മേഘങ്ങളിൽ ദൈവത്തെ കാണുന്ന മനശാസ്ത്ര പ്രതിഭാസം

0
99

Robin K Mathew

മേഘങ്ങളിൽ ദൈവത്തെ കാണുന്ന മനശാസ്ത്ര പ്രതിഭാസം

നിലാവുള്ള ഒരു രാത്രിയിൽ ആകാശത്തേയ്ക്ക് നോക്കി നിന്നിട്ടുണ്ടോ? അവിടെ ഉരുണ്ടു കൂട്ടുന്ന മേഘങ്ങളിൽ ചില ആകൃതികളൊക്കെ നിങ്ങൾ കണ്ടിട്ടില്ലേ.അത് ചിലപ്പോൾ കൂറ്റൻ പർവ്വതങ്ങളോ ,മൈലോ,നിങ്ങളുടെ ഇഷ്ട്ടദൈവമോ ഒക്കെയാണ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ? അല്ലെങ്കിൽ കരിഞ്ഞ ചപ്പാത്തിയിൽ പരിചിതമായ ഒരു മുഖം എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ ?ഇങ്ങനെയൊക്കെ കാണാത്തവർ കുറവാണ് എന്നതാണ് സത്യം. ക്രമരഹിതമായ ചില വസ്തുക്കളിൽ പാറ്റേണുകൾ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു മാനസിക പ്രതിഭാസമാണ് പാരെഡോലിയ. ഓരോ മനുഷ്യരുടെയും സ്വഭാവവിശേഷങ്ങൾ ഈ വസ്തുക്കളിലേക്ക് ആരോപിക്കുക്കുകയാണ് പലപ്പോഴും നടക്കുന്നത്.

ലളിതമായി പറഞ്ഞാൽ മേഘങ്ങളിൽ രൂപങ്ങൾ കാണുക,രാത്രിയിൽ ചന്ദ്രന്റെ പ്രതലത്തിൽ അമ്മയുടെയും, കുഞ്ഞിന്റെയിൻ, മുയലിന്റെയും ഒക്കെ രൂപങ്ങൾ കാണുക ,കരിഞ്ഞ ചപ്പാത്തിയിലും,കസേരയുടെ വികൃതമായ പ്ലാസ്റ്റിക്ക് ഭാഗത്തും ദിവ്യരൂപങ്ങൾ കാണുക,.മുളംകമ്പിനുള്ളിൽ കൂടി കാറ്റടിക്കുമ്പോൾ ഉണ്ടാവുന്ന സ്വരം സ്വർഗ്ഗ നാദമായി തോന്നുക.അങ്ങനെ എന്തിലും,ഏതിലും ,എപ്പോഴും പാറ്റേണുകൾ കാണുന്നത് പാരഡോലിയ എന്ന മനശ്ശാസ്ത്രപരമായ അവസ്ഥ തന്നെയാണ്.ചെറിയ അളവിൽ ഇത് ഏവരിലും ഏറിയും കുറഞ്ഞും ഇരിക്കുമെങ്കിലും,ചിലർക്ക് ഇത് ഒരു രോഗാവസ്ഥ തന്നെയാകാറുണ്ട്.വിശ്വാസങ്ങളുടെ അകമ്പടി കൂടെയാകുമ്പോൾ കാര്യങ്ങൾ വഷളാകുന്നു.

