ക്രിസ്ത്യൻ ഫാമിലി ഗ്രൂപ്പുകൾ നോക്കിയാൽ അവിടെ കുഞ്ഞാടുകൾ ഇപ്പോൾ തള്ളുന്നത് മുഴുവൻ അവരെന്തൊ വല്ല്യ ഭീഷണിയിലാണ് എന്നാണ്

110

Robin K Mathew

ക്രിസ്ത്യൻ ഫാമിലി ഗ്രൂപ്പുകൾ നോക്കിയാൽ അവിടെ കുഞ്ഞാടുകൾ ഇപ്പോൾ തള്ളുന്നത് മുഴുവൻ അവരെന്തൊ വല്ല്യ ഭീഷണിയിലാണ് എന്നാണ്. പൊളിറ്റിക്കലി മോട്ടിവെറ്റഡ് ആയിട്ടുള്ള ചില വർഗീയ പ്രസ്ഥാനങ്ങൾ അവരുടെ സൈബർ സെല്ലിൽ നിർമ്മിച്ചെടുത്ത സന്ദേശങ്ങളാണ് പലതും.അധികാരകേന്ദ്രങ്ങൾ എവിടെയുണ്ടോ അവിടെയ്ക്ക്‌ കൃത്യമായി ചായുന്ന സ്വഭാവം തന്നെയാണ് എക്കാലത്തും കത്തോലിക്കാ സഭയുടെയുത്. ലക്ഷക്കണക്കിന് യഹൂദരെ കൊന്ന ഹിറ്റ്ലർക്ക് ഒപ്പമായിരുന്നു സഭ,അല്ലാതെ ദൈവജനമായ യഹൂദർക്കൊപ്പം ആയിരുന്നില്ല.പീഡിതരും,ദുഃഖിതരുമായ അനേകരെ ശുശ്രൂഷിക്കുന്ന ലക്ഷക്കണക്കിന് സന്യാസികൾ ഈ സഭയിൽ ഉണ്ട്. എന്നാൽ അവരുടെയൊക്കെ ചെയ്തികളെയും നന്മകളെയും നിഷ്പ്രഭമാക്കി കൊണ്ട് അധികാരത്തിന്റെയും, ധൂർത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും പുറകെ പോകുന്നു സഭാപിതാക്കന്മാർ ഒരുപാട് ഉണ്ട് ഇവിടെ.എവിടെ അധികാരം ഉണ്ടോ അവരുടെ കൂടെ നിൽക്കുന്ന സഭയുടെ നടപടിക്ക് ഒപ്പം നിൽക്കുകയാണ് കുഞ്ഞാടുകൾ. നിങ്ങൾ കഥയറിയാതെ ആട്ടം കാണുകയാണ്.

കേരളത്തിൽ ഇന്നും ഏറ്റവും മതേതരതമായി നിൽക്കുന്ന സമുദായം ഏത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ ..അത് ഹിന്ദു സമുദായം തന്നെയാണ്. .. കേരളത്തിലെ ആ ഭൂരിപക്ഷം ഇപ്പോഴും വർഗീയതയുടെ പുറകെയോ അധികാരത്തിന്റെ പുറകെയോ പോയിട്ടില്ല . ഇസ്ലാമിൻറെ അതിതീവ്ര നിലപാടുകളോടോ അവരുടെ വർഗീയ നിലപാടുകളുടോടോ അശേഷം യോജിക്കുന്നില്ല.
ഇവിടെ വേണ്ടത് മൂന്നു സമുദായങ്ങളും ഒരുപോലെ കഴിയുന്ന ഒരു മതേതര സമൂഹം ആണ്. അൻവറിനും, ജോസഫിനും, രാഘവനും ഇവിടെ ഒരു ഓണം മതി ഇവിടെ.ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി മതേതര കേരളത്തിൽ, ക്രിസ്ത്യാനികൾക്കും മറ്റു വിഭാഗത്തിനുമിടയിൽ എന്നെന്നേക്കുമായി മുറിവേൽപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുത്ത് തോൽപ്പിക്കുക…
ബഹു. കർദിനാൾ ഉൾപ്പെട്ട വസ്തു കേസിനെ തുടർന്ന് ED അന്വേഷണം നടന്നതിന്റെ ബാക്കിപത്രമെന്ന നിലയിൽ, സംഘ പരിവാറും കേരള കത്തോലിക്കാ സഭയിലെ ചില പ്രമുഖരും ചേർന്ന് , അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ ക്രിസ്ത്യാനികൾക്കിടയിൽ, മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്നതിന്റെ എല്ലാ സൂചനകളും അനു നിമിഷം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്..

