‘ജർമ്മനിയിലെ സുന്ദരിയായ മദാമ്മയുടെ ചാമ്പിക്കോ കണ്ട യുവാവ് ഞെട്ടി’

റോബിൻ കെ മാത്യു
(Behavioural Psychologist/Cyber Psychology Consultant)

ജർമ്മനിയിലെ ഫ്രാങ്ക്ഫെർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഉള്ള ലുഫ്താൻസ വിമാനം കാത്തിരിക്കുകയാണ്. ഫ്ലൈറ്റ് ഓവർ ബുക്ക്ഡ് ആണ്. ആളുകൾ തിക്കിത്തിരക്കി ബഹളം കൂട്ടുകയാണ്. ജർമ്മനിയിലും അമേരിക്കയിലും ജോലിയുള്ള നല്ല ഐടി തൊഴിലാളികൾ. അവരെ നിയന്ത്രിക്കാൻ ജീവനക്കാർ നന്നായിട്ട് പാടുപെടുന്നുണ്ട്. അവസാനം വിമാനത്തിന്റെ കവാടത്തിലേക്ക് ഉള്ള ബെൽറ്റ് ഊരിയിട്ടു മദാമ്മ ഇങ്ങനെ പറഞ്ഞു. ശരി, പോയി എല്ലാരുടെ കൂടി ഇടിച്ചു കുത്തി കയറു.(ഫീലിംഗ് -ചാമ്പിക്കോ മമ്മൂട്ടി.jpg) ഇന്ത്യക്കാരൻ എന്ന നിലയ്ക്ക് അഭിമാനം ഉണ്ടാകേണ്ട രംഗം.

ഫേസ്ബുക്കിലെ പോസ്റ്റുകളുടെ റീച്ച് കൂട്ടാൻ എന്ത് ചെയ്യണം? ഒരുപക്ഷേ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്ന ഓരോ വ്യക്തിയും ചിന്തിക്കുന്ന ഒരു ചോദ്യം ആയിരിക്കുമിത്. തങ്ങളുടെ പോസ്റ്റുകൾ കൂടുതൽ ആളുകൾ കാണുവാനും അംഗീകരിക്കപ്പെടാനും എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു. ചിലർ പറയാറുണ്ട് -ഞാൻ റീച് ഒന്നും നോക്കാറില്ല. പറയാനുള്ളത് പറയുന്നു എന്ന്. ഇത് വെറും വെറും കപടനാട്യം ആണ് എന്ന് പറയേണ്ടതില്ലല്ലോ.

ഞാൻ തീർച്ചയായിട്ടും പോസ്റ്റുകൾ ഇടുന്നത് അത് കൂടുതൽ ആളുകളിലേക്ക് എത്തണമെന്ന ആഗ്രഹത്തോടെയാണ്. അടുത്തിടെ ഞാൻ എഴുതിയ ഒരു പോസ്റ്റ് പത്ത് പേരാണ് എനിക്ക് വാട്സാപ്പിൽ അയച്ചു തന്നത്. എന്റെ പേര് അതിലില്ല.ഞാൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലും അംഗം അല്ല എന്നോർക്കണം.
ഫേസ്ബുക്ക് പോസ്റ്റുകൾക്ക് റീച്ചു കൂട്ടുന്നത് എങ്ങനെ എന്ന് ചോദിച്ച് ഒരു പോസ്റ്റ് ഇട്ടാൽ 100 അഭിപ്രായങ്ങളുമായി ആൾക്കാർ വരും. അതിൽ ചില പ്രധാനമായ നിർദേശങ്ങളാണ്. തിങ്കളാഴ്ച ഒരിക്കലും പോസ്റ്റ് ഇടരുത്. ആളുകൾ ജോലിക്ക് പോകാനുള്ള തിരക്കായിരിക്കും. രാവിലെ എട്ടുമണിക്ക് ഇടണം, അല്ലെങ്കിൽ 11 മണിക്ക്. അല്ലെങ്കിൽ ഞായറാഴ്ച ഇടണം. വാസ്തവത്തിൽ ഇതൊക്കെ ആന മണ്ടത്തരങ്ങൾ മാത്രമാണ് എന്നുള്ളതാണ് സത്യം.

 

റീച്ചുകൾ തീരുമാനിക്കുന്നത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അൽഗോരിതം ആണ്. അത് സ്വയം പഠിച്ച് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ. അതിൽ ഒരുപാട് പരാമീറ്റേഴ്‌സ് ഉണ്ട്. ഇതിനെപ്പറ്റി ഗവേഷണം നടത്തിയ ഏതാണ്ട് 10 പഠനങ്ങൾ ഞാൻ വായിച്ചു മനസ്സിലാക്കി .പക്ഷേ അത് ഈ പോസ്റ്റിന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങുന്നില്ല എന്നതുകൊണ്ട് എഴുതുന്നില്ല.

ഫേസ്ബുക്ക് അൽഗോരിതങ്ങൾ കൃത്യമായി ആരും പ്രോഗ്രാം ചെയ്യുന്നതല്ല .ആർട്ടിഫിഷൽ ഇൻറലിജൻസ് അൽഗോരിതങ്ങൾ സ്വയം കാര്യങ്ങൾ പഠിക്കുകയാണ് ചെയ്യുന്നത്. ഈ ലേണിങ് നടക്കുന്നതാകട്ടെ അവർ കളക്ട് ചെയ്യുന്ന നമ്മളുടെ ഡിജിറ്റൽ ഇന്റെറാക്ഷൻ ഡേറ്റായിൽ നിന്നുമാണ്. അടുത്തകാലത്ത് ആമസോണും ഫേസ്ബുക്കും അവരുടെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അൽഗോരിതങ്ങൾ പിൻവലിച്ചിരുന്നു . ഈ അൽഗോരിതങ്ങൾ തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് അതുണ്ടാക്കിയ ആൾക്ക് പോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥ വന്നു.

ഇന്ത്യയിലെ ആളുകളുടെ സ്വഭാവം അനുസരിച്ച് ഒക്കെ തന്നെയാണ് ഈ അൽഗോരിതം കാര്യങ്ങൾ പഠിക്കുന്നത് . ഇവിടുത്തെ ഭൂരിപക്ഷ രാഷ്ട്രീയത്തെയും ഭൂരിപക്ഷ വർഗീയതയെയും പിന്തുണയ്ക്കുന്ന പോസ്റ്റുകൾക്ക് നല്ല റീച്ചു കിട്ടും എന്നുള്ളത് ഏവർക്കും അറിയാം. ഏതൊരു കോർപ്പറേറ്റ് കമ്പനിയെയും തോൽപ്പിക്കുന്ന രീതിയിലുള്ള സൈബർ സെല്ലുകൾ ഉള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾ ,ഏറ്റവും അടുക്കും ചിട്ടയോടും കൂടി, കോടികൾ ചെലവിട്ട് നടത്തുന്ന സൈബർ ഇൻജക്ഷൻ മൂലമാണ് ഇത് സംഭവിക്കുന്നത്. ഭൂരിപക്ഷം ആളുകളും ഇഷ്ടപ്പെടുന്നു എന്ന ഒറ്റ കാരണം കൊണ്ട് അതാണ് ഇന്ത്യയുടെ മുഖ്യധാരാ എന്ന ഈ അൽഗോരിതം പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിൽ ഫേസ്ബുക്ക് മുതലാളിക്ക് വ്യക്തമായ പങ്കു ഒന്നും ഉണ്ടാവാൻ സാധ്യതയില്ല. യോദ്ധാ എന്ന സിനിമയിലെ ഒരു ഡയലോഗ് ഉണ്ട്. അശോകന് അല്പം ക്ഷീണം ഒക്കെ ആവാം. ഇന്ത്യക്കാർക്ക് എന്തു മതി എന്നുള്ള കാര്യം മനുഷ്യർക്കു മനസ്സിലാക്കുന്നതിലും വ്യക്തമായി ആർട്ടിഫിഷൽ ഇൻറലിജൻസ് മനസ്സിലായിട്ടുണ്ട്.യൂട്യൂബിലെ 2 വീഡിയോ യുടെ ടൈറ്റിൽ ഇങ്ങനെയാണ്.” ഈ വീഡിയോ കണ്ടാൽ ആർക്കും വെള്ളം പോകും ”
(എന്തോ കോസ്മറ്റിക് പ്രോഡക്റ്റ് നെക്കുറിച്ചു ഒരു യുവതി ചെയ്യുന്ന വീഡിയോ ആണ്). സ്ത്രീകൾ ചെയ്യുമ്പോൾ അതിന് ന്യായീകരണവുമായി ഒരുപാട് ആളുകൾ വരുമല്ലോ. മറ്റൊരു ഡോക്ടർ ഇട്ടിരിക്കുന്ന വീഡിയോ ആണ് .”പോണ് സിനിമകൾ ഉണ്ടാക്കുന്നത് എങ്ങനെ?” അശ്‌ളീല വീഡിയോകളിൽ പറയുന്നതൊന്നും ശരിയല്ല എന്ന് പറയാൻ വേണ്ടിയാണ് അങ്ങേര് ഈ വീഡിയോ ഉണ്ടാക്കിയത്.

