COVID 19
വാക്സിനുകൾ വരുമ്പോൾ എന്ത് സംഭവിക്കും ?
പല മതങ്ങളും ആചാരങ്ങളും ലോകചരിത്രത്തിൽ പലപ്പോഴും പല ഏകാധിപത്യ സംവിധാനങ്ങളെയും കീഴിൽ അമർന്നു പോയിട്ടുണ്ട്.അവ നിശബ്ദമായി വർഷങ്ങളോളം ഉറങ്ങി കിടന്നു. പക്ഷേ ഒരു അവസരം
169 total views

വാക്സിനുകൾ വരുമ്പോൾ എന്ത് സംഭവിക്കും?
പല മതങ്ങളും ആചാരങ്ങളും ലോകചരിത്രത്തിൽ പലപ്പോഴും പല ഏകാധിപത്യ സംവിധാനങ്ങളെയും കീഴിൽ അമർന്നു പോയിട്ടുണ്ട്.അവ നിശബ്ദമായി വർഷങ്ങളോളം ഉറങ്ങി കിടന്നു. പക്ഷേ ഒരു അവസരം കിട്ടിയപ്പോൾ അത് പൂർവാധികം ശക്തി പ്രാപിക്കുകയാണ് ചെയ്തത്. അതെ ഇതുതന്നെയാണ് ഈ കൊറൊണാ കാലത്തും അതു കഴിഞ്ഞും സംഭവിക്കാൻ പോകുന്നത്.ലോക പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ റിച്ചാർഡ് ഡ്വാക്കിൻസിന്റെ ‘Viruses of the Mind’ എന്ന പ്രബന്ധത്തിൽ ദൈവത്തെയും മതത്തെയും മനുഷ്യമനസ്സിനെ ബാധിക്കുന്ന വൈറസുകൾ എന്നാണ് നിർവചിക്കുന്നത്. ദൈവ വൈറസിന്റെ ഏറ്റവും ഫലഭൂയിഷ്ടമായ ‘ഹോസ്റ്റ്’ ആണ് മനുഷ്യൻ
കൊറോണാ കാലത്ത് ഒന്നും ചെയ്യാനില്ലാതെ പഞ്ചപുച്ഛമടക്കി മുറിക്കുള്ളിൽ ഒതുങ്ങുന്ന സകല മതങ്ങളും അനുകൂലമായ സാഹചര്യത്തിൽ പൂർവാധികം ശക്തിയോടെ തന്നെ തിരിച്ചുവരും.
ഒരു ലോക്കൽ ജോത്സ്യൻ മുതൽ കോർപ്പറേറ്റ് ദൈവങ്ങളും ആഗോള മതങ്ങളും ഞാൻ മുൻപേ എന്ന് പറഞ്ഞു എട്ടുകാലി മമ്മൂഞ്ഞിസം പുറത്തിറക്കും. തങ്ങളുടെ പ്രവർത്തികളുടെ/ പ്രാർഥനകളുടെ/ ദൈവത്തിൻറെ കഴിവ് കൊണ്ടാണ് ഈ മഹാമാരിയെ മനുഷ്യർ അതിജീവിച്ചത് എന്നു പറയുമ്പോൾ ലോകത്തിലെ ഭൂരിപക്ഷവും അത് വിശ്വസിക്കും. കാരണം മതം തന്നെ യുക്തിയെ തകർക്കുന്ന ഒരു വൈറസാണ്.