ഈ പാരെഡോലിയ എന്ന പ്രതിഭാസം നമ്മുടെ പൂർവ്വികർക്ക് ഗുണകരമായിട്ടുണ്ടെന്നാണ് പരിണാമ മനശാസ്ത്രജ്ഞർ വാദിക്കുന്നത് . അതായത് ഇത് മനുഷ്യരെ അതിജീവിക്കാൻ സഹായിച്ചതായി അവർ വാദിക്കുന്നു:അത് എങ്ങനെയെന്ന് നോക്കാം.കുഞ്ഞുങ്ങൾക്ക്പാ രെഡോലിയ അനുഭവപ്പെടുകയാണെങ്കിൽ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള സാധ്യത കൂടുതലാണ്.ഉദാഹരണം “ഒരു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരു മുഖം തിരിച്ചറിയുവാനും പുഞ്ചിരിക്കുവാനും കഴിവുള്ള കുട്ടികൾ , മാതാപിതാക്കളുടെ ഹൃദയം കൂടുതൽ കവരുകയും ,കൂടുതൽ ലാളിക്കപെടുകയും ചെയ്തു.( ).അങ്ങനെയുള്ള കുട്ടികൾ കൂടുതൽ അതിജീവിക്കുകയും ചെയ്തു.ചുരുക്കി പറഞ്ഞാൽ ഒരു പരിചിത ഭാവം മനസിലാക്കി പുഞ്ചിരിക്കുവാൻ സാധിച്ച കുട്ടികൾക്ക് കൂടുതൽ കെയർ ലഭിച്ചു എന്നർത്ഥം.
അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള തിരിച്ചറിയൽ തലമുറകളിലൂടെ അതിജീവയ്ക്കുവാൻ മനുഷ്യനെ സഹായിച്ചു. ലാളനയിൽ മാത്രമല്ല ഭയത്തിന്റെ മേഖലയിലും പരേഡോലിയ മനുഷ്യനെ ഏറെ സഹായിച്ചു.ഒളിഞ്ഞിരിക്കുന്ന ഇരപിടിയുന്മാരുടേതിന് സാമ്യമുള്ള മുഖങ്ങൾ പോലും പെട്ടന്ന് തിരിച്ചറിയുവാൻ സാധിച്ചത് പൂർവ്വികരെ അതിജീവിക്കുവാൻ സഹായിച്ചു,
.
അതായത് “നമ്മുടെ ശിലായുഗപൂർവ്വികൻ വെറുതെ ഇങ്ങനെ നിൽക്കുമ്പോഴാണ് അതാ പൊന്തക്കാട്ടിൽ പുലിയുടേ മുഖം പോലെ ഒന്ന്.അത് പുലി തന്നെയാണ് എന്ന് കരുതി അവിടെ നിന്ന് ഓടി രക്ഷപെട്ടവരുടെ ജീൻ മാത്രമേ അവശേഷിച്ചുള്ളൂ. അങ്ങനെയൊരു പാറ്റേൺ മനസിലാക്കുവാൻ സാധിക്കാത്ത ആളുകളെ പുലികൾ ഭക്ഷണമാക്കി.ആരാണ് പാരെഡോലിയ അനുഭവിക്കാൻ സാധ്യതയുള്ളത്?നിങ്ങൾ എത്ര ഉന്നത വ്യക്തിയായാലും,എത്ര വിദ്യാഭ്യാസവും ,യുക്തിബോധവും ഉണ്ടെങ്കിലും ശരി നിങ്ങൾക്ക് പാരീഡോലിയ അനുഭവപ്പെടാം. ഇതിൽ ഞെട്ടേണ്ട കാര്യമൊന്നുമില്ല .കാരണം ഇത് നിങ്ങളുടെ പുരാതന അതിജീവന സഹജാവബോധം മാത്രമാണ്.

എന്നാൽ മനുഷ്യർ കാട്ടിൽ നിന്നിറങ്ങിയിട്ടും ചിലരിൽ ഈ അവസ്ഥ വളരെ കൂടുതലായി തന്നെ ഇപ്പോഴുമുണ്ട്.
കൂടുതൽ മതവിശ്വാസികളായ, അല്ലെങ്കിൽ അമാനുഷികതയിൽ വിശ്വസിക്കുന്ന ആളുകൾ പാരെഡോലിയയ്ക്ക് കൂടുതൽ സാധ്യതയുള്ളവരാണെന്ന് പലപ്പോഴും അനുമാനിക്കപ്പെടുന്നു.ന്യൂറോട്ടിക് ആയ ആളുകൾക്കും ,നെഗറ്റീവ് മാനസികാവസ്ഥയിലുള്ളവർക്കും പാരീഡോലിയ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിനുള്ള കാരണം, ഈ ആളുകൾ അപകടത്തെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുന്നുവെന്നതാണ്,.അതിനാൽ തന്നെ ഇല്ലാത്ത എന്തെങ്കിലും എപ്പോഴും കണ്ടെത്താനുള്ള പ്രവണത ഇവരിൽ കൂടുതലാണ്.