കേരളാ സെൻറർ ഫോർ ഡെവ. സ്റ്റഡീസ് [CDS] തയ്യാറാക്കിയ 1901 മുതൽ ഇന്നുവരെയുള്ള കേരള ജനസംഖ്യാ കണക്കുകളും 2051 ആകുമ്പോഴേക്കുമുള്ള പ്രൊജക്ഷൻ ” കണക്കുകളും അർദ്ധ സത്യങ്ങളോടെ പ്രചരിപ്പിച്ചാണ് ചിലർ വിഷ പ്രചാരണം ഏറ്റെടുത്തിരിക്കുന്നത്.
CDS പ്രസിദ്ധീകരിച്ച യഥാർത്ഥ കണക്കുകൾ പ്രകാരം
1901 ലെ ജനസംഖ്യാ… ഹിന്ദു – 437 8305 – 68%
ക്രിസ്ത്യൻ – 891767-14 %
മുസ്ലീം – 1119473 –
17 % എന്നിങ്ങനെയാണ് ..
ഇക്കാലയളവിൽ ക്രിസ്ത്യൻ ജനസംഖ്യയേക്കാൾ മുസ്ലീം ജനവിഭാഗം കൂടുതലാണ്..
ഇത് 1941 ആയപ്പോഴേക്കും ഹിന്ദു.. 66,99 600 61.8 %
ക്രി- 22,63888 – 20.9%
മുസ്ലിം -18,83786
17 . 4 %
എന്നിങ്ങനെ ഉയർന്നു..

നിങ്ങൾ സൂഷ്മമായി പരിശോധിച്ചാൽ ഇക്കാലയളവിൽ ക്രിസ്ത്യൻ ജനസംഖ്യ വലിയ കുതിച്ച് ചാട്ടമുണ്ടായി 7% വർദ്ധിക്കുകയും മുസ്ലീംജനസംഖ്യ 1901 ലെ ക്രമത്തിൽ തന്നെ ജനസംഖ്യ നിരക്ക് 17% എന്ന ക്രമത്തിൽ സ്ഥിരമായി നിൽക്കുന്നതും …., ക്രിസ്ത്യൻ സംഖ്യ 7% കൂടിയതിനാൽ ആകെ ജനസംഖ്യയിൽ നിന്നും 7% ഹിന്ദു ജനസംഖ്യാ നിരക്ക് കുറയുന്നതായും കാണാം..
അവിടം മുതൽ 1961 വരെ എല്ലാ വിഭാഗവും ഒരേ ക്രമത്തിലാണ് വളർച്ചയുണ്ടായത്.. H-61.5% , c- 21% , M – 17.4 %
പ്രത്യേകം പറയേണ്ടത് 1901 മുതൽ 1971 വരെ മുസ്ലീം ജനസംഖ്യാ നിരക്ക് ശരാശരി 17 % എന്ന നിരക്കിൽ മാറ്റമില്ലാതെ തുടർന്നു എന്നതാണ്.എഴുപതുകൾ മുതൽ കേരളത്തിലെ ഹൈന്ദവ , ക്രിസ്ത്യൻ ജനസംഖ്യാ നിരക്കിൽ ക്രമമായ കുറവ് രേഖപ്പെടുത്തിത്തുടങ്ങുകയും, മുസ്ലീം വിഭാഗത്തിൽ സ്വാഭാവീകമായും ക്രമമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.
അതിന്റെ കാരണങ്ങൾ .എഴുപതുകൾ മുതൽ കേരളത്തിലെ ക്രിസ്ത്യൻ, ഹൈന്ദവ വിഭാഗത്തിൽ നിന്നും പ്രത്യേകിച്ച് നായർ വിഭാഗത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിലേക്കും, ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറ്റം നടന്നു തുടങ്ങിയതാണ് അതിപ്രധാന വസ്തുത.

