റോഡപകടങ്ങളും ആത്മഹത്യകളും പിന്നെ ഡിപ്രഷനും

accidents

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മോടു വിട പറഞ്ഞ ബൂലോകത്തിലെ പ്രമുഖ ബ്ലോഗ്ഗര്‍ ബോബന്‍ ജോസഫിന് ആദരവോടെ

റോഡപകടങ്ങളുടെയും ആത്മഹത്യകളുടെയും നാടാണല്ലോ നമ്മുടെ ഇന്ത്യ. ലോകാരോഗ്യ സങ്കടനയുടെ അഭിപ്രായത്തില്‍ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്നതു നമ്മുടെ ഇന്ത്യയിലാണ്. പ്രമേഹത്തോടൊപ്പം ഇന്ത്യക്കിതും കൂടി ഒരു കൈമുതലായി. എന്നാല്‍ ആത്മഹത്യയില്‍ ആ സല്പേര് യൂറോപ്യന്‍ രാജ്യമായ ലിത്വാനക്കായത് ആശ്വാസം. ഈ ലോകത്തില്‍ എത്ര പുരോഗതിയുണ്ടായാലും ആത്മഹത്യ പോലുള്ള പ്രവര്‍ത്തികള്‍ തുടരുക തന്നെ ചെയ്യും. വികസ്വര രാജ്യങ്ങളെപോലെ തന്നെ വികസിതരാജ്യങ്ങളിലും (ഉദാ: Finland , Slovenia , Hungary തുടങ്ങിയവ) ആത്മഹത്യാ കൂടുമ്പോള്‍ ഒരു കാര്യം മനസിലാക്കാം, അതായതു പണം എല്ലാത്തിനും ഒരു പരിഹാരം ആകുന്നില്ല. Nokia എന്ന ഒരു മോബൈലിനെപറ്റി എല്ലാവര്ക്കും അറിവുള്ളതാണല്ലോ, എന്നാല്‍ Nokia എന്ന ഒരു പ്രസിദ്ധമായ നഗരവും, Nokia എന്ന കമ്പനിയും Finland എന്ന വികസിത രാജ്യത്താണെന്നും, അവിടെ പക്ഷെ നമ്മുടെ രാജ്യത്തെക്കാള്‍ ആത്മഹത്യകള്‍ വളരെ കൂടുതലാണെന്നും നമ്മില്‍ ചുരുക്കം ചിലര്‍ക്കെ അറിയൂ.

എന്നാല്‍ റോഡപകടങ്ങള്‍ നമ്മുടെ ഇന്ത്യയിലാണ് കൂടുതല്‍. അതില്‍ തമിഴ് നാടിനും മഹാരാഷ്ട്രക്കും ഒന്നാം സ്ഥാനം ഉണ്ട്. മരണ നിരക്കിന്റെ കാര്യം എടുത്താല്‍ ആന്ധ്രയാണ്‌ മുന്നില്‍ എന്ന് പറയാം. എന്താണിതിന്റെ പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍. ശ്രദ്ധ കുറവ്, മദ്യം കഴിച്ചു ഡ്രൈവ് ചെയ്യുക, മത്സര ഓട്ടം, ശരിയായ പരിചയമില്ലായ്മ, ട്രാഫിക്‌ നിയമങ്ങള്‍ തെറ്റിക്കുക, ഉറക്കം, സ്പീഡ്, വീതിയില്ലാത്ത റോഡുകള്‍, അങ്ങിനെ പല കാരണങള്‍ രോടപകടങ്ങലെകുരിച്ചു നമുക്കറിയാം.