ഇല്ലാത്ത മുഖങ്ങൾ കാണാൻ സ്ത്രീകൾക്കാണ് കഴിവ് കൂടുതൽ. ബാക്കിയുള്ളവരുടെ മുഖഭാവം നോക്കി അവരുടെ വികാരങ്ങളെ തിരിച്ചറിയാൻ അവർക്ക് മികച്ച കഴിവുണ്ടെന്ന വസ്തുതയുമായി വേണമെങ്കിൽ ഇത് ചേർത്തുവായിക്കാം.
മനശാസ്ത്രത്തിൽ പാരെഡോലിയുടെ ഉപയോഗം ചില മനശാസ്ത്രജ്ഞർ മനശാസ്ത്രപരീക്ഷണങ്ങളിൽ പാരീഡോലിയയെ ആശ്രയിക്കുന്നു. ഒരു വ്യക്തിയുടെ മറഞ്ഞിരിക്കുന്ന വികാരങ്ങളെ വ്യാഖ്യാനിക്കാൻ Rorschach inkblot പരിശോധന ഉപയോഗിക്കും. പേപ്പറിൽ മഷി കുറഞ്ഞു രൂപങ്ങൾ സൃഷ്ടിച്ചു ,പേപ്പർ പകുതിയായി മടക്കിക്കൊണ്ട് സൃഷ്ടിച്ച ഒരു ചിത്രം പരിശോധനയിൽ ഉൾപ്പെടുത്തുന്നു . തത്ഫലമായുണ്ടാകുന്ന ചിത്രം വ്യാഖ്യാനിക്കാൻ സൈക്കോളജിസ്റ്റ് അവരുടെ രോഗിയോട് ആവശ്യപ്പെടുന്നു. തത്വത്തിൽ, രോഗി അവരുടെ ആന്തരിക ചിന്തകളെ ക്രമരഹിതമായ ഇമേജിലേക്ക് അവതരിപ്പിക്കുന്നു. അത് വ്യാഖ്യാനിച്ചു രോഗിയുടെ രോഗാവസ്ഥയെ നിർവചിക്കുന്നു.

പക്ഷെ ഈ തെറാപ്പിക്ക് ശാസ്ത്രീയമായ അടിസ്ഥാനം ഇല്ല എന്ന് പറയാതെ വയ്യ. കാരണം ഓരോ വ്യക്തിയും ഒരേ കാര്യങ്ങൾ വിവിധ രീതിയിലായിരിക്കും നോക്കി കാണുന്നത്,അത് അവൻ ജനിച്ചു വളർന്ന സംസക്കാരവുമായായി വളരെ ബന്ധപ്പെട്ടുമാണ് കിടക്കുന്നത്,. അത് കൊണ്ട് ഓരോ വ്യക്തിയുടെയും ഒരേ കാര്യത്തെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ വിഭിന്നമായിരിക്കും.പാരെഡോലിയയിൽ നിന്ന് ലാഭം
കരിഞ്ഞ ചപ്പാത്തിയിലും ,മേഘങ്ങളിലും ഇഷ്ട്ടദൈവത്തിന്റെ ചിത്രം കാണുന്നത് ,അന്യ ഗ്രഹ ജീവികളെ കാണുന്നത് അങ്ങനെ പലതിനുമുള്ള യുക്തിസഹമായ വിശദീകരണമാണ് പാരെഡോലിയ എന്നിരിക്കെ .