ആദ്യ കാലങ്ങളിൽ കൽക്കട്ട, ബോബെ, അഹമ്മദബാദ്, ഡെൽഹി, കർണാടക, തമിഴ് നാട് എന്നിവിടങ്ങളിലേക്ക് തൊഴിലിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കുമായി കുടിയേറി പാർത്തു തുടങ്ങിയെങ്കിൽ, ഇപ്പോൾ അത് അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവ ട ങ്ങളിലേക്ക് വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു.കേരളത്തിൽ ഇപ്പോൾ ആകെ മൂന്ന് കോടി 38 ലക്ഷം ജനമുള്ളപ്പോൾ തന്നെ, ………. ഡെൽഹിയിൽ മാത്രം 15 ലക്ഷം മലയാളികളും മുംബേയിൽ 25 ലക്ഷം മലയാളികളും കുടിയേറിപ്പാർത്തിരിക്കുന്നുവെന്ന് പറയുമ്പോൾ , കുടിയേറ്റത്തിലൂടെ കേരളത്തിന് പുറത്തേക്ക് പോയ ജനതയുടെ വലുപ്പം എത്രയാണെന്ന് ഊഹിക്കാവുന്നതാണ്..

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത സംസ്ഥാനാന്തര , രാജ്യാന്തര കുടിയേറ്റത്തിൽ മുസ്ലീം ജനവിഭാഗത്തിന് നാമമാത്ര പങ്കാളിത്തം പോലും അവകാശപ്പെടാനില്ലായിരുന്നുവെന്നതാണ് .നേരെ മറിച്ച് 70കൾ മുതൽ ആരംഭിച്ച ഗൾഫ് സുവർണകാലം കേരളത്തിലെ മുസ്ലീം വിഭാഗത്തിന് സമ്പത്തും വിഭവശേഷിയും ഉയർത്തുകയും, ഗൾഫിൽ കുടിയേറ്റം അനുവദിക്കാത്തതിനാൽ ആ വിഭാഗത്തിന്റെ മുഴുവൻ സമ്പാദ്യവും, വിഭവശേഷിയും അതുവഴി വളർച്ചയും കേരളത്തിൽ കേന്ദ്രീകരിക്കുകയും ചെയ്തു.ഇങ്ങനെ സ്വാഭാവികവും ക്രമവുമായാണ് മുസ്ലീം ജനവിഭാഗത്തിന്റെ വളർച്ച കേരളത്തിൽ പരിണമിച്ചത്..

2021 ലെ CDS പ്രൊജക്ഷൻ അനുസരിച്ച്
കേരളത്തിൽ 53.6 % ഹിന്ദുക്കളും ,
17.7 % ക്രിസ്ത്യാനികളും ,
28.6 % മുസ്ലീങ്ങളും ഉണ്ടാവുമെന്നാണ് നിഗമനം…
2051 ആവുമ്പോഴേക്കും അത് യഥാക്രമം 49.3%
16.1% , 34.6 % എന്നിങ്ങനെ ആയേക്കാം എന്നാണ് CSDS കണക്ക് കൂട്ടുന്നത്..

