Connect with us

India

നമ്മുടെ മൃഗസംരക്ഷണ നിയമങ്ങൾ പലപ്പോഴും മനുഷ്യ വിരുദ്ധമാണ്

കർണാടകത്തിൽ റോഡിൻറെ നടുവിലൂടെയാണ് പശുക്കൾ മേയുന്നത്.. വണ്ടികളൊന്നും അവയെ ഇടിക്കാതെ ഓടിച്ചു പൊയ്ക്കോള്ളണം. മലമൂത്ര വിസർജനം നടത്തി റോഡ് മുഴുവൻ അവ വൃത്തികേടാക്കും

 12 total views,  1 views today

Published

on

Robin K Mathew

അതിരുവിടുന്ന മൃഗസ്നേഹം

കർണാടകത്തിൽ റോഡിൻറെ നടുവിലൂടെയാണ് പശുക്കൾ മേയുന്നത്.. വണ്ടികളൊന്നും അവയെ ഇടിക്കാതെ ഓടിച്ചു പൊയ്ക്കോള്ളണം. മലമൂത്ര വിസർജനം നടത്തി റോഡ് മുഴുവൻ അവ വൃത്തികേടാക്കും. അവ നിർമിക്കുന്ന മീഥൈൻ പ്രശ്നങ്ങൾ ഒരു വശത്ത് .മറുവശത്ത് ആരോഗ്യപ്രശ്നങ്ങൾ. രാവിലെ എഴുന്നേറ്റ് പശുവിന്റെ ഫ്രഷ് മൂത്രം കുടിക്കുന്ന അഭ്യസ്തവിദ്യർ പലരുമുണ്ട്.കഴിഞ്ഞദിവസം എൻറെ ഭാര്യയെ ഒരു പശു റോഡിൽ തള്ളിയിട്ട് ആക്രമിച്ചു. നഗരത്തിന്റെ നടക്കു വച്ചാണ് ഈ അക്രമം നടന്നത്.. ആരും സഹായത്തിന് ഉണ്ടായില്ല . കാരണം പ്രതി ദൈവം ആണല്ലോ.

കുറച്ചുദിവസം മുമ്പ് മൈസൂർ വീട്ടിൽ കുരങ്ങൻമാരുടെ ഒരു കൂട്ട റെയ്ഡ് ഉണ്ടായിരുന്നു. വീട്ടിൽ വാങ്ങി വച്ചിരുന്ന സകല പഴവർഗങ്ങളും കടലയും, വാഴക്കുലയും അവർ കൂട്ടത്തോടെ എടുത്തുകൊണ്ടുപോയി .വീട്ടിൽ ചെറിയ രണ്ടു കുട്ടികൾ ഉണ്ട് . അവരെ ഉപദ്രവിക്കാതെ ഇരുന്നത് ഭാഗ്യം. കുരങ്ങ് കൂട്ടത്തോടെ വരുമ്പോൾ അതിനെ നമുക്ക് തല്ലി ഓടിക്കാൻ സാധിക്കില്ല.മൂന്നു കാരണങ്ങളാണ് .ഒന്ന് വന്യജീവി വകുപ്പ് പ്രകാരം കേസെടുക്കും. 2 അത് നമ്മളെ തിരിച്ചു ഉപദ്രവിക്കും. 3 അത് അവിടുത്തുകാരുടെ ദൈവം ആണത്രേ . കുരങ്ങ് വന്നു വീട് റെയ്ഡ് ചെയ്താൽ എല്ലാം പോട്ടെ എന്ന് വിചാരിക്കും. അതാണ് ലാഭം .

പ്രകൃതി വാദവും പരിസ്ഥിതി വാദവും നഗരത്തിലെ ശീതീകരിച്ച മുറികളിൽ ഇരുന്നു ഫേസ്ബുക്കിൽ എഴുതിത്തള്ളുന്നവർ ഒന്നോർക്കണം. പ്രകൃതിയുടെ അരുമ സന്താനങ്ങൾ ആയ മയിൽ ,കാട്ടുപന്നി, ആന, കുരങ്ങ് ,എലി, കൊതുക് തുടങ്ങിയ ജീവികൾ മനുഷ്യജീവികൾക്ക് ചെയ്യുന്ന ദ്രോഹം നിസ്സാരം ഒന്നുമല്ല. മയിലുകൾ കൂട്ടത്തോടെ വിളവുകൾ നശിപ്പിക്കുകയും പല വീടുകളുടെയും ഷീറ്റുകൾ ഉൾപ്പെടെ കുത്തി നശിപ്പിക്കുകയും ചെയ്യുന്നത് അനേകം പാവങ്ങളെയാണ് കഷ്ടത്തിൽ ആക്കുന്നത്. അതുപോലെ തന്നെ കാട്ടുപന്നി ചെയ്യുന്ന ദ്രോഹത്തിന് കയ്യും കണക്കുമില്ല. അവ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യരെ ഉപദ്രവിക്കുകയും ചെയ്യുന്നു. ആനകൾ കണ്ടമാനം പെറ്റുപെരുകി നാട്ടിൽ ഇറങ്ങുന്നു. അനേകം കർഷകർ ഇതുകൊണ്ട് മാത്രം കടക്കെണിയിലും ദുരിതത്തിലും ആത്മഹത്യയിലും എത്തുന്നു.

