Robin K Mathew
Behavioural Psychologist/Cyber Psychology Consultant

കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഒരു ഉത്തരവാണ് സ്കൂളുകളിൽ ഡൊണേഷൻ മേടിക്കാൻ പാടില്ലെന്നും ചെറിയ ക്ലാസുകളിലേക്ക് എൻട്രൻസ് എക്സാം നടത്താൻ പാടില്ല എന്നും. ഈ വിധി വളരെയേറെ സ്വാഗതാർഹമാണ് എന്നിരിക്കെ തരിമ്പു പോലും വ്യത്യാസം തങ്ങളുടെ നടത്തിപ്പിൽ ഒരു മാനേജ്മെൻറ് പോലും നടത്താൻ ഉദ്ദേശിക്കുന്നില്ല എന്ന വിശ്വാസം സർക്കാറുകൾക്കുണ്ട്. കുറച്ചു വർഷം മുമ്പ് സർക്കാർ ഇതുപോലെ വിചിത്രമായ ഒരു പ്രസ്താവന നടത്തിയിരുന്നു. ചില മാനേജ്മെന്റെ കോളേജുകളിൽ അധ്യാപക നിയമനത്തിന് തലവരിപ്പണം മേടിക്കുന്നണ്ട് അത്രേ. സൂര്യൻ ഒരു നക്ഷത്രമാണ് എന്ന് ഞാൻ ഇന്നലെ അറിഞ്ഞു എന്നു ഒരു ശാസ്ത്രജ്ഞൻ പറയുന്നതുപോലെ.

കേരളത്തിലെ ചില സ്കൂളുകളിൽ ഒരു ലക്ഷം രൂപയാണ് ഒന്നാം ക്ലാസിലേക്ക് ഡൊണേഷൻ മേടിക്കുന്നത് . ഇതിലും വളരെ ഭീകരമാണ് കേരളത്തിനുപുറത്തെ അവസ്ഥ. എൽകെജിയിലും, യുകെജിയിലും ഉണ്ട് ഡൊണേഷൻ,ഇന്റർവ്യൂ, Group discussion,DNA test തുടങ്ങിയവ .കേരളത്തിൽ ഒന്നാം ക്ലാസിൽ ഒരു വർഷം ഒരു കുട്ടി പഠിച്ചിറങ്ങുന്നതിന് ശരാശരി മുപ്പതിനായിരം രൂപ മുതൽ 60,000 രൂപ വരെ ഫീസ് ആകുന്നുണ്ട്. എന്തിനാണ് ഇത്രയും ഫീസ് എന്ന് ചോദിക്കരുത്. ലോകോത്തര മേന്മയുള്ള ഓക്സ്ഫോർഡ് ഹാർവാർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ പഠിച്ച ആളുകൾ ഒന്നുമല്ല ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത്.

5000 രൂപ മാസ ശമ്പളം മേടിക്കുന്ന ഒരു അധ്യാപിക കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു.MA. BEd കാരി. പത്തനംതിട്ടയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിപ്പിക്കുന്ന ഒരു ബന്ധുവിന് കിട്ടുന്ന ശമ്പളം 8500 ആണ്. ഇവരൊന്നും തൊഴിലാളി വർഗത്തിൽ പെടാത്തത് കൊണ്ട് പിന്നെ കുഴപ്പമൊന്നുമില്ല.
എറണാകുളത്തെ ഏറ്റവും പ്രശസ്തമായ പല സ്കൂളുകളിളും ശമ്പളം കൊടുക്കാനുള്ള മടിയെ കുറിച്ചുള്ള കഥകൾ കുപ്രസിദ്ധമാണ്. നിങ്ങൾ ഇത്രയധികം ഫീസ് വാങ്ങുന്നത് പിന്നെ എന്തിനാണ് ? ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുമ്പോൾ ഹോട്ടൽ പണിയാനുള്ള ഉള്ള ചെലവിന്റെ ഒരു അംശം കൂടി നിങ്ങൾ തരണം എന്ന് പറഞ്ഞാൽ നിങ്ങൾ കൊടുക്കുമോ? പിന്നെ എന്തിനാണ് നിങ്ങൾ ഡൊണേഷൻ ഫീസ്, എസ്റ്റാബ്ലിഷ്മെൻറ് ഫീസ്, ക്യാപിറ്റേഷൻ, ബിൽഡിങ് ഫണ്ട് എന്നൊക്കെ പറഞ്ഞ് പണം വാങ്ങുന്നത്? ഏൽ കെ ജിയിൽ അഡ്മിഷൻ നടത്താൻ എന്തിനാണ് നിങ്ങൾ എൻട്രൻസ് ടെസ്റ്റ് നടത്തുന്നത്?

