iPhone കൾക്ക് ഇനി മുതൽ ചർജ്ജറുകൾ തരില്ല.മറ്റു കമ്പനികളും താമസം വിനാ ഇത് അനുകരിക്കും.
പരിസ്ഥിതിയെ സംരക്ഷിക്കാൻ എന്ന വ്യാജേന ഇനി തൊട്ടു ഐ ഫോണിന്റെ കൂടെ ചാർജർ തരില്ലെന്ന് ആപ്പിൾ വ്യക്തമാക്കിക്കഴിഞ്ഞു. അതായത് ഐഫോൺ മേടിച്ച് കഴിഞ്ഞാൽ ആനയുണ്ട് തോട്ടി നമ്മൾ വേറെ വാങ്ങണം എന്ന് പറയുന്നതുപോലെ. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എന്നാണ് ആപ്പിൾ പറയുന്നത്?
ചാർജറുകൾ ഒരുപാട് മിച്ചം വരുന്നു. വീണ്ടും വീണ്ടും അത് ഉപയോഗിച്ചു പരിസ്ഥിതിയെ സംരക്ഷിക്കാൻ വേണ്ടിയാണ് അത്രേ ഈ പരിഷ്‌ക്കരണം. തികച്ചും വസ്തുതാവിരുദ്ധമായ ഒരു പ്രസ്താവനയും കരുതിക്കൂട്ടിയുള്ള ഒരു ചൂഷണവും മാത്രമാണിത്.
പണ്ട് ഫോണിൻറെ കൂടെ ചാർജറുകളും ഹെഡ് ഫോണും ബാക്ക് കേസും കമ്പനികൾ തന്നിരുന്നു .എന്നാൽ പതുക്കെ പതുക്കെ കമ്പനികൾ ഓരോന്നായി ഒരു ലക്ഷം രൂപ വിലയുള്ള ഫോണിൽ പോലും ഹെഡ്ഫോണുകൾ തരാതെയായി. പരിസ്ഥിതിയെ സംരക്ഷിക്കാനാണ് എന്ന് ഇവർ പറയുമ്പോൾ അത് എത്ര മാത്രം സത്യമാണെന്ന് നോക്കാം.
പഴയ ഫോണുകൾ നമ്മൾ ചർജ്ജറുകൾ ഉൾപെടെയാണ് വിൽക്കുന്നത്.
മുൻപുള്ള ഫോൺ ചാർജറുകൾ പുതിയ ഫോണിൽ നന്നായി പ്രവർത്തിക്കണം എന്നില്ല.
മാത്രമല്ല ഒരു ഫോണിൻറെ ചാർജറിന്റെ ആയുസ്സ് മൂന്നുവർഷം മാത്രമായിരിക്കും. അതായത് ഫോൺ മാറ്റുമ്പോൾ പുതിയ ചാർജറുകൾ വാങ്ങണം എന്നർത്ഥം. പുതിയ ചാർജറുകൾ വാങ്ങുമ്പോൾ നമ്മൾക്ക് എന്താണ് അധികം വരുന്നത് എന്ന് നോക്കാം. ഒരു വശത്തുകൂടെ സ്മാർട്ട്ഫോൺ കമ്പനികൾക്ക് ലാഭം ഉണ്ടാകുമ്പോൾ നമ്മൾ ചാർജറുകൾ വാങ്ങാൻ പ്രത്യേകം സമയം ചെലവഴിക്കണം. കൂടുതൽ പൈസ കൊടുക്കണം. ആമസോണിൽ നിന്നോ മറ്റോ ആണ് വാങ്ങുന്നതെങ്കിൽ ചാർജറുകളുടെ കവറുകൾക്ക് പുറമെ ആമസോൺ കവറുകൾ കൂടിയുണ്ടാവും.
അത് കൊണ്ടുവരാൻ എടുക്കുന്ന സമയം,ഇന്ധനം,പരിസ്ഥി പ്രശ്നം , അതിൻറെ പ്രിൻറിംഗ് കോസ്റ്റ് എന്നിവയെല്ലാം നോക്കുക.എല്ലാത്തിനുമുപരി കൂടുതൽ കാർഡ്ബോർഡ് വേസ്റ്റുകൾകൾ കൂടിക്കൂടി വരുന്നു . കൂടുതൽ മരങ്ങൾ മുറിക്കപ്പെടുന്നു.ഒരു ഹെഡ് ഫോണും ഒരു ബാക്ക് കേസും ഒരു ഫോണും,ചർജ്ജറും കൂടെ ചെറിയൊരു കവറിൽ ഒതുക്കി വയ്ക്കാം എന്നിരിക്കെ ഇത് മൂന്നും പ്രത്യേകമായി വാങ്ങുമ്പോൾ മൂന്നു തരത്തിലുള്ള വലിയ കവറുകൾ കൊണ്ടുവരാനുള്ള സമയം പ്രിൻറിംഗ് കോസ്റ്റ് എല്ലാത്തിനുമുപരി നമ്മുടെ കീശയും കാലിയാക്കുന്നു.
എല്ലാ ഫോണിലും വയർലെസ് ചാർജിങ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് ഐഫോണിപ്പോൾ ശ്രമിക്കുന്നത്. അത് കൊണ്ടുള്ള പ്രശ്നം ഇലക്ട്രോമാഗ്നെറ്റിക് വേവിലൂടെ മാത്രം ചാർജ് ചെയ്യുന്ന ഇത് ഏതാണ്ട് 47 ശതമാനം അധികം ഊർജ്ജം ചെലവാക്കുന്നുണ്ട് എന്നതാണ്. വൈദ്യുതി നഷ്ടം . ചാർജ് ചെയ്യാത്ത സമയത്തുപോലും ഇത് വൈദ്യുതി പാഴാക്കുന്നു എന്ന് കണ്ടു പിടിച്ചിട്ടുണ്ട്. എന്ത് പരിസ്ഥിതി സംരക്ഷണമാനണിവർ പറയുന്നത്.
ഈയൊരു ഒലിഗോപ്പൊളി ശ്രമം- അതായത് കോർപ്പറേറ്റുകൾ ഒരുമിച്ച് എടുക്കുന്ന തീരുമാനം ( ഏക കുത്തകക്ക് പകരം ബഹു കുത്തുകൾ ) ചേർന്ന് എടുക്കുന്ന ചൂഷണത്തിനെതിരെ ഉപഭോക്താക്കൾക്ക് എന്ത് ചെയ്യാൻ സാധിക്കും? സർക്കാരുകളാണ് ഇതിൽ ഇടപെടേണ്ടത് .പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം എന്നവർ പറയുന്നുവെങ്കിലും അവർ അതിനു നേരെ വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത്.