കന്നുകാലികൾ ഉണ്ടാക്കുന്ന മീതൈൻ വാതകം പ്രകൃതിക്ക് എത്രയും ദോഷമാണ് ചെയ്തത് എന്നറിയാമോ? ഇതിനെല്ലാം പരിസ്ഥിതിവാദികൾക്ക് ഒരു മറുപടി ഉണ്ടാവും. എസി റൂമിലിരുന്ന് അവർ എഴുതും, മനുഷ്യർ അവരുടെ ഭൂമി കൈയേറിയത് കൊണ്ടാണ് ഇതെല്ലാം. ഓർക്കുക- മനുഷ്യർ ഈ ഭൂമിയിൽ അതിജീവിച്ചത് തന്നെ ആന മുതൽ വൈറസ് വരെയുള്ള ജീവികളെ എതിരിട്ടാണ്.
നിങ്ങൾ പറയുന്ന പരിസ്ഥിതിവാദം കൊണ്ടാണെങ്കിൽ, നിങ്ങൾ പറയുന്ന പ്രകൃതിവാദം കൊണ്ടാണെങ്കിൽ മനുഷ്യവർഗം ഈ ഭൂമിയിൽ നിന്ന് ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് അപ്രതീക്ഷിതമാകുമായിരുന്നു.

2-Year-Old Gets Horrifically Attacked By Peacock Inside Public Park -  YouTubeപ്രകൃതിയെ സംരക്ഷിക്കുക എന്ന് പറയുമ്പോൾ ആദ്യത്തെ ചുമതല മനുഷ്യരെ സംരക്ഷിക്കാൻ എന്നുതന്നെയാണ്. നമ്മുടെ മൃഗസംരക്ഷണ നിയമങ്ങൾ പലപ്പോഴും മനുഷ്യ വിരുദ്ധമാണ്. സ്വന്തം ജീവൻ സംരക്ഷിക്കാൻ വേണ്ടി ഒരു പുലിയെ കൊന്നതിന് ഒരു തൊടുപുഴക്കാരൻ ഇപ്പോഴും ജയിലിലാണ് എന്നോർക്കുക. എന്ത് കിരാത നിയമമാണിത്. നായ സ്നേഹം മൂത്ത വലിയ ശല്യക്കാരിയായി മാറിയ ഒരു കേന്ദ്രമന്ത്രിയെ വാജ്പേയി മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത് ഓർക്കുമല്ലോ.
അടുത്തിടെ ഒരു വാർത്ത ഉണ്ടായിരുന്നു . കർഷകർ പറയുന്നു ഇനിയും തങ്ങൾ വിളകൾ എടുക്കുന്നില്ല.കാരണം കാട്ടു ജീവികൾ വന്നു തങ്ങളുടെ കൃഷി കൂട്ടത്തോടെ നശിപ്പിച്ചുവെന്ന്.

Monkey Swarm Takes Over City. Your Daily Dose Of Internet.നിയമങ്ങൾ മനുഷ്യനുവേണ്ടിയാണ്. പ്രകൃതി മനുഷ്യന് വേണ്ടിയാണ് . അതു കൊണ്ട് തന്നെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യൻറെ ജീവിതത്തിൻറെ കടയ്ക്കൽ കോടാലി വെച്ച് കൊണ്ടല്ല. ഈ lockdown കാലത്ത് എല്ലാവരും വീട്ടിൽ അടച്ചുപൂട്ടി ഇരുന്നപ്പോൾ ജലാശയങ്ങൾ നന്നായി വൃത്തിയായി എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്. മനുഷ്യൻറെ അതിജീവനത്തിന് ഭാഗമാണ് പ്ലാസ്റ്റിക്കും മലിനീകരണവും എല്ലാം. മനുഷ്യൻ ഉണ്ടെങ്കിൽ മാത്രമേ ഈ പ്രകൃതിവാദത്തിന് എന്തെങ്കിലും വില ഉള്ളു.
ഒരു മൃഗത്തിന് വേണ്ടി അനേകം മനുഷ്യരെ കൊല്ലുന്ന ഈ രാജ്യത്ത് ഇതൊക്കെ ആരോട് പറയാൻ.😢

 13 total views,  2 views today

Advertisement
Advertisement
Entertainment12 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement