ബാനു ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാളിയായിരിക്കുന്നു

489

RL Jeevanlal
RL Jeevanlal
RL Jeevanlal

ബിൽക്കിസ് ബാനു
അതെ ഇത് തരിച്ചടികളുടെ കാലമാണ്.
എന്റെ ചെറിയ വീക്ഷണങ്ങൾ എന്നെ ബോധ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്.
എന്റെ ചെറിയ ചുറ്റുപാടിനെ മുതൽ ആഗോള രാഷ്ട്രിയത്തെ വരെ ഒറ്റനിരപ്പിൽ പരിശോധിക്കുമ്പോൾ, മുറിവേൽക്കപ്പെട്ടതിനെല്ലാംആശ്വാസമേൽക്കപ്പെടുന്ന തിരിച്ചടികളുടെ, യുഗമായി കാണാൻ കഴിയുന്നു.
അതിമൃഗീയമായി മാനഭംഗം ചെയ്യപ്പെട്ട ‘ബാനു’ ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാളിയായിരിക്കുന്നു..
അതവളെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു.
ബിൽക്കിസ് ബാനുമാരിൽ ലോക ജനത തങ്ങളുടെ പ്രതിനിധികളെ കണ്ടെത്തപ്പെടുമ്പോൾ, ആരാണ് അവരെന്ന ചോദ്യമുയരുന്നത്.
ശബരിമലയും ഹിന്ദുഐക്യവുമെല്ലാം പറഞ്ഞ് കേരളത്തിൽ സ്പർദ്ദയുണ്ടാക്കി അധികാരം നേടാൻ ശ്രമിക്കുന്നത് പോലെ ഗുജറാത്തിൽ പതിനേഴ് വർഷങ്ങൾക്ക് മുൻപ് നടത്തിയ വംശഹത്യക്കിടയിൽ,രക്തം ദാഹശമിപ്പിക്കിനിടയിൽ സുഖഭോഗത്തിനിറങ്ങിയ നരഭോജികളായ സംഘപരിവാറിന്റെ നികൃഷ്ടമായ ചരിത്രത്തിന്റെ ആകാശംമുട്ടെ പൊക്കത്തിലുള്ള ചിഹ്നമാണ് ‘ബിൽക്കിസ് ബാനു’
ആർ.എസ്.എസ് ന്റെ നിർദ്ദേശപ്രകാരമുള്ള അഞ്ച് വർഷം നീണ്ട ഫാസിസ്റ്റ് വാഴ്ചക്കുള്ള മറുപടി ഈ രാഷ്ട്രം ചൂണ്ടുവിരൽ നീട്ടി സമർപ്പിക്കുന്നതിനിടയിൽ ബിൽക്കിസ് ബാനു എന്ന പേര് സംഘപരിവാറിനെ സംബന്ധിച്ച് ഞാൻ മുകളിൽ സൂചിപ്പിച്ച ഗണത്തിലേക്ക് മാറ്റപ്പെടുകയാണ്.
കടലോളമാഴത്തിലാഗ്രഹിച്ചിട്ടും പതിറ്റാണ്ടുകൾക്ക് ശേഷം സ്ഥാനാർത്ഥിയല്ലാതെ പോളിങ് ബൂത്തിലേക്ക് പോകേണ്ടി വന്ന അദ്വാനിയുടെ അവശതക്കിടയിലിത് സംഭവിച്ചത് സന്തോഷത്തോടൊപ്പം വിഷയത്തിന്റെ ധാർമ്മിക പ്രതികാരഭാവം ഉയർത്തുകയും ചെയ്യുന്നു

ആർ.എൽ.ജീവൻലാൽ