നിങ്ങളൊരു ‘യെസ് ‘ പറഞ്ഞില്ലെങ്കിലും രക്ഷപ്പെട്ടവർ ഉണ്ട്, അത്തരം ചിലർ

0
110

Robin K Mathew

ഒരു യെസ് പറഞ്ഞാലോ?

ട്രാഫിക്ക് എന്ന ചിത്രത്തിൽ ജോസ് പ്രകാശിന്റെ കഥാപാത്രം പറയുന്ന ഒരു വാക്ക്യം വളരെ പ്രസക്തമാണ്..”നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കാൻ ഇല്ല,എല്ലാ ദിവസവും പോലെ ഇന്നും കഴിഞ്ഞു പോകും.പക്ഷെ നിങ്ങൾ ഇന്ന് ഒരു യെസ് പറഞ്ഞാൽ, നാളെ അത് ഒരു ചരിത്രമാകാം .ഒരു പാട് പേർക്ക് നല്ല നിശ്ചയങ്ങൾ എടുക്കുവാനുള്ള പ്രജോദനം ആയേക്കാം അത് ”
ചുവപ്പ് നാടയുടെ നൂലാമാലകൾ പറഞ്ഞു ജനങ്ങളെ നിങ്ങൾ കെട്ടി മുറുകുമ്പോൾ ,ഉദ്യോഗസ്ഥരെ ഓർക്കുക,ജനാധിപത്യത്തിൽ ജനം തന്നെയല്ലേ വലുത്?..നിങ്ങൾ അതിന്റെ നടത്തിപ്പുകാർ മാത്രമാണ്. മുതാളിമാർ ആല്ല ..നിങ്ങളുടെ മുൻപിൽ എത്തുന്നവരെ ചുവപ്പ് നാടയിൽ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്നതിനു പകരം ഒരു യെസ് പറഞ്ഞു നോക്ക്.അവർ രക്ഷപെടട്ടെ ..

നമ്മുടെ നാട്ടിലെ മൂന്ന് പ്രധാന “നോ”, മൂന്നു പ്രതിഭകളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചേനെ എന്ന് നോക്കുക.

ഒരു ഫോർട്ട് കൊച്ചിക്കാരൻ യുവാവ് ഗാനഭൂഷണം ,സംഗീത ഭൂഷണം തുടങ്ങിയ ഡിപ്ലോമകൾ എടുത്തതിന് ശേഷം ആകാശവാണിയിൽ പാടുവാൻ അപേക്ഷിച്ചപ്പോൾ ,സ്വരം നല്ലതല്ലെന്ന് പറഞ്ഞു ഒരു മേലാളൻ ആ ചെറുപ്പകാരന് അവസരം നിഷേധിച്ചു – പിന്നീട് ഈ ചെറുപ്പക്കാരനാണ് ഗാനഗന്ധർവർ യേശുദാസ് ആയത്..

വളരെ പ്രശസ്തനായ പിതാവിന്റെ പിന്തുണയും,നെഹ്‌റു കുടുംബവും ആയുള്ളൂ സൗഹൃദവും എല്ലാം ഉണ്ടായിട്ടും ,ആൾ ഇന്ത്യ റേഡിയോയിലെ ഒരു അനൗൺസർ ജോലി അമിതാ ബച്ചന് ലഭിച്ചില്ല.. സ്വരം അത്ര പോരാ എന്നതായിരുന്നു കാരണം പറഞ്ഞത്. ബാക്കി ചരിത്രം

നോവലിസ്റ്റ് എന്ന പേരിൽ ശ്രദ്ധ നേടിയിരുന്നുവെങ്കിലും ബെന്ന്യാമിന്റെ “ആട് ജീവിതം” കേരളത്തിലെ ഏറ്റവും വലിയ 2 പ്രസാധകർ നിരാകരിച്ചത് “പ്രസിദ്ധികരണ യോഗ്യം അല്ല എന്ന കാരണത്താലാണ് .. ബാക്കി ചരിത്രം

2009 ന്റെ മധ്യത്തിൽ, ആരും ജോലി കൊടുക്കുവാൻ ആഗ്രഹിക്കാത്ത ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു അയാൾ.യാഹൂ, ആപ്പിൾ കമ്പ്യൂട്ടർ എന്നിവയിൽ ഒരു ഡസൻ വർഷത്തെ അനുഭവം ഉണ്ടായിരുന്നിട്ടും, അക്കാലത്ത് രണ്ട് ഇന്റർനെറ്റ് ഭീമൻ കമ്പനികൾ അദ്ദേഹത്തെ നിരസിച്ചു. ആദ്യം ട്വിറ്റർ, തുടർന്ന് ഫേസ്ബുക്ക്.

തന്നെ ജോലിക്കെടുക്കുന്ന മറ്റൊരു കമ്പനിയേയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ, അദ്ദേഹം മറ്റു രണ്ടുപേരുമായി ചേർന്ന് ഒരു ആപ്ലിക്കേഷൻ നിർമ്മിച്ചു. അതെ, ഈ വ്യക്തി മറ്റാരുമല്ല, വാട്ട്‌സ്ആപ്പ് വികസിപ്പിച്ചെടുത്ത ബ്രയാൻ ആക്ടൺ. ആക്‍ടണിന്റെ മൊത്തം ആസ്തി 3.8 ബില്യൺ ഡോളറാക്കി വാട്‌സ്ആപ്പ് 2014 ൽ 19 ബില്യൺ ഡോളർ പണത്തിനും സ്റ്റോക്കിനും ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു.

1919-ൽ ഒരു പത്രത്തിൽ ജോലി ചെയ്യുന്നതിനിടയിൽ പത്രം എഡിറ്റർ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.യാതൊരു ഭാവനയും ആശയങ്ങളുമില്ലത്ത ഒരു വേസ്റ്റ് എന്ന് പറഞ്ഞായിരുന്നു ആ പറഞ്ഞു വിടൽ . മിക്ക ആളുകളും നിരാശപ്പെട്ടു പോകുന്ന ഈ സന്ദർഭത്തിൽ ഈ ധീരനായ യുവാവ് തന്റെ ഏറ്റവും വിജയകരമായ കാർട്ടൂൺ കഥാപാത്രമായ – മിക്കി മൗസ് സൃഷ്ടിക്കാൻ തുടങ്ങി. അതെ, ഈ വ്യക്തി മറ്റാരുമല്ല, സംരംഭകൻ, കാർട്ടൂണിസ്റ്റ്, ആനിമേറ്റർ, ശബ്ദ നടൻ, ചലച്ചിത്ര നിർമ്മാതാവ് വാൾട്ട് ഡിസ്നി ആണ്.

അതെ മേലാളന്മാരെ നിങ്ങളുടെ യെസ് നാളെ ഒരു ചരിത്രമാകാം ..നിങ്ങൾ നോ പറഞ്ഞത് കൊണ്ട് നഷ്ട്ടപെട്ട ജീവിതങ്ങളിൽ ഒരു അമിതാബ് ബച്ചനോ,ദാസേട്ടനോ,ബെന്ന്യാമിനോ ,വാൾട്ട് ഡിസ്നിയെ പോലെയോ രണ്ടാം അവസരം കിട്ടുന്നവർ തുലോം വിരളമാണ് ..