അതുപോലെ തന്നെ ആത്മഹത്യയുടെ കാര്യമെടുത്താല്‍ അതിലും പല കാരണങള്‍ കാണാന്‍ സാധിക്കും. യുവാക്കളുടെ കാര്യമെടുത്താല്‍ അവര്‍ ‍ ധാരാളം സ്വപ്‌നങ്ങള്‍ ജീവിതത്തെ കുറിച്ച് കാണുന്നു. പക്ഷെ സ്വപ്നമല്ല ജീവിതം എന്നത് തിരിച്ചറിയാന്‍ താമസിക്കുന്നു. മനസിന്‌ ഉറപ്പില്ലാത്ത ആ പ്രായത്തില്‍ തന്റെ അല്ലെങ്കില്‍ അവരുടെ പല പ്രശ്നങ്ങല്കും പരിഹാരം ഒന്നേയുള്ളൂ ‘ആത്മഹത്യ’ എന്ന് അവര്‍ ചിന്തിക്കുന്നു. പക്ഷെ പ്രായമായവരെ സംബന്ധിച്ച് വേറെ പല കാരണങ്ങള്‍ ആയിരിക്കാം പണം, കൃഷിയില്‍ നഷ്ടം, കടബാധ്യത, തീരാ രോഗങ്ങള്‍ അങ്ങിനെ. പക്ഷെ ഈ രണ്ടു പ്രശ്നങ്ങല്കും നമ്മള്‍ ഇങ്ങിനെ പല കാരണങ്ങള്‍ കണ്ടെത്തുന്നു എങ്കിലും ഗുപ്തമായി കഴിയുന്ന ഒരു കാരണം കൂടിയുണ്ട് ഇതിന്റെ പിന്നില്‍. അതാണ്‌ മനുഷ്യന് പിടികിട്ടാത്ത മനസിന്റെ ഒരവസ്ഥ അല്ലെങ്കില്‍ അസുഖം ‘വിഷാദരോഗം’    (depression ), മുകളില്‍ പറഞ്ഞ കാരണങ്ങള്‍ പലതും പരിഹരിച്ചാലും അപകടങ്ങളോ ആത്മഹത്യകലോ പൂര്‍ണരൂപത്തില്‍ കുറഞ്ഞു എന്ന് വരില്ല. ഡിപ്രഷന്‍ കൂടി കുറയണം. സത്യത്തില്‍ അപകടങ്ങള്കോ ആത്മഹത്യക്കോ മാത്രമല്ല ഡിപ്രഷന്‍ കാരണമാകുന്നത് പല രോഗങ്ങളുടെയും പരിഹാരത്തിന് വിലങ്ങു തടിയാകുന്നതും ഈ വില്ലനാണ്. ഉദാ: ഒരാള്‍ക് ഹൃദ്രോഗമുന്ടെങ്കില്‍ അതിനു ആവശ്യത്തിനു മരുന്നും പോഷകാഹാരവും വ്യായാമവും ഉണ്ടെങ്കിലും ചില മനുഷ്യര്‍ക് അത് കുറയാതെ നില്കുന്നത് കാണാം. പ്രമേഹം, രക്തസ്സമര്ധം, ദിമെന്ഷിയ അങ്ങിനെ പല രോഗങളും പൂര്‍ണമായ പരിഹാരമില്ലാതെ പോകുന്നു. വളര്‍ച്ചയുടെ പ്രായം കഴിഞ്ഞാല്‍ മനുഷ്യന്‍ അവന്റെ ശരീരം മെയിന്റൈന്‍ ചെയ്തില്ലെങ്കില്‍ രോഗഗ്രസ്തമാകുമെന്നു എന്ന് ഇന്നാര്‍കുമരിയാം. പ്രായമാകുമ്പോള്‍ ശരീരത്തിലെ കലകള്‍ (cells ) നശിച്ചുകൊണ്ടിരിക്കുന്നു. വ്യായാമതിലൂടെയും, ശരീരത്തിന്റെയും മനസ്സിന്റെയും പോഷനത്തിലൂടെയും പ്രായം തോന്നാതെ പിടിച്ചു നിര്തുന്നവരുണ്ട്. ഇവിടെ കലകള്‍ (കോശങ്ങള്‍ ) പുതിയതുണ്ടായികൊണ്ടിരിക്കുന്നതാണ് അതിന്റെ കാരണം. ഇതില്‍ മനസ്സിന്റെ പോഷനതിന്റെ ഭാഗമാണ് ഡിപ്രഷന്‍ കുറയ്ക്കുക എന്നതും. എന്താണീ ഡിപ്രഷന് ?

ഡിപ്രഷന്‍ (വിഷാദരോഗം):

സാധാരണ വിഷാദം, ദുഖം എന്നൊക്കെ നാം കേള്കാരുന്ടെങ്കിലും അതൊരു രോഗമായി നാം കാണാറില്ല. അത് രോഗം അല്ല. കാരണം അതെല്ലാവര്കും ഉണ്ടാകുന്നതു ആണ്. പക്ഷെ ഡിപ്രഷന്‍ ഒരു രോഗമായി ആള്‍കാര്‍ കാണാത്തത് അതിനെ കുരിച്ചറിവ് ഇല്ലാത്തതു കൊണ്ടാണ്. പക്ഷെ വിഷാദമോ ദുഖമോ ഒരു രോഗമായി മാറുമ്പോഴാണ് പ്രശ്നമാകുന്നത്. ചിലര്‍ പറയാറില്ലേ ഒരു മൂഡില്ല, ഒരിതില്ല, ഒന്നും ചെയ്യാന്‍ തോന്നുന്നില്ല, ഭക്ഷണത്തിന് രുചിയില്ല, വിശപ്പില്ല, പെട്ടെന്ന് ദേഷ്യം വരുക, ഇതൊക്കെ പെട്ടെന്ന് കണ്ട്രോളില്‍ ആയാല്‍ പ്രശ്നം ഇല്ല. പക്ഷെ അകാരണമായ ഭയം, ദുഖം, പരാചയ ബോധം, തന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, ഇരിക്കാന്‍ മേല, നില്‍കാന്‍ മേല, കിടക്കാന്‍ മേല ഇങ്ങിനെയുള്ള ലക്ഷണങ്ങളില്‍ ആദ്യം പറഞ്ഞതിന്റെ കൂടെ രണ്ടാമത് പറഞ്ഞതില്‍ രണ്ടോ അതിലധികമോ കുറഞ്ഞത്‌ രണ്ടാഴ്ചയായി തുടരുന്നു എങ്കില്‍ ഡിപ്രഷന്‍ സംശയിക്കാം. ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും ഒരാളില്‍ കേന്ദ്രീകരിച്ചാല്‍ ഇനി ആത്മഹത്യാ തന്നെ എല്ലാത്തില്‍ നിന്നും രക്ഷ പെടാനുള്ള ഒരു വഴി എന്ന് ചിന്തിചെന്നു വരാം. ബാല്യ കൌമാരക്കാരുടെ ലക്ഷണങ്ങള്‍ പെട്ടെന്ന് മനസിലായില്ല എന്ന് വരാം, കാരണം ദുഖം മുഖത്ത് പ്രതിഫലിച്ചു എന്ന് വരില്ല, കൂടുകാരുടെ കൂടെ കൂടാതെ ഒറ്റക്കിരിക്കുക, പെട്ടന്ന് ദേഷ്യം വരുക, പഠിത്തത്തില്‍ ശ്രദ്ധ കിട്ടാതിരിക്കുക, വയറു വേദന, തല വേദന ഇങ്ങിനെ പലതും ആകാം. മുതിര്നവരില്‍ പ്രായം കൂടുതല്‍ ഉള്ളവര്‍ ദുഃഖം പ്രകടിപ്പിക്കും. ഒര്മകുരവ്, ദേഷ്യം കൂടുതല്‍, തീരാ രോഗങ്ങള്‍, തന്റെ രോഗങ്ങലെകുരിച്ചുള്ള ആകാംഷ, കടബാധ്യതകള്‍ ഇവയാണ് അവരുടെ ഡിപ്രഷന് പ്രധാനമായി കാരണമാകുന്നത്. ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ പ്രായമായവരില്‍ ആണ് കാണുന്നത്. നമ്മുടെ നാട്ടില്‍ മനശാസ്ത്രത്തിനു വലിയ പ്രാധാന്യം കൊടുക്കാതതുകൊണ്ട് മനസിന്റെ പ്രശ്നങ്ങള്‍ പഠിക്കാതെ തന്നെ ശാരീരിക രോഗങ്ങളെ കുറിച്ച് മാത്രമേ സംസാരിക്കൂ. ഉദാ: ഒരാള്‍ക് ഹൃദ്രോഗം വന്നു മരിചെന്നിരിക്കട്ടെ, മരണ കാരണം പറയുമ്പോള്‍ അയാള്‍ക് ബി പി, പ്രമേഹം ഇവയുണ്ടയിരുന്നത് കൊണ്ടാണ് എന്ന് പറയും, എന്നാല്‍ അതിന്റെ കൂടെ ഡിപ്രഷന്‍ കൂടിയുണ്ടായിരുന്നു എന്ന് ആരും പറയുന്നത് കേള്‍കാറില്ല. ഒരാള്‍ക് ലിവറിനു കാന്‍സര്‍ ഉണ്ടായാല്‍ അയാള്‍ ധാരാളം മദ്യം കഴിച്ചതാണ് കാരണം എന്ന് പറയും, എന്നാല്‍ അയാള്‍ക് ഡിപ്രഷന്‍ കൂടിയുണ്ടായിരുന്നു എന്ന് ആരും പറയാറില്ല.