കേവല യുക്തിയെ ശരിക്കും തകർക്കുന്ന , ശാസ്ത്രം കണ്ടു പിടിച്ച വൈറസുകൾ വേറെയുണ്ട് എന്നോർക്കുക അതിനെപ്പറ്റി പറയാം.പൂച്ചയുടെ ഗന്ധത്തോടു എലികൾക്ക് സ്വഭാവികമായി വികർഷണം തോന്നുകയും പൂച്ചയിൽ നിന്ന് രക്ഷപ്പെടാൻ അവരെ സഹായിക്കുകയും ചെയ്യുന്നു . . എന്നാൽ ചിലയിനം പ്രോട്ടോസോവ ബാധയേൽക്കുന്ന എലികൾക്ക് ആകട്ടെ പൂച്ചയുടെ ഈ ഫെറമോൺ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഫലമോ ഇത്തരം ബാധയേറ്റ എലികൾ പൂച്ചയുടെ സാന്നിധ്യത്തെ ഭയക്കാതെ വരികയും ഒടുവിൽ പൂച്ചയുടെ ഇരയാവുകയും ചെയ്യുന്നു.
ഇതുപോലെതന്നെ ഉറുമ്പിന്റെ മസ്തിഷ്കത്തെ lancet fluke എന്ന ഒരു വൈറസ് ബാധിച്ചു കഴിഞ്ഞാൽ,അവ വളർന്നു നിൽക്കുന്ന പുല്ലിന്റെ അഗ്രത്തിലേക്ക് ഇഴഞ്ഞു കയറും. സ്വാഭാവികമായും മൃഗങ്ങൾ, പുല്ലിന്റെ അഗ്രഭാഗം ആണല്ലോ ആദ്യം ഭക്ഷിക്കുന്നത്. പശുവിന്റെ ആമാശയത്തിലെത്തുന്ന ഈ ഫ്ലൂക്ക് വൈറസ് അവിടെ മുട്ടയിടുന്നു. ഈ പ്രക്രിയ അവിടംകൊണ്ടും അവസാനിക്കുന്നില്ല പശുവിന്റെ ചാണകം തിന്നുന്ന ഒച്ചിന്റെ ദഹനഗ്രന്ഥിയിലെത്തുന്ന ഫ്ലൂക് മുട്ട, അതിന്റെ വിസർജ്യത്തിലൂടെ പുറത്തുവരികയും വീണ്ടും ഉറുമ്പിന്റെ ആഹാരമാവുകയും ചെയ്യുന്നു.കാത്തിരുന്ന് കാണുക-കൊറോണാ എന്ന വൈറസിനെ മനുഷ്യരാശി കീഴടക്കിയാലും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ പോകുന്ന മതം എന്ന വൈറസിനെ.
വംശീയ കലാപങ്ങൾക്ക് ഇറങ്ങി തിരിക്കുകയും,അതിന് തിരി കൊളുത്തുകയും ചെയ്യുന്ന ആളുകളെ ഭരിക്കുന്നത് ഗോത്ര വർഗ്ഗ മനോഭാവങ്ങളാണ്.ഈ മനോഭാവമാകട്ടെ തന്റെ ഗോത്രത്തിന് പുറത്തുള്ളവരെയെല്ലാം ശത്രുക്കളായി കാണുവാൻ പ്രേരിപ്പിക്കുന്നു,.ന്യൂറോ സൈക്കാട്രിസ്റ്റ് ഡോ.ഏറ ദത്തയുടെ അഭിപ്രായത്തിൽ ഈ ഗോത്രീയ മനോഭാവം മനുഷ്യനെ ഗുഹാ മനുഷ്യന്റെ അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു.തന്റെ ചുരുങ്ങിയ അതിർത്തി പ്രദേശത്തേക്ക് കടന്നു വരുന്നവരെ നിഷ്ക്കരുണം വധിക്കുവാനാണ് ഈ സമയത്തുള്ള ചോദന.ഇതിൽ ഇരയാകുന്നവർ ,ഭൂരിപക്ഷ ഗോത്രത്തിന് പുറത്തുള്ളവരാണ്. ഈ പരദേശീസ്‌പര്‍ദ്ധ (Xenophobia) തങ്ങളുടെ ഗോത്രത്തിന് ചുറ്റുമുള്ളവരെ ദുഷ്ടരും ,തങ്ങൾക്ക് ഭീഷണിയും ,ക്രൂരരും,കാരുണ്യം അർഹിക്കാത്തവരുമായി ചിന്തിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു.
.
170 total views, 1 views today