മാധ്യമ കുലപതി റുപ്പർട്ട് മർഡോൾക് പറഞ്ഞതിങ്ങനെയാണ്. ജനങ്ങൾക്ക് വേണ്ടത് എന്താണോ, അത് ഞങ്ങൾ അവർക്കു കൊടുക്കും. ഈ ക്ലിക്ക് ബേയിറ്റുകൾ നോക്കി മാത്രം നമ്മുടെ സ്റ്റാൻഡേഡ് എന്താണ് എന്ന് ആളുകൾക്ക് പോലും മനസിലാകും.അത് ഫേസ്ബുക്ക് അൽഗോരിതം മനസ്സിലാക്കിയില്ലെങ്കിൽ അല്ലേ അതിശയമുള്ളൂ.അശോകന് അല്പം ക്ഷീണം ഒക്കെ ആവാം.

Leave a Reply
You May Also Like

ലാന്റ്ലൈൻ നമ്പർ ഉപയോഗിച്ച് വാട്സാപ്പ് പ്രവർത്തിപ്പിക്കുന്നത് എങ്ങനെ ?

നിലവിൽ പ്രവർത്തിക്കുന്ന ലാന്റ്ലൈൻ നമ്പർ ഉപയോഗിച്ച് മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു.

ഇക്കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യരുത്

ഒരു ആക്രമണത്തിന് ഇരയായിട്ടുള്ള ഇര, അവര് നുണ പറയുകയാണെന്നും ഇരയെന്ന് ഭാവിക്കുകയാണെന്നും അതിന് വേണ്ടി പണം…

നിങ്ങളുടെ വീഡിയോകൾ ഓൺലൈനിൽ വൈറലാക്കുന്നത് എങ്ങനെ ?

നിങ്ങളുടെ വീഡിയോകൾ ഓൺലൈനിൽ വൈറലാക്കുന്നത് എങ്ങനെ ? ഒരു ഫോർമാറ്റ് എന്ന നിലയിൽ വീഡിയോ കൂടുതൽ…

‘കുത്തിപ്പൊക്കല്‍’ കാലത്ത് മാനം പോകാതിരിക്കാന്‍ ചെയ്യേണ്ടത്

‘കുത്തിപ്പൊക്കല്‍’ കാലത്ത് മാനം പോകാതിരിക്കാന്‍ ചെയ്യേണ്ടത് അറിവ് തേടുന്ന പാവം പ്രവാസി അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കില്‍…