Connect with us

Psychology

സന്തോഷവാനായ ഒരാൾ ആത്മഹത്യ ചെയ്യുന്നെങ്കിൽ കാരണമെന്താകും ?

ആ കോളജിലെ ഒരു താരം തന്നെയായിരുന്നു ജോൺ..ജോണിനെ നോക്കൂ.എത്ര സന്തോഷവനാണ് അവൻ. എന്തൊരു പ്രസരിപ്പാണ് അവനു. കോടിശ്വരനായ ഡോക്ക്റ്ററുടെ മകൻ

 65 total views

Published

on

ഡോ.റോബിൻ കെ മാത്യു
ബിഹേവിയറൽ സൈക്കോളജിസ്റ്റ്

ആ കോളജിലെ ഒരു താരം തന്നെയായിരുന്നു ജോൺ..ജോണിനെ നോക്കൂ.എത്ര സന്തോഷവനാണ് അവൻ. എന്തൊരു പ്രസരിപ്പാണ് അവനു. കോടിശ്വരനായ ഡോക്ക്റ്ററുടെ മകൻ. കലാ-കായിക രംഗങ്ങളിലും മിടുക്കനായിരുന്ന ആ സുന്ദരൻ പയ്യൻ പെൺകുട്ടികളുടെ മനസിലെ ഓമന ആയിരുന്നു. എപ്പോഴും ചിരിച്ച മുഖം മാത്രമായി കാണുന്ന ജോൺ ഏവരുടെയും പ്രിയപ്പെട്ടവൻ തന്നെയായിരുന്നു. അന്ന് രാത്രിയും അവൻ മാതാപിതാക്കൻമാരുടെ ഒപ്പം പതിവുപോലെ ഭക്ഷണം കഴിച്ചു, അവർക്കൊപ്പം വിഡിയോ ലൈബ്രറിയിൽ നിന്നെടുത്ത സിനിമ കണ്ടു .അവർക്ക് മുത്തം കൊടുത്തു ഉറങ്ങാൻ പോയി .രാവിലെ നേരമേറെ വൈകീട്ടും മോൻ എഴുന്നേൽക്കാത്തത് കൊണ്ട് അവന്റെ മുറിയിൽ ചെന്നു നോക്കിയ അമ്മ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. തന്റെ മകൻ മരിച്ചു കിടക്കുന്നു.വിഷം കഴിച്ചാണ് മരിച്ചത്. ജോൺ ഒരു കുറിപ്പും എഴുതി വച്ചിട്ടുണ്ടായിരുന്നു. എനിക്ക് ജീവിതം മടുത്തു എന്ന്. എന്തായിരുന്നു ജോണിന്റെ മരണത്തിന് കാരണം എന്ന് നാട്ടിൽ പല കഥകളും പരുന്നു..
..
ചിരിയിൽ മറഞ്ഞിരിക്കുന്ന വിഷാദരോഗം

മനോരോഗങ്ങൾ അതിൽ പ്രത്യേകിച്ച് വിഷാദരോഗം എന്നു പറയുന്ന ഡിപ്രഷൻ ഒരു പ്രഹേളികയാണ് .അതിൽ തന്നെ ഏറ്റവും മനുഷ്യന് കണ്ടുപിടിക്കാൻ സാധിക്കാത്ത ഒന്നാണ് സ്മൈലിങ് ഡിപ്രെഷൻ. ഉള്ളിൽ വെന്തുരുകുമ്പോൾ പോലും ഇവരുടെ ചെയ്തികളിൽ, മുഖഭാവങ്ങളിൽ വിഷാദത്തിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താൻ സാധിക്കില്ല. ഇത്തരക്കാർ വിവാഹിതരും , നല്ല സാമ്പത്തികമുള്ളവരും,നല്ല ജോലിയും, നല്ല വിദ്യാഭ്യാസമുള്ളവരും, ജീവിതത്തിൽ വിജയിച്ചുവെന്ന് ബാക്കിയുള്ളവർ കരുതുന്നവരും ആയിരിക്കും. ഇവരുടെ അടഞ്ഞ മനസ്സിനുള്ളിൽ നിരാശ, ഉൽക്കണ്ഠ, ആകുലത താനൊരു പരാജയമാണെന്ന തോന്നൽ, കുറ്റബോധം ഒക്കെ നിരന്തരം അലയടിക്കുന്നുണ്ടാവും.വർഷങ്ങളായി ഒരേ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഇവർ ഒരിക്കലും തങ്ങളുടെ പ്രശ്നങ്ങൾ ബാക്കിയുള്ളവരുമായി പങ്കു വയ്ക്കാറില്ല.. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്തു ചിന്തിക്കും എന്ന ഭയത്താൽ അവർ തങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉള്ളത് ബാക്കിയുള്ളവരെ അറിയിക്കില്ല.

