ഇതിനെ എതിർക്കുവാൻ ശ്രമിക്കുക, ഇത് ജനാധിപത്യ രാഷ്ട്രമാണ്.

103

നാളെ താജ്മഹൽ ശിവന്റെ ജന്മഭൂമിയാകും ചാർമിനാർ ഗണപതിയുടെയും ആകും.. എന്തിനു തിരുവനന്തപുരത്തെ പാളയം മോസ്‌ക് പത്മനാഭന്റെ ജന്മഭൂമിയും ആകും. കാരണം അങ്ങനെയൊക്കെ ആക്കേണ്ടത് ചിലരുടെ ആവശ്യമാണ്. ഹിന്ദുക്കൾ ആരാധിക്കുന്ന ദൈവങ്ങൾ എന്നല്ല സകല മത ദൈവങ്ങളും സാങ്കല്പിക കഥാപാത്രങ്ങൾ ആണെന്ന വാദം അശാസ്ത്രീയമായ ചിന്തകൾ വച്ചുപുലത്തുന്നവരോട് ഇനി വിലപ്പോകില്ല. എന്നാലും ലക്ഷോപലക്ഷം ആരാധനാലയങ്ങൾ ബിസിനസിന് വേണ്ടി ഇവിടെ പണിയുന്ന പോലെ രാമനും ഒരു വലിയ ക്ഷേത്രം പണിയുന്നു എന്ന് പറയുമ്പോൾ എന്തോ ആകട്ടെ എന്ന് പറയാമായിരുന്നു, മറ്റൊരു സ്മാരകത്തിന്റെ ശവക്കൂനയിൽ അല്ല പണിഞ്ഞിരുന്നെങ്കിൽ. കെട്ടുകഥകളെ അടിസ്ഥാനമാക്കി നടന്ന കലാപങ്ങൾക്ക് ഇനിയെങ്കിലും ഒരു അറുതിയുണ്ടാകുമല്ലോ എന്നുപോലും സമാധാനിക്കാൻ പറ്റില്ല. കാരണം ആദ്യത്തെ സെന്റൻസിൽ പറഞ്ഞപോലെയുള്ള ആവർത്തനങ്ങൾ ഉണ്ടാകും. ഇന്നത്തെ ശിലാന്യാസം തോൽവിയുടെതാണ്, ഇന്ത്യയുടെ ബഹുസ്വരതയുടെ നാവ് മുറിച്ചുകളയൽ ആണ്, ചരിത്രബോധമില്ലാത്ത ജനക്കൂട്ടത്തിന്റെയും അവരെ നയിക്കുന്നവരുടെയും വിജയമാണ്. മതക്കുഴിയിൽ ചീഞ്ഞളിഞ്ഞ ഇന്ത്യൻ ജുഡീഷ്യറിയുടെ ദുർഗന്ധമാണ്. ഈ ലോകത്തു ഒരു രാജ്യവും സംസ്കാരമെന്നു കൊട്ടിഘോഷിക്കുന്ന യാഥാസ്ഥിതികതകളിൽ നിന്നുകൊണ്ട് വിജയിച്ചു മുന്നേറിയിട്ടില്ല. ഇന്ത്യയുടെ ഗതികേട്, സംസ്കാരമെന്നു പേരിട്ട കുറേ മനുഷ്യ വിരുദ്ധതകളും ഊളത്തരങ്ങളും വിഡ്ഢിത്തങ്ങളുമാണ്.

നമ്മുടെ ഇന്ത്യയിലെ ഭരണാധികാരികൾ എല്ലാം അടിപൊളി ഭരണാധികാരികളാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട വരാണ് ഇവർ. ഇവരെ ജനങ്ങൾ തെരഞ്ഞെടുത്തത് ഇവരുടെ സ്വന്തം ആവശ്യത്തിന് അല്ല ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ്. കാരണം ഈ കൊറോണ കാലഘട്ടത്തിലും. ഇവർ ജനങ്ങൾക്ക് ഭയങ്കര നല്ല കാര്യങ്ങൾ ചെയ്യുന്നത് കണ്ടാൽ അറിയില്ലേ. അയോധ്യയിൽ നിർമ്മിക്കാൻ പോകുന്ന രാമക്ഷേത്രം. ഇവർ ജനങ്ങൾക്ക് വേണ്ടി ഓരോ ഹോസ്പിറ്റൽ നിർമ്മിച്ചു. അല്ലെങ്കിൽ കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ നിർമ്മിച്ചു, കോളേജ് നിർമ്മിച്ചു. എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് സമ്മതിക്കാം. ഈ ക്ഷേത്രം നിർമ്മിക്കുന്നത് ഈ ഭരണാധികാരികളുടെ തറവാട് സ്വത്തോ ഒന്നും പണയം വെച്ചിട്ട് വിറ്റിട്ട് അല്ല. ഇവിടത്തെ ജനങ്ങളുടെ സമ്പാദ്യത്തിൽ ഒരു വിധം കൊണ്ടാണ്. ഈ കാലഘട്ടത്തിൽ ഇതൊക്കെ ആവശ്യമാണോ. ഈ ക്ഷേത്രം നിർമ്മിച്ചത് തോടെ ഈ ലോകം മുഴുവനും ഉള്ള കൊറോണ എന്ന മഹാമാരി തീർന്നു കിട്ടുമോ.

ഈ ക്ഷേത്രം നിർമ്മിക്കുവാൻ ശ്രമിക്കുന്ന ഭരണാധികാരികൾ അല്ലേ പറഞ്ഞത്. പശുവിനെ ചാണകവും പശുവിന്റെ മൂത്രവും കൊറോണയെ ചേർത്തുനിർത്തും എന്ന്. എന്നിട്ട് ഈ പറഞ്ഞ ഭരണാധികാരികൾക്ക് കൊറോണ വന്നപ്പോൾ ഇവർ പശുവിന്റെ ചാണകവും ഉപയോഗിച്ചില്ല, പശുവിന്റെ മൂത്രം ഉപയോഗിച്ചില്ല. ഇവർ ഇപ്പോഴത്തെ വൈദ്യശാസ്ത്രം തേടി. അപ്പോൾ മനസ്സിലാക്കി കൂടെ ഇവർ പറയുന്നതെല്ലാം മണ്ടത്തരമാണെന്ന്. ജനങ്ങൾ മനസ്സിലാക്കുക കോടികൾ മുടക്കി ഈ ക്ഷേത്രം നിർമ്മിച്ചു എന്നു പറഞ്ഞു കൊറോണ രോഗം മാറാനും പോകുന്നില്ല. ഈ രാജ്യത്തെ ജനങ്ങൾ വീണ്ടും പട്ടിണിയിൽ ആകാൻ പോകുന്നു. ഇതിനെ എതിർക്കുവാൻ ശ്രമിക്കുക. ഇത് ജനാധിപത്യ രാഷ്ട്രമാണ്.

ഇന്ത്യ എന്ന മതേതര ജനാധിപത്യരാജ്യത്തിന്റെ ശവക്കല്ലറയ്ക്കാണു അയോദ്ധ്യയിൽ തറക്കല്ലിടുന്നത്‌. വിദേശ അഡ്മിനിസ്റ്റ്രേഷനിൽ നിന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ്‌ എന്ന സ്വദേശി ഗ്രൂപ്, ‌ ഭരണം ഏറ്റെടുത്തപ്പോൾ , സ്വാതന്ത്ര്യം എന്ന നുണയോടൊപ്പം divide and rule എന്ന കുതന്ത്രമാണു, ജവഹർ എന്ന അത്യാഗ്രഹിയായ അഡ്മിനിസ്റ്റ്രേറ്റർ മതേതര ഹാർമ്മണിയുടെ അതിരുകളിൽ കുഴിച്ചിട്ടത്‌. മുന്നൂറുവർഷങ്ങളിൽ നില നിന്ന ഒരു പള്ളിക്ക്‌ നൂറ്റാണ്ടുകളായ തർക്കങ്ങളും ഉണ്ടായി. തറ കെട്ടി പൂജയും കയ്യാങ്കളിയുമൊക്കെ ഉണ്ടായപ്പോൾ കോടതികൾ ഇടപെടുകയും തർക്കം പരിഹരിക്കാൻ ശ്രമിക്കയും ചെയ്തിട്ടുണ്ട്‌. മതിലുകെട്ടി സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ 1936 ഇൽ അത്‌ ഭാഗികമായി തകർക്കപ്പെടുകയും ബിറ്റിഷ്‌ സർക്കാർ അത്‌ പുനർനിമ്മിച്ച്‌ സംരക്ഷിക്കയും ചെയ്തു. പിന്നീട്‌ സുന്നി -ഷിയകളുടെ അവകാശവാദങ്ങളുടെ കോടതിക്കാലം. 1946 ഇൽ സുന്നികൾക്ക്‌ അനുകുലമായി വിധിച്ച്‌ കേസ്‌ കെട്ടിവച്ചു. ബ്രിറ്റീഷ്‌ ഭരണകാലത്തെ ഈ പ്രശ്നങ്ങളും പൊളിക്കാനുള്ള ശ്രമങ്ങളും കോടതികളിൽ രമ്യപ്പെടുകയും വിദേശഭരണാധികാരികൾ പള്ളിയെ അതിന്റെ ചരിത്രസത്യങ്ങൾക്ക്‌ പണിതുസംരക്ഷിക്കയും ചെയ്തു.

