ഒരു മുൻ പ്രധാനമന്ത്രി നേരിട്ട അവസ്ഥ ഇതാണെങ്കിൽ എന്ത് നിയമവാഴ്ചയും എന്ത് നീതിയും ആയിരിക്കും ഇപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളത്

0
270

Robin K Mathew

സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ DIG ശ്രി ടിജെ ജേക്കബ് പറയുന്ന ഒരു സംഭവം ഉണ്ട്. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറെയും കൊണ്ട് അദ്ദേഹത്തിൻറെ മണ്ഡലമായ യുപിയിലെ ബലിയിലേക്ക് യാത്ര പോയ സംഭവം.

യുപിയിലും ബിഹാറിലും ഒന്നും ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുവാൻ ടിക്കറ്റ് എടുക്കാറില്ല. ഓഫീസ് സമയങ്ങളിൽ അവർ ട്രെയിനിന്റെ എല്ലാ കമ്പാർട്ട്മെൻറ്ലേക്കും ടിക്കറ്റില്ലാതെ കയറും.ഈ യാത്രയിലും ലക്നൗ കഴിഞ്ഞപ്പോൾ ആളുകൾ ആദ്യം സെക്കൻഡ് ക്ലാസിലും പിന്നീട് എസി കമ്പാർട്ട്മെന്റിലും ഇടിച്ചുകയറി .ചന്ദ്രശേഖർ യാത്രചെയ്തിരുന്ന ഫസ്റ്റ്ക്ലാസ് എസി കമ്പാർട്ട്മെൻറ്ലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച അവരെ എസ്പിജി തടഞ്ഞു. എന്നാൽ നിയമവാഴ്ചയെ പറ്റി കേട്ടുകേൾവി പോലുമില്ലാത്ത അവർ ഫസ്റ്റ് ക്ലാസ് AC കമ്പാർട്ട്മെന്റിലേയ്ക്ക് ഇടിച്ചുകയറി. എസ്.പി.ജി അവരെ തടയുന്നതിൽ പരാജയപ്പെട്ടു .

കൂപ്പകൾ ഓരോന്നായി അവർ കൈവശപ്പെടുത്തി. അവസാനം ഒരു കൂപ്പയിൽ മുൻ പ്രധാനമന്ത്രി ആണ് യാത്ര ചെയ്യുന്നതെന്നും അങ്ങോട്ടെങ്കിലും കയറരുതെന്നും എസ്പിജി അഭ്യർത്ഥിച്ചു .അതുപോലും അവർ വക വയ്ക്കുവാൻ തയ്യാറായില്ല .എസ്പിജി തോക്കെടുത്ത് ചൂണ്ടി പിന്മാറാൻ ആവശ്യപ്പെട്ടിട്ടും അവർ പിന്മാറിയില്ല . നിവർത്തിയില്ലാതെ അതിൽ ഒരു സേനാംഗം തോക്കെടുത്ത്
മുൻപിൽ ഉണ്ടായിരുന്നു ഒരാളുടെ കാൽക്കൽ നോക്കി വെടിവെച്ചു .എന്നാൽ അയാൾ പെട്ടെന്ന് കുനിഞ്ഞതുകൊണ്ട് ബുള്ളറ്റ് അയാളുടെ തലയിൽ കൊള്ളുകയും അവൻ തൽക്ഷണം മരിക്കുകയും ചെയ്തു .

പിന്നീട് നടന്നത് ഒരു കലാപമായിരുന്നു .ആളുകൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. അവർ കൂട്ടം കൂടി ട്രെയിനിന് കല്ലെറിഞ്ഞു. അവസാനം ട്രെയിനിന് അവർ തീ വെക്കുകയും ചെയ്തു . SPG ചന്ദ്രശേഖറെ ബാത്റൂമിൽ ഒളിപ്പിച്ചു.അവസാനം അവിടെയും പുക മൂടി. അവസാനം ഒരു തരത്തിൽ മണ്ഡലത്തിൽ കാത്തുനിന്നിരുന്ന പ്രൊട്ടക്ഷൻ ഗ്രൂപ്പ് കാറുമായി എത്തി പ്ലാറ്ഫോമിന്റെ പുറകിലൂടെ അദ്ദേഹത്തെ രക്ഷിച്ചു കൊണ്ടുപോയി .ഈ സംഭവം കേട്ടപ്പോൾ എൻറെ മനസ്സിൽ വന്ന ഒന്നു കാര്യങ്ങളാണ് താഴെ ചേർക്കുന്നത്.യുപി എന്ന സംസ്ഥാനത്തിൻറെ അവസ്ഥ ഇത്ര ഭീകരമാണോ?

ഒരു മുൻ പ്രധാനമന്ത്രിക്ക് പോലും സമാധാനത്തോടെ യാത്ര ചെയ്യാൻ പറ്റാത്ത ഒന്നാണല്ലോ നമ്മളുടെ ഇന്ത്യൻ റെയിൽവേ .നമ്മുടെ കേരളത്തിൽ II ക്ലാസിൽ പോലും ടിക്കറ്റ് എടുക്കാതെ ഒരു 2 കിലോമീറ്റർ യാത്ര ചെയ്താൽ അവനെ റെയിൽവേ ക്രൂശിൽ തറക്കും.എന്നാൽ നോർത്ത് ഇന്ത്യയിൽ ഇതേ റയിൽവേ മേധാവികൾക്ക് എത്തിനോക്കാൻ പോലും ഭയമാണ് .കേരളം വിട്ടാൽ എന്ത് നിയമവാഴ്ച്ച ?ഒരു മുൻ പ്രധാനമന്ത്രി നേരിട്ട അവസ്ഥ ഇതാണെങ്കിൽ എന്ത് നിയമവാഴ്ചയും എന്ത് നീതിയും ആയിരിക്കും ഇപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളത് .അവിടെയൊക്കെ ഇലക്ഷൻ നന്നായി നടക്കുന്നു എന്ന് നമ്മൾ കരുതുന്നുണ്ടല്ലോ.