എന്തുകൊണ്ടാണ് ഇത് അപകടകരമാകുന്നത്? സ്മൈലിങ് ഡിപ്രഷനും ആത്മഹത്യയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് . മറ്റു വിഷാദരോഗകങ്ങൾക്ക് അടിമയായവർ അമിതമായ ക്ഷീണം, മടി, ഉറക്കമില്ലായ്മ/ അമിതമായ ഉറക്കം, ഊർജ്ജം ഇല്ലായ്മ എന്നിവ കാരണം എഴുന്നേറ്റുപോയി ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണെങ്കിൽ ഇക്കൂട്ടർക്ക് ആത്മഹത്യ ചെയ്യുവാൻ വേണ്ടതിൽ കൂടുതൽ ഊർജസ്വലത ഉണ്ടാവും.പെട്ടെന്ന് ജോലി നഷ്ടപ്പെടുക, ഉറ്റവരുടെ മരണം, വിവാഹമോചനം എന്നിവയാണ് പുരുഷന്മാരിൽ ആത്മഹത്യയ്ക്ക് പെട്ടെന്നുള്ള കാരണം.കുട്ടികൾ ഉള്ളതും നല്ല മാനസിക പിന്തുണ ഉള്ളതും ഒക്കെ ഇവരെ ഇതിൽനിന്നു പിന്തിരിപ്പിച്ചേക്കാം
നമുക്ക് എങ്ങനെ ഇവരെ സഹായിക്കാൻ സാധിക്കും?

മനോരോഗങ്ങൾ മറ്റേത് ശരീര രോഗങ്ങൾ പോലെ ഉള്ളതാണെന്ന് ബോധ്യം ജനങ്ങളിൽ സൃഷ്ടിക്കുവാൻ സാധിക്കണം. ഇക്കൂട്ടരിൽ പലരും പെർഫക്ഷനിസ്റ്റ്കൾ ആയതിനാൽ തങ്ങൾ ദുർബലരാണന്നു പുറത്തറിയാതിരിക്കാൻ അവർ ആവുന്നത് ശ്രമിക്കും. രോഗം ഒരു ദൗർബല്യമല്ല എന്ന ബോധ്യം ഇക്കൂട്ടരിൽ ഉണ്ടാക്കി എടുക്കുക.നിങ്ങളുടെ പങ്കാളി /സുഹൃത്ത്/ ബന്ധുക്കൾ എന്നിവരിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. ഉദാഹരണം ബന്ധങ്ങൾ അറത്തു മുറിക്കുക, ഫോൺ എടുക്കാതിരിക്കുക, സംസാരിക്കുമ്പോൾ ഉത്തരം പറയാതിരിക്കുക തുടങ്ങിയവ..ഇക്കൂട്ടരോട് സംസാരിക്കാൻ ശ്രമിക്കുകയും അവർക്ക് കരുതൽ നൽകുകയും ചെയ്യാം. ഡിപ്രഷൻ ലക്ഷണങ്ങൾ ശ്രദ്ധിക്കുക .എല്ലാത്തിനുമുപരി ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുക.

ജീവിതത്തിൽ എന്തെങ്കിലും പരാജയങ്ങൾ കൊണ്ടോ പ്രതിസന്ധികൾ കൊണ്ടോ ഉണ്ടോവുന്ന ഡിപ്രഷൻ ആണ് റിയാക്ടീവ് ഡിപ്രഷൻ . മസ്തിഷ്കത്തിലെ രാസപദാർത്ഥങ്ങളുടെ വ്യതിയാനം ആണ് മനോരോഗികളുടെ ഒരു പ്രധാന കാരണം എന്ന് പറയാമെങ്കിലും മെഡിക്കൽ സയൻസിൽ ഇഡിയോപതിക്ക് കോസ് അഥവാ കാരണം അറിയാത്തവ എന്ന കൂട്ടത്തിൽ സ്മൈലിങ് ഡിപ്രഷൻ ഉൾപ്പെടുത്താം. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉള്ളതുകൊണ്ടോ അല്ലെങ്കിൽ പുറമേ കാണാവുന്ന എന്തെങ്കിലും ലക്ഷണങ്ങളോടുകൂടിയോ ഈ രോഗം പ്രത്യക്ഷപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വിഷാദം ഉണ്ട് എന്ന് ഒരാൾ തിരിച്ചറിയുന്ന നിമിഷത്തിൽ തന്നെ ഒരു മനോരോഗ വിദഗ്ധന്റെ അടുത്ത എത്തുക. മരുന്നുകൾ തുടങ്ങുക എന്നുള്ളതാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ള കാര്യം.

 66 total views,  1 views today

Advertisement
Advertisement
cinema18 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema2 days ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema3 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment3 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema4 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema5 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema6 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema7 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement