ആരാധനാലയങ്ങളിൽ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളിൽ ലൈംഗിക ചിന്തകൾ ഉണ്ടാവാറുണ്ടോ?

614

Intrusive Thoughts നിങ്ങൾക്കുണ്ടോ ? എന്താണ് Intrusive Thoughts ? ഡോ.റോബിൻ കെ മാത്യു( ബിഹേവിയറൽ സൈക്കോളജിസ്റ്റ്) ന്റെ കുറിപ്പ് വായിക്കാം

Robin K Mathew:

ആരാധനാലയങ്ങളിൽ പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളിൽ ലൈംഗിക ചിന്തകൾ ഉണ്ടാവാറുണ്ടോ? അല്ലെങ്കിൽ ഒരു കത്തി കാണുമ്പോൾ അത് ഉപയോഗിച്ച് നിങ്ങൾ ആരെയെങ്കിലും കുത്തുമോ എന്ന ചിന്ത മനസ്സിൽ ആവർത്തിച്ചു വരാറുണ്ടോ? നിങ്ങളുടെ ബന്ധുക്കൾ മാതാപിതാക്കന്മാർ,സഹോദരങ്ങൾ കുട്ടികൾ തുടങ്ങിയവരോട് നിങ്ങളറിയാതെ ലൈംഗികമായി അക്രമം കാണിക്കുമെന്ന് ഭയക്കാറുണ്ടോ?

കയ്യിലിരിക്കുന്ന കൊച്ചുകുട്ടിയെ നിങ്ങൾ താഴെക്ക് എറിയുമെന്നോ /ആരെയെങ്കിലും കൊല്ലും എന്നോ /മതം അനുശാസിക്കുന്ന ഏറ്റവും കൊടിയ പാപം ചെയ്യുമെന്നോ/ പ്രാർത്ഥനയുടെ സമയത്ത് ഉറക്കെ വിളിച്ചു കൂവുമേന്നോ/വികൃത രതികളെക്കുറിച്ചോ/ മലം തിന്നുന്നതിനെ കുറിച്ചോ/ ഇണയുമായി അല്ലാതെ മറ്റൊരു പുരുഷനും/ സ്ത്രീയുമായി രമിച്ചു പോകുന്നതിനെക്കുറിച്ച് ചിന്തകൾ വരുക/പൊതുസ്ഥലത്ത് നഗ്നരായി നിൽക്കും എന്ന ചിന്ത/ ഹാർട്ടറ്റാക്ക് അപകടം തുടങ്ങിയതുകൊണ്ട് മരിക്കണം എന്ന ചിന്ത/ കയ്യോ കാലോ മുറിച്ചു മാറ്റപ്പെടുമെന്ന ചിന്തകൾ.

Intrusive Thoughts - Mindfully Well Counselling Corkമേൽപറഞ്ഞ ഏതെങ്കിലും ഒക്കെ ചിന്തകൾ അലട്ടുന്നു ഒരു വ്യക്തിയാണോ നിങ്ങൾ. ഓർക്കുക നിങ്ങൾ ഒറ്റയ്ക്കല്ല. ഒരുപാട് പേർക്ക് ഏതെങ്കിലുമൊക്കെ സമയത്ത് ഇപ്രകാരമുള്ള ചിന്തകൾ ഉണ്ടാവും. ഇതിന് മനശാസ്ത്രത്തിൽ Intrusive Thoughts എന്നാണ് പറയുന്നത്. സന്യാസികൾ, വൈദികർ കന്യാസ്ത്രീകൾ തുടങ്ങിയവർക്ക് പ്രാർത്ഥനാ സമയത്ത് തികച്ചും പ്രതിലോമപരമായ ലൈംഗിക ചിന്തകൾ ഉണ്ടാകാറുണ്ട്. അവർ അതിനെ സാത്താൻറെ ഉപദ്രവമോ പരീക്ഷണമോ ഒക്കെയായി കാണുന്നു. മദർ തെരേസയ്ക്ക് പോലും ഇത്തരം ചിന്തകൾ ഉണ്ടാവുകയും ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ കൊണ്ട് ബാധയൊഴിപ്പിക്കൽ നടത്തുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള Intrusive Thoughts ഉണ്ടാകുന്നതെന്ന് നോക്കാം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ ഭൂരിപക്ഷം ആളുകളിലും അവരുടെ ജീവിതത്തിൽ ഏതെങ്കിലുമൊക്കെ സമയത്ത് ഇത് ഉണ്ടാവാം എന്നുള്ളതാണ് സത്യം .എന്നാൽ Obsessive Compulsively Disorder, Post Traumatic Stress Disorder എന്നി ലഘു മനോരോഗങ്ങൾ, അമിതമായ ആകുലത, വിഷാദം മൂലം കഷ്ട്ടപെടുന്നവരിൽ Intrusive Thoughts വല്ലാതെ കൂടുന്നു.

പോരാതെ മസ്തിഷ്കത്തിലെ ചില തകരാറുകൾ, ഡിമൻഷ്യ പാർക്കിൻസൺസ് ഡിസീസ് എന്നിവയും ആവർത്തിച്ചുള്ള ഇത്തരം ചിന്തകൾക്ക് കാരണമാവാം . ഡിപ്രഷൻ ഉള്ളവരിൽ ഉണ്ടാവുന്ന Intrusive Thoughts കുറച്ചുകൂടി ഗഹനം ആണ്. അതിവിടെ വിവരിക്കുന്നില്ല. പല Intrusive Thoughts കളും തികച്ചും നിരുപദ്രവകരമായത് ആണെങ്കിലും അതു വല്ലാതെ ശല്യമാകുന്ന അവസരങ്ങളും ഉണ്ട് . അതിൻറെ മൂർദ്ധന്യാവസ്ഥയിൽ അതൊരു വ്യക്തിയെ ആത്മഹത്യയിലേക്കു നയിച്ചേക്കാം.Intrusive Thoughts സൈക്കോതെറാപ്പി സൈക്യാട്രിക് മരുന്നുകൾ എന്നിവ കൊണ്ട് മാറ്റിയെടുക്കാം.