എന്നാൽ രാഷ്ട്രീയഹിന്ദുക്കളുടെ രൂക്ഷമായ അവകാശവാദങ്ങളും‌ ഏകപക്ഷീയമായ നിലപാടുകൾ അവർക്ക്‌ അനുകൂലമായി വരുന്നതും 1949ൽ, ഇന്ത്യ കോൺഗ്രസ്സ്‌ ഭരണത്തിൽ വന്ന ശേഷം, പള്ളിക്കകത്ത്‌ രാമന്റെ ബിംബം ബലമായി വച്ചതിനു ശേഷമാണു. യുപി ചീഫ്‌ മിനിസ്റ്റർ പന്തിനോടും ആഭ്യന്തര മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയോടും രാമനെ പുറത്താക്കാൻ ജവഹർ “പറഞ്ഞു നോക്കിയെങ്കിലും ” ജില്ലാ കളക്റ്റർ ആലപ്പഴക്കാരൻ നായരു ഇന്ത്യൻ പ്രധാനമന്ത്രിയോട്‌ “മിണ്ടാതിരിക്കെടാ” എന്നു പറഞ്ഞ്‌ ഓടിച്ചു. ശേഷം പള്ളിയിൽ നിന്നും അതിന്റെ 200 മീറ്റർ പരിസരത്തുനിന്നും മുസ്ലീമുകളെ ഒഴിപ്പിക്കുകയും പള്ളി അടച്ചുപൂട്ടി സീൽ വയ്ക്കുകയും ചെയ്തു. എന്നാൽ ഹിന്ദുക്കൾക്ക്‌ അതേ സ്ഥലത്ത്‌ മറ്റൊരു വാതിൽ വഴി പ്രവെശിച്ച്‌ പ്രാർത്ഥിക്കാനും അവസരമൊരുക്കി. ഈ കഥാപാത്രങ്ങൾ എല്ലാവരും ‘സൂര്യനസ്തമിക്കാത്ത’ സാമ്രാജ്യത്തെ ഇന്ത്യയിൽ നിന്നു ഓടിപ്പിച്ച ഭീകരന്മാരാണെന്നു ഓർക്കണം. ബാബറി പള്ളിയിൽ ഇന്ത്യൻ മതേതരത്തം തകർക്കാനുള്ള മൈൻ കുഴിച്ചിട്ട ശേഷം പന്ത്‌ വന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി സ്ഥാനക്കയറ്റം വാങ്ങി ഹിന്ദിയെ ഇന്ത്യ മുഴുവൻ അടിച്ചേൽപ്പിക്കുന്ന പരിപാടി തുടങ്ങി. അന്നത്തെ യു പി ആഭ്യന്തരൻ ജവഹറിനു ശേഷം ഗാപ്പു കഴിഞ്ഞ്‌ പ്രധാനമന്ത്രി ആവുകയും ചെയ്തു.

പള്ളി വെട്ടി തർക്കമന്ദിരം വെട്ടി ക്ഷേത്രം എന്ന് എഴുതിപ്പഠിക്കുന്ന കോൺഗ്രസ്സ് .1992 ഡിസംബർ ആറിന് എന്ത് ചെയ്യുകയായിരുന്നു എന്നും ആ ദിവസം എങ്ങനെയാണ് കടന്ന് പോയത് എന്നും വീണ്ടും വീണ്ടും ഓർമിച്ച് എടുക്കാതിരിക്കുക. ഇനി ഇപ്പൊ ഓർമ്മകൾ അങ്ങനെ തികട്ടി കയറി വന്നാൽ തന്നെ അത് ആരോടും പറയാതിരിക്കുക. കോടതി വിധി മാനിക്കുക. കേട്ടല്ലോ, കോടതി വിധി-അതിലാണ് കാര്യം. -അത് കഴിഞ്ഞു. ആ പൊളിച്ചു കളഞ്ഞ ‘തർക്കമന്ദിര’ത്തിന് മുസ്ലിങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ല എന്നേ ഇനി ആരോടും പറയാവൂ.മാധ്യമങ്ങൾ പലതും ചോദിച്ചെന്നിരിക്കും. ‘ശിലാന്യാസമാണല്ലോ, നിങ്ങളെങ്ങനെ നോക്കിക്കാണുന്നു?’കണ്ണട ഒക്കെ നേരെ വെച്ച്, വളരെ പക്വതയോടെ, അതൊരു അടഞ്ഞ അധ്യായമാണെന്നും കേരളത്തിലെ മുസ്ലിങ്ങൾ കാര്യങ്ങളെ വൈകാരികമായി കാണുന്നവർ അല്ലെന്നും പറയുക. കൂടുതൽ ഒന്നും പറയരുത്. നിങ്ങൾക്ക് ഈ വിഷയം സംസാരിക്കാൻ പോലും താല്പര്യമില്ല എന്നേ ചോദിച്ചയാൾക്ക് തോന്നാവൂ. യഥാർത്ഥത്തിൽ ഈ പ്രശ്നം ഇത്രയും വഷളാക്കരുതായിരുന്നു എന്നും പറയാവുന്നതാണ്. നേരത്തെ തന്നെ മുസ്ലിങ്ങൾ അവകാശ വാദം ഉപേക്ഷിക്കണമായിരുന്നു എന്നും കൂടി പറയാവുന്നതാണ്.

പറഞ്ഞു വന്നത്‌, ബാബറി രാമക്ഷേത്രം അഥവാ മതേതരത്വത്തിന്റെ ‘മൈ”ലുകൾ ബിജെപി എക്സിക്യൂറ്റ്‌ ചെയ്യുന്നു എന്നുണ്ടെങ്കിലും അതിന്റെ മാസ്റ്റർ പ്ലാൻ കോൺഗ്രസ്സിന്റെയാണു. ലീഗും മാപ്ലാടുകളും പഴയ ഖിലാഫറ്റ്‌ കളിച്ച് കൂടെ നിൽക്കുന്നതു ജിന്നയുടെ പോലെ സ്വന്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളിലാണു, അല്ലാതെ ഇന്ത്യയെന്ന രാജ്യത്തോടൊ അതിന്റെ ജനാധിപത്യ മൂല്യങ്ങളോടൊ മതേതര സംസ്കൃതിയോടൊ , അവിടെ ജീവിക്കുന്ന കോടിക്കണക്കിനു സാധാരണ മനുഷ്യരോടൊ എന്തെങ്കിലും പ്രതിപത്തിയൊ പ്രതിബദ്ധതയൊ ഉള്ളതുകൊണ്ടല്ല. ഇനിയെങ്കിലും ഇത്തരം രാഷ്ട്രീയമത നാടകങ്ങളിൽ മയങ്ങാതെ,വിഡ്ഡികളാവാതെ ചുറ്റും കണ്ണുതുറന്ന് കാണുക സത്യങ്ങളെ. നമുക്കു ചുറ്റും പുരോഗമനത്തിന്റെ, ജനനന്മയുടെ പ്രവർത്തനങ്ങൾ നടക്കുന്ന , നടത്തുന്ന ഒരു സംസ്ഥാന സർക്കാർ ഉണ്ടെന്നു മനസ്സിലാക്കി അത്‌ ശക്തിപ്പെടുത്താൻ ജനം ഒറ്റക്കെട്ടായി കൂടെ നിൽക്കുക. ജനാധിപത്യം പുലരട്ടെ.