കേരളത്തിൽ അഴിമതി മുട്ടോളം എങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ തലവരെ എത്തും

47

ഇന്ത്യാ മഹാരാജ്യത്തിലെ അഴിമതി വളരെ കുപ്രസിദ്ധം ആണല്ലോ. ഒന്ന് പേന ചലിപ്പിക്കണം എങ്കിൽ പോലും മേശയ്ക്കടിയിലൂടെ കൈനീട്ടുന്ന ഗതികേട് ആണ് പല ഉദ്യോഗസ്ഥർക്കും. ജനങ്ങൾക്ക് അർഹതപ്പെട്ടത്‌ ചെയ്തുകൊടുക്കാൻ ആണ് സർക്കാർ ശമ്പളം നൽകുന്നത്. എന്നാൽ ജനങ്ങളും ശമ്പളം എന്ന കിമ്പളം തങ്ങൾക്കു നൽകണം എന്നാണു ഉദ്യോഗസ്ഥർ പറയുന്നത്. ഡോ റോബിൻ കെ മാത്യു വിന്റെ കുറിപ്പ് വായിക്കാം

Robin K Mathew

മൈസൂരിൽ എന്റെ ഭാര്യാ പിതാവ് ഒരു ആവശ്യത്തിനായി ഒരു സർക്കാർ ഓഫിസിനെ സമീപിച്ചു.കേരളത്തിലെതിനു വിപരീതമായി അത്യാവശ്യം മര്യാദ ഒക്കെയുണ്ട്.ഫീസ് Rs 6000 ആണെന്ന് അവർ പറഞ്ഞു.കാര്യം നടന്നു കഴിഞ്ഞപ്പോൾ Rs 5000 മാത്രമെടുത്തു അവർ പറഞ്ഞു.സാറിന് Rs 1000 ഡിസ്‌കൗണ്ട്.എന്തു നല്ല ആചാരം. സർക്കാർ കാര്യത്തിന് ഡിസ്‌കൗണ്ടോ?എന്റെ ഭാര്യാ പിതാവ് റെസിപിറ്റിൽ ഒന്നു കൂടി നോക്കി.Rs 3000 ആണ് സർക്കാർ ഫീസ്.ആ ഉദ്യോഗസ്ഥന്റെ കൈകൂലിയിൽ നിന്നാണ് അയാൾ Rs 1000 ഡിസ്‌കൗണ്ട് കൊടുത്ത്.

കേരളത്തിൽ അഴിമതി ഉണ്ടെന്ന് നമുക്കറിയാം.എന്നാൽ കേരളത്തിലെ രാഷ്ട്രീയവും ഉദ്യോഗസ്ഥവൃന്ദവും മുട്ടോളം അഴിമതിയിൽ മുങ്ങി നിൽക്കുകയാണെങ്കിൽ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിൽ അവർ തലവരെ മുഴുവനായി അഴിമതിയുടെ കയത്തിൽ മുങ്ങി കിടന്ന് ഒരു കുഴൽ മുകളിലേക്ക് ഇട്ടാണ് ശ്വാസം വലിക്കുന്നത് എന്ന് തോന്നി പോകും.

മൈസൂർ കൊട്ടാര വളപ്പിൽ കടല വിൽക്കുന്നവരോട് പോലീസ്കാർ ഓസി കടല അടിക്കുന്നത് കാണാം.വഴിയിൽ ഇരുന്നു കച്ചവടം ചെയ്യുന്ന അപ്പാവികളോട് പോലും അവർ കയ്യ് നീട്ടി അവരുടെ ഓഹരി വാങ്ങും.ഫുഡ് മേളകളിൽ ഓസിൽ ഫുഡ് അടിക്കും.
ട്രാഫിക്ക് നിയമങ്ങൾ എന്ന പുസ്തകം തുറന്നു വച്ചു ഓരോ നിയമവും അക്കമിട്ട് ലംഘിക്കുന്നത് പോലെ തോന്നും. ഓപ്പോസിറ്റ് സൈഡിലൂടെ കിലോമീറ്ററുകളോളം വാഹനം ഓടിക്കുക,രണ്ടും മൂന്നും ബൈക്കുകൾ റോഡിൽ നിര നിരയായി ഓടിച്ചു അതിലുള്ളവർ സംസാരിച്ചു കൊണ്ടു വണ്ടി ഓടിക്കുക തുടങ്ങിയവ പതിവ് കാഴ്ച്ചയാണ്.ഹെൽമെറ്റ് ,ഇൻഡിക്കേറ്റർ തുടങ്ങിയവ ഒക്കെ ഇവിടെ അന്ധവിശ്വാസമാണ് .12-16 വയസുള്ള കുട്ടികൾ മൂന്നു നാല് പേരെ വച്ചു ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.എത്ര നിയമങ്ങളാണ് ഒറ്റയടിക്ക് ലംഘിച്ചതെന്നു നോക്കുക.

ഏറ്റവും സഹിക്കാൻ വയ്യാത്തത് ഇവരുടെ ഫോൺ അടിയാണ്.ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു വാഹനം പോലും മുൻപിലും പുറകിലും ഇല്ലെങ്കിലും ഇവർ ഹോണടിക്കും.വാഹനം മുൻപോട്ട് നീങ്ങണം എന്നുണ്ടെങ്കിൽ ഇവർക്ക് ഫോൺ അടിക്കണം. ഈ ഹോണടി രാത്രി 1 മണിക്കും രണ്ടു മണിക്കും കേൾക്കാം. ഓരോ സംസ്ക്കാരങ്ങൾ രൂപപെടുത്തുന്നതിൽ അവിടുത്തെ നിയമങ്ങൾക്കും ഭരണാധികാരികൾക്കും തന്നെയാണ് പ്രധാന റോൾ. യഥാ രാജാ തഥാ പ്രജ.