2004 ൽ, പത്ത് വർഷം പഴക്കമുള്ള ഒരു ചീസ് സാൻഡ്‌വിച്ച് ഈ ബേ എന്ന ഓൺലൈൻ സൈറ്റിൽ 28,000 ഡോളറിനാണ് വിറ്റു പോയത് . കാരണം കന്യാമറിയത്തിന്റെ ചിത്രം അതിൽ കരിഞ്ഞിരിക്കുന്നതായി പലർക്കും കാണുവാൻ സാധിച്ചു.നമുക്ക് പരിചിതമായ ഒരു രൂപം മാത്രമേ നമ്മൾ ഇപ്രകാരം കാണുകയുള്ളൂ. ഒരു ഇന്ത്യക്കാരനും ആഫ്രിക്കൻ ഗോത്ര വർഗ്ഗത്തിലെ ദൈവത്തെ ഒരു കരിഞ്ഞ റൊട്ടിയിലും ,മേഘങ്ങളിലും കാണുകയില്ല.അവർ തിരിച്ചു നമ്മുടെ ദൈവത്തെയും കാണില്ല.

മേഘങ്ങളിൽ ദൈവത്തെ കാണുന്ന മനശാസ്ത്ര പ്രതിഭാസം

നിലാവുള്ള ഒരു രാത്രിയിൽ ആകാശത്തേയ്ക്ക് നോക്കി നിന്നിട്ടുണ്ടോ? അവിടെ ഉരുണ്ടു കൂട്ടുന്ന മേഘങ്ങളിൽ ചില ആകൃതികളൊക്കെ നിങ്ങൾ കണ്ടിട്ടില്ലേ.അത് ചിലപ്പോൾ കൂറ്റൻ പർവ്വതങ്ങളോ ,മൈലോ,നിങ്ങളുടെ ഇഷ്ട്ടദൈവമോ ഒക്കെയാണ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ? അല്ലെങ്കിൽ കരിഞ്ഞ ചപ്പാത്തിയിൽ പരിചിതമായ ഒരു മുഖം എപ്പോഴെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ ?ഇങ്ങനെയൊക്കെ കാണാത്തവർ കുറവാണ് എന്നതാണ് സത്യം. ക്രമരഹിതമായ ചില വസ്തുക്കളിൽ പാറ്റേണുകൾ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു മാനസിക പ്രതിഭാസമാണ് പാരെഡോലിയ. ഓരോ മനുഷ്യരുടെയും സ്വഭാവവിശേഷങ്ങൾ ഈ വസ്തുക്കളിലേക്ക് ആരോപിക്കുക്കുകയാണ് പലപ്പോഴും നടക്കുന്നത്..

ലളിതമായി പറഞ്ഞാൽ മേഘങ്ങളിൽ രൂപങ്ങൾ കാണുക,രാത്രിയിൽ ചന്ദ്രന്റെ പ്രതലത്തിൽ അമ്മയുടെയും, കുഞ്ഞിന്റെയിൻ, മുയലിന്റെയും ഒക്കെ രൂപങ്ങൾ കാണുക , കരിഞ്ഞ ചപ്പാത്തിയിലും,കസേരയുടെ വികൃതമായ പ്ലാസ്റ്റിക്ക് ഭാഗത്തും ദിവ്യരൂപങ്ങൾ കാണുക,.മുളംകമ്പിനുള്ളിൽ കൂടി കാറ്റടിക്കുമ്പോൾ ഉണ്ടാവുന്ന സ്വരം സ്വർഗ്ഗ നാദമായി തോന്നുക.അങ്ങനെ എന്തിലും,ഏതിലും ,എപ്പോഴും പാറ്റേണുകൾ കാണുന്നത് പാരഡോലിയ എന്ന മനശ്ശാസ്ത്രപരമായ അവസ്ഥ തന്നെയാണ്.ചെറിയ അളവിൽ ഇത് ഏവരിലും ഏറിയും കുറഞ്ഞും ഇരിക്കുമെങ്കിലും,ചിലർക്ക് ഇത് ഒരു രോഗാവസ്ഥ തന്നെയാകാറുണ്ട്.വിശ്വാസങ്ങളുടെ അകമ്പടി കൂടെയാകുമ്പോൾ കാര്യങ്ങൾ വഷളാകുന്നു.ഈ പാരെഡോലിയ എന്ന പ്രതിഭാസം നമ്മുടെ പൂർവ്വികർക്ക് ഗുണകരമായിട്ടുണ്ടെന്നാണ് പരിണാമ മനശാസ്ത്രജ്ഞർ വാദിക്കുന്നത് . അതായത് ഇത് മനുഷ്യരെ അതിജീവിക്കാൻ സഹായിച്ചതായി അവർ വാദിക്കുന്നു:
അത് എങ്ങനെയെന്ന് നോക്കാം.