ഇത്രയും ഫീസും വാങ്ങി നിങ്ങൾ ഈ കുരുന്നുകൾക്ക് ദിവസവും പാലിൽ സ്വർണം കലക്കി കൊടുക്കുണ്ടോ? ഈ ഭീമൻ ഫീസും, ഇന്റർനാഷണൽ ലേബലും ടാഗിൽ ചാർത്തി,ഈ ചുമട് തങ്ങികൾ പത്താംക്ലാസ് ആകുമ്പോൾ എന്ത് മേന്മയാണ് ആർജ്ജിക്കുന്നത്. അമേരിക്കൻ കമ്പനികളിലെ വല്ല്യ ജോലിക്കാരാണ് എന്നതൊഴിച്ചാൽ എന്താണ് ഇന്ത്യക്കാരന് ലോകത്തിനു നൽകുന്ന സംഭാവന?പ്രൈമറി സ്‌കൂൾ മുതലുള്ള ഈ ചൂഷണം നിർത്താൻ ഏതെങ്കിലും ഒരു സർക്കാർ തയ്യാറാകുമോ ?സർക്കാർ സ്‌കൂളിൽ അദ്ധ്യാപകർക്ക് ലഭിക്കുന്ന ഭീമമായ ശമ്പളത്തിന്റെ ഒരു പങ്ക് ഈ സ്‌കൂളുകളിലെ പാവം അധ്യാപർക്കും കൂടി സർക്കാർ ഗ്രാന്റ് ആയി നൽകാൻ കനിവുണ്ടാകണം.

ഒരേ ജോലി ചെയ്യുന്ന,ഒരു വിദ്യാഭ്യാസ നിലവാരമുള്ള ഒരു പറ്റം ജനങ്ങളെ ഒരു ടെസ്റ്റ് എഴുതി എന്നതിന്റെ പേരിൽ രണ്ടു തട്ടിൽ നിറുത്തുന്നത് എന്ത് ന്യായം?അതുമല്ലെങ്കിൽ മത/വർഗ്ഗ? മനുഷ്യ ദൈവ സംഘടനകൾ നടത്തുന്ന എയ്ഡഡ് സ്കൂളുകളിലേക്ക് കോഴ കൊടുക്കുവാൻ പ്രാപ്തിയുള്ളവർക്ക് വീണ്ടും അതിഭീമമായ ശമ്പളം. (പ്രളയത്തിൽ സർക്കാരിലേക്ക് പണം കൊടുക്കുവാൻ ഏറ്റവും വിമുഖത കാണിച്ചത് ഇതേ എയ്ഡഡ് സ്ക്കൂൾ അധ്യാപകരാണ് എന്നു സ്മരിക്കുന്നു)

 

എല്ലാത്തിനുമുപരി ഇതിൻറെ പരിസമാപ്തിയാണ് രസം. പ്ലസ് ടു കഴിഞ്ഞു അല്ലെങ്കിൽ എൻജിനീയറിങ് കഴിഞ്ഞോ എങ്ങനെയെങ്കിലും വിദേശത്ത് പോവുക എന്നതാണ് ഓരോ ഇന്ത്യക്കാരുടെ മോക്ഷ ലക്ഷ്യം .ചൈനക്കാരോ ഇസ്രായേൽക്കാരോ അറബികളോ ചെയ്യുന്ന പോലെ അമേരിക്കയിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഉള്ള ഏറ്റവും പ്രശസ്തമായ സർവകലാശാലയിൽ നിന്ന് ബിരുദം എടുത്തു തിരിച്ചുവന്നു സ്വന്തം രാജ്യത്തിന് സംഭാവന നൽകാൻ ഒന്നുമല്ല ഇവർ പോകുന്നത്. എങ്ങനെയെങ്കിലും ഈ രാജ്യം ഒന്ന് വിടുക എന്നുള്ള ചിന്ത മാത്രം. പൊതുഖജനാവിലെ പണംമുടക്കി ഗ്രാൻഡ് ഓടുകൂടി IIT കളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ഒരേ ചിന്ത മാത്രം. എങ്ങനെയെങ്കിലും ഇന്ത്യ വിടുക.

 

സിഎൻഎൻ നടത്തിയ ഒരു ഇൻറർവ്യൂൽ നാരായണമൂർത്തിയുടെ തനിനിറം ഇതിൽ പുറത്തുവരുന്നു. ഐഐടിയിൽ പഠിച്ച ആളുകൾ മുഴുവൻ എങ്ങനെയെങ്കിലും വിദേശത്ത് പോകുവാൻ വേണ്ടി ശ്രമിക്കുകയാണ് എന്ന് അവതാരകയോട് യോജിക്കുന്ന അദ്ദേഹം അവസാനം ഇങ്ങനെ പറയുന്നു. വാസ്തവത്തിൽ എന്റെ മകനെ ഞാൻ IIT യിൽ പഠിപ്പിക്കാൻ വേണ്ടി ശ്രമിച്ചതാണ്. അവന് എൻട്രൻസ് കിട്ടിയില്ല. ഞാൻ അവനെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ വിട്ടു.മരം കയറുന്നതാണ് ആത്യന്തികമായ സ്കിൽ എന്ന് കരുതുമ്പോൾ അണ്ണാനും കുരങ്ങനും ജയിച്ചു കയറുകയും സിംഹവും ആനയും പരാജയപ്പെടുകയും ചെയ്യും.

Leave a Reply
You May Also Like

വെറും കയ്യാല്‍ പെന്‍സിലും പേപ്പറും ഉപയോഗിച്ച് ഒരു വൃത്തം വരയ്ക്കുന്നതെങ്ങിനെ ?

കോമ്പസില്ലാതെ വെറും കയ്യോടെ ഒരു വൃത്തം വരയ്ക്കുന്നതെങ്ങിനെ എന്ന ചോദ്യം ഇന്‍സ്ട്രുമെന്‍റെഷന്‍ ബോക്സില്ലാതെ പരീക്ഷാ ഹാളില്‍ കയറിയ ഏതൊരു മാത്തമാറ്റിക്സ് വിദ്യാര്‍ഥിയെയും കുഴക്കുന്ന ഒരു ചോദ്യമായിരിക്കും. പലരും പല വിധത്തില്‍ ശ്രമിച്ചു കാണും. ഇവിടെ യൂട്യൂബ് യൂസറായ ദേവ് ഹാക്സ് സിമ്പിള്‍ സ്റ്റെപ്പുകള്‍ വഴി അക്കാര്യം നമ്മെ പഠിപ്പിക്കുകയാണ്.

നിങ്ങള്‍ക്കറിയാമോ…? – ഹഫീസ്

കാര്‍ ബാറ്ററികളില്‍ സല്‍ഫുരിക് ആസിഡ് ആണ് ഉപയോഗിക്കുന്നത്

നിങ്ങളുടെ കുട്ടി ഒരു ‘ജീനിയസ്’ ആണെന്നതിൻ്റെ സൂചനകൾ ഇവയാണ്…

നിങ്ങളുടെ കുട്ടി ഒരു ‘ജീനിയസ്’ ആണെന്നതിൻ്റെ സൂചനകൾ ഇവയാണ്..  ഓരോ കുട്ടിക്കും അതുല്യമായ ഗുണങ്ങളും വളർച്ചയ്ക്കുള്ള…

നഴ്സിംഗ് പഠനം ആസ്ട്രേലിയയിൽ, പഠനത്തിനൊപ്പം ജോലിയും

നഴ്സിംഗ് പഠനം ആസ്ട്രേലിയയിൽ. പഠനത്തിനൊപ്പം ജോലിയും. കൂടുതൽ വിവരങ്ങൾക്ക് എഡൂപ്റസ് വെബിനാറിൽ പങ്കെടുക്കാം 12-07-2022 ചൊവ്വാഴ്ച…