life story
അടുക്കളയിൽ നിന്ന് ചിരി രംഗത്തേക്ക്
ദീപിക അതിരാവിലെ 4 30 ന് എഴുന്നേൽക്കും. രാവിലെ മുംബൈയിലെ ലോക്കൽ ട്രെയിൻ പിടിക്കണം. ജോലിക്ക് പോകുവാൻ മാത്രമല്ല പോകുന്നവഴി ഇമ്മിറ്റേഷൻ ആഭരണങ്ങളും വിൽക്കണം
156 total views

അടുക്കളയിൽ നിന്ന് ചിരി രംഗത്തേക്ക്
ദീപിക അതിരാവിലെ 4 30 ന് എഴുന്നേൽക്കും. രാവിലെ മുംബൈയിലെ ലോക്കൽ ട്രെയിൻ പിടിക്കണം. ജോലിക്ക് പോകുവാൻ മാത്രമല്ല പോകുന്നവഴി ഇമ്മിറ്റേഷൻ ആഭരണങ്ങളും വിൽക്കണം. രാവിലെ 6 30 ഓടുകൂടി കൈയിൽ ഉള്ളതൊക്കെ വിറ്റു തീർന്നു കഴിയുമ്പോൾ തീരുന്നതല്ല ഈ 45 കാരിയുടെ അന്നത്തെ ദിവസം. അവർക്ക് അഞ്ചു വീട്ടിൽ ജോലിക്ക് പോകുവാൻ ഉണ്ട്. വൈകുന്നേരം 4. 30 മണി വരെ എല്ലുമുറിയെ പണി. ദീപികയിലെ കലാകാരി പുറത്തുവരുന്നത് അവരുടെ ഒരു വീട്ടുകാരിയായ സംഗീത ദാസ് സംഘടിപ്പിച്ച വീട്ടു പണിക്കാർക്ക് വേണ്ടിയിട്ടുള്ള ഒരു ടാലൻറ് ഷോയിലാണ്. ബാക്കിയുള്ള ആളുകൾ സംഗീതം മോണോ ആക്ട് തുടങ്ങിയ കാഴ്ചവെച്ചപ്പോൾ ദീപിക കോമഡി ഷോ ചെയ്തു.
ദീപിക ഒരു സ്റ്റാൻഡ് അപ് കൊമേഡിയൻ എന്ന നിലയിലേക്ക് ഏറെ മുന്നോട്ട് പോയിരിക്കുന്നു.ഇന്ത്യ ഹാസ് ഗോഡ് ടാലൻറ് എന്ന ഷോയിൽ അവർ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. ഇപ്പോൾ അവർക്ക് സ്റ്റാർ പ്ലസ് സി തുടങ്ങിയ പല ചാനലുകളിൽ നിന്നും ക്ഷണമുണ്ട്. പലപ്പോഴും സ്റ്റാൻഡ് ആപ്പ് കോമഡി ഷോകൾ തീരുന്നത് രാത്രി 12 30ന് ആയിരിക്കും. ഈ തമാശകളൊക്കെ പറയുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് ദീപിക ഇങ്ങനെ ഉത്തരം പറയുന്നു.
“ഞാൻ ജോലി ചെയ്യുന്ന സ്ഥലങ്ങളിലൊക്കെ എന്നെ വളരെ താഴ്ന്നവളായിട്ടാണ് വീട്ടുകാർ കാണുന്നത് .ഞാൻ അവർക്ക് ഭക്ഷണം പാചകം ചെയ്യുന്ന വേലക്കാരിയാണ്. എനിക്ക് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പ്രത്യേക പാത്രങ്ങൾ ഉണ്ട്. എനിക്ക് കസേരയിൽ ഇരിക്കാൻ അനുവാദമില്ല.ഞങ്ങൾക്ക് പ്രത്യേകം ലിഫറ്റ് ഉണ്ട് .മറ്റുള്ളവർക്കൊപ്പം ഞങ്ങൾക്ക് യാത്ര ചെയ്തുകൂടാ.എനിക്ക് അവരെ തൊടാൻ അനുവാദമില്ല.പക്ഷെ ഞാൻ ഉണ്ടാക്കിയ ഭക്ഷണം അവർ കഴിക്കും. ഞാൻ ഇതൊക്കെ തമാശ രൂപേണ യാണ് അവതരിപ്പിക്കുന്നുത്.”
ദീപിക തൻറെ ഫലിതങ്ങളുടെ ഭണ്ടാരം തുറക്കുമ്പോൾ കാണികൾ ആർത്തു ചിരിക്കുന്നു .അവർ ഇപ്പോഴും പകൽസമയത്ത് ഇമിറ്റേഷൻ ജൂവലറി വിൽക്കുകയും അഞ്ച് വീടുകളിൽ ആഹാരം പാചകം ചെയ്യുകയും ചെയ്യുന്നു. അവരുടെ ഭർത്താവ് ആസ്മയുടെ ഉപദ്രവവും മറ്റ് അസുഖങ്ങൾ മൂലം കിടപ്പിലാണ്.ഇതൊക്കെയാണെങ്കിലും അവർ ഇപ്പോഴും കുടുംബം പോറ്റാൻ ബുദ്ധിമുട്ടുകയാണ്.
157 total views, 1 views today