കുഞ്ഞുങ്ങൾക്ക്പാ രെഡോലിയ അനുഭവപ്പെടുകയാണെങ്കിൽ കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള സാധ്യത കൂടുതലാണ്.ഉദാഹരണം “ഒരു ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒരു മുഖം തിരിച്ചറിയുവാനും പുഞ്ചിരിക്കുവാനും കഴിവുള്ള കുട്ടികൾ , മാതാപിതാക്കളുടെ ഹൃദയം കൂടുതൽ കവരുകയും ,കൂടുതൽ ലാളിക്കപെടുകയും ചെയ്തു.( ).അങ്ങനെയുള്ള കുട്ടികൾ കൂടുതൽ അതിജീവിക്കുകയും ചെയ്തു.ചുരുക്കി പറഞ്ഞാൽ ഒരു പരിചിത ഭാവം മനസിലാക്കി പുഞ്ചിരിക്കുവാൻ സാധിച്ച കുട്ടികൾക്ക് കൂടുതൽ കെയർ ലഭിച്ചു എന്നർത്ഥം.

അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള തിരിച്ചറിയൽ തലമുറകളിലൂടെ അതിജീവയ്ക്കുവാൻ മനുഷ്യനെ സഹായിച്ചു.
ലാലാളനയിൽ മാത്രമല്ല ഭയത്തിന്റെ മേഖലയിലും പരേഡോലിയ മനുഷ്യനെ ഏറെ സഹായിച്ചു.ഒളിഞ്ഞിരിക്കുന്ന ഇരപിടിയുന്മാരുടേതിന് സാമ്യമുള്ള മുഖങ്ങൾ പോലും പെട്ടന്ന് തിരിച്ചറിയുവാൻ സാധിച്ചത് പൂർവ്വികരെ അതിജീവിക്കുവാൻ സഹായിച്ചു,
.
അതായത് “നമ്മുടെ ശിലായുഗപൂർവ്വികൻ വെറുതെ ഇങ്ങനെ നിൽക്കുമ്പോഴാണ് അതാ പൊന്തക്കാട്ടിൽ പുലിയുടേ മുഖം പോലെ ഒന്ന്.അത് പുലി തന്നെയാണ് എന്ന് കരുതി അവിടെ നിന്ന് ഓടി രക്ഷപെട്ടവരുടെ ജീൻ മാത്രമേ അവശേഷിച്ചുള്ളൂ. അങ്ങനെയൊരു പാറ്റേൺ മനസിലാക്കുവാൻ സാധിക്കാത്ത ആളുകളെ പുലികൾ ഭക്ഷണമാക്കി.

ആരാണ് പാരെഡോലിയ അനുഭവിക്കാൻ സാധ്യതയുള്ളത്?

നിങ്ങൾ എത്ര ഉന്നത വ്യക്തിയായാലും,എത്ര വിദ്യാഭ്യാസവും ,യുക്തിബോധവും ഉണ്ടെങ്കിലും ശരി നിങ്ങൾക്ക് പാരീഡോലിയ അനുഭവപ്പെടാം. ഇതിൽ ഞെട്ടേണ്ട കാര്യമൊന്നുമില്ല .കാരണം ഇത് നിങ്ങളുടെ പുരാതന അതിജീവന സഹജാവബോധം മാത്രമാണ്.
എന്നാൽ മനുഷ്യർ കാട്ടിൽ നിന്നിറങ്ങിയിട്ടും ചിലരിൽ ഈ അവസ്ഥ വളരെ കൂടുതലായി തന്നെ ഇപ്പോഴുമുണ്ട്.
കൂടുതൽ മതവിശ്വാസികളായ, അല്ലെങ്കിൽ അമാനുഷികതയിൽ വിശ്വസിക്കുന്ന ആളുകൾ പാരെഡോലിയയ്ക്ക് കൂടുതൽ സാധ്യതയുള്ളവരാണെന്ന് പലപ്പോഴും അനുമാനിക്കപ്പെടുന്നു.

ന്യൂറോട്ടിക് ആയ ആളുകൾക്കും ,നെഗറ്റീവ് മാനസികാവസ്ഥയിലുള്ളവർക്കും പാരീഡോലിയ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിനുള്ള കാരണം, ഈ ആളുകൾ അപകടത്തെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുന്നുവെന്നതാണ്,.അതിനാൽ തന്നെ ഇല്ലാത്ത എന്തെങ്കിലും എപ്പോഴും കണ്ടെത്താനുള്ള പ്രവണത ഇവരിൽ കൂടുതലാണ്.
ഇല്ലാത്ത മുഖങ്ങൾ കാണാൻ സ്ത്രീകൾക്കാണ് കഴിവ് കൂടുതൽ. ബാക്കിയുള്ളവരുടെ മുഖഭാവം നോക്കി അവരുടെ വികാരങ്ങളെ തിരിച്ചറിയാൻ അവർക്ക് മികച്ച കഴിവുണ്ടെന്ന വസ്തുതയുമായി വേണമെങ്കിൽ ഇത് ചേർത്തുവായിക്കാം.

രെഡോലിയയിൽ നിന്ന് ലാഭം
കരിഞ്ഞ ചപ്പാത്തിയിലും ,മേഘങ്ങളിലും ഇഷ്ട്ടദൈവത്തിന്റെ ചിത്രം കാണുന്നത് ,അന്യ ഗ്രഹ ജീവികളെ കാണുന്നത് അങ്ങനെ പലതിനുമുള്ള യുക്തിസഹമായ വിശദീകരണമാണ് പാരെഡോലിയ എന്നിരിക്കെ . 2004 ൽ, പത്ത് വർഷം പഴക്കമുള്ള ഒരു ചീസ് സാൻഡ്‌വിച്ച് ഈ ബേ എന്ന ഓൺലൈൻ സൈറ്റിൽ 28,000 ഡോളറിനാണ് വിറ്റു പോയത് . കാരണം കന്യാമറിയത്തിന്റെ ചിത്രം അതിൽ കരിഞ്ഞിരിക്കുന്നതായി പലർക്കും കാണുവാൻ സാധിച്ചു.നമുക്ക് പരിചിതമായ ഒരു രൂപം മാത്രമേ നമ്മൾ ഇപ്രകാരം കാണുകയുള്ളൂ. ഒരു ഇന്ത്യക്കാരനും ആഫ്രിക്കൻ ഗോത്ര വർഗ്ഗത്തിലെ ദൈവത്തെ ഒരു കരിഞ്ഞ റൊട്ടിയിലും ,മേഘങ്ങളിലും കാണുകയില്ല.അവർ തിരിച്ചു നമ്മുടെ ദൈവത്തെയും കാണില്ല.