ഇവിടെ സ്വാഭാവീകമായും ഹിന്ദു – ക്രിസ്ത്യൻ ജനസംഖ്യാ നിരക്കിൽ, കുടിയറ്റം, മൂലമുണ്ടാവുന്ന കുറവ് മൂലം സ്വാഭാവീകമായും ഉണ്ടാകുന്ന വ്യത്യാസം മൂലമാണ് അത്തരമൊരു നിഗമനത്തിന് കാരണം.അതുകൊണ്ട് മുസ്ലീം ജനസംഖ്യ വളർച്ചയിൽ ആശങ്കയുള്ള വർഗ്ഗീയ വിഷ പ്രചാരകർക്ക് കുടിയേറി പോയ തങ്ങളുടെ ബന്ധുക്കളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കാവുന്നതും… വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തടയാൻ മതപരമായ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കാവുന്നതുമാണ്..😍😍ഇനി സംവരണക്കാര്യം.കേരളത്തിലെ പൊതു ഘജനാവിൽ നിന്നും ശബളം നൽകുകയും എന്നാൽ സംവരണം വേണ്ടാതെ നിയമനം നടക്കുകയും ചെയ്യുന്ന എയ്ഡഡ് സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുടെ സിംഹഭാഗവും കേരള കത്തോലിക്കാ സഭയുടെ കയ്യിലും NSS ന്റെ കൈവശവുമാണ് ….തീർച്ചയായും അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്ന് പറയുമ്പോഴും.., കേരളത്തിലെ പൊതു പണം ഉപയോഗിച്ച് ശംബളം നൽകുന്ന സഹകരണ സ്ഥാപനങ്ങൾ/ബാങ്കുൾ എന്നിവയും കൂടി കണക്കിലെടുക്കുമ്പോൾ അതിന്റെ സിംഹഭാഗവും ഹിന്ദു/ ക്രിസ്ത്യൻ സവർണ്ണ വിഭാഗത്തിന്റെ കൈവശമാണെന്ന് കാണാം..
അത് തീർച്ചയായും സംവരണം പാലിച്ചുള്ള സർക്കാർ ജോലികളുടെ എണ്ണവുമായി സത്യസന്ധമായി താരതമ്യപ്പെടുത്തി നോക്കുക..

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും പ്രമുഖമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സഭ എന്തായാലും, അവിടെ മുസ്ലീം വിഭാഗത്തിന് കൂടുതൽ ആനുകൂല്യം നൽകുന്നു എന്ന് പറയാൻ ധൈര്യപ്പെടില്ല. ഇനിയും സംവരണം വേണം എന്ന് നിർബന്ധമുള്ള ഞാനുൾപ്പെടുന്ന പൂണൂൽ ക്രിസ്ത്യാനികൾക്ക് അത് ലഭ്യമാക്കാനുള്ള എളുപ്പ മാർഗ്ഗം പറഞ്ഞ് തരാം..

കേരളത്തിലെ തന്നെ വലിയ ക്രൈസ്തവ വിഭാഗമായ ലത്തീൻ കത്തോലിക്ക വിഭാഗത്തിന് നിലവിൽ 3 % ജോലി സംവരണം ലഭിക്കുന്നുണ്ട് ..നിങ്ങൾ നിങ്ങളുടെ പെൺകുട്ടികളെ ആ വിഭാഗത്തിലേക്ക് വിവാഹം ചെയ്ത് അയച്ചാൽ അടുത്ത തലമുറക്ക് തന്ത്രപരമായി സംവരണം ഉറപ്പാക്കാമെന്നതാണത്.ദയവായി …. പൊളിറ്റിക്കലി മോട്ടിവെറ്റഡ് ആയിട്ടുള്ള ചില വർഗീയ പ്രസ്ഥാനങ്ങളുടെ പ്രേരണയാൽ , പലപ്പോഴും അവരുടെ ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ എന്ന ഫ്രാക്ഷൻ തയ്യാറാക്കി , ചില ക്രൈസ്തവ വിഷങ്ങളുടെ സഹായത്തോടെ കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചരിപ്പിക്കുന്ന വിഷലിപ്തമായ വാട്ട് സാപ്പുകൾ വിശ്വസിക്കാതിരിക്കുക.. പ്രചരിപ്പിക്കാതിരിക്കുക..