സ്‌ട്രെസ് സൈക്കിളിനെ കുറിച്ച് അറിയാവുന്നവര്‍ക് ഡിപ്രഷന്‍ എന്താണെന്നു പെട്ടന്ന് മനസിലാകും. അതെന്താണെന്ന് ചുരിക്കി പറയാം, അതായതു തലച്ചോറില്‍ നാല് നാഡീ കേന്ദ്രങ്ങളുണ്ട് kortex , ലിംബിക് സിസ്റ്റം, ഹൈപോതലാമസ്, ബ്രെയിന്‍ സ്ടെം. സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്തനനിരതമാകുന്നു. സെറിബ്രല്‍ കോര്റെക്സില്‍ നിന്നും സ്‌ട്രെസ് നേരിടാനുള്ള സന്ദേശം ഹൈപോതലമാസിലെക്കെതിക്കുന്നു. ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ഭലമായി സ്ട്രെസ്സിനെ നേരിടാനുള്ള ഹോര്‍മോണുകള്‍ ഇവയുണ്ടാക്കുകയും ഇവ അവസാനം adrenal എന്ന ഗ്രന്ധിയില്‍ എത്തുകയും സ്ട്രെസ്സിനെ നേരിടാനുള്ള ഹോര്മോനുണ്ടാക്കുകയും സ്ട്രെസ്സിനെ നേരിടാന്‍ മനസിന്‌ ശക്തിയുണ്ടാകുകയും ചെയ്യന്നു. ഇതെല്ലവര്കും ഉണ്ടാകുന്നതാണ് അങ്ങിനെയാണ് കുറച്ചു കഴിയുമ്പോള്‍ മനസ് നോര്‍മല്‍ ആകുന്നതു. പക്ഷെ സ്‌ട്രെസ് സാഹചര്യം ആവര്തിച്ചുണ്ടാകുമ്പോള്‍, ഹൈപോതലാമസ് പിടുവേടരി അക്ഷിസ്നുല്ലില് (നാഡീ കേന്ദ്രങ്ങളുടെ നിര) നാഡികല്കിടയില്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തില്‍ ചില രാസപധാര്തങ്ങള്‍ (neurotransmiters ) ആയ മോണോ അമൈനുക്ളക് ( 330 മോണോ അമൈനുകള്‍ വൈദ്യശാസ്ത്രത്തില്‍ കണ്ടുപിട്ക്കപെടിടുണ്ട് ) ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും ഡിപ്രഷന്‍ എന്ന രോഗാവസ്തയുണ്ടാകുകയും ചെയ്യുന്നു. എന്സ്യ്മുകല്ക് കുറവുണ്ടായാലും ഡിപ്രഷന്‍ ഉണ്ടാകും. ഇവിടെ സമ്മര്‍ദ പ്രേരണ ആദ്യമായി ഉണ്ടാകുന്നതു ജീനുകളില്‍ നിന്നാണ്. ഇത് കുറച്ചു സിമ്പിള്‍ ആയി പറയാം അതായതു പ്രമേഹം ഉള്ള ഒരാള്‍ക് അയാള്‍ക് പഞ്ചസാര കുറഞ്ഞാല്‍ ഹൈപോഗ്ല്യ്സീമിയ എന്ന അവസ്ഥയും പഞ്ചസാര കൂടിയാല്‍ ഹൈപെര്‍ഗ്ല്യ്സീമിയ എന്ന അവസ്ഥയും ആയിത്തീരുന്നു. ഈ രണ്ടവസ്ഥയും ശരീരത്തിന് ദോഷം ആണെന്ന് ഇന്നാര്കും അറിയാം. ഇതുപോലെ തന്നെയാണ് ഡിപ്രഷന്‍ എന്ന അവസ്ഥയും. എന്സൈമുകല്കോ മോണോ അമൈനുകല്കോ കുറവുണ്ടായാലും ഇവയിലേതെങ്കിലും കൂടുവോ ചെയ്താലും ഡിപ്രഷന്‍ ഉണ്ടാകും. ഇതിന്റെ ശരീര ശാസ്ത്രപരമായ രാസ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാങ്കേതികം ആയതുകൊണ്ടും അപ്രസക്തം ആയതുകൊണ്ടും ഇവിടെ വിവരിക്കുന്നില്ല.

ഡിപ്രഷന്‍ പലതരം

മേലന്കൊലിക് ഡിപ്രഷന്‍ (Melancholic depression) : ഇതില്‍ ഉറക്കം, വിശപ്പ്‌, ലൈങ്കികത ഇവയില്‍ വളരെ കുറവ് വരുക തീരെ മെലിയുക ഇവയുണ്ടാകുന്നു.

എടിപ്പിക്കല്‍ ഡിപ്രഷന്‍ (Atypical depression ): ഇതില്‍ മേലന്കൊളിക് ഡിപ്രഷന് വിപരീതമായി ആണ് സംഭവിക്കുന്നത്‌.‍ അമിതമായ ഉറക്കം, കൂടുതല്‍ വിശപ്പ്‌ അതനുസരിച്ച് ഭക്ഷണം കഴിക്കുക, ലൈങ്കിക ആസക്തി കൂടുക, ശരീരം ചീര്‍ത്തു വരിക മുതലായവ പ്രകടമാകുന്നു.

സൈക്കൊടിക് ഡിപ്രഷന്‍ (Psychotic depression) : ആരെക്കെയോ തന്നെ കൊല്ലാന്‍ വരുന്നു, ചുറ്റും ശത്രുക്കള്‍ ആണെന്നുമുള്ള ചിന്തയും ഭയവും ഇതില്‍ കൂടുതലായി കാണുന്നു.

മുകളില്‍ പറഞ്ഞത് കൂടാതെ exogenous, endogenous, unipolar, bipolar, disthemia അങ്ങിനെ പല വിഭാഗങ്ങളും ഉണ്ട്.

നമ്മുടെ സാംസ്‌കാരിക സാമൂഹ്യ ആരോഗ്യ മേഖലയില്‍ മനോരോഗന്ല്ക് വലിയ പ്രാധാന്യം കൊടുക്കാത്തത് കൊണ്ട്, മനുഷ്യന്റെ ആരോഗ്യം പൂര്‍ണമാകുന്നില്ല എന്ന ദുഖകരമായ സത്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്. മനസിന്‌ ആരോഗ്യമില്ലാത്ത സമയം പൊതുവേ ശാരീരിക രോഗം പോലെ അതൊരു അസുഖം തന്നെയാണ്. പക്ഷെ അയാള്‍ക് തലയ്ക്കു നല്ല സുഖമില്ല, ഭ്രാന്താണ് എന്നൊക്കെ പറയുന്നതിന് പകരം അയാള്‍ക് നല്ല സുഖമില്ല എന്ന് മാത്രം പറയുകയാണെങ്കില്‍, അയാളെ ഒറ്റപെടുതാതെ സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുകയാണെങ്കില്‍ മാനസികമായി അയാളുടെ കുടുംബവും സന്തോഷിക്കും. ദുഖങ്ങള്‍ നിറഞ്ഞ ബാല്യ കൌമാര്യങ്ങളിലൂടെ, ജീവിതത്തിന്റെ പീടാനുഭങ്ങളിലൂടെ, പാരമ്പര്യത്തിലൂടെ, അങ്ങിനെ പല പല കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ഇങ്ങിനെയുള്ള രോഗങ്ങള്‍ നമുക്ക് പ്രത്യക്ഷത്തില്‍ പിടി കിട്ടി എന്ന് വരില്ല. അല്ലെങ്കില്‍ അറിഞ്ഞെങ്കിലും സമൂഹത്തിലെ അന്തസ്സ് കരുതി ചികില്സിക്കാതിരിക്കുക, മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും, എന്നൊക്കെയുള്ള ചിന്തകള്‍ മനുഷ്യരില്‍ ഉള്ളടത്തോളം പരിഹാരം കാണുക ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ ഇവക്കു പ്രാധാന്യം കൊടുക്കാതെ, രോഗമാണെന്ന് മനസിലാകാത് “കര്‍മ ഫലം” , “ദൈവ ശിക്ഷ”, “തലേലെഴുത്ത്” എന്നൊക്കെ മതപരമായി ബന്ധപെടുത്തി ശ്രദ്ധിക്കാതിരിക്കുക, ചില മതങ്ങളും ദിപ്രഷന്റെ ചെറിയ വിത്ത് പാകാന്‍ വഴിയാകുന്നു. മതപരമായ ദ്രിഷ്ടിയില്‍ പറഞ്ഞാല്‍ പാപബോധം ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും നിലനില്‍കുന്നു. ദൈവഭയം കുറ്റബോധം ഉണ്ടാകുകയും പാപബോധം ഉണ്ടാകുകയും ചെയ്യുന്നു. അതില്‍ നിന്ന് അവന്‍ പാപവിമുക്തനാകുകയും പിന്നെ സന്തോഷത്തില്‍ ജീവിക്കാന്‍ സാധിക്കുകയും ചെയ്താല്‍ ആ പാപബോധം പ്രശ്നമില്ലതാകും. ഒരിക്കല്‍ ഒരു മനശാസ്ത്രന്ജന്‍ തന്റെ ഒരു രോഗി ക്രിസ്തുമതം സ്വീകരിച്ചശേഷം മുമ്പ് ഇല്ലാതിരുന്ന കുറ്റബോധം അയാളില്‍ ഉണ്ടായതായി രേഖപെടുത്തി. ഇതൊക്കെ നമ്മുടെ പൊതുജനത്തിന്റെ ശരിയായ ആരോഗ്യം സംരക്ഷിക്കാന്‍ തടസം നില്കും. എന്നാല്‍ ചില മീഡിയ ഈ രോഗങ്ങളെ കുറിച്ച് ബോധവാന്മാരാക്കാന്‍ പരിശ്രമിക്കുന്നു എന്നത് അഭിനന്തനര്‍ഹാമാണ്. ഉദാ: നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ ആയ മോഹന്‍ലാലിന്‍റെ ചില ചിത്രങ്ങള്‍ അത് സാധാരണ ജനങ്ങള്‍ക് പരിച്ചയപെടുതുന്നു, മണിച്ചിത്രത്താഴ് എന്ന പടത്തില്‍ ചിത്തഭ്രമം മുതല്‍ ഭ്രാന്ത് വരെയുള്ള കാര്യങ്ങള്‍ പരിച്ചയപെടുതുകയും പരിഹാരം കാണുകയും ചെയ്യുന്നു. അത് പോലെതന്നെ പവിത്രം എന്ന സിനിമയില്‍ അനിയതിയോടുള്ള അതിയായ വാത്സല്യം നുറോസിസില്‍ എത്തി അവസാനം മനസ് താളം തെറ്റുന്നത് വരെ കാണിക്കുന്നു. തന്മാത്ര എന്ന ചിത്രത്തില്‍ ദിമെന്ഷ്യയുടെ മൂര്‍ധന്യ നില വരെ കാണിക്കുന്നു. വടക്കും നാഥന്‍ എന്ന പടത്തില്‍ വരുമ്പോഴാണ് ഈ ബ്ലോഗില്‍ വിവരിക്കുന്ന ഡിപ്രഷന്‍ എന്ന കണ്ടിഷനെക്കുരിച്ചു കാണിക്കുന്നത്, ഈ ചിത്രത്തില്‍ ആരെയും, തന്റെ വീടുകാരെ പോലും അറിയിക്കാതെ കഥാപാത്രം ഈ രോഗം രഹസ്യമായി വയ്കുകയും രഹസ്യമായി ചികിത്സിക്കുകയും ചെയ്യുന്നു. ഇവിടെ വിഷാദരോഗത്തിന്റെ ‍ ഒരു വകഭേദമായ ബൈപോളാര്‍ ഡിപ്രഷന്‍ അല്ലെങ്കില്‍ ബൈപോളാര്‍ ദിസോര്ദര്‍ (bipolar disordar) എന്ന അവസ്ഥയാണ്‌ നായക്നുടായത്. വടക്കുനോകി യന്ത്രത്തില്‍ ശ്രീനിവാസനും ഇതുപോലൊരു മാനസിക വിഭ്രാന്തിയുണ്ടാകുന്നത് (സംശയരോഗം) നാം കണ്ടിടുണ്ട്.

സത്യത്തില്‍ ചെറിയ ചെറിയ മാനസിക അസ്വാസ്ഥ്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ചിലര്കൊക്കെ ഉണ്ടെങ്കിലും അതൊക്കെ വലിയ മാനസിക രോഗത്തിലെതുന്നില്ല. മാനസിക തലത്തിലാണ് രോഗം പ്രത്യക്ഷമാകുന്നെങ്കിലും തുടക്കം ശാരീരിക തലത്തിലാണ് (തലച്ചോറില്‍) പക്ഷെ അതിന്റെ ഫലം നാമൊക്കെ ശരീരത്തില്‍ അനുഭവിചെന്നു വരാം. ഉദാ: OCD (Obsessive Compulsive Disorder ) – ഇതില്‍ ആവര്‍ത്തിച്ചു കൈ കഴുകുക, തൃപ്തി വരാതെ വീണ്ടും വീണ്ടും കഴുകുക, വൃത്തിയാക്കല്‍ തുടരുക, വീട് പൂട്ടിയാലും വീണ്ടും വീണ്ടും നോക്കി ഉറപ്പു വരുത്തുക, അങ്ങിനെ പല പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്നു. പിന്നെ, അതുപോലെ വേറൊന്നു IBS (Irritable Bowel Syndrome ) ഇവിടെ ചെയ്യുന്നത് മനസ് നെര്‍വസ് ആകുമ്പോള്‍ വയര്‍ വേദന എടുക്കുകയും ആവര്‍ത്തിച്ചു കക്കൂസില്‍ പോകുകയും ചെയ്യുന്നു. ഇതൊക്കെ നാമനുഭവിക്കുന്നു എങ്കിലും സുഷുപ്താവസ്ഥയില്‍ മനസ്സില്‍ അല്ലെങ്കില്‍ തലച്ചോറില്‍ നടക്കുന്ന പ്രശ്നങ്ങള്‍ നാമെല്ലാം അറിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം. പല രാജ്യങ്ങളിലും ഒരു രോഗം പല രീതിയില്‍ പ്രത്യക്ഷപെട്ടെന്നു വരാം. മന്ത്ര വാദം, ജ്യോതിഷം, പ്രശ്നം വെക്കല്‍, അങ്ങിനെ പല പല ആഭിചാര പ്രവര്‍ത്തികള്‍ ചെയ്തെന്നു വരാം, മതപരമായ മറ്റുള്ള പരിഹാരക്രിയകള്‍ ചെയ്തെന്നു വരാം. എന്നാലും നല്ല ഒരു മനോരോഗ വിദഗ്ദന്റെയോ (psychiatrist ) മനശാസ്ത്രഞ്ഞന്റെയോ (psychologist ) സഹായം തേടാന്‍ അറിവും വിവേകവും ഉണ്ടെന്നു പറഞ്ഞഹങ്കരിക്കുന്ന ചില മനുഷ്യര്‍ പോകാറില്ല.

ജ്യോതിഷം, സംഖ്യാശാസ്ത്രം, സാമുദ്രികാശാസ്ത്രം, കൈനോട്ടം, ജാതകം, പ്രശ്നം വെയ്കല്‍ എന്നിങ്ങനെയുല്ലതെല്ലാം മനശാസ്ത്രത്തിന്റെ നോട്ടത്തില്‍ അന്തവിസ്വാസങ്ങള്‍ ആണ്. അതുകൊണ്ടാണ് സ്വാമി വിവേകണ്ടാന്ദന്‍ “ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക് അടിമപെട്ടാല്‍ അവരെ നല്ല ഒരു ഡോക്ടറെ കാണിക്കുക” എന്ന് പറഞ്ഞത്. നല്ല വിദ്യാഭ്യാസം, നല്ല സംസ്കാരം, ആരോഗ്യമുള്ള പാരമ്പര്യം, നല്ല വിവരം, വിവേകം ഇങ്ങിനെയുള്ളവ കൈവശമുള്ളവ്നു മാനസികവും ശാരീരികവുമായ ആരോഗ്യമുണ്ടായിരിക്കും, അന്ധവിശ്വാസങ്ങള്‍ കുറവായിരിക്കും. മനസിനു വലിയ സമാധാനം ഉണ്ടാകുന്നു, അവനു രോഗം, ഭാവി, എന്നിവയെക്കുറിച്ചുള്ള ആകംഷയില്ല. പക്ഷെ വിദ്യാഭ്യാസം നല്ലതയാതുകൊണ്ടും കാര്യമില്ല. വിവരവും ലോകപരിചയവും വേണം. മനുഷ്യന് ഗുണമുള്ള പുതിയ പുതിയ കാര്യങ്ങള്‍ പടിച്ചുകൊണ്ടെയിരിക്കണം. വിദ്യാഭ്യാസം, മനശക്തി, ലാഖവത്വം, ആരോഗ്യപരമായ സാമൂഹിക ബന്ധം ഇവയോക്കെയുല്ലവര്ക് മനോവൈകല്യങ്ങള്‍ ഉണ്ടാകുകയില്ല.

അങ്ങിനെ റോഡപകടങ്ങള്‍‍, ആത്മഹത്യങ്ങള്‍, ഡിപ്രഷന്‍ ഇവ മാത്രമല്ല അസുഖങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടി, നല്ലൊരു നാളേക് വേണ്ടി നമുക്ക് പരിശ